ശാന്താനന്ദ പുരി !
രാധേകൃഷ്ണാ
സന്ന്യാസി...
സര്‍വതും ഈശ്വരങ്കല്‍ അര്‍പ്പിച്ചവനാണ് സന്ന്യാസി...
നാളെയെ കുറിച്ചു ചിന്തിക്കാത്തവനാണ്
സന്യാസി...
തനിക്കായി ഒന്നും സൂക്ഷിച്ചു വയ്ക്കാത്തവനാണ്
സന്ന്യാസി....
എല്ലാവരോടും ഒരേ പോലെ സ്നേഹം കാണിക്കുന്നവനാണ്
സന്ന്യാസി....
തന്‍പെരുമ കാണിക്കാതെ മറ്റുള്ളവരുടെ
പെരുമ ഉയര്‍ത്തി പറയുന്നവനാണ്
സന്ന്യാസി...
സാംസാരീക ജനങ്ങളുടെ കൂടെ ഇരുന്നാലും
ഒന്നിലും ബന്ധപ്പെടാതെ ഇരിക്കുനവനാണ്
സന്ന്യാസി...
അജ്ഞാനികളുടെ അജ്ഞാനത്തെ നാശം
ചെയ്യുന്നവനാണ് സന്ന്യാസി...
സര്‍വ ജ്ഞാന സ്വരൂപനാണെങ്കിലും
ലാളിത്യത്തോടെ ഇടപഴകുന്നവനാണ്
സന്ന്യാസി...
ഭാഗവതത്തില്‍ മുഴുകിയിരുന്നു അതിനെ
തന്നെ പുലമ്പിക്കൊണ്ടു ഇരിക്കുന്നവനാണ്
സന്ന്യാസി...
ആരെയും സ്വയം ആശ്രയിക്കാതെ എല്ലാവരെയും
തന്നെ ആശ്രയിപ്പിക്കുന്നവനാണ്
സന്ന്യാസി...
താന്‍ ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം
ഈശ്വരനെ സ്ഥാപിക്കുന്നവാനാണ് സന്ന്യാസി...
തന്‍റെ ശരീരത്തെ കുറിച്ചു യാതൊരു
ശ്രദ്ധയും ഇല്ലാത്തവനാണ് സന്യാസി...
കാവി വസ്ത്രം ഉടുത്തു
വെളുത്ത പല്ലുകളോട് കൂടിയവനാണ് സന്ന്യാസി....
(കാവി വസ്ത്രം ഉടുത്തിട്ടു ലഹരി പദാര്‍ഥങ്ങള്‍
ഉപയോഗിച്ച് കറയോട് കൂടിയ പല്ലുകളുള്ള
കള്ള സന്ന്യാസിയല്ല എന്നു ആണ്ടാള്‍ തിരുപ്പാവയില്‍
പറയുന്നത് ഇവിടെ ഉദ്ധരിച്ചിരിക്കുന്നു)
മുതിര്‍ന്ന ശരീരത്തോടു കൂടിയും
തികഞ്ഞ ജ്ഞാനത്തോടും കൂടിയവനാണ്
ഒരു ശിശുവായി ഇരിക്കുന്നവനാണ് സന്ന്യാസി...
പുരുഷോത്തമന്‍റെ
ഉന്നത ദാസനാണ് സന്ന്യാസി...
വസിഷ്ടരുടെ ഹൃദയ ഗുഹയില്‍ പ്രവേശിച്ചു
സ്വയം കൊടുക്കുന്നവനാണ് സാന്ന്യാസി....
ശാന്തമായും ആനന്ദമായും ഇരിക്കുന്നവനാണ്
സാന്ന്യാസി...
ശാന്തിയും ആനന്ദവും വാരി നല്‍കുന്നവാനാണ്
സാന്ന്യാസി...
ഇതൊക്കെ ചേര്‍ന്നു ഇരിക്കുന്നവനാണ്
ഉന്നത സാന്ന്യാസി...
അല്ലാ....അല്ലാ...
ഇതിക്കെ ചേര്‍ന്നു ഇരിക്കുന്നവനാണ്
ശാന്താനന്ദ പുരി ....
നരച്ച താടി; വെളുത്തപല്ല്
പിഞ്ചു വിരലുകള്‍; കാവി വസ്ത്രം
ഭക്തന്മാരോടു വാത്സല്യം; പുഞ്ചിരിക്കുന്ന മുഖം
സ്വാഗതം ചെയ്യുന്ന വാക്കുകള്‍; സത്സംഗ വര്‍ത്തമാനങ്ങള്‍
സ്വന്തം നാക്കു കടിക്കുന്ന രസികന്‍
ഭാഗവത ഭക്തന്‍; സംസ്കൃത പണ്ഡിതന്‍
തന്‍റെ ശരീരം മറന്ന മണ്ടന്‍...
എല്ലാവറ്റിനെയും ഭക്തര്‍ക്കായി നല്‍കുന്ന ധര്‍മ്മന്‍
പുരുഷോത്തമ ദാസന്‍
ഇതാണ് ശാന്താനന്ദ പുരി....
ജയ് ശാന്താനന്ദ പുരി..
ശാന്തിയും ആനന്ദത്തെയും പുരിയായി(ശരീരമായും മനസ്സായും)
കൊണ്ട ഒരു വൃദ്ധ ശിശു...
0 comments:
Post a Comment