അവസാനത്തെ രാത്രിയായി...
രാധേകൃഷ്ണാ
അപൂര്‍വ രാത്രി...
സുഖമായിട്ടു ഉറങ്ങാന്‍ പോകുന്നു!
പുരീ ക്ഷേത്രത്തില്‍ ബലരാമന്റെ
കയ്യില്‍ പിടിച്ചു കൊണ്ടു
സുഖമായി ഉറങ്ങാന്‍ പോകുന്നു!
സുഭദ്രാ ദേവിയുടെ തലാട്ടു കേട്ടു കൊണ്ടു
സുഖമായി ഉറങ്ങാന്‍ പോകുന്നു!
അന്നദാനപ്രഭു ജഗന്നാഥന്റെ മടിയില്‍
കിടന്നു കൊണ്ടു
സുഖമായി ഉറങ്ങാന്‍ പോകുന്നു!
ശ്രീ കൃഷ്ണ ചൈതന്യരുടെ തിരുവടിയെ
കെട്ടി പിടിച്ചു കൊണ്ടു
സുഖമായി ഉറങ്ങാന്‍ പോകുന്നു!
ശ്രീ ഹരിദാസ് യവനുടെ മൃദുവായ
ചിരിയെ ആസ്വദിച്ചു കൊണ്ടു
സുഖമായി ഉറങ്ങാന്‍ പോകുന്നു!
ശ്രീ ജയദേവരുടെ അഷ്ടപതിയെ
സ്വപ്നത്തില്‍ പുലമ്പി കൊണ്ടു
സുഖമായി ഉറങ്ങാന്‍ പോകുന്നു!
നീലാചാലമായ പുരീ ക്ഷേത്രത്തില്‍
നിശ്ചലനായി നിര്‍മ്മലനായി
സുഖമായി ഉറങ്ങാന്‍ പോകുന്നു!
ഇതു തന്നെ ഞാന്‍ ഉറങ്ങുന്ന
അവസാനത്തെ രാത്രിയായി
ആയിക്കൂടേ ? ?
നീലാചാലമായ പുരീ ക്ഷേത്രത്തില്‍
നിശ്ചലനായി നിര്‍മ്മലനായി
സുഖമായി ഉറങ്ങാന്‍ പോകുന്നു!
ഇതു തന്നെ ഞാന്‍ ഉറങ്ങുന്ന
അവസാനത്തെ രാത്രിയായി
ആയിക്കൂടേ ? ?
0 comments:
Post a Comment