Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, July 16, 2012

ഞെരുക്കം

രാധേകൃഷ്ണാ 

ചെറിയ ഒരു ഇടനാഴി....

അതില്‍ 
ഒരാള്‍ക്കു കിടക്കാം...
രണ്ടു പേര്‍ക്കു ഇരിക്കാം ..
മൂന്നു പേര്‍ക്കു നില്‍ക്കാം...

നാലാമതായി മറ്റൊരാള്‍ വന്നാല്‍....
എന്തു  സംഭവിക്കും?
ഞെരുക്കം അധികമാകും...

സ്ഥല ഞെരുക്കം ആര്‍ക്കും ഇഷ്ടമല്ല...
വളരേ ബുദ്ധിമുട്ട്....

ആരു കാരണം ഞെരുക്കം വന്നുവോ 
അവരോടു കോപം വരും....

ഒരിക്കല്‍ ഒരു ഞെരുക്കം....
ഒരു മഴക്കാലത്തു ഞെരുക്കം...
ഒരു ഋഷിയുടെ വീട്ടില്‍ ഞെരുക്കം...
ഒരു രാത്രിയില്‍ ഒരു ഞെരുക്കം...
ഇരി ഇടനാഴിയില്‍ ഞെരുക്കം...

മൂന്നു ഭക്തര്‍....
പൊയ്കൈയാഴ്വാര്‍....
ഭൂതത്താഴ്വാര്‍...
പേയാഴ്വാര്‍.....

അവര്‍ വന്നെത്തി തിരുക്കോവലൂരില്‍ 
ആയനെ കാണാന്‍...
ത്രിവിക്രമനെ കാണാന്‍...
 
മൂന്നു ലോകം അളന്നവന്‍ 
മൂവരെയും അനുഭവിക്കാന്‍ ആശിച്ചു... 
മൂവരെയും മഴയില്‍ ഒരു രാത്രിയില്‍ 
ഒരിടനാഴിയില്‍ കൂട്ടിയിണക്കി...
താനും എത്തി...
ശ്രീയോടെ എത്തി....

ഞെരുക്കം നല്‍കി...
സ്ഥല ഞെരുക്കം നല്‍കി...
ഹൃദയത്തിലും ഞെരുക്കം നല്‍കി....

ഉടന്‍ മൂന്നു പേരും വിളക്കു തെളിച്ചു 
കണ്ടു മായനെ....
ദിവ്യപ്രബന്ധം വിളഞ്ഞ 
സ്ഥലമല്ലേ തിരുക്കോവലൂര്‍...

ഞാനും ചെന്നു ഞെരുക്കിയ നാട്ടിലേക്കു...
ശരീരത്തെ ഞെരുക്കി ആത്മാവിനു 
പ്രകാശം നല്‍കുന്ന നാട്ടിലേക്കു...

നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ 
ഞെരുക്കമാണ്.. 
ക്ഷേത്രത്തിന്റെ പുറത്തും വളരെ 
ഞെരുക്കമാണ്...

എന്നെയും ആരെങ്കിലും
ഞെരുക്കില്ലേ എന്നു ആശയോടെ 
പ്രവേശിച്ചു...

എന്റെ കാമം എന്നെ ഞെരുക്കി...
എന്റെ കോപം എന്നെ ഞെരുക്കി...
എന്റെ അഹങ്കാരം എന്നെ ഞെരുക്കി...
എന്റെ അജ്ഞാനം എന്നെ ഞെരുക്കി...
എന്റെ സംശയം എന്നെ ഞെരുക്കി...
എന്റെ ആശകള്‍ എന്നെ ഞെരുക്കി...
എന്റെ ഭയം എന്നെ ഞെരുക്കി...

സന്നിധിയുടെ അരികില്‍ എത്തി...
അകത്തു ചിലര്‍ ഞെരുങ്ങി നിന്നു കൊണ്ടു 
ത്രിവിക്രമനെ ദര്‍ശിച്ചു കൊണ്ടിരുന്നു...
ആഴ്വാര്‍കളെ ഞെരുക്കി
സ്വയം കാണിച്ചു കൊടുത്തവനല്ലേ? 

ആഴ്വാര്‍കളെ നിറുത്തിയവന്‍...
ഞങ്ങളെയും നിറുത്തി...

എനിക്കു സന്തോഷം തോന്നി 
 എന്തെന്നില്ലാത്ത സന്തോഷം...

അതിനിടയില്‍ ചില ഭക്തര്‍കള്‍ എത്തി...
കൂട്ടത്തില്‍ ഒരു വയസ്സായ സ്ത്രീയും എത്തി..
എല്ലാവരെയും മുട്ടി നിന്നു...
ചിലര്‍ ഒച്ച വെച്ചു...

'എന്തിനമ്മാ ഇങ്ങനെ ഇടിക്കുന്നത്‌'
എന്നു ഉറക്കെ ചോദിച്ചു...

ഞാന്‍ ഞെട്ടി...
ആനന്ദത്തോടെ ചിരിച്ചു...

സന്നിധി വരെ സാന്നിധ്യം...
 ആഴ്വാര്‍കളുടെ സാന്നിധ്യം..
ഇടിക്കുന്ന സാന്നിധ്യം...

സന്നിധിക്കുള്ളിലും ഭഗവാന്‍,
ബ്രഹ്മാവ്‌, മഹാബലി, നമുചി,
മുതലാഴ്വാര്‍കള്‍, മൃകണ്ഡു മഹര്‍ഷി,
അദ്ദേഹത്തിന്റെ ധര്‍മ്മപത്നി എന്നു 
എല്ലാവരും കുടിയിരിക്കുന്നു...

ഈ പ്രഭുവിനു മുട്ടിയുരുമ്മി ഇരിക്കുന്നതാണ് 
ഏറ്റവും ഇഷ്ടം...

ഞാന്‍ ചോദിച്ചു...
എന്തിനു നീ ഇങ്ങനെ ഇടിച്ചു കൊണ്ടു 
ബുദ്ധിമുട്ടുന്നു?

ലോകങ്ങള്‍ അളന്നവന്‍ പറഞ്ഞു...
തള്ളയ്ക്കു പിള്ള മുട്ടുന്നതു ബുദ്ധിമുട്ടോ? 
കാമുകനു കാമുകി മുട്ടുന്നതു കയ്ക്കുമോ?
മരത്തിനു വള്ളി മുട്ടുന്നത്‌ നോവുമോ?
സുഹൃത്തിനു സുഹൃത്ത്‌ മുട്ടുന്നതു 
ബുദ്ധിമുട്ടവുമോ?
കണ്ണിനു ഇമ മുട്ടുന്നതു തൊന്തരവാകുമോ?
മേഘത്തിനു കാറ്റ് മുട്ടുന്നത് ശല്യമാകുമോ?
എനിക്കു എന്റെ ഭക്തര്‍ മുട്ടുന്നതു 
സുഖമല്ലേ?

എന്റെ കണ്ണിന്റെ ഓരം കണ്ണീര്‍ മുട്ടി...
ഹൃദയത്തില്‍ ആനന്ദം മുട്ടി..
എന്റെ ആത്മാവിഅനെ പരമാത്മാ മുട്ടി..
എന്റെ ശരീരത്തെ ഭക്തര്‍ മുട്ടി...

ഇപ്പോള്‍ മനസ്സിലായി...
എന്തു കൊണ്ടു ആഴ്വാര്‍കളെ 
മായന്‍ മുട്ടി നിന്നു എന്നു....
എന്തു കൊണ്ടു ആഴ്വാര്‍കള്‍ 
അത് ആസ്വദിച്ചു എന്നു...

ഞെരുക്കം സുഖം...
സ്ഥല ഞെരുക്കം സുഖം...

ജീവിതത്തില്‍ ഞെരുക്കം ബലമാണ്‌...

സത്യം...
തിരുക്കോവലൂര്‍ പറഞ്ഞു തന്ന പാഠം...
ലോകം അളന്നവന്‍ പറഞ്ഞു തന്ന പാഠം...

മൂന്നു അടിക്കു ഒരു അടി കുറഞ്ഞു...
ആ ഞെരുക്കത്തില്‍ മഹാബലിക്കു 
കിട്ടിയതു മായന്റെ തിരുവടി...


മൂവര്‍ക്കു കിടക്കാന്‍ ഇടമില്ലാതെ 
ഇടനാഴിയില്‍ ആ ഞെരുക്കത്തില്‍ 
ആഴ്വാര്‍കള്‍ക്കു ലഭിച്ചതു
ഭഗവാന്റെ ദര്‍ശനം...

മൊത്തത്തില്‍ ഞെരുക്കത്തില്‍ 
ഭഗവാന്‍ വരുന്നു..വരുന്നു...

ഇതാണ് ഞാന്‍ മനസ്സിലാക്കിയതു ...
ഞെരുക്കം മനസ്സിലാക്കിത്തന്നതു...

ഞെരുക്കമേ നിനക്ക് ജയ്‌...
സ്ഥല ഞെരുക്കമേ നിനക്ക് ജയ്‌...
 

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP