Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, July 31, 2012

ആദി കേശവനെ പ്രാപിക്കു!

രാധേകൃഷ്ണാ 

തിരുവട്ടാര്‍ ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂ ഹൃദയമേ!


ശ്രീ പത്മനാഭന്റെ ഏട്ടന്‍ ആദികേശവന്‍ 
പാദങ്ങള്‍ പ്രാപിക്കു മൂ ഹൃദയമേ!
 
ചേര നാട്ടിലെ ശ്രീരംഗനായ
ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂ ഹൃദയമേ!

22 അടി ഉയരമുള്ള ആദികേശവന്‍ 
പാദങ്ങള്‍ പ്രാപിക്കു മൂ ഹൃദയമേ!
 
16008 ശാളഗ്രാമ മൂര്‍ത്തിയായ
ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂ ഹൃദയമേ!

ഗംഗയും താമ്രപര്‍ണ്ണിയും തൊഴും 
ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂ ഹൃദയമേ!

തിരുവടിയുടെ അരികില്‍ 
ശിവനു ഇടം നല്‍കിയ 
ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂ ഹൃദയമേ!

മധുകൈടപരെ തന്റെ അടിക്കീഴില്‍ 
   സൂക്ഷിച്ചു വെച്ചിരിക്കുന്ന
ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂ ഹൃദയമേ!

പഞ്ചായുധങ്ങളെയും ജാഗ്രതയോടെ
തന്റെ ദൃഷ്ടി പഥത്തില്‍ കൊണ്ട  
 ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂ ഹൃദയമേ!

വശ്യമായ മുഖം, ആകര്‍ഷകമായ കണ്ണുകള്‍,
രക്ഷിക്കുന്ന കൈകള്‍ ഉള്ള 
ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂ ഹൃദയമേ!


ഹാതലേയ ഋഷിയുടെ അച്ഛന്‍
ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂ ഹൃദയമേ!

ആദി അനന്തപുരത്തു
ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂ ഹൃദയമേ!

വസിഷ്ടര്‍ തപസ്സു ചെയ്തു മയങ്ങിയ
ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂ ഹൃദയമേ!

പരശുരാമാരുടെ പൂജയില്‍ ആഹ്ലാദിച്ച
ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂ ഹൃദയമേ!

നമ്മാഴ്വാര്‍ മയങ്ങിയ 
ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂ ഹൃദയമേ!

സൂര്യന്‍ തന്റെ കിരണ ഹസ്തങ്ങളാല്‍ 
കന്നി, മീനം മാസത്തില്‍ പൂജ ചെയ്യുന്ന 
ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂ ഹൃദയമേ!

ശ്രീ കൃഷ്ണ ചൈതന്യര്‍ക്കു ബ്രഹ്മസംഹിത
നല്‍കിയ ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂ ഹൃദയമേ!
  
ആര്‍ക്കോട്ട്  നവാബിനെ കൊണ്ടു 
ണ്ഡപവും തൊപ്പിയും നല്‍കിച്ച
 ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂഢ ഹൃദയമേ!

ആഡംബരം ഇല്ലാത്ത ഭക്തരുടെ 
ഭക്ത വത്സലനായ 
 ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂഢ ഹൃദയമേ!

പറളി ആറു  വട്ടത്തില്‍ ചുറ്റി ഓടുന്ന 
ഭൂമി ദേവി നല്‍കിയ ചെറിയ 
മണല്‍തിട്ടയില്‍ സുഖമായി ശയിക്കുന്ന
 ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂഢ ഹൃദയമേ!

പത്മനാഭദാസനായ ഗോപാലവല്ലിയെയും 
തന്റെ കാരുണ്യത്താല്‍ വാണ ജ്യേഷ്ഠന്‍  
 ആദികേശവന്‍ പാദങ്ങള്‍
പ്രാപിക്കു മൂഢ ഹൃദയമേ! 

Monday, July 30, 2012

നീ തന്നെ വിജയിക്കും !

രാധേകൃഷ്ണ 

വീണാല്‍ കരയരുതു....
എഴുന്നേല്‍ക്കു!

തോറ്റാല്‍ പുലമ്പരുതു....
പോരാടണം!  
 
അധിക്ഷേപിച്ചാല്‍ കലങ്ങരുതു....
ക്ഷമിക്കു !

തള്ളി വിട്ടാല്‍ തളരരുതു...
തുള്ളി എഴുന്നേല്‍ക്കു !

നഷ്ടപ്പെട്ടാല്‍ നടുങ്ങരുതു....  
സാവധാനം  ചിന്തിക്കു !

കബളിക്കപെട്ടാല്‍ കേഴരുതു....
എതിര്‍ത്തു നിലക്കു !

രോഗം വന്നാല്‍ നൊമ്പരപ്പെടരുതു....
വിശ്വാസം അര്‍പ്പിക്കു!

കഷ്ടപ്പെടുത്തിയാല്‍ കരയരുതു....
കലങ്ങാതിരിക്കു ! 

അവഗണിച്ചാല്‍ പിറുപിറുക്കരുതു...
ഉയര്‍ന്നു കാണിക്കു!

കിട്ടിയില്ലെങ്കില്‍ ചാടരുത്....
 പ്രാപിച്ചു കാണിക്കു ! 

മൊത്തത്തില്‍ നീ ബലവാനാകും...
ചിത്തത്തില്‍ പക്വതയാകും....

നിനക്കു സാധിക്കും...
  ഉയരാന്‍ സാധിക്കും....
സഹായിക്കാന്‍ സാധിക്കും...
നിന്നെ സഹായിക്കാന്‍ നീ മാത്രമേ ഉള്ളു !

നിന്നെ ഉയര്‍ത്താന്‍ നീ മാത്രം...
വിശ്വാസിക്കു!
നിന്നെ മാറ്റാന്‍ നീ മാത്രം ....
തീരുമാനിക്കു!

നീ തന്നെ പാറ....നീ തന്നെ ഉളി....
നീ തന്നെ ശില്പി...നീ തന്നെ കൊത്തുക...

നീ തന്നെ വിത്ത്....
നീ തന്നെ നടു...
നീ തന്നെ വളരു....
നീ തന്നെ അനുഭവിക്കു!

നീ തന്നെ നദി... 
നീ തന്നെ ഒഴുകു...
നീ തന്നെ മാര്‍ഗ്ഗം...
നീ തന്നെ യാത്ര ചെയ്യു....

നീ തന്നെ ബലം....
നീ തന്നെ ശക്തി ....  
നീ തന്നെ വിജയിക്കും....  

Saturday, July 28, 2012

മഹാലക്ഷ്മി !


രാധേകൃഷ്ണാ 

 മഹാലക്ഷ്മി അവതരിച്ചതു കൊണ്ടു 
ക്ഷീരാബ്ധിക്കു പേരും പെരുമയും ലഭിച്ചു!

മഹാലക്ഷ്മിയുടെ ജന്മം കൊണ്ടു 
സമുദ്രരാജനും ഉയര്‍ച്ച ലഭിച്ചു!

മഹാലക്ഷ്മിയുടെ കൂടെ ജനിച്ചതു കൊണ്ടു 
ചന്ദ്രനും അമ്പിളിഅമ്മാവനായി !
 
മഹാലക്ഷ്മിയെ പരിണയിച്ചതു കൊണ്ടു 
ഭഗവാനും ദേവാദിദേവനായി !

മഹാലക്ഷ്മിയോട് ബന്ധപ്പെട്ടതു കൊണ്ടു 
താമരയ്ക്കും ദിവ്യത കൈവന്നത് !

മഹാലക്ഷ്മിയുടെ ചരണങ്ങളില്‍ 
ഇരിക്കുന്നതു കൊണ്ടു 
നൂപുരത്തിനും നാദം വന്നു! 

മഹാലക്ഷ്മി പിടിച്ചു വിടുന്നത് കൊണ്ടു
ഭഗവാന്റെ കാലുകളും തിരുവടികളായി !

മഹാലക്ഷ്മിക്കു തന്റെ മാറില്‍ ഇടം 
തന്നതു കൊണ്ടു ഭഗവാനും 'തിരുമാലായി'! 

 മഹാലക്ഷ്മിയുടെ കരുണയാലാണ് 
ഗൃഹസ്ഥനും ശരണാഗതി ലഭിച്ചതു !

മഹാലക്ഷ്മി സ്വയം പുത്രിയായി 
വന്നതു കൊണ്ടു വിദേഹരാജനും
വിണ്ണിനെ പ്രാപിച്ചു!   

മഹാലക്ഷ്മി തന്നെ മരുമകളായി 
വന്നതു കൊണ്ടു ദശരഥനും
ശോകം തീര്‍ന്നു!

