ജഗന്‍ !
രാധേകൃഷ്ണാ
എന്റെ ജഗന്‍....
അവന്‍ ജഗത്തിനു നാഥനാണെങ്കിലും
എനിക്കു ജഗന്‍....
ജഗന്നാഥന്‍!
എനിക്കു ജഗനാണെങ്കിലും
അവന്‍ ജഗന്നാഥനാണല്ലോ !
ജഗനെ കണ്ടു...
ജഗത്തിനെ മറന്നു...
ജഗനെ കണ്ടു..
അഹത്തെ മറന്നു!
ജഗനെ കണ്ടു..
ദുഃഖത്തെ മറന്നു!
ജഗനെ കണ്ടു..
പാപത്തെ മറന്നു!
ജഗനെ കണ്ടു..
പുണ്യത്തെ മറന്നു!
ജഗനെ കണ്ടു..
കുലം മറന്നു!
ജഗനെ കണ്ടു..
കോപത്തെ മറന്നു!
ജഗനെ കണ്ടു..
വേദന മറന്നു!
ജഗനെ കണ്ടു...
അപമാനം മറന്നു!
ജഗനെ കണ്ടു...
പ്രശസ്തി മറന്നു!
ജഗനെ കണ്ടു..
കഴിഞ്ഞ കാലം മറന്നു!
ജഗനെ കണ്ടു..
ഭാവി മറന്നു!
ജഗനെ കണ്ടു..
ആചാരങ്ങള്‍ മറന്നു!
ജഗനെ കണ്ടു..
ഭയം മറന്നു!
ജഗനെ കണ്ടു..
പ്രായം മറന്നു!
ജഗനെ കണ്ടു..
വിശപ്പ് മറന്നു!
ജഗനെ കണ്ടു..
ദിവസം മറന്നു!
ജഗനെ കണ്ടു..
നേരം മറന്നു!
ജഗനെ കണ്ടു..
ക്ഷീണം മറന്നു!
ജഗനെ കണ്ടു..
അലങ്കാരം മറന്നു!
ജഗനെ കണ്ടു..
ശരീരം മറന്നു!
ജഗനെ കണ്ടു..
വേറെ എന്തൊക്കെ മറന്നു?
ജഗനു അറിയാം!
ജഗനു മാത്രം അറിയാം!
പുരീയില്‍ നിന്നും ശരീരം പിരിഞ്ഞാലും
മനസ്സ് എന്തോ ജഗന്റെ പക്കല്‍ തന്നെ!
ജഗനെ കണ്ടു !
എന്റെ മനസ്സിനെ നഷ്ടപ്പെട്ടു!
ജഗന്‍...ജഗന്‍...ജഗന്‍...
എന്നെ മറക്കരുതേ!
ഞാന്‍ കൃഷ്ണ ചൈതന്യര്‍ അല്ല!
ഞാന്‍ ഹരിദാസ് യവന്‍ അല്ല!
ഞാന്‍ ജയദേവരല്ല!
ഞാന്‍ പത്മാവതിയല്ല!
ഞാന്‍ നിന്റെ ഒരു സാധാരണ ആരാധിക!
ഞാന്‍ ഒരു സാധാരണ ഗൃഹസ്ഥ!
ഞാന്‍ ഒരു സാധാരണ ജന്തു!
ജഗന്‍...ജഗന്‍...ജഗന്‍...
നിന്റെ സ്മരണയില്‍ ഞാന്‍ ഇരിക്കണം!
അതാണ് ഞാന്‍ യാചിക്കുന്ന വരം!
എന്റെ സ്മരണയില്‍ നീ ഉണ്ട്!
നിന്റെ സ്മരണയില്‍ ഞാന്‍ ഉണ്ടോ?
ഈ ചോദ്യം തന്നെ അബദ്ധമാണ്!
നീ എന്നെ സ്മരിക്കാതെ ഞാന്‍
നിന്നെ സ്മരിക്കുമോ?
അതു കൊണ്ടു ഞാന്‍ നിന്റെ ഉള്ളില്‍!
നീ എന്റെ ഉള്ളില്‍!
നാം ഇരുവരും ചൈതന്യരുടെ ഉള്ളില്‍!
ഇങ്ങനെ ഇപ്പോഴും ഇരിക്കാം!
നിനക്ക് ഞാനായി...
എനിക്ക് നീയായി...
നമുക്കു പ്രേമ സുഖമായി....
0 comments:
Post a Comment