Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, July 12, 2012

ഹരിദാസ വിഠലന്‍ !

രാധേകൃഷ്ണാ 

വിഠലന്‍ !
ഹരിടാസരുടെ വിഠലന്‍ !

ആഷാഡ ശുക്ല ഏകാദശി!
പാണ്ഡുരംഗനു വളരെ വിശേഷമായത്!

ലക്ഷകണക്കിനു ഭക്ത ജനങ്ങള്‍ 
ണ്ഡരീപുരത്തിനു പോകാറുണ്ടു! 

ആയിരകണക്കിനു മാഹാത്മാക്കളെ 
നമുക്കു അവിടെ സുഖമായി തൊഴാം!

അടിയനും ആഷാഡ ശുക്ല ഏകാദശിക്കു
പാണ്ഡുരംഗനെ തൊഴാന്‍ വളരെ 
ആഗ്രഹം ഉണ്ട്!
 
  പക്ഷെ ഇതു വരെ സാധിച്ചില്ല!
ഈ പ്രാവശ്യവും ഏകാദശിക്കു 
അടിയന്റെ ഹൃദയം തുടിച്ചു! 

വിഠലാ.. നിന്നെ എപ്പോള്‍ 
ആഷാഡ ശുക്ല ഏകാദശിക്കു അടിയന്‍ 
ണ്ഡരീപുരത്തില്‍ ദര്‍ശിക്കും 
എന്നു ഹൃദയത്തില്‍ ചോദിച്ചു കൊണ്ടിരുന്നു!

ഇന്നു ദശമി....നാളെ ഏകാദശി 
എന്നു വിഠലനോടു പുലമ്പിക്കൊണ്ടിരുന്നു!
   
കാഞ്ചീപുരത്തില്‍ വരദന്റെ ഗരുഡ സേവ 
തൊഴുത്ത തൃപ്തിയോടെ തിരുവണ്ണാമലയ്ക്കു 
പോയ്‌ക്കൊണ്ടിരുന്നു!

മനസ്സില്‍ ണ്ഡരീപുരത്തെ ദര്‍ശിച്ചു 
കൊണ്ടിരുന്നു!

എത്ര ഭാഗ്യവാന്മാര്‍ ഇപ്പോള്‍ വിഠലനെ 
ദര്‍ശിച്ചു കൊണ്ടിരിക്കും എന്നു 
ആലോചിച്ചു!

 വിഠലാ...  വിഠലാ... വിഠലാ... 
ഇന്നു ദശമി രാത്രി...
ആര്‍ക്കൊക്കെ നിന്റെ ദര്‍ശനം കിട്ടും
എന്നു വിഠലനോടു ചോദിച്ചു കൊണ്ടിരുന്നു!

പെട്ടെന്നു ഞങ്ങളുടെ വാഹനത്തിന്റെ 
സാരഥി വഴി പാര്‍ത്ഥസാരഥിയായ 
വിഠലന്‍ ഞങ്ങളോട് പറഞ്ഞു....
"സ്വാമി വലതു വശത്തു അതാ  കാണുന്നില്ലേ
 അതാണ്‌ തെന്നാങ്കൂര്‍ 
പാണ്ഡുരംഗ ക്ഷേത്രം"  

ഉടന്‍ തന്നെ അടിയന്‍ പറഞ്ഞു 
നമുക്കു അകത്തു ചെല്ലാം!  

ശരീരവും മനസ്സും തുള്ളി തുള്ളി ഞങ്ങള്‍
തെന്നാങ്കൂര്‍ ക്ഷേത്രത്തിലേക്കു പോയി!
അകത്തു കയറാനുള്ള എല്ലാ വാതിലുകളും 
അടച്ചിരുന്നു ഗൃഹസ്ഥരുടെ മനസ്സ് പോലെ!


ഒരേ ഒരു വഴി മാത്രം തുറന്നിരുന്നു 
ഗുരുവിന്റെ കാരുണ്യം പോലെ!

എന്നാലും കാവലാളി തടുത്തു 
പ്രാരബ്ധത്തെ പോലെ!

വിഠലനെ കാണാന്‍ ഉള്ള ആഗ്രഹത്തോടും 
കരഞ്ഞു കൊണ്ടു  വാഹനത്തില്‍ 
നിന്നും ഇറങ്ങി.... 


'നട അടച്ചു കഴിഞ്ഞു' എന്നു പറഞ്ഞു 
കാവലാളി...
'അയ്യോ വിഠലാ' എന്നു 
ഉള്ളില്‍ വിളിച്ചു.

എന്റെ വിളി അവന്റെ കാതില്‍ വീണു...
ഇല്ല.. ഹരിദാസ് ഗിരിയുടെ ചെവിയില്‍ വീണു!

അകത്തു നിന്നും ഒരു വൈഷ്ണവന്‍ വന്നു.
ഉടനെ കാവലാളി ചോദിച്ചു..
'ഇവരെ അകത്തേക്കു വിടാമോ?' 

അദ്ദേഹം എന്നെ നോക്കി!
എന്റെ നെറ്റി നോക്കി!
ഭഗവാന്റെ തിരുവടി ചിഹ്നമായ 
ഗോപിക്കുറി കണ്ടു! 

ഉടനെ 'അകത്തേക്കു വരാന്‍ പറയു'
എന്നു പറഞ്ഞു. 

അന്നാണ് എനിക്കു ഗോപീചന്ദനത്തിന്റെ 
മഹിമ ശരിക്കും മനസ്സിലായത്‌!