 മഹാലക്ഷ്മിയുടെ ചരങ്ങളെ 
ആശ്രയിച്ചതു കൊണ്ടു അനുജനായ
ലക്ഷ്മണനും രാമന്റെ പിതൃസ്ഥാനീയനായി!

    മഹാലക്ഷ്മിക്കു വേണ്ടി ധീരനായി
യുദ്ധം ചെയ്തതു കൊണ്ടു 
ജടായുവും തൃലോകം പൂണ്ടു !

മഹാലക്ഷ്മിയുടെ തിരുവാഭരങ്ങളാല്‍
സുഗ്രീവനും രാമന്റെ തോഴനായി ! 

മഹാലക്ഷ്മിക്കു വേണ്ടി ദൂതു 
പോയതു കൊണ്ടു ഞ്ചനേയനും 
'ചെറിയ തിരുവടി'യായി മാറി!  

മഹാലക്ഷ്മിക്കു വേണ്ടി വാദിച്ചതു 
കൊണ്ടു വിഭീഷണന്‍ തൃപ്പാദം പ്രാപിച്ചു !

  മഹാലക്ഷ്മി വന്നതു കൊണ്ടു  
വാല്മീകിയും രാമായണം  രചിച്ചു ! 

മഹാലക്ഷ്മിയെ നല്‍കിയും സ്വീകരിച്ചും  
ഭൂമിദേവിയും ധന്യയായി!

  മഹാലക്ഷ്മിയെ മകളായി പ്രാപിച്ചു 
ഭീഷ്മകനും കണ്ണന്റെ സ്വശുരനായി !

  മഹാലക്ഷ്മിക്കു വേണ്ടി ദൂതു പോയതു കൊണ്ടു
വലിയ തിരുവടിയും (ഗരുഡന്‍)
തന്റെ താപം തീര്‍ത്തു ! 

മഹാലക്ഷ്മി നാരായണനെ തടുത്തതു കൊണ്ടു  
കുചേലനു കുറവില്ലാത്ത ഐശ്വര്യം ലഭിച്ചു!

  മഹാലക്ഷ്മി ധൈര്യമായി തുളസി ദളം
നല്‍കിയതു കൊണ്ടു സത്യഭാമ വിജയിച്ചു!

മഹാലക്ഷ്മി ഗര്‍ഭത്തില്‍ ചുമന്നതു കൊണ്ടു
കാമന്‍ കണ്ണന്റെ മകനായി !

മഹാലക്ഷ്മിയുടെ കാരുണ്യം കൊണ്ടു
ദേവ ദേവിയുടെ കാമുകനും 
ഭക്താംഘ്രിരേണുവായി!

     മഹാലക്ഷ്മിയുടെ ദാഹം തീര്‍ക്കാനായി അല്ലെ
രാമാനുജന്‍ തീര്‍ത്ഥം ചുമന്നതു !

മഹാലക്ഷ്മിയുടെ കാരുണ്യ വീക്ഷണത്തിനു 
പരാശര ഭട്ടര്‍ രംഗന്റെ വായ അടച്ചു !  

മഹാലക്ഷ്മി നീ തന്നെ ഞങ്ങള്‍ക്കു
ഭഗവാന്റെ ചരണങ്ങള്‍ അരുണം !

 മഹാലക്ഷ്മി! 

മഹാലക്ഷ്മി! നിന്റെ ഗര്‍ഭത്തില്‍ 
ഒരു ദിനം വാഴാന്‍ വേഗം  അരുളു ! 

  മഹാലക്ഷ്മി! നിന്റെ തണലില്‍ 
ഒരു ശിശുവായി അലയാന്‍ അനുവദിക്കു!

മഹാലക്ഷ്മി! നിന്റെ മടിയില്‍  
മരിക്കാന്‍ നിന്റെ മകനു വരം തരു ! 

മഹാലക്ഷ്മി! അടിയന്‍ മറക്കില്ല !
നീയും മറക്കരുതു ...
 എളിയവാന്‍ നിന്റെ ദാസന്‍....

മഹാലക്ഷ്മി!
തിരുവായ..... തുറക്കു...
മഹാലക്ഷ്മി!
വരൂ....തരു .....

Thursday, July 26, 2012

അതു തന്നെ തിരുവനന്തപുരം!

രാധേകൃഷ്ണാ

മൂന്നു ദുഃഖങ്ങള്‍...
ആദ്ധ്യാത്മികം, ആദി ദൈവികം 
ആദി ഭൌതികം...
ഒരു പരിഹാരം...
അതു തന്നെ തിരുവനന്തപുരം!

മൂന്നു ലോകങ്ങള്‍..
ഭൂലോകം, ഭുവര്‍ലോകം, സുവര്‍ലോകം
ഒരു രാജാധിരാജന്‍..
അതു തന്നെ തിരുവനന്തപുരം!  

മൂന്നു സ്ഥിതികള്‍ 
ജാഗ്രത്, സ്വപ്നം, സുഷുപ്തി,
ഒരു രക്ഷ..
അതു തന്നെ തിരുവനന്തപുരം! 

മൂന്നു ഗുണങ്ങള്‍ 
സത്വം, രജസ്സ്, തമസ്സ് 
ഒരു സമാധാനം 
അതു തന്നെ തിരുവനന്തപുരം! 

മൂന്നു തൊഴിലുകള്‍ 
സൃഷ്ടി, സ്ഥിതി, സംഹാരം 
ഒരു തലവന്‍..
അതു തന്നെ തിരുവനന്തപുരം! 

മൂന്നു ദൈവങ്ങള്‍.
ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍,
ഒരേ ബ്രഹ്മം 
അതു തന്നെ തിരുവനന്തപുരം! 

മൂന്നു വ്യാധികള്‍ 
ജനനം, ജീവിതം, മരണം,
ഒരു മരുന്നു 
അതു തന്നെ തിരുവനന്തപുരം! 

മൂന്നു മനുഷ്യ ശരീരങ്ങള്‍..
ആണ്, പെണ്ണ്, അലി,
ഒരു രക്ഷകന്‍...
അതു തന്നെ തിരുവനന്തപുരം! 

മൂന്നു  കടങ്കഥകള്‍ 
അജ്ഞാനം, ശാസ്ത്രം, ആത്മജ്ഞാനം,
ഒരു ഉത്തരം
അതു തന്നെ തിരുവനന്തപുരം! 

മൂന്നു മതങ്ങള്‍..
അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതം,
ഒരു മാര്‍ഗ്ഗം...
അതു തന്നെ തിരുവനന്തപുരം! 

മൂന്നു തീര്‍ത്ഥങ്ങള്‍ ...
പത്മ തീര്‍ത്ഥം, വരാഹ തീര്‍ത്ഥം 
ശംഖുമുഖം...
ഒരു പുണ്യം...
അതു തന്നെ തിരുവനന്തപുരം! 

മൂന്നു ദേവിമാര്‍...
ശ്രീദേവി, ഭൂദേവി, നീളാദേവി...
ഒരു നായകന്‍..
അതു തന്നെ തിരുവനന്തപുരം! 

മൂന്നു വാതിലുകള്‍...
 തിരുവടി വാതില്‍, തിരുനാഭി വാതില്‍,
 തിരുമുഖ വാതില്‍...
ഒരു ദൈവം...
 അതു തന്നെ തിരുവനന്തപുരം!        

Wednesday, July 25, 2012

സുദാമാവ്‌ !

രാധേകൃഷ്ണാ

സുദാമാവ്‌..
ശ്രീ കൃഷ്ണന്റെ സഖാവ്..
  സുദാമാവ്‌..
ദാരിദ്ര്യത്തെ ആസ്വദിച്ച വൈരാഗ്യശാലി..

സുദാമാവ്‌..
ഭഗവാനോട് ഒന്നും ചോദിക്കാത്തവന്‍..

സുദാമാവ്‌..
തന്നോടു  
ഭഗവാനെ കൊണ്ടു ചോദിപ്പിച്ചവന്‍ .. 

സുദാമാവ്‌..
സാന്ദീപനി ഋഷിയുടെ ഉന്നത ശിഷ്യന്‍...

സുദാമാവ്‌..
ശ്രീകൃഷ്ണന്റെ ബാല്യ സുഹൃത്തു..

സുദാമാവ്‌..
വേദത്തെ ഉള്ളതു പോലെ അറിഞ്ഞവന്‍...

സുദാമാവ്‌..
ബ്രഹ്മത്തിനെ അറിഞ്ഞ ബ്രാഹ്മണന്‍...

സുദാമാവ്‌..
ഭക്തിക്കു വേണ്ടി ഭക്തി ചെയ്ത ഭക്തന്‍..

 സുദാമാവ്‌..
കൃഷ്ണനെ ആനന്ദത്തില്‍ കരയിച്ചവാന്‍...

  സുദാമാവ്‌..
രുക്മിണിയെ കൊണ്ടു ചാമരം 
വീശിച്ച ജ്ഞാനി...

സുദാമാവ്‌..
ഭക്തിയോടെ അവില്‍ നല്‍കിയവന്‍...

സുദാമാവ്‌..
കൃഷ്ണന്റെ കൂടെ 64 ദിവസം പഠിച്ചവന്‍...

സുദാമാവ്‌..
കൃഷ്ണനെ കൊണ്ടു പാദ പൂജ ചെയ്യിച്ചവന്‍...

    സുദാമാവ്‌..
എനിക്കു തെളിവ് തന്നവന്‍...

  സുദാമാവ്‌..
എനിക്കു ജ്ഞാനം നല്‍കിയവന്‍..

സുദാമാവ്‌..
എനിക്കു വൈരാഗ്യം തന്നവന്‍...

 സുദാമാവ്‌..
സുദാമാവ്‌...സുദാമാവ്‌...
കൃഷ്ണന്‍ സ്വയം ജപിച്ച ഈ തിരുനാമം 
മാത്രം എനിക്ക് മതി...

   സത്യമായിട്ടും കൃഷ്ണന്‍ എന്നോടു 
എന്തെങ്കിലും ചോദിക്കും...    

Monday, July 23, 2012

തിരു ആടിപൂരം!


ഇന്നോ തിരുവാടി പൂരം...

 ഇന്നോ നമ്മുടെ ഗോദ ജനിച്ച ദിവസം?
ഇന്നോ പെരിയാഴ്വാര്‍ പ്രാപിച്ചതു ?
ഇന്നോ വടപത്രശായി സന്തോഷിച്ചതു ?
ഇന്നോ തുളസി തരളിതയായത് ?
ഇന്നോ വിണ്ണവര്‍ ആഹ്ലാദിച്ചത്‌ ?
ഇന്നോ മനുഷ്യര്‍ നന്നായതു ?
ഇന്നോ നാമജപം ജയിച്ചതു ?
ഇന്നോ കൃഷ്ണ പ്രേമ സിദ്ധിച്ചതു ?
ഇന്നോ കലി നശിച്ചതു ?
ഇന്നോ ഭൂമി രോമാഞ്ചം അണിഞ്ഞത്?
ഇന്നോ പാപങ്ങള്‍ മറഞ്ഞതു ?
ഇന്നോ കൃഷ്ണന്‍ ആനന്ദ മഗ്നനായി?
ഇന്നോ രംഗന്‍ മയങ്ങി പോയതു ?
ഇന്നോ ശ്രീനിവാസന്‍ പുലമ്പിയത് ?
ഇന്നോ ജ്ഞാനം പിറന്നതു ?
ഇന്നോ വൈരാഗ്യം വന്നത്?
ഇന്നോ ശ്രീവില്ലിപുത്തൂര്‍ വൃന്ദാവനമായതു ?
ഇന്നോ ഇടച്ചികള്‍ പ്രേമവശരായത് ?
ഇന്നോ ബ്രാഹ്മണര്‍ അടങ്ങിയതു ?
ഇന്നോ നമുക്കു ഭക്തി വന്നത്?
 ഇന്നോ ഗോപാലവല്ലി 
ആണ്ടാളുടെ കൈയിലെ കിളിയായതു ?
ഇന്നു തന്നെ! ! !

എനിക്കു അറിയില്ല!

രാധേകൃഷ്ണാ 

ഞാന്‍ തിരുവനന്തപുരത്തില്‍ ഇരിക്കുന്നു!

എല്ലാ തടസ്സങ്ങളും നീക്കും 
പത്മനാഭന്റെ അന്തപ്പുരത്തില്‍ ഇരിക്കുന്നു!

ഇന്നു  തന്നെ പ്രവേശിക്കു...
എന്ന് നമ്മാഴ്വാര്‍ പറഞ്ഞ 
അനന്തപുരിയില്‍ ഇരിക്കുന്നു!

ഭാഗവത പ്രിയനായ പത്മനാഭന്‍ ശയനിക്കുന്ന 
സ്യാനന്ദൂരത്തില്‍ ഇരിക്കുന്നു!

ദേവലോകര്‍ കൈങ്കര്യം ചെയ്തിട്ടു 
അനന്തന്റെ അനുഗ്രഹത്തിനായി 
കാത്തിരിക്കുന്ന അനന്തപുരത്തില്‍ ഇരിക്കുന്നു!

ആറാട്ടു നായകന്‍റെ...
വിശേഷപ്പെട്ട വേട്ടക്കാരന്റെ
തിരുവനന്തപുരത്തില്‍ സുഖമായി ഇരിക്കുന്നു! 

രാമാനുജരെ രായ്ക്കു രാമാനം 
തിരുക്കുറുങ്കുടിയില്‍ കൊണ്ടാക്കിയ 
കള്ളന്റെ പുരത്തില്‍ ഇരിക്കുന്നു! 

ഒരു ലക്ഷം കോടിയുള്ള 
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ
നായകന്‍റെ അരികില്‍ ഇരിക്കുന്നു!

ദ്വാരക വിട്ടു ഓടി വന്നു അനന്തന്‍കാട്ടില്‍ 
ഒളിച്ചിരിക്കുന്ന മായന്റെ 
നാട്ടില്‍ ഇരിക്കുന്നു!

പതിനെട്ടു മൈല്‍ ത്രിവിക്രമന്‍ 
പതിനെട്ടു അടിയായി ചുരുങ്ങി 
വാമനനായ ഉത്തമന്റെ പുരിയില്‍ 
ഇരിക്കുന്നു!

കണ്ണും കൈയും, കാലും താമരയായ 
കൈയില്‍ താമരയോടെ ശയിക്കുന്ന 
സാരസസംഭവ പതിയുടെ 
കൂടെ ഇരിക്കുന്നു!
   
ഇനിയും എത്ര ദിവസം പത്മനാഭന്‍ 
എന്നെ ഇവിടെ വെച്ചിരിക്കും 
അവനു മാത്രമേ അറിയൂ..
ഞാന്‍ അറിയില്ല!

തിരു അനന്തപുരം..
തിരു അല്ലെങ്കില്‍ ശ്രീയുടെ 
അന്തപ്പുരം!
അനന്തനും അന്തപ്പുരം!
പത്മതിനും അന്തപ്പുരം!
പത്മനാഭനും അന്തപ്പുരം!

ഈ ഗോപാലവല്ലിക്കു ആനന്ദപുരം! 

Saturday, July 21, 2012

വില്ലിപുത്തൂര്‍ !

രാധേകൃഷ്ണാ 

ഗോദ ജനിച്ച നാട്...
അജ്ഞാനത്തെ അകറ്റും  നാട്...

ഗോവിന്ദന്‍ വാഴുന്ന നാടു ...
ഗോമാതാവിനെ സംരക്ഷിക്കുന്ന നാടു ....

ജ്യോതി മണിമാടങ്ങള്‍ ഭവിക്കുന്ന നാടു...
നിത്യവും ഭക്തി ചെയ്യുന്ന നാടു ...

നീതിയോടെ നല്ല ഭക്തര്‍ വാഴുന്ന നാടു ...
മറയാത്ത ധനം നിറഞ്ഞ നാടു ...

നാല് മറകളും ഓതുന്ന നാടു ...
നാലായിരവും (ദിവ്യ പ്രബന്ധങ്ങള്‍)
ജപിക്കുന്ന നാടു ... 

വില്ലിപുത്തൂര്‍...വേദ മന്നന്റെ നാടു ....
വിധിയെ പോലും മാറ്റി 
വാഴിക്കുന്ന നാട്....

പാപങ്ങള്‍ മായ്ക്കുന്ന നാടു ....
പാപികളെ ഭക്തരാക്കുന്ന നാടു ...
ഭഗവത് ചരണങ്ങളെ 
കാണിക്കുന്ന നാടു ....
ഭഗവാനെ ജാമാതാവായി 
കിട്ടിയ നാടു ....

എല്ലാ വേദങ്ങളുടെ ബീജമായ നാടു ...
വേദനാഥന്‍ ശയിക്കുന്ന നാടു ...

ഗോദ പാടിയ മുപ്പതും പാടുന്ന നാട്...
അറിയാത്തവരെ തിരുത്തുന്ന നാടു ...

