Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, July 9, 2012

ഉറങ്ങു....ഉറങ്ങു....

രാധേകൃഷ്ണാ 

ഉറങ്ങു....ചെല്ലമേ! ഉറങ്ങു...!
ജഗന്നാഥാ 
ഈ അച്ഛന്‍ പെങ്ങളുടെ മടിയില്‍ 
സുഖമായി ഉറങ്ങു!

ഉറങ്ങു....ഓമനേ! ഉറങ്ങു...!
ബലദേവാ!
എന്റെ താരാട്ടില്‍ സ്വൈരമായി ഉറങ്ങു!

ഉറങ്ങു...രാജകുമാരി! ഉറങ്ങു....
സുഭദ്രാദേവിയേ!
എന്റെ മാറില്‍ ആനന്ദമായി ഉറങ്ങു!

അച്ഛന്‍ പെങ്ങള്‍ ഞാനുണ്ട്...
നന്നായി നോക്കി കൊള്ളാം!

ജഗത്തിനെ അച്ഛന്‍പെങ്ങള്‍ രക്ഷിക്കാം 
ജഗന്നാഥ! സുഖമായി ഉറങ്ങു!

ജഗന്നാഥനെ അച്ഛന്‍പെങ്ങള്‍ രക്ഷിക്കാം 
ബാലാദേവാ!
ഭയമില്ലാതെ നീയുറങ്ങു !

നിന്റെ കൂടെ അച്ഛന്‍പെങ്ങള്‍ ഉണ്ട്
നിന്റെ ഏട്ടന്മാര്‍ ഇരുവരും ഉണ്ട്!
സുഭദ്രാ!  ചെല്ലകുട്ടി !
നന്നായി ഉറങ്ങു!  

വാസുദേവ ഏട്ടാ!
കുഞ്ഞുങ്ങള്‍ ഉറങ്ങുന്നു!
സുഖമായി നീ ഉറങ്ങു!

ദേവകി ഏടത്തി!
ഓമനകള്‍ ഉറങ്ങുന്നു!
ഏടത്തിയും പോയി ഉറങ്ങു! 

സരസ്വതി!
കുട്ടികള്‍ ഉറങ്ങി,
 വീണ വായിക്കരുതേ!

 പാര്‍വതി!
കുട്ടികള്‍ ഉറങ്ങി!
ഉറക്കെ സംസാരിക്കരുത്! 

ബ്രഹ്മദേവാ!
കുട്ടികള്‍ ഉറങ്ങി!
ഒന്നും ജപിക്കരുത്‌!

പരമശിവാ !
കുട്ടികള്‍ ഉറങ്ങി!
താണ്ഡവം ആടരുതു !

ഇന്ദ്രാ!
 കുട്ടികള്‍ ഉറങ്ങുന്നു!
ഇപ്പോള്‍ പരാതി പറയണ്ടാ!

ആദിശേഷാ!
കുട്ടികള്‍ ഉറങ്ങി!
വേഗത്തില്‍ ശ്വസിക്കരുത്!

ഗരുഡാ! 
 കുട്ടികള്‍ ഉറങ്ങുന്നു!
ചിറകു കൊണ്ടു ചാമരം വീശു! 
 
രാമാനുജാ!
 കുട്ടികള്‍ ഉറങ്ങുന്നു!
പുതപ്പു പുതപ്പിക്കു!

കൃഷ്ണ ചൈതന്യാ!
 കുട്ടികള്‍ ഉറങ്ങുന്നു!
കണ്ണേറിനു ഉഴിഞ്ഞിടു!

നിദ്രാ ദേവി!
 കുട്ടികള്‍ ഉറങ്ങുന്നു!
വാതില്‍ക്കല്‍ കാവല്‍ ഇരിക്കു!

താലേലോ...താലേലോ...
ജഗന്നാഥാ താലേലോ...

താലേലോ...താലേലോ...
ബലദേവാ...താലേലോ...  

 താലേലോ...താലേലോ...
സുഭദ്രാ ദേവി താലേലോ...

അച്ഛന്‍ പെങ്ങള്‍ ഞാനുണ്ട്...
നന്നായി നോക്കിക്കൊള്ളാം!
ജഗന്നാഥാ നീയുറങ്ങു !
ഉറങ്ങുറങ്ങു ...ഉറങ്ങുറങ്ങു ...

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP