ഞാന്‍ ഇഷ്ടപ്പെടുന്ന മണവാളന്‍!
രാധേ കൃഷ്ണാ
നിത്യ കല്യാണപ്പെരുമാളേ ....
എത്ര പേര്‍ അങ്ങയെ വിശ്വസിച്ചു അങ്ങയുടെ
ക്ഷേത്രത്തില്‍ കഴുത്തില്‍ മാലയോടെ അലയുന്നു....
ജീവിതത്തില്‍ വിവാഹം നടക്കാന്‍ അങ്ങല്ലാതെ
വേറെ ഗതിയില്ല എന്നു എത്ര പേര് വരുന്നു.....
ധനം ഉള്ളവനും ഇല്ലാത്തവനും ബന്ധുക്കള്‍
ഉള്ളവനും ഇല്ലാത്തവനും എല്ലാര്‍ക്കും
വിവാഹം നടത്തി കൊടുക്കുന്നത് അങ്ങല്ലേ?
വിവാഹം എന്ന വിഷയം നടക്കാന്‍
എത്രയോ പേര് അങ്ങയുടെ തിരുവടിയില്‍
ശരണാഗതി ചെയ്യുന്നു...
നാല്‍പ്പതു കഴിഞ്ഞവരും നരച്ചു തുടങ്ങിയവരും
ചെറുപ്പത്തെ കളഞ്ഞവരും അങ്ങയെ മാത്രം
വിവാഹത്തിനായി ആശ്രയിക്കുന്നു...
360 നാളും കല്യാണ വേഷത്തില്‍ ദര്‍ശനം
നല്‍കുന്ന നിത്യ കല്യാണ പ്രഭുവേ .....
ജീവര്‍കളെ ദാമ്പതിയാക്കുന്നതില്‍
സമര്‍ത്ഥനേ...
സംബന്ധത്തെ തിരയുന്നവര്‍ക്കു പുതിയ
സംബന്ധം തരുന്ന നിത്യ കല്യാണ പെരുമാളെ....
എനിക്കും ഒരു വിവാഹം കഴിച്ചു തരണം...
എന്‍റെ പേരു : ഗോപാലവല്ലി
കുലം : ഭക്ത കുലം
വയസ്സ് : എന്നും പതിനെട്ടു
വിദ്യാഭ്യാസം : കൃഷ്ണ പ്രേമ
നാടു : തിരുവനന്തപുരം
മാതാവ് : പരാങ്കുശ നായകി
പിതാവ് : സ്വാമി രാമാനുജര്‍
സഹോദരന്‍ : മധുരകവിയാള്‍വാര്‍
സഹോദരി : ഗോദാ നാച്ചിയാര്‍
കുലത്തൊഴില്‍ : ഭക്തി
നേരംപോക്കു : നാമജപം
ഞാന്‍ ഇഷ്ടപ്പെടുന്ന മണവാളന്‍
പേരു : ഭൂവരാഹര്‍
കുലം : രക്ഷിക്കുന്ന കുലം
വയസ്സ് : നിത്യ യൌവനം
വിദ്യാഭ്യാസം : ആശ്രിത സംരക്ഷണം
നാട് : തിരുവിടവെന്തൈ
മാതാവ് : സരസ്വതി
പിതാവ് : ബ്രഹ്മദേവന്‍
കുലത്തൊഴില്‍ : കാരുണ്യം
നേരം പോക്കു :ഭക്തരെ അനുഗ്രഹിക്കുക
ഇദ്ദേഹത്തെ എനിക്കു ഉടന്‍ തന്നെ പറഞ്ഞു
വിവാഹം ചെയ്തു തരണം ....
എനിക്കു അര്‍ഹത ഇല്ലെങ്കിലും അങ്ങയ്ക്കു
ചെയ്യാന്‍ സാധിക്കുമെന്ന് എനിക്കറിയാം
അങ്ങയ്ക്കുമറിയാം ...
വേഗം വേണം ....
ആദ്യമേ തന്നെ പരകാല നായകി
അദ്ദേഹത്തിനായി കാത്തിരിക്കുന്നു...
അവളുടെ കൂടെ ചേര്‍ത്തു എന്നെയും
അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുക്കു ...
അല്ലെകില്‍ അടിയാളെ പരകാല നായകിക്കു
അന്തരംഗ ദാസിയായി കൊടുക്കു ...
അങ്ങയുടെ അനുഗ്രഹത്തിനായി കരയുന്ന
അങ്ങയുടെ ഗോപാലവല്ലി .....
0 comments:
Post a Comment