ഗരുഡനെയും ഗര്‍ഭഗൃഹത്തില്‍ 
ആദരവോടെ തൊഴുന്ന നാടു ...
കാരുണ്യ പ്രഭു രാമാനുജനെ 
മാമനായി കിട്ടിയ നാടു ...

തിരുവാടിപൂരത്തെ ആസ്വദിക്കുന്ന നാടു ...
തിരുതങ്കല്‍ അപ്പനും എത്തുന്ന നാടു ...

യമുനയും തിരുമുക്കുളമായ നാടു ...
യമനെയും വിരട്ടി ഓടിക്കുന്ന നാടു ...

 നാഴി കിണറില്‍ കണ്ണന്‍ എത്തുന്ന നാടു ...
നാഴിക നേരത്തില്‍ കണ്ണനെ
 കാണിക്കുന്ന നാടു ..


കിളിയും നാമം ചൊല്ലുന്ന നാടു ...
കലിയും നശിക്കുന്ന നാടു ...


'ചൂടി കൊടുത്ത ചചുടര്‍ക്കൊടി'യുടെ നാടു...
പല്ലാണ്ടു പാടുന്നവരുടെ ഭക്തി നിറഞ്ഞ നാട്...

അഞ്ചു ഗരുഡ സേവ നടക്കുന്ന നാടു...
സംശയങ്ങളെല്ലാം തീര്‍ക്കുന്ന നാടു...

ഗോപാലവല്ലിയുടെ പ്രേമ നാടു..
ഗോപാലവില്ലിയാക്കിയ വിചിത്ര നാടു..


കര്‍മ്മ വിനകള്‍ ഒക്കെ തീര്‍ക്കുന്ന നാട്...
വില്ലിപുത്തൂര്‍ എന്ന പ്രേമ നാടു...

Wednesday, July 18, 2012

ചോറ് വേണോ?


രാധേകൃഷ്ണാ


ആഹാരം...
ലോകത്തിന്‍റെ ആധാരം....

ചെറിയ പ്രാണിക്കും ആഹാരം ആവശ്യമാണ്‌..
വലിയ ആനയ്ക്കും ആഹാരം ആവശ്യമാണ്‌...
നല്ല മനുഷ്യനും ആഹാരം ആവശ്യമാണ്‌....
മഹാപാപിക്കും ആഹാരം ആവശ്യമാണ്‌....
ഉത്തമ ഭക്തനും ആഹാരം ആവശ്യമാണ്...
നാസ്തീകനും
ആഹാരം ആവശ്യമാണ്...

ധനവാനും 
ആഹാരം ആവശ്യമാണ്...
ദരിദ്രനും
ആഹാരം ആവശ്യമാണ്...
സുന്ദരിക്കും
ആഹാരം ആവശ്യമാണ്...
ഘോര രൂപിക്കും
ആഹാരം ആവശ്യമാണ്...
കുട്ടികള്‍ക്കും
ആഹാരം ആവശ്യമാണ്...
മുതിര്‍ന്നവര്‍ക്കും
ആഹാരം ആവശ്യമാണ്...

ജ്ഞാനിക്കും
ആഹാരം ആവശ്യമാണ്...
അജ്ഞാനിക്കും
ആഹാരം ആവശ്യമാണ്...
യോഗിക്കും
ആഹാരം ആവശ്യമാണ്...
ഭോഗിക്കും
ആഹാരം ആവശ്യമാണ്...
ആരോഗ്യവാനും
ആഹാരം ആവശ്യമാണ്...
രോഗിക്കും
ആഹാരം ആവശ്യമാണ്...

ബ്രഹ്മചാരിക്കും
ആഹാരം ആവശ്യമാണ്...
ഗൃഹസ്ഥനും
ആഹാരം ആവശ്യമാണ്...
സന്ന്യാസിക്കും
ആഹാരം ആവശ്യമാണ്...
തൊഴിലാളിക്കും
ആഹാരം ആവശ്യമാണ്...
മുതലാളിക്കും
ആഹാരം ആവശ്യമാണ്...

ആവശ്യമില്ല എന്നു ഒരുത്തര്‍ക്കും
പറയാന്‍ സാഷിക്കില്ല...

ദൈവത്തിനും 
ആഹാരം ആവശ്യമാണ്...

പക്ഷേ നമുക്ക് വേണ്ടി മാത്രം
ആഹാരം ആവശ്യമാണ്...

ദൈവം കഴിച്ച ആഹാരം നമുക്ക് നല്ലതു ചെയ്യും...
അതാണ്‌ നിവേദ്യം...
ദൈവത്തിനു ആഹാരം നല്‍കുന്ന ഉന്നത ശീലം
നമ്മുടെ ഹിന്ദു ധര്മ്മതിലാണ് ഉള്ളത്...

നാം കഴിക്കുന്നത്‌ നമ്മുടെ ദൈവങ്ങള്‍
സ്വീകരിക്കുന്നതാണല്ലോ വിശേഷം...

ദൈവം കഴിക്കുന്നത്‌ നാം സ്വീകരിക്കുന്നതല്ലേ
ദൈവത്തിനു നാം നല്‍കുന്ന മര്യാദ....

ഇതാണ് നിവേദ്യത്തിന്‍റെ രഹസ്യം...
നിവേദനം എനാല്‍ അര്‍പ്പിക്കുന്നത് എന്നര്‍ത്ഥം...

ഭഗവാനു അര്‍പ്പിക്കുന്നതല്ലേ ജീവിതം...
ഭഗവാന്‍ തരുന്നത് അനുഭവിക്കാനല്ലേ ജീവിതം...

ഭഗവാന്‍ ആസ്വദിച്ച ആഹാരത്തെ കഴിച്ചാല്‍
സുഖമായി ജീവിക്കാം...

ഹിന്ദുക്കളുടെ വീട്ടില്‍ എന്നും നിവേദ്യം ഉണ്ട്...
ക്ഷേത്രങ്ങളിലും എന്നും നിവേദ്യം ഉണ്ട്...

ഭഗവാനു വേണ്ടി പാകം ചെയ്യുന്നത് തന്നെ ഒരു സുഖമാണ്...

അതു പോലെ ഒരു കൈങ്കര്യം കിട്ടിയാല്‍...
പറയാന്‍ വാക്കുകളില്ല...

അതും പുരി ജഗന്നാഥന്‍റെ തിരു മടപ്പള്ളിയില്‍
കൈങ്കര്യം ലഭിച്ചാല്‍...
ആഹാ....ആഹാ....ആഹാ...

ലോകത്തിലേക്കും  ഏറ്റവും വലിയ അടുക്കള!
കണ്ടു സ്തംഭിച്ചു പോയി..
മയങ്ങിയില്ലെന്നെയുള്ളൂ...

എത്ര പേരാണ് കറങ്ങി കറങ്ങി അവിടെ
ജോലി ചെയ്യുന്നത്! !
ഹോ! എന്തു ശക്തി!

ജഗന്നാഥനെ പോലെ ഇവിടെ എല്ലാം തന്നെ
വലുതാണ്‌....

എന്നും ഭക്തര്‍ക്ക്‌ വേണ്ടി പാചകം...

അടുപ്പ് :  702
പാചകക്കാര്‍ :  500
സഹായികള്‍ :  300
ആഹാര വകകള്‍ : 56

എന്താ തല കറങ്ങുന്നുണ്ടോ?

ഭഗവാനു പാചകത്തിന് വേണ്ടി ഇവിടെ
ഗംഗയും യമുനയും കിണറ്റില്‍ ഉത്ഭവിക്കുന്നു...

വെള്ളം കോരാന്‍ മാത്രം ഒരു കൂട്ടം...
വെള്ളം കൊണ്ടു ചെല്ലാന്‍ ഒരു കൂട്ടം...
മലക്കറി അ
രിയാന്‍ ഒരു കൂട്ടം...
തേങ്ങാ തിരുമ്മാന്‍ ഒരു കൂട്ടം...
മണ്‍കലങ്ങള്‍ കൊണ്ടു വരാന്‍ ഒരുകൂട്ടം..
അരി ഇടിക്കാന്‍ ഒരു കൂട്ടം...
ചമ്മന്തി അരയ്ക്കാന്‍ ഒരു കൂട്ടം...
ലക്കാറി കഴുകാന്‍ ഒരു കൂട്ടം...

തയ്യാറാക്കിയത് എടുത്തു വയ്ക്കാന്‍ ഒരു കൂട്ടം...
സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ ഒരു കൂട്ടം.....



വിറകു കൊണ്ടു വരാന്‍ ഒരു കൂട്ടര്‍....

ക്ഷേത്രത്തിലെ ഭക്ത ജന തിരക്കിനെക്കാള്‍
ഈ അടുക്കള തിരക്കാണ് അധികം...

വെയിലായാലും മഴയായാലും മഞ്ഞായാലും
ഒരു ദിവസവും ഇതു മാറുന്നില്ല!

ജഗന്നാഥനു തന്‍റെ ഭക്തര്‍ക്ക്‌ വയറു നിറയെ ആഹാരം
കൊടുക്കുന്നതാണ് പ്രധാനം!

ഗോപ കുട്ടികളുടെ വിശപ്പടക്കാന്‍ ബ്രാഹ്മണരോടു
കൈ നീട്ടി യാചിച്ചവനല്ലേ!

ബ്രാഹ്മണ പത്നികള്‍ ഭക്തിയോടെ നല്‍കിയ ആഹാരം
താനും കഴിച്ചു മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്കിയവനല്ലേ!

അന്ന് ബ്രാഹ്മണര്കള്‍ ഒന്നും കൊടുത്തില്ല!
അതു കൊണ്ടു അവരെ കൊണ്ടു തന്നെ
എല്ലാം ചെയ്യിക്കുന്നു പോലും!

അടുക്കളയില്‍ പാചകം ചെയ്യുന്ന ആള്‍ തന്‍റെ വീട്ടില്‍
വയറു നിറയെ ഭക്ഷണം കഴിച്ചിട്ട് വേണം
എന്നും പാചകം ചെയ്യാന്‍ വരാന്‍!

ജഗന്നാഥനു തേങ്ങാ, മത്തന്‍ വാഴയ്ക്ക
ഇവയൊക്കെ വളരെ പ്രിയമാണ്!

എന്തു രുചി...

സത്യമായും ജഗന്നാഥ പ്രസാദം കഴിക്കാന്‍
പത്തു വയറെങ്കിലും വേണം!
ഒരു വയറു മതിയാകില്ല!

ജഗന്നാഥന്‍റെ ഹൃദയം പോലെ തന്നെയാണ്
 അതു കൊടുക്കുന്നവരുടെ ഹൃദയവും!
ജഗന്നാഥന്‍റെ പ്രസാദത്തെ 
നിറയെ വാരി ആരി വിളമ്പും!

എന്‍റെ നാവിലും ആത്മാവിലും മനസ്സിലും
കലര്‍ന്ന് ചേര്‍ന്ന രുചി...

ശ്രീ കൃഷ്ണ ചൈതന്യവും സ്വം മറന്നു
അനുഭവിച്ച സ്വാദ്...

ജഗന്നാഥന്‍ തന്നെ പ്രസാദ രൂപേണ...

നാമാണെങ്കില്‍ നാവിനു അടിമപ്പെട്ടവര്‍!
നാമജപത്തില്‍ രുചിയില്ലാത്തവര്‍!
പക്ഷേ ആഹാര രുചിയ്ക്ക് ഒട്ടും കുറവില്ല!

അതു കൊണ്ടു ജഗന്നാഥന്‍ സ്വയം
ഭക്തര്‍ക്കു ആഹാരമായി വരുന്നു!

വിറകു അടുപ്പില്‍ മണ്‍കലത്തില്‍ പാചകം ചെയ്ത
ചോറു വേണോ?
ചൂടോടെ  വേണോ?
സ്വാദോടെ വേണോ?

ഉടനെ ജഗന്നാഥന്‍റെ പുരിക്കു പുറപ്പെടു!

Tuesday, July 17, 2012

ജീവിതം ഉയരും!

രാധേ കൃഷ്ണാ 

മനുഷ്യര്‍ മാറും...
കൃഷ്ണന്‍ മാറുകയില്ല....

മനുഷ്യര്‍ മറക്കും....
കൃഷ്ണന്‍ മറക്കുന്നില്ല...

മനുഷ്യര്‍ കബളിപ്പിക്കും...
കൃഷ്ണന്‍ കബളിപ്പിക്കില്ല....

മനുഷ്യര്‍ ദ്രോഹം ചെയ്യും....
കൃഷ്ണന്‍ ദ്രോഹം ചെയ്യില്ല...

മനുഷ്യര്‍ തെറ്റായി സംസാരിക്കുന്നു...
കൃഷ്ണന്‍ തെറ്റായി സംസാരിക്കില്ല....

മനുഷ്യര്‍ മനസ്സിലാക്കില്ല...
കൃഷ്ണന്‍ മനസ്സിലാക്കും...

മനുഷ്യര്‍ കള്ളച്ചിരി ചിരിക്കും...
കൃഷ്ണന്‍ സത്യസന്ധമായി ഇരിക്കും...

മനുഷ്യര്‍ ഒഴിഞ്ഞു പോകും....
കൃഷ്ണന്‍ ഒഴിഞ്ഞു പോകുന്നില്ല...

മനുഷ്യര്‍ നമ്മെ വിളക്കും...
കൃഷ്ണന്‍ നമ്മെ വിലക്കുന്നില്ല...

മനുഷ്യര്‍ അപമാനിക്കും...
കൃഷ്ണന്‍ അപമാനിക്കുന്നില്ല...

മനുഷ്യര്‍ ചെറിയവരാണ്...
കൃഷ്ണന്‍ വലിയവനാണ് ....

അല്‍പ്പ മനുഷ്യരെ മറക്കു ....
സുന്ദര കൃഷ്ണനെ ഓര്‍ക്കു ...

മനുഷ്യരുടെ കൂടെ ഇരിക്കു ....
കൃഷ്ണന്റെ കൂടെ ജീവിക്കു....

മനുഷ്യര്‍ക്കു ഹൃദയം നല്‍കരുത്...
ഹൃദയം കൃഷ്ണനു നല്‍കു...

ജീവിതം ഉയരും....

Monday, July 16, 2012

ഞെരുക്കം

രാധേകൃഷ്ണാ 

ചെറിയ ഒരു ഇടനാഴി....

അതില്‍ 
ഒരാള്‍ക്കു കിടക്കാം...
രണ്ടു പേര്‍ക്കു ഇരിക്കാം ..
മൂന്നു പേര്‍ക്കു നില്‍ക്കാം...

നാലാമതായി മറ്റൊരാള്‍ വന്നാല്‍....
എന്തു  സംഭവിക്കും?
ഞെരുക്കം അധികമാകും...

സ്ഥല ഞെരുക്കം ആര്‍ക്കും ഇഷ്ടമല്ല...
വളരേ ബുദ്ധിമുട്ട്....

ആരു കാരണം ഞെരുക്കം വന്നുവോ 
അവരോടു കോപം വരും....

ഒരിക്കല്‍ ഒരു ഞെരുക്കം....
ഒരു മഴക്കാലത്തു ഞെരുക്കം...
ഒരു ഋഷിയുടെ വീട്ടില്‍ ഞെരുക്കം...
ഒരു രാത്രിയില്‍ ഒരു ഞെരുക്കം...
ഇരി ഇടനാഴിയില്‍ ഞെരുക്കം...

മൂന്നു ഭക്തര്‍....
പൊയ്കൈയാഴ്വാര്‍....
ഭൂതത്താഴ്വാര്‍...
പേയാഴ്വാര്‍.....

അവര്‍ വന്നെത്തി തിരുക്കോവലൂരില്‍ 
ആയനെ കാണാന്‍...
ത്രിവിക്രമനെ കാണാന്‍...
 
മൂന്നു ലോകം അളന്നവന്‍ 
മൂവരെയും അനുഭവിക്കാന്‍ ആശിച്ചു... 
മൂവരെയും മഴയില്‍ ഒരു രാത്രിയില്‍ 
ഒരിടനാഴിയില്‍ കൂട്ടിയിണക്കി...
താനും എത്തി...
ശ്രീയോടെ എത്തി....

ഞെരുക്കം നല്‍കി...
സ്ഥല ഞെരുക്കം നല്‍കി...
ഹൃദയത്തിലും ഞെരുക്കം നല്‍കി....

ഉടന്‍ മൂന്നു പേരും വിളക്കു തെളിച്ചു 
കണ്ടു മായനെ....
ദിവ്യപ്രബന്ധം വിളഞ്ഞ 
സ്ഥലമല്ലേ തിരുക്കോവലൂര്‍...

ഞാനും ചെന്നു ഞെരുക്കിയ നാട്ടിലേക്കു...
ശരീരത്തെ ഞെരുക്കി ആത്മാവിനു 
പ്രകാശം നല്‍കുന്ന നാട്ടിലേക്കു...

നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ 
ഞെരുക്കമാണ്.. 
ക്ഷേത്രത്തിന്റെ പുറത്തും വളരെ 
ഞെരുക്കമാണ്...

