തിരുവോണം !
രാധേകൃഷ്ണാ
നീ പിറന്ന തിരുവോണം..
വാമനാ...
നീ പിറന്ന തിരുവോണം..
കശ്യപര്‍ക്കും അതിഥി ദേവിക്കും
നീ പിറന്ന തിരുവോണം..
മഹാബലിക്കു അനുഗ്രഹം ചെയ്യാന്‍
നീ പിറന്ന തിരുവോണം..
ഇന്ദ്രനു സ്വര്‍ഗ്ഗം നല്‍കാന്‍
നീ പിറന്ന തിരുവോണം..
മൂന്നടി നിലം യാചിക്കാനായി
നീ പിറന്ന തിരുവോണം..
ബാല ബ്രഹ്മചാരിയായി വരാന്‍
നീ പിറന്ന തിരുവോണം..
ലോകമെല്ലാം അളക്കാന്‍
നീ പിറന്ന തിരുവോണം..
വാമനാ...
നീ നന്നായിരിക്കും...
നിനക്ക് പിറന്നാള്‍ ആശംസകള്‍...
അന്നീ ലോകം അളന്നു
നിന്നടി പോറ്റി ...
ഇന്നു ഞങ്ങളെ സ്വീകരിച്ചു.
കാരുണ്യം പോറ്റി...
അന്നീ ലോകം പ്രാപിച്ചു
ഗുണം പോറ്റി...
ഇന്നു ഞങ്ങളെ വാഴിക്കുന്നു...
ബലം പോറ്റി ...
അന്നു മാഹാബലിയെ രക്ഷിച്ചു..
സത്യം പോറ്റി ...
ഇന്ന് ഞങ്ങളെ രക്ഷിക്കുന്നു...
സംയമനം പോറ്റി ...
അന്നു സ്വര്‍ഗ്ഗം വീണ്ടെടുത്തു ...
നിന്റെ ചുമതല വാഴട്ടെ...
ഇന്നു ഞങ്ങളെ വീണ്ടെടുക്കുന്നു.
വാത്സല്യം വാഴട്ടെ ...
അന്നു ഗംഗയെ നല്‍കി...
നിന്റെ ലീല ജയിക്കട്ടെ..
ഇന്നു തിരുവോണം നല്‍കി.
മഹത്വം ജയിക്കട്ടെ...
വാമനാ... ത്രിവിക്രമാ...
ലോകം അളന്നോനെ ..
നിന്റെ മഹത്വം എന്നാല്‍
പറയാന്‍ സാധിക്കുമോ..
നിന്റെ മേലുള്ള ആശ കൊണ്ടു
ആഴ്വാര്കളുടെ വാക്കുകളെ കൊണ്ടു
എന്തോ പറഞ്ഞു പോയി...
ഈ മണ്ടനെയും അവന്റെ കൂട്ടത്തെയും
എന്നും രക്ഷിക്കണമേ...
ഞങ്ങള്‍ അഹംഭാവികളാണ്...
നീ തന്നെ ഞങ്ങളെ നല്‍വഴിപ്പെടുത്തണം!
0 comments:
Post a Comment