Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, December 24, 2011

ഞങ്ങളെ കരകയറ്റു!

രാധേകൃഷ്ണാ

തെറ്റി വീണാല്‍?
ജീവിതത്തില്‍ നല്ല മാര്‍ഗ്ഗത്തില്‍ നിന്നും
തെറ്റി വീണാല്‍?
വീണ്ടും ആ മാര്‍ഗ്ഗത്തില്‍ എത്താന്‍ സാധിക്കുമോ?

അതിനു വേണ്ടിയാണ് ഭക്തി...
ഭക്തി ചെയ്യുന്നവര്‍ ജീവിതത്തില്‍ നിന്നും
തെറ്റി വീണാല്‍ അവര്‍ക്കു വീണ്ടും
ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കുമോ?  
അതിനു വേണ്ടിയാണ് ഭഗവാന്‍...
സ്ത്രീ മോഹത്തില്‍ പാഴായി പോയാല്‍?
അവര്‍ക്കു ലോകത്തില്‍ വീണ്ടും 
തലുയര്‍ത്താന്‍ സാധിക്കുമോ?

സത്യമായിട്ടും സാധിക്കും...

അതു പോലെ ആരെങ്കിലും ഉണ്ടോ?  

ഉണ്ട്..
നമ്മുടെ തൊണ്ടരടിപ്പൊടി ആഴ്വാര്‍ ഉണ്ട്...

ജീവിതത്തില്‍ സ്ത്രീ മോഹത്താല്‍ വഴുതി വീണു
രംഗന്റെ കാരുണ്യം കൊണ്ടു വീണ്ടും 
അവനെ പ്രാപിച്ച നമ്മുടെ 
തൊണ്ടരടിപ്പൊടി ആഴ്വാര്‍ ഉണ്ട്...

ധനുമാസം കേട്ട നക്ഷത്രത്തില്‍ അവതരിച്ച
തൊണ്ടരടിപ്പൊടി ആഴ്വാരേ
എന്നെയും ജീവിതത്തില്‍ തല നിവര്‍ത്തി
നടത്തു...

'തിരുമാലെ' പ്രാപിക്കാന്‍ 
തിരുമാല പറഞ്ഞ ആഴ്വാരേ ..
എനിക്കു വേണ്ടി രംഗനോടു ശുപാര്‍ശ ചെയ്യുമോ?

'തിരുപ്പള്ളിയെഴുച്ചി' കൊണ്ടു രംഗനു
സുപ്രാഭാതം പാടി ഉണര്‍ത്തിയ ആഴ്വാരേ..
എനിക്കു വേണ്ടി രംഗനോടു ഒന്നു പറയുമോ? 
 
     ഈ ജീവിതത്തില്‍ വീണു പോയവനെ
ദയവു ചെയ്തു രക്ഷിക്കു...
എനിക്കു സ്വത്തൊന്നുമില്ലാ...
ബന്ധുക്കളും ഇല്ല.. 
കണ്ണന്റെ തിരുവടികളും അരികിലില്ല...
ഭക്തി ലേശം പോലുമില്ലാ..
വൈരാഗ്യം ഒട്ടുമില്ല...

അതു കൊണ്ടു വിപ്രനാരായണാ...
തൊണ്ടരടിപ്പൊടിയേ...
എന്റെ സ്ഥിതി മനസ്സിലാകുമല്ലോ..

എന്നെ സംസാരസാഗരത്തില്‍ നിന്നും
കരകയറ്റു... 

Sunday, December 18, 2011

പ്രേമത്തെ ആഘോഷിക്കു...

രാധേകൃഷ്ണാ 

ധനു മാസം...
ഗോപികകള്‍ കാര്ത്യായനീ വ്രതം നോറ്റു!
ആണ്ടാള്‍ തിരുപ്പാവൈ വ്രതം നോറ്റു!
ധനുമാസം കൃഷ്ണന്റെ സ്വരൂപം..

ഗോപികകള്‍ യമുനയില്‍ നീരാടി...
ആണ്ടാള്‍ തിരുമുക്കുളത്തില്‍ നീരാടി...
 ധനുമാസം പ്രേമത്തിന്റെ മാസം...
 
ഗോപികകള്‍ വൃന്ദാവനത്തില്‍ വ്രതം നോറ്റു..
ആണ്ടാള്‍ ശ്രീവില്ലിപുത്തൂരില്‍ വ്രതം നോറ്റു...
ധനുമാസം കരുണയുടെ മാസം...

ഗോപികകള്‍ കൃഷ്ണ ലീലകള്‍ പാടി..
ആണ്ടാള്‍ തിരുപ്പാവൈ പാടി...
ധനുമാസം നന്മ നല്‍കുന്ന മാസം.. 

ഗോപികകള്‍ക്കു ലഭിച്ചത് രാസലീലാ..
ആണ്ടാള്‍ അനുഭവിച്ചത് രംഗ ലീലാ...
ധനുമാസം പുകഴാര്‍ന്ന മാസം...
പാഴാക്കി കളയരുതേ...
തിരുപ്പാവൈ പാടു...
കണ്ണനെ തിരയു...
പ്രേമത്തെ ആഘോഷിക്കു...
കൃഷ്ണന്റെ പ്രേമത്തെ ആഘോഷിക്കു....

Monday, December 5, 2011

കയറുമോ?



രാധേകൃഷ്ണാ 
 നമ്മുടെ കുട്ടിക്കാലത്തു നമ്മുടെ 
അഛനമ്മമാരുടെ കാലില്‍ കയറി നിന്നു കൊണ്ടു
കളിക്കുമ്പോള്‍ അവര്‍ പാടുമായിരുന്നു ഒരു പാട്ട്...

തെങ്ങിന്‍ പുറത്തു കയറുമോ?
തേങ്ങാ പറിക്കുമോ?
മാവിന്‍ പുറത്തു കയറുമോ? 
മാങ്ങാ പറിക്കുമോ?
പേര മരത്തില്‍ കയറുമോ?
പേരയ്ക്കാ പറിക്കുമോ?

ആറ്റില്‍ വീഴുമോ? 
ചേറില്‍ വീഴുമോ?
കുളത്തില്‍ വീഴുമോ?



ഇതു എനിക്കറിയാം
നിനക്കറിയാം
 എല്ലാര്‍ക്കും അറിയാം..
  
കുറച്ചു ആലോചിച്ചു നോക്കി ഞാന്‍..
ഈ വാക്കുകള്‍ കൊണ്ടു എന്തു പ്രയോജനം?   

എന്റെ മകനു ഇതു പറഞ്ഞു കൊടുക്കാന്‍
ഞാന്‍ തയ്യാറല്ല..

കൃഷ്ണനോടു ചോദിച്ചു..
അവന്‍ പുതിയതായി ഒന്ന് പറഞ്ഞു തന്നു.

  അതു ഞാന്‍ നിനക്കും പറഞ്ഞു തരാം...
നീയും പഠിക്കു...

തിരുമല കയറുമോ?
ശ്രീനിവാസനെ കാണുമോ?


ബദ്രികാശ്രമം കയറുമോ?
നാരായണനെ കാണുമോ?


ഹസ്തിഗിരി കയറുമോ?
വരദരാജനെ കാണുമോ?


ഗോവര്‍ധന ഗിരി കയറുമോ?
ഗോവിന്ദനെ കാണുമോ?

ഭദ്രാചലം കയറുമോ? 
രാമനെ കാണുമോ?


ബര്‍സാനാ കയറുമോ?
രാധികയെ കാണുമോ?


ഗോകുലം പോകുന്നോ?
വൃന്ദാവനം പോകുന്നോ?
വൈകുണ്ഠം പോകുന്നോ?


പാടാന്‍ എത്ര സുഖമല്ലേ ഇത്?
പാടു... പാടു... പാടു... 


ഭാവി തലമുറയ്ക്കു ഇതു തന്നെ പാടാം.

Wednesday, November 30, 2011

എന്നെ മറക്കുമോ? ? ?

രാധേകൃഷ്ണാ

കൃഷ്ണാ...
ഉറങ്ങുമ്പോള്‍ ഞാന്‍ നിന്നെ ഓര്‍ക്കുന്നില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ?

കൃഷ്ണാ...
ആനന്ദത്തില്‍ ഞാന്‍ ആറാടുമ്പോള്‍ 
ഞാന്‍ നിന്നെ സ്മരിക്കുന്നില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ?

കൃഷ്ണാ...
കാമത്തില്‍ മയങ്ങിയിരിക്കുമ്പോള്‍ 
ഞാന്‍ നിന്നെ സ്മരിക്കുന്നില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ?
 
കൃഷ്ണാ...
കോപത്തില്‍ ബുദ്ധി നഷ്ടപ്പെടുമ്പോള്‍ 
ഞാന്‍ നിന്നെ സ്മരിക്കുന്നില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ?
 
കൃഷ്ണാ...
ലോകം എന്നെ പുകഴ്ത്തുമ്പോള്‍
ഞാന്‍ നിന്നെ സ്മരിക്കുന്നില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ? 
 