എന്നെയും ആരെങ്കിലും
ഞെരുക്കില്ലേ എന്നു ആശയോടെ 
പ്രവേശിച്ചു...

എന്റെ കാമം എന്നെ ഞെരുക്കി...
എന്റെ കോപം എന്നെ ഞെരുക്കി...
എന്റെ അഹങ്കാരം എന്നെ ഞെരുക്കി...
എന്റെ അജ്ഞാനം എന്നെ ഞെരുക്കി...
എന്റെ സംശയം എന്നെ ഞെരുക്കി...
എന്റെ ആശകള്‍ എന്നെ ഞെരുക്കി...
എന്റെ ഭയം എന്നെ ഞെരുക്കി...

സന്നിധിയുടെ അരികില്‍ എത്തി...
അകത്തു ചിലര്‍ ഞെരുങ്ങി നിന്നു കൊണ്ടു 
ത്രിവിക്രമനെ ദര്‍ശിച്ചു കൊണ്ടിരുന്നു...
ആഴ്വാര്‍കളെ ഞെരുക്കി
സ്വയം കാണിച്ചു കൊടുത്തവനല്ലേ? 

ആഴ്വാര്‍കളെ നിറുത്തിയവന്‍...
ഞങ്ങളെയും നിറുത്തി...

എനിക്കു സന്തോഷം തോന്നി 
 എന്തെന്നില്ലാത്ത സന്തോഷം...

അതിനിടയില്‍ ചില ഭക്തര്‍കള്‍ എത്തി...
കൂട്ടത്തില്‍ ഒരു വയസ്സായ സ്ത്രീയും എത്തി..
എല്ലാവരെയും മുട്ടി നിന്നു...
ചിലര്‍ ഒച്ച വെച്ചു...

'എന്തിനമ്മാ ഇങ്ങനെ ഇടിക്കുന്നത്‌'
എന്നു ഉറക്കെ ചോദിച്ചു...

ഞാന്‍ ഞെട്ടി...
ആനന്ദത്തോടെ ചിരിച്ചു...

സന്നിധി വരെ സാന്നിധ്യം...
 ആഴ്വാര്‍കളുടെ സാന്നിധ്യം..
ഇടിക്കുന്ന സാന്നിധ്യം...

സന്നിധിക്കുള്ളിലും ഭഗവാന്‍,
ബ്രഹ്മാവ്‌, മഹാബലി, നമുചി,
മുതലാഴ്വാര്‍കള്‍, മൃകണ്ഡു മഹര്‍ഷി,
അദ്ദേഹത്തിന്റെ ധര്‍മ്മപത്നി എന്നു 
എല്ലാവരും കുടിയിരിക്കുന്നു...

ഈ പ്രഭുവിനു മുട്ടിയുരുമ്മി ഇരിക്കുന്നതാണ് 
ഏറ്റവും ഇഷ്ടം...

ഞാന്‍ ചോദിച്ചു...
എന്തിനു നീ ഇങ്ങനെ ഇടിച്ചു കൊണ്ടു 
ബുദ്ധിമുട്ടുന്നു?

ലോകങ്ങള്‍ അളന്നവന്‍ പറഞ്ഞു...
തള്ളയ്ക്കു പിള്ള മുട്ടുന്നതു ബുദ്ധിമുട്ടോ? 
കാമുകനു കാമുകി മുട്ടുന്നതു കയ്ക്കുമോ?
മരത്തിനു വള്ളി മുട്ടുന്നത്‌ നോവുമോ?
സുഹൃത്തിനു സുഹൃത്ത്‌ മുട്ടുന്നതു 
ബുദ്ധിമുട്ടവുമോ?
കണ്ണിനു ഇമ മുട്ടുന്നതു തൊന്തരവാകുമോ?
മേഘത്തിനു കാറ്റ് മുട്ടുന്നത് ശല്യമാകുമോ?
എനിക്കു എന്റെ ഭക്തര്‍ മുട്ടുന്നതു 
സുഖമല്ലേ?

എന്റെ കണ്ണിന്റെ ഓരം കണ്ണീര്‍ മുട്ടി...
ഹൃദയത്തില്‍ ആനന്ദം മുട്ടി..
എന്റെ ആത്മാവിഅനെ പരമാത്മാ മുട്ടി..
എന്റെ ശരീരത്തെ ഭക്തര്‍ മുട്ടി...

ഇപ്പോള്‍ മനസ്സിലായി...
എന്തു കൊണ്ടു ആഴ്വാര്‍കളെ 
മായന്‍ മുട്ടി നിന്നു എന്നു....
എന്തു കൊണ്ടു ആഴ്വാര്‍കള്‍ 
അത് ആസ്വദിച്ചു എന്നു...

ഞെരുക്കം സുഖം...
സ്ഥല ഞെരുക്കം സുഖം...

ജീവിതത്തില്‍ ഞെരുക്കം ബലമാണ്‌...

സത്യം...
തിരുക്കോവലൂര്‍ പറഞ്ഞു തന്ന പാഠം...
ലോകം അളന്നവന്‍ പറഞ്ഞു തന്ന പാഠം...

മൂന്നു അടിക്കു ഒരു അടി കുറഞ്ഞു...
ആ ഞെരുക്കത്തില്‍ മഹാബലിക്കു 
കിട്ടിയതു മായന്റെ തിരുവടി...


മൂവര്‍ക്കു കിടക്കാന്‍ ഇടമില്ലാതെ 
ഇടനാഴിയില്‍ ആ ഞെരുക്കത്തില്‍ 
ആഴ്വാര്‍കള്‍ക്കു ലഭിച്ചതു
ഭഗവാന്റെ ദര്‍ശനം...

മൊത്തത്തില്‍ ഞെരുക്കത്തില്‍ 
ഭഗവാന്‍ വരുന്നു..വരുന്നു...

ഇതാണ് ഞാന്‍ മനസ്സിലാക്കിയതു ...
ഞെരുക്കം മനസ്സിലാക്കിത്തന്നതു...

ഞെരുക്കമേ നിനക്ക് ജയ്‌...
സ്ഥല ഞെരുക്കമേ നിനക്ക് ജയ്‌...
 

Sunday, July 15, 2012

ശാന്താനന്ദ പുരി !


രാധേകൃഷ്ണാ

സന്ന്യാസി...

സര്‍വതും ഈശ്വരങ്കല്‍ അര്‍പ്പിച്ചവനാണ് സന്ന്യാസി...

നാളെയെ കുറിച്ചു ചിന്തിക്കാത്തവനാണ് 
സന്യാസി...

തനിക്കായി ഒന്നും സൂക്ഷിച്ചു വയ്ക്കാത്തവനാണ്
സന്ന്യാസി....

എല്ലാവരോടും ഒരേ പോലെ സ്നേഹം കാണിക്കുന്നവനാണ്
സന്ന്യാസി....

തന്‍പെരുമ കാണിക്കാതെ മറ്റുള്ളവരുടെ
പെരുമ ഉയര്‍ത്തി  പറയുന്നവനാണ്
സന്ന്യാസി...

സാംസാരീക ജനങ്ങളുടെ കൂടെ ഇരുന്നാലും
ഒന്നിലും ബന്ധപ്പെടാതെ ഇരിക്കുനവനാണ്
സന്ന്യാസി...

അജ്ഞാനികളുടെ അജ്ഞാനത്തെ നാശം
ചെയ്യുന്നവനാണ് സന്ന്യാസി...

സര്‍വ ജ്ഞാന സ്വരൂപനാണെങ്കിലും
ലാളിത്യത്തോടെ ഇടപഴകുന്നവനാണ്
സന്ന്യാസി...

ഭാഗവതത്തില്‍ മുഴുകിയിരുന്നു അതിനെ
തന്നെ പുലമ്പിക്കൊണ്ടു ഇരിക്കുന്നവനാണ്
സന്ന്യാസി...

ആരെയും സ്വയം ആശ്രയിക്കാതെ എല്ലാവരെയും
തന്നെ ആശ്രയിപ്പിക്കുന്നവനാണ്
സന്ന്യാസി...

താന്‍ ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം
ഈശ്വരനെ സ്ഥാപിക്കുന്നവാനാണ് സന്ന്യാസി...

തന്‍റെ ശരീരത്തെ കുറിച്ചു യാതൊരു
ശ്രദ്ധയും ഇല്ലാത്തവനാണ് സന്യാസി...

