എനിക്കു അറിയില്ല!
രാധേകൃഷ്ണാ
ഞാന്‍ തിരുവനന്തപുരത്തില്‍ ഇരിക്കുന്നു!
എല്ലാ തടസ്സങ്ങളും നീക്കും
പത്മനാഭന്റെ അന്തപ്പുരത്തില്‍ ഇരിക്കുന്നു!
ഇന്നു തന്നെ പ്രവേശിക്കു...
എന്ന് നമ്മാഴ്വാര്‍ പറഞ്ഞ
അനന്തപുരിയില്‍ ഇരിക്കുന്നു!
ഭാഗവത പ്രിയനായ പത്മനാഭന്‍ ശയനിക്കുന്ന
സ്യാനന്ദൂരത്തില്‍ ഇരിക്കുന്നു!
ദേവലോകര്‍ കൈങ്കര്യം ചെയ്തിട്ടു
അനന്തന്റെ അനുഗ്രഹത്തിനായി
കാത്തിരിക്കുന്ന അനന്തപുരത്തില്‍ ഇരിക്കുന്നു!
ആറാട്ടു നായകന്‍റെ...
വിശേഷപ്പെട്ട വേട്ടക്കാരന്റെ
തിരുവനന്തപുരത്തില്‍ സുഖമായി ഇരിക്കുന്നു!
രാമാനുജരെ രായ്ക്കു രാമാനം
തിരുക്കുറുങ്കുടിയില്‍ കൊണ്ടാക്കിയ
കള്ളന്റെ പുരത്തില്‍ ഇരിക്കുന്നു!
ഒരു ലക്ഷം കോടിയുള്ള
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ
നായകന്‍റെ അരികില്‍ ഇരിക്കുന്നു!
ദ്വാരക വിട്ടു ഓടി വന്നു അനന്തന്‍കാട്ടില്‍
ഒളിച്ചിരിക്കുന്ന മായന്റെ
നാട്ടില്‍ ഇരിക്കുന്നു!
പതിനെട്ടു മൈല്‍ ത്രിവിക്രമന്‍
പതിനെട്ടു അടിയായി ചുരുങ്ങി
വാമനനായ ഉത്തമന്റെ പുരിയില്‍
ഇരിക്കുന്നു!
കണ്ണും കൈയും, കാലും താമരയായ
കൈയില്‍ താമരയോടെ ശയിക്കുന്ന
സാരസസംഭവ പതിയുടെ
കൂടെ ഇരിക്കുന്നു!
ഇനിയും എത്ര ദിവസം പത്മനാഭന്‍
എന്നെ ഇവിടെ വെച്ചിരിക്കും
അവനു മാത്രമേ അറിയൂ..
ഞാന്‍ അറിയില്ല!
തിരു അനന്തപുരം..
തിരു അല്ലെങ്കില്‍ ശ്രീയുടെ
അന്തപ്പുരം!
അനന്തനും അന്തപ്പുരം!
പത്മതിനും അന്തപ്പുരം!
പത്മനാഭനും അന്തപ്പുരം!
ഈ ഗോപാലവല്ലിക്കു ആനന്ദപുരം!
0 comments:
Post a Comment