സിദ്ധ വകുളം!
രാധേകൃഷ്ണാ
ഞാന്‍ നിറയെ നാമം ജപിക്കണം!
എനിക്കു നിറയെ നാമജപം
ഉയര്‍ന്നു ഉയര്‍ന്നു വരണം!
കൃഷ്ണ ചൈതന്യര്‍ ആനന്ദിക്കുന്ന പോലെ
ഞാന്‍ നാമം ജപിക്കണം!
പുരീ ജഗന്നാഥന്‍ ഉരുകുന്ന പോലെ
ഞാന്‍ നാമം ജപിക്കണം!
രാധികാ റാണി ആസ്വദിച്ചു ആടുന്ന പോലെ
ഞാന്‍ നാമം ജപിക്കണം!
ബലദേവര്‍ സഭാഷ് പറയുന്ന പോലെ
ഞാന്‍ നാമം ജപിക്കണം!
സുഭദ്രാ ദേവി തട്ടികൊടുക്കുന്ന പോലെ
ഞാന്‍ നാമം ജപിക്കണം!
എന്റെ ശരീരത്തിന്റെ ഓരോ രോമകൂപവും
നാമജപത്തില്‍ തിളയ്ക്കണം!
എന്റെ ശരീരത്തെ വെട്ടി നുരുക്കിയാലും
ഞാന്‍ നാമം ജപിക്കണം!
മടുക്കാതെ വീശുന്ന കാറ്റു പോലെ
മടുക്കാതെ ഞാന്‍ നാമം ജപിക്കണം!
നിറുത്താതെ അടിക്കുന്ന തിരമാല പോലെ
നിറുത്താതെ ഞാന്‍ നാമം ജപിക്കണം!
മുകളില്‍ നിന്നും താഴോട്ടു വേഗത്തില്‍
പായുന്ന ഗംഗാ പ്രവാഹം പോലെ
വേഗത്തില്‍ ഞാന്‍ നാമം ജപിക്കണം!
തളരാതെ സാവധാനം എല്ലാം സഹിച്ചു കൊണ്ടു
കറങ്ങുന്ന ഭൂമിയെ പോലെ കലങ്ങാതെ
ഞാന്‍ നാമം ജപിക്കണം!
എത്ര അനുഭവിച്ചാലും തീരാത്ത
ശരീരത്തിന്റെ കാമ ഇച്ഛയെ പോലെ
ദാഹത്തോടെ ഞാന്‍ നാമം ജപിക്കണം!
എത്ര രുചിച്ചാലും ഇനിയും രുചിക്കു
വേണ്ടി വെമ്പുന്ന നാവു പോലെ
ഞാന്‍ നാമം ജപിക്കണം!
എത്ര ജന്മങ്ങള്‍ എടുത്താലും കുറയാത്ത
പ്രാരബ്ധ കര്‍മ്മങ്ങള്‍ പോലെ
കണക്കില്ലാതെ ഞാന്‍ നാമം ജപിക്കണം!
എത്ര വിധമായി നാമം ജപിക്കാന്‍ സാധിക്കുമോ
അത്രയും വിധം ഞാന്‍ നാമം ജപിക്കണം!
ധ്രുവനെ പോലെ ജപിക്കണം!
പ്രഹ്ലാദനെ പോലെ ജപിക്കണം!
ആണ്ടാളെ പോലെ ജപിക്കണം!
ഇതൊക്കെ എനിക്കു സാധിക്കുമോ?
സത്യമായിട്ടും സാധ്യമല്ല!
പക്ഷെ എനിക്കു ചെയ്യണം!
എന്തു ചെയ്യും?
ജഗന്നാഥനോട് ചോദിച്ചപ്പോള്‍
വഴി പറഞ്ഞു തന്നു!
കൃഷ്ണ ചൈതന്യരുടെ പ്രിയ ശിഷ്യനായ
ഹരിദാസ് യവന്‍ ജീവിച്ചിരുന്ന
സിദ്ധവകുള മരച്ചുവട്ടിലേക്കു
എന്നെ അയച്ചു എന്റെ ജഗന്നാഥന്‍ !
പുരീ ജഗന്നാഥ ക്ഷേത്ര പരിസരത്തു
പ്രവേശിക്കാനുള്ള ഭക്തി തനിക്കില്ലെന്നു
ഹരിദാസ് യവന്‍ സ്വയം ഒതുങ്ങി
ജീവിച്ച സ്ഥലമാണിത്!
സ്വയം താഴ്ത്തി ചിന്തിക്കുന്ന ആ
ഉന്നത ഗുണം കണ്ടു ശ്രീകൃഷ്ണ ചൈതന്യര്‍
ഹരിദാസര്‍ക്കു തന്നെ അര്‍പ്പിച്ച സ്ഥലം!
നിത്യവും ജഗന്നാഥനെ ദര്‍ശിച്ച ശേഷം
ചൈതന്യര്‍ പ്രസാദവും കൊണ്ടു
ഹരിദാസരുടെ കൂടെ
നാമആനന്ദത്തില്‍ മുഴുകിയ സ്ഥലം!
എന്നും ഹരിദാസര്‍ മൂന്നു ലക്ഷം ആവര്‍ത്തി
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
എന്നു ജപിച്ച സ്ഥലം!
ഒരു ദിവസം ചൈതന്യര്‍ ജഗന്നാഥന്റെ
പല്ലു തേയ്ക്കുന്ന കോലിനെ ഇവിടെ
നട്ടു വെച്ചപ്പോള്‍ അതു വളര്‍ന്നു മരമായി
ഹരിദാസര്‍ക്കു ജഗന്നാഥന്റെ നിഴലിനെ
തന്ന സ്ഥലം!
മരപ്രഭുവായ ജഗന്നാഥന്‍ തന്നെ
ഹരിദാസരുടെ നാമജപത്തിനായി
സ്വയം മരമായി അര്‍പ്പിച്ചു
അദ്ദേഹത്തെ അനുഭവിച്ച
ഉന്നത സ്ഥലം!
ഹരിദാസര്‍ തന്റെ ശരീരമാകുന്ന കൂടിനെ
ചൈതന്യരുടെ തിരുമുഖത്തെ നോക്കി കൊണ്ടു
സുഖമായി ഉപേക്ഷിച്ചു ജഗന്നാഥനില്‍
അലിഞ്ഞു ചേര്‍ന്ന സ്ഥലം!
ചൈതന്യര്‍ ഹരിദാസരുടെ പുണ്യ ശരീരത്തെ
തന്റെ രണ്ടു കൈകളിലും ചുമന്നുകൊണ്ടു
കണ്ണീര്‍ ഒഴുക്കി കൊണ്ടു മഹാ മന്ത്രത്തെ
ജപിച്ചുകൊണ്ടു നൃത്തമാടിയ സ്ഥലം!
ഹരിദാസര്‍ക്കു നാമം സിദ്ധിയായ
സ്ഥലം തന്നെ എനിക്കും നാമം സിദ്ധിക്കാന്‍
ഉത്തമമെന്നു ജഗന്നാഥന്‍ കാണിച്ചു തന്നു!
ജഗന്നാഥ രൂപമായ സിദ്ധ വകുളമേ!
നീ ജഗന്നാഥന്റെ വായുടെ രുചി അറിഞ്ഞ
ദന്ത ശോചനി !
കൃഷ്ണ ചൈതന്യരുടെ സിദ്ധ
വകുള മരമേ!
നീയാണെങ്കില്‍ ശ്രീ ചൈതന്യരുടെ
സ്പര്‍ശം അനുഭവിച്ച ഭാഗ്യശാലി!
ഹരിദാസ സിദ്ധ വകുള മരമേ !
നീയാണെങ്കില്‍ ഹരിദാസര്‍ക്കു
പ്രത്യക്ഷ ഗുരു ഭഗവാന്‍!
ഞാന്‍ നല്ലവനല്ല!
ഞാന്‍ ഭക്തനല്ല!
ഞാന്‍ ശിഷ്യനല്ല!
ഞാന്‍ ഗുരുവല്ല!
പക്ഷെ ഞാന്‍ വിടാതെ നാമജപം
ചെയ്യാന്‍ നീ തന്നെ എന്നെ അനുഗ്രഹിക്കണം!
സിദ്ധ വകുളമേ!
എനിക്കും നാമം സിദ്ധിക്കാന്‍
ഉടനെ അരുളുക !
അറിയാനും ചൈതന്യരുടെ ദാസനാണ്!
0 comments:
Post a Comment