കാവി വസ്ത്രം ഉടുത്തു
വെളുത്ത പല്ലുകളോട് കൂടിയവനാണ് സന്ന്യാസി....
(കാവി വസ്ത്രം ഉടുത്തിട്ടു ലഹരി പദാര്‍ഥങ്ങള്‍
ഉപയോഗിച്ച് കറയോട് കൂടിയ പല്ലുകളുള്ള
കള്ള സന്ന്യാസിയല്ല എന്നു ആണ്ടാള്‍ തിരുപ്പാവയില്‍
പറയുന്നത് ഇവിടെ ഉദ്ധരിച്ചിരിക്കുന്നു)

മുതിര്‍ന്ന ശരീരത്തോടു കൂടിയും
തികഞ്ഞ ജ്ഞാനത്തോടും കൂടിയവനാണ്
 ഒരു ശിശുവായി ഇരിക്കുന്നവനാണ് സന്ന്യാസി...

പുരുഷോത്തമന്‍റെ
ഉന്നത ദാസനാണ്‌ സന്ന്യാസി...

വസിഷ്ടരുടെ ഹൃദയ ഗുഹയില്‍ പ്രവേശിച്ചു
സ്വയം കൊടുക്കുന്നവനാണ് സാന്ന്യാസി....

ശാന്തമായും ആനന്ദമായും ഇരിക്കുന്നവനാണ്
സാന്ന്യാസി...

ശാന്തിയും ആനന്ദവും വാരി നല്‍കുന്നവാനാണ്
സാന്ന്യാസി...

ഇതൊക്കെ ചേര്‍ന്നു ഇരിക്കുന്നവനാണ്
ഉന്നത സാന്ന്യാസി...
അല്ലാ....അല്ലാ...

ഇതിക്കെ ചേര്‍ന്നു ഇരിക്കുന്നവനാണ്
ശാന്താനന്ദ പുരി ....

നരച്ച താടി;  വെളുത്തപല്ല്
പിഞ്ചു വിരലുകള്‍;   കാവി വസ്ത്രം
ഭക്തന്മാരോടു വാത്സല്യം;  പുഞ്ചിരിക്കുന്ന മുഖം
സ്വാഗതം ചെയ്യുന്ന വാക്കുകള്‍;  സത്സംഗ വര്‍ത്തമാനങ്ങള്‍
സ്വന്തം നാക്കു കടിക്കുന്ന രസികന്‍
ഭാഗവത ഭക്തന്‍;   സംസ്കൃത പണ്ഡിതന്‍
തന്‍റെ ശരീരം മറന്ന മണ്ടന്‍...
എല്ലാവറ്റിനെയും ഭക്തര്‍ക്കായി നല്‍കുന്ന ധര്‍മ്മന്‍
പുരുഷോത്തമ ദാസന്‍
ഇതാണ് ശാന്താനന്ദ പുരി....

ജയ്‌ ശാന്താനന്ദ പുരി..
ശാന്തിയും ആനന്ദത്തെയും പുരിയായി(ശരീരമായും മനസ്സായും)
 കൊണ്ട ഒരു വൃദ്ധ ശിശു...

Friday, July 13, 2012

രമണാ !


രാധേകൃഷ്ണാ

ശരീരത്തെ ആത്മാവ് എന്നു മയങ്ങി ഇരിക്കുന്ന
ഈ കലിയുഗത്തില്‍
സ്വയമ ആത്മാവാണെന്നു മനസ്സിലായവനേ ''
മനസ്സിലാക്കിയവനേ ... രമണാ....

ദേഹത്തെ സംരക്ഷിക്കാന്‍, ദേഹത്തെ സുഖപ്പെടുത്താന്‍
പാടുപെടുന്ന സാമ്സരീകരുടെ നടുവില്‍
ശരീരത്തെ മറന്നു ധ്യാനത്തില്‍ ഇരുന്നവനെ
രമണാ....

സ്വന്തം ഇഷ്ടം അനുസരിച്ചു ഭഗവാനോട്
വരം യാചിക്കുന്ന ഈ ലോകത്തില്‍
നിന്നിഷ്ടം എന്നിഷ്ടം എന്നിരുന്നവനെ
രമണാ...

പല വിധത്തില്‍ സംസാരിച്ചു തത്വത്തെ ബോധിപ്പിച്ചു
സ്വയം പെരുപ്പിച്ചു കാട്ടും കപട
ആചാര്യര്‍കളുടെ നടുവില്‍
ഒന്നും പറയാതെ ഉപദേശം നല്‍കിയവനെ
രമണാ....

മനുഷ്യര്‍ക്ക്‌ മോക്ഷം ദുര്‍ല്ലഭം എന്ന
എന്നിരിക്കെ കാക്കയ്ക്കും, പശുവിനും,
മാനിനും മോക്ഷം നല്‍കിയ കരുണാരൂപനേ
രമണാ....

സംസാര ജീവിതത്തില്‍ കഷ്ടപ്പെടുന്ന കൂട്ടത്തിനു
തന്നെ കഷ്ടപ്പെടുത്തിക്കൊണ്ടു വിശ്രാന്തി
കിട്ടാന്‍ രമണാശ്രമം നല്കിയവനെ  
രമണാ...
ഗുരു എന്നാല്‍ ഉപദേശിക്കാന്‍ മാത്രം എന്നതിനെ മാറ്റി
മാവ് പൊടിച്ച ചെറിയവനെ പക്ഷേ
ലോകം പോറ്റുന്ന വലിയവനെ....

ജ്യോതി രൂപനായ അരുണാചലേശ്വരര്‍ക്കു
കാര്‍മുകിലായി സ്നേഹ മഴയായി
കുളിര്‍മ്മ നല്‍കിയ വിനോദ ശിശുവേ ...
ഞങ്ങളെയും ശിശുക്കളാക്കിയവനെ ...

ഞാനും എത്തി നിന്‍റെ രമണാശ്രമത്തില്‍
എന്‍റെ ശ്രമങ്ങളും തീര്‍ന്നു....

എന്‍റെ സംസാര ശ്രമം തീര്‍ന്നു...
എന്‍റെ കാമ ശ്രമം തീര്‍ന്നു...
എന്‍റെ ശരീര ശ്രമം തീര്‍ന്നു...
എന്‍റെ അജ്ഞാന ശ്രമം തീര്‍ന്നു...

ആഷാഡ ശുക്ല ഏകാദശിക്ക് പണ്ഡരീപുരം
 പോകാത്തതിന്‍റെ ശ്രമം തീര്‍ത്ത
രമണാ...

ശ്രമം തീര്‍ത്ത രമണാ..
നീ തന്നെ ഏല്ലാവര്‍ക്കും  ആശ്രമം...

Thursday, July 12, 2012

ഹരിദാസ വിഠലന്‍ !

രാധേകൃഷ്ണാ 

വിഠലന്‍ !
ഹരിടാസരുടെ വിഠലന്‍ !

ആഷാഡ ശുക്ല ഏകാദശി!
പാണ്ഡുരംഗനു വളരെ വിശേഷമായത്!

ലക്ഷകണക്കിനു ഭക്ത ജനങ്ങള്‍ 
ണ്ഡരീപുരത്തിനു പോകാറുണ്ടു! 

ആയിരകണക്കിനു മാഹാത്മാക്കളെ 
നമുക്കു അവിടെ സുഖമായി തൊഴാം!

അടിയനും ആഷാഡ ശുക്ല ഏകാദശിക്കു
പാണ്ഡുരംഗനെ തൊഴാന്‍ വളരെ 
ആഗ്രഹം ഉണ്ട്!
 
  പക്ഷെ ഇതു വരെ സാധിച്ചില്ല!
ഈ പ്രാവശ്യവും ഏകാദശിക്കു 
അടിയന്റെ ഹൃദയം തുടിച്ചു! 

വിഠലാ.. നിന്നെ എപ്പോള്‍ 
ആഷാഡ ശുക്ല ഏകാദശിക്കു അടിയന്‍ 
ണ്ഡരീപുരത്തില്‍ ദര്‍ശിക്കും 
എന്നു ഹൃദയത്തില്‍ ചോദിച്ചു കൊണ്ടിരുന്നു!

ഇന്നു ദശമി....നാളെ ഏകാദശി 
എന്നു വിഠലനോടു പുലമ്പിക്കൊണ്ടിരുന്നു!
   
കാഞ്ചീപുരത്തില്‍ വരദന്റെ ഗരുഡ സേവ 
തൊഴുത്ത തൃപ്തിയോടെ തിരുവണ്ണാമലയ്ക്കു 
പോയ്‌ക്കൊണ്ടിരുന്നു!

മനസ്സില്‍ ണ്ഡരീപുരത്തെ ദര്‍ശിച്ചു 
കൊണ്ടിരുന്നു!