കൃഷ്ണാ...
ഞാന്‍ അഹംഭാവത്തില്‍ ഇരിക്കുമ്പോള്‍ 
ഞാന്‍ നിന്നെ ഒട്ടും സ്മരിക്കുന്നില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ? 

ഞാന്‍ ആശയില്‍ ഉഴലുമ്പോള്‍
ഞാന്‍ നിന്നെ സ്മരിക്കുന്നില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ?
 
എന്റെ പ്രശ്നങ്ങള്‍ തീര്‍ന്നതിനു ശേഷം 
ഞാന്‍ നിന്നെ സ്മരിക്കുന്നേയില്ല!
അപ്പോള്‍ നീ എന്നെ മറക്കുമോ? 
 
എനിക്കു അറിഞ്ഞു കൂടാ കൃഷ്ണാ...
ഞാന്‍ നിന്നെ ശരിയായി സ്മരിക്കുന്നുണ്ടോ
ഇല്ലിയോ എന്നു എനിക്കു മനസ്സിലാകുന്നില്ല.
 
പക്ഷെ നീ പറയു...
എന്നെ മറക്കുമോ? ? ?
 
ഇല്ല... ഇല്ല...ഇല്ല...
നീ എന്നെ മറക്കുന്നേയില്ല!
 
ഞാന്‍ നിന്നെ മറന്നാലും
നീ എന്നെ മറക്കില്ല!
 
അതു കൊണ്ടല്ലേ ഞാന്‍
ഇവിടെ ജീവിച്ചു കൊണ്ടിരിക്കുന്നത്!  

Tuesday, November 29, 2011

മൂല്യം അധികം!

രാധേകൃഷ്ണാ
റോസാ ചെടിയില്‍ പൂക്കള്‍ കുറച്ചേയുള്ളൂ ...
മുള്ളുകളാണ്  അധികവും!
അതു കൊണ്ടാണ് റോസയ്ക്കു മതിപ്പ് കൂടുതല്‍! 

മരുഭൂമിയില്‍ വെള്ളം കുറവാണ്!
മണലാണ്‌ കൂടുതല്‍!
അതു കൊണ്ടു അവിടെ വെള്ളത്തിന്‌
മൂല്യം കൂടുതലാണ്!

ഈ ലോകത്ത് നല്ലയാലുകള്‍ കുറവാണ്!
ചീത്തയാളുകളാണ്  കൂടുതല്‍!
അതു കൊണ്ടു നല്ലവര്‍ക്കു ഇവിടെ
മൂല്യം കൂടുതലാണ്!

ജീവിതത്തില്‍ വിജയം കുറവാണ്!
പോരാട്ടങ്ങള്‍ കൂടുതലാണ്!
അതു കൊണ്ടു ജീവിതത്തില്‍
വിജയത്തിനു മൂല്യം കൂടുതലാണ്!

നീ വിജയിക്കും!
നിനക്കു സ്വൈരം ലഭിക്കും!
നീ കോടിയില്‍ ഒരു ജീവനാണ്!


അതു കൊണ്ടു കൃഷ്ണന് നിന്റെ മേല്‍
എന്നും മൂല്യം കൂടുതലാണ്!

Sunday, November 27, 2011

വഞ്ചിതനാകുമോ?

രാധേകൃഷ്ണാ 
വഞ്ചിതനാകരുതേ! 

വഞ്ചകന്‍മാരോട് വിട്ടു കൊടുക്കരുതേ!

വഞ്ചകന്‍മാരോട് ഭയപ്പെടരുതേ! 

  വഞ്ചകന്‍മാരോട് തഴഞ്ഞു പോകരുതേ!

  വഞ്ചകന്‍മാരോട് തോറ്റു പോവരുതേ! 


വഞ്ചകന്മാരെ അടയാളം കണ്ടുപിടിക്കു!

വഞ്ചകന്‍മാര്‍ക്കു ഉപകരിക്കരുതേ!

വഞ്ചകന്മാരെ വിശ്വസിക്കരുതേ!

 വഞ്ചകന്മാരെ ജയിച്ചു കാണിക്കു!

നീ ചതിക്കപ്പെടരുത്...
ഒരു നാളും ചതിക്കപ്പെടരുത്...
ആരാലും ചതിക്കപ്പെടരുത്...

നീ കബളിക്കപ്പെടരുതെ...
ഇനി നീ വഞ്ചിതനാകില്ല...
   
ചിന്തിക്കു... തെളിവായി ചിന്തിക്കു