ഞങ്ങള്‍ അകത്തേക്കു ഓടി. 

അദ്ദേഹം ഭഗവാനു അലങ്കാരം മാറ്റി 
കഴിഞ്ഞു എന്നു പറഞ്ഞു.  
രാവിലെ ഏകാദശി അഭിഷേകത്തിനു വേണ്ടി 
അലങ്കാരങ്ങള്‍ എല്ലാം മാറ്റി ഒരുക്കി 
നിറുത്തിയിരിക്കുകയാണ്!

'എന്നാലും കുറച്ചു നേരം കാത്തിരിക്കു'
എന്നു പറഞ്ഞു!
പാണ്ഡുരംഗന്‍ ഭജന ചെയ്യാന്‍ 
കല്‍പ്പിച്ചു!

'ഭജേ പാണ്ഡുരംഗ...ഭജേ പാണ്ഡുരംഗ'
എന്നു പാടി തുടങ്ങി.
അവനെ ദര്‍ശിക്കണം എന്നു 
ഹൃദയം കേണു കൊണ്ടിരുന്നു!
ചുണ്ടുകള്‍ ആ നാമം ചൊല്ലി!

സമയം പോയതറിഞ്ഞില്ല!

അകത്തേക്കു വരൂ എന്നു ആ
 വൈഷ്ണവന്‍ ക്ഷണിച്ചു! 

ഞങ്ങള്‍ അകത്തു കടന്നു.
അവിടെ അവന്‍ അവനായിട്ടു വെറും 
ഒരു മുണ്ട് മാത്രം ഉടുത്തു ലാവണ്യത്തോടെ 
നില്‍ക്കുന്നുണ്ടായിരുന്നു!

അരികില്‍ കൈയില്‍ ഒരു മാലയും 
പിടിച്ചു കൊണ്ടു തന്റെ ഭര്‍ത്താവിനു വേണ്ടി 
വളരെ പ്രേമത്തോടെ രുഗ്മിണിയും 
നിന്നു കൊണ്ടിരുന്നു!   

എത്ര സുഖം!!!!
ഏകാന്ത ദര്‍ശനം....
ഞങ്ങളുടെ ഭക്തി കൊണ്ടല്ല..
അവന്റെ കാരുണ്യം കൊണ്ടു...

വിഠലന്‍ വളരെ നല്ലവന്‍...
വിഠലന്‍ ലാളിത്യമുള്ളവന്‍...  
നല്ല ഭക്ത വത്സലന്‍...
സത്യമായിട്ടും കലിയുഗ വരദന്‍....

വിഠലനെ ദര്‍ശിച്ചു...
ണ്ഡരീനാഥനെ തെന്നാങ്കൂരില്‍ 
സുലഭമായി തൊഴുതു!

ഹരിദാസര്‍കളുടെ വിഠലനെ...
ഹരിദാസ് ഗിരിയുടെ വിഠലനായി...
ണ്ഡരീനാഥനെ തെന്നാങ്കൂര്‍ നാഥനായി 
പുണ്ഡലീക വരദനെ ഗുരുജീ വരദനായി...
ആഷാട ദശമി രാത്രിയില്‍ ഏകാന്തമായി 
എകാദശിക്കു മുന്‍പേ തന്നെ 
കണ്ടു....

ഹൃദയം നിറഞ്ഞു...
ചുണ്ടില്‍ വെണ്ണയുടെ നനവോടെ...
എന്നെ സന്തോഷിപ്പിച്ച തൃപ്തിയോടെ 
പുഞ്ചിരിച്ചു കൊണ്ടു രുഗ്മിണി സമേതനായി 
ഉന്നത നാഥനെ അറിയാന്‍ കണ്ടു!

എന്നെ പോലെ ണ്ഡരീപുരം പോകാന്‍ 
സാധിക്കാത്തവര്‍ക്കു വേണ്ടിയാണ്  
ഹരിദാസ് ഗുരുജീ തെന്നാങ്കൂറില്‍
പാണ്ഡുരംഗനെ നിറുത്തി വെച്ചിരിക്കുന്നു 
എന്നു ഞാന്‍ മനസ്സിലാക്കി!  

തൃപ്തിയോടെ പുറത്തു വന്നു!
വെളിയില്‍ ഭജന ശബ്ദം...
അതിശയത്തോടെ നോക്കി...
അഭംഗവുമായി ആടിക്കൊണ്ടു  വന്നു 
ഉത്സവ മൂര്‍ത്തി പാണ്ഡുരംഗന്‍...

പുളകാങ്കിതരായി...
    ഹൃദയം ആഹ്ലാദിച്ചു! 

ആഹാ...എന്തൊരു കാരുണ്യം...
വിഠലാ... ഹരിദാസ വിഠലാ... 

അകത്തേക്കു കടത്തി വിട്ട 
വൈഷ്ണവനു വന്ദനം!
അനുവാദം ചോദിച്ച കാവലാളിക്കു വന്ദനം!
തെന്നങ്കൂര്‍ എന്നു പറഞ്ഞ
ഞങ്ങളുടെ സാരഥിക്കു വന്ദനം!

ഹരിദാസ് ഗിരി ഗുരുജിക്കു വന്ദനം!
തെന്നാങ്കൂരിനു വന്ദനം!
പാണ്ഡുരംഗനു വന്ദനം!
ആഷാട ഏകാദശിക്കു വന്ദനം!

വന്ദനം...വന്ദനം...വന്ദനം...    

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP