തിരു ആടിപൂരം!
ഇന്നോ തിരുവാടി പൂരം...
ഇന്നോ നമ്മുടെ ഗോദ ജനിച്ച ദിവസം?
ഇന്നോ പെരിയാഴ്വാര്‍ പ്രാപിച്ചതു ?
ഇന്നോ വടപത്രശായി സന്തോഷിച്ചതു ?
ഇന്നോ തുളസി തരളിതയായത് ?
ഇന്നോ വിണ്ണവര്‍ ആഹ്ലാദിച്ചത് ?
ഇന്നോ മനുഷ്യര്‍ നന്നായതു ?
ഇന്നോ നാമജപം ജയിച്ചതു ?
ഇന്നോ കൃഷ്ണ പ്രേമ സിദ്ധിച്ചതു ?
ഇന്നോ കലി നശിച്ചതു ?
ഇന്നോ ഭൂമി രോമാഞ്ചം അണിഞ്ഞത്?
ഇന്നോ പാപങ്ങള്‍ മറഞ്ഞതു ?
ഇന്നോ കൃഷ്ണന്‍ ആനന്ദ മഗ്നനായി?
ഇന്നോ രംഗന്‍ മയങ്ങി പോയതു ?
ഇന്നോ ശ്രീനിവാസന്‍ പുലമ്പിയത് ?
ഇന്നോ ജ്ഞാനം പിറന്നതു ?
ഇന്നോ വൈരാഗ്യം വന്നത്?
ഇന്നോ ശ്രീവില്ലിപുത്തൂര്‍ വൃന്ദാവനമായതു ?
ഇന്നോ ഇടച്ചികള്‍ പ്രേമവശരായത് ?
ഇന്നോ ബ്രാഹ്മണര്‍ അടങ്ങിയതു ?
ഇന്നോ നമുക്കു ഭക്തി വന്നത്?
ഇന്നോ ഗോപാലവല്ലി
ആണ്ടാളുടെ കൈയിലെ കിളിയായതു ?
ഇന്നു തന്നെ! ! !
0 comments:
Post a Comment