ഗുരു പൂര്‍ണ്ണിമ !
രാധേകൃഷ്ണാ
ഗുരു ..മന്ത്രവാദിയല്ല ....
ഗുരു..മന്ത്രോപദേശം ചെയ്യുന്ന
കൃഷ്ണ ദാസനാണ്...
ഗുരു തന്ത്രം മെനയുന്നവനല്ല ...
ഗുരു..നിന്‍റെ മനസ്സിനെ നേരാക്കുന്ന
നല്ലവനാണ് ....
ഗുരു... അത്ഭുതങ്ങള്‍ ചെയ്യുന്നവനല്ല...
ഗുരു..നിനക്കു യാഥാര്‍ത്യത്തെ മനസ്സിലാക്കി
കൊടുക്കുന്ന നിന്‍റെ ഫലകാംക്ഷി ...
ഗുരു...കുബേരനല്ല ...
ഗുരു നിനക്ക് ശാശ്വതമായ ധനമാകുന്ന
കൃഷ്ണനെ കാണിച്ചു തരുന്നവന്‍...
ഗുരു നിന്‍റെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കുന്നില്ല ..
ഗുരു നിന്നെ കൃഷ്ണന്‍റെ ഇഷ്ത്തിനൊത്തു
മാറ്റുന്നു....
ഗുരു...നീ പറയുന്നത് അനുസരിക്കുന്നില്ല...
നിന്നെ കൃഷ്ണന്‍റെ ചൊല്‍പ്പടിക്കു
നിറുത്തുന്നു....
ഗുരു നിന്‍റെ ആശകള്‍ നിറവേറ്റുന്നവനല്ല...
ഗുരു..നിന്‍റെ ഇച്ഛയെ നേരായ വഴിയില്‍
തിരിച്ചു വിടുന്നു....
ഗുരു..നിന്‍റെ വിദ്യാഭ്യാസത്തെയോ, ധനത്തെയോ
പദവിയെയോ, സൌന്ദര്യത്തെയോ,
കുലത്തെയോ ശ്ലാഘിക്കുന്നില്ല...
ഗുരു നിന്‍റെ മനസ്സിലുള്ള
ഭക്തിയെ മാത്രം ആസ്വദിക്കുന്നു ....
ഗുരു നിന്നെ കൊണ്ടു തന്‍റെ കാര്യങ്ങളെ
സാധിക്കുന്നില്ല ...
ഗുരു സ്വയം നിനക്കു
സഹായങ്ങള്‍ ചെയ്യുന്നു ...
ഗുരു..സ്വന്തം സുഖത്തിനായി നിന്നെ
ഉപയോഗിക്കുന്നില്ല...
ഗുരു തന്നെ നല്‍കി നിന്നെ രക്ഷിക്കുന്നു...
ഗുരുവിനെ നീ പിടിച്ചു വെച്ചിട്ടില്ല...
ഗുരു...നിന്നെ ഇതുവരെ തന്‍റെ
സ്നേഹത്തില്‍ നിന്നെ പിടിച്ചു വെച്ചിരിക്കുന്നു...
ഗുരു....മനുഷ്യ രൂപം
ഗുരു...ഈശ്വര കാരുണ്യം...
ഗുരു ...സ്നേഹത്തിന്‍റെ അര്‍ത്ഥം
ഗുരു...നിസ്വാര്‍ത്ഥതയുടെ ചിഹ്നം...
ഗുരു...കയറ്റുന്ന ഏണി ...
ഗുരു..താങ്ങുന്ന അമ്മ ...
ഈ ഗുരു പൂര്‍ണ്ണിമയില്‍ നിന്‍റെ ഗുരുവിനെ
നീ മനസ്സിലാക്കിയാല്‍ അത് തന്നെയാണ്
നിന്‍റെ ഗുരുവിനായി നീ ചെയ്യുന്ന
ബഹുമാനം....
ഇനിയെങ്കിലും ഗുരുവിനെ ശരിക്കും മനസ്സിലാക്കു ...
0 comments:
Post a Comment