എത്ര ഭാഗ്യവാന്മാര്‍ ഇപ്പോള്‍ വിഠലനെ 
ദര്‍ശിച്ചു കൊണ്ടിരിക്കും എന്നു 
ആലോചിച്ചു!

 വിഠലാ...  വിഠലാ... വിഠലാ... 
ഇന്നു ദശമി രാത്രി...
ആര്‍ക്കൊക്കെ നിന്റെ ദര്‍ശനം കിട്ടും
എന്നു വിഠലനോടു ചോദിച്ചു കൊണ്ടിരുന്നു!

പെട്ടെന്നു ഞങ്ങളുടെ വാഹനത്തിന്റെ 
സാരഥി വഴി പാര്‍ത്ഥസാരഥിയായ 
വിഠലന്‍ ഞങ്ങളോട് പറഞ്ഞു....
"സ്വാമി വലതു വശത്തു അതാ  കാണുന്നില്ലേ
 അതാണ്‌ തെന്നാങ്കൂര്‍ 
പാണ്ഡുരംഗ ക്ഷേത്രം"  

ഉടന്‍ തന്നെ അടിയന്‍ പറഞ്ഞു 
നമുക്കു അകത്തു ചെല്ലാം!  

ശരീരവും മനസ്സും തുള്ളി തുള്ളി ഞങ്ങള്‍
തെന്നാങ്കൂര്‍ ക്ഷേത്രത്തിലേക്കു പോയി!
അകത്തു കയറാനുള്ള എല്ലാ വാതിലുകളും 
അടച്ചിരുന്നു ഗൃഹസ്ഥരുടെ മനസ്സ് പോലെ!


ഒരേ ഒരു വഴി മാത്രം തുറന്നിരുന്നു 
ഗുരുവിന്റെ കാരുണ്യം പോലെ!

എന്നാലും കാവലാളി തടുത്തു 
പ്രാരബ്ധത്തെ പോലെ!

വിഠലനെ കാണാന്‍ ഉള്ള ആഗ്രഹത്തോടും 
കരഞ്ഞു കൊണ്ടു  വാഹനത്തില്‍ 
നിന്നും ഇറങ്ങി.... 


'നട അടച്ചു കഴിഞ്ഞു' എന്നു പറഞ്ഞു 
കാവലാളി...
'അയ്യോ വിഠലാ' എന്നു 
ഉള്ളില്‍ വിളിച്ചു.

എന്റെ വിളി അവന്റെ കാതില്‍ വീണു...
ഇല്ല.. ഹരിദാസ് ഗിരിയുടെ ചെവിയില്‍ വീണു!

അകത്തു നിന്നും ഒരു വൈഷ്ണവന്‍ വന്നു.
ഉടനെ കാവലാളി ചോദിച്ചു..
'ഇവരെ അകത്തേക്കു വിടാമോ?' 

അദ്ദേഹം എന്നെ നോക്കി!
എന്റെ നെറ്റി നോക്കി!
ഭഗവാന്റെ തിരുവടി ചിഹ്നമായ 
ഗോപിക്കുറി കണ്ടു! 

ഉടനെ 'അകത്തേക്കു വരാന്‍ പറയു'
എന്നു പറഞ്ഞു. 

അന്നാണ് എനിക്കു ഗോപീചന്ദനത്തിന്റെ 
മഹിമ ശരിക്കും മനസ്സിലായത്‌!

ഞങ്ങള്‍ അകത്തേക്കു ഓടി. 

അദ്ദേഹം ഭഗവാനു അലങ്കാരം മാറ്റി 
കഴിഞ്ഞു എന്നു പറഞ്ഞു.  
രാവിലെ ഏകാദശി അഭിഷേകത്തിനു വേണ്ടി 
അലങ്കാരങ്ങള്‍ എല്ലാം മാറ്റി ഒരുക്കി 
നിറുത്തിയിരിക്കുകയാണ്!

'എന്നാലും കുറച്ചു നേരം കാത്തിരിക്കു'
എന്നു പറഞ്ഞു!
പാണ്ഡുരംഗന്‍ ഭജന ചെയ്യാന്‍ 
കല്‍പ്പിച്ചു!

'ഭജേ പാണ്ഡുരംഗ...ഭജേ പാണ്ഡുരംഗ'
എന്നു പാടി തുടങ്ങി.
അവനെ ദര്‍ശിക്കണം എന്നു 
ഹൃദയം കേണു കൊണ്ടിരുന്നു!
ചുണ്ടുകള്‍ ആ നാമം ചൊല്ലി!

സമയം പോയതറിഞ്ഞില്ല!

അകത്തേക്കു വരൂ എന്നു ആ
 വൈഷ്ണവന്‍ ക്ഷണിച്ചു! 

ഞങ്ങള്‍ അകത്തു കടന്നു.
അവിടെ അവന്‍ അവനായിട്ടു വെറും 
ഒരു മുണ്ട് മാത്രം ഉടുത്തു ലാവണ്യത്തോടെ 
നില്‍ക്കുന്നുണ്ടായിരുന്നു!

അരികില്‍ കൈയില്‍ ഒരു മാലയും 
പിടിച്ചു കൊണ്ടു തന്റെ ഭര്‍ത്താവിനു വേണ്ടി 
വളരെ പ്രേമത്തോടെ രുഗ്മിണിയും 
നിന്നു കൊണ്ടിരുന്നു!   

എത്ര സുഖം!!!!
ഏകാന്ത ദര്‍ശനം....
ഞങ്ങളുടെ ഭക്തി കൊണ്ടല്ല..
അവന്റെ കാരുണ്യം കൊണ്ടു...

വിഠലന്‍ വളരെ നല്ലവന്‍...
വിഠലന്‍ ലാളിത്യമുള്ളവന്‍...  
നല്ല ഭക്ത വത്സലന്‍...
സത്യമായിട്ടും കലിയുഗ വരദന്‍....

വിഠലനെ ദര്‍ശിച്ചു...
ണ്ഡരീനാഥനെ തെന്നാങ്കൂരില്‍ 
സുലഭമായി തൊഴുതു!

ഹരിദാസര്‍കളുടെ വിഠലനെ...
ഹരിദാസ് ഗിരിയുടെ വിഠലനായി...
ണ്ഡരീനാഥനെ തെന്നാങ്കൂര്‍ നാഥനായി 
പുണ്ഡലീക വരദനെ ഗുരുജീ വരദനായി...
ആഷാട ദശമി രാത്രിയില്‍ ഏകാന്തമായി 
എകാദശിക്കു മുന്‍പേ തന്നെ 
കണ്ടു....

ഹൃദയം നിറഞ്ഞു...
ചുണ്ടില്‍ വെണ്ണയുടെ നനവോടെ...
എന്നെ സന്തോഷിപ്പിച്ച തൃപ്തിയോടെ 
പുഞ്ചിരിച്ചു കൊണ്ടു രുഗ്മിണി സമേതനായി 
ഉന്നത നാഥനെ അറിയാന്‍ കണ്ടു!

എന്നെ പോലെ ണ്ഡരീപുരം പോകാന്‍ 
സാധിക്കാത്തവര്‍ക്കു വേണ്ടിയാണ്  
ഹരിദാസ് ഗുരുജീ തെന്നാങ്കൂറില്‍
പാണ്ഡുരംഗനെ നിറുത്തി വെച്ചിരിക്കുന്നു 
എന്നു ഞാന്‍ മനസ്സിലാക്കി!  

തൃപ്തിയോടെ പുറത്തു വന്നു!
വെളിയില്‍ ഭജന ശബ്ദം...
അതിശയത്തോടെ നോക്കി...
അഭംഗവുമായി ആടിക്കൊണ്ടു  വന്നു 
ഉത്സവ മൂര്‍ത്തി പാണ്ഡുരംഗന്‍...

പുളകാങ്കിതരായി...
    ഹൃദയം ആഹ്ലാദിച്ചു! 

ആഹാ...എന്തൊരു കാരുണ്യം...
വിഠലാ... ഹരിദാസ വിഠലാ... 

അകത്തേക്കു കടത്തി വിട്ട 
വൈഷ്ണവനു വന്ദനം!
അനുവാദം ചോദിച്ച കാവലാളിക്കു വന്ദനം!
തെന്നങ്കൂര്‍ എന്നു പറഞ്ഞ
ഞങ്ങളുടെ സാരഥിക്കു വന്ദനം!

ഹരിദാസ് ഗിരി ഗുരുജിക്കു വന്ദനം!
തെന്നാങ്കൂരിനു വന്ദനം!
പാണ്ഡുരംഗനു വന്ദനം!
ആഷാട ഏകാദശിക്കു വന്ദനം!

വന്ദനം...വന്ദനം...വന്ദനം...    

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP