രമണാ !
രാധേകൃഷ്ണാ
ശരീരത്തെ ആത്മാവ് എന്നു മയങ്ങി ഇരിക്കുന്ന
ഈ കലിയുഗത്തില്‍
സ്വയമ ആത്മാവാണെന്നു മനസ്സിലായവനേ ''
മനസ്സിലാക്കിയവനേ ... രമണാ....
ദേഹത്തെ സംരക്ഷിക്കാന്‍, ദേഹത്തെ സുഖപ്പെടുത്താന്‍
പാടുപെടുന്ന സാമ്സരീകരുടെ നടുവില്‍
ശരീരത്തെ മറന്നു ധ്യാനത്തില്‍ ഇരുന്നവനെ
രമണാ....
സ്വന്തം ഇഷ്ടം അനുസരിച്ചു ഭഗവാനോട്
വരം യാചിക്കുന്ന ഈ ലോകത്തില്‍
നിന്നിഷ്ടം എന്നിഷ്ടം എന്നിരുന്നവനെ
രമണാ...
പല വിധത്തില്‍ സംസാരിച്ചു തത്വത്തെ ബോധിപ്പിച്ചു
സ്വയം പെരുപ്പിച്ചു കാട്ടും കപട
ആചാര്യര്‍കളുടെ നടുവില്‍
ഒന്നും പറയാതെ ഉപദേശം നല്‍കിയവനെ
രമണാ....
മനുഷ്യര്‍ക്ക് മോക്ഷം ദുര്‍ല്ലഭം എന്ന
എന്നിരിക്കെ കാക്കയ്ക്കും, പശുവിനും,
മാനിനും മോക്ഷം നല്‍കിയ കരുണാരൂപനേ
രമണാ....
സംസാര ജീവിതത്തില്‍ കഷ്ടപ്പെടുന്ന കൂട്ടത്തിനു
തന്നെ കഷ്ടപ്പെടുത്തിക്കൊണ്ടു വിശ്രാന്തി
കിട്ടാന്‍ രമണാശ്രമം നല്കിയവനെ
രമണാ...
ഗുരു എന്നാല്‍ ഉപദേശിക്കാന്‍ മാത്രം എന്നതിനെ മാറ്റി
മാവ് പൊടിച്ച ചെറിയവനെ പക്ഷേ
ലോകം പോറ്റുന്ന വലിയവനെ....
ജ്യോതി രൂപനായ അരുണാചലേശ്വരര്‍ക്കു
കാര്‍മുകിലായി സ്നേഹ മഴയായി
കുളിര്‍മ്മ നല്‍കിയ വിനോദ ശിശുവേ ...
ഞങ്ങളെയും ശിശുക്കളാക്കിയവനെ ...
ഞാനും എത്തി നിന്‍റെ രമണാശ്രമത്തില്‍
എന്‍റെ ശ്രമങ്ങളും തീര്‍ന്നു....
എന്‍റെ സംസാര ശ്രമം തീര്‍ന്നു...
എന്‍റെ കാമ ശ്രമം തീര്‍ന്നു...
എന്‍റെ ശരീര ശ്രമം തീര്‍ന്നു...
എന്‍റെ അജ്ഞാന ശ്രമം തീര്‍ന്നു...
ആഷാഡ ശുക്ല ഏകാദശിക്ക് പണ്ഡരീപുരം
പോകാത്തതിന്‍റെ ശ്രമം തീര്‍ത്ത
രമണാ...
ശ്രമം തീര്‍ത്ത രമണാ..
നീ തന്നെ ഏല്ലാവര്‍ക്കും ആശ്രമം...
0 comments:
Post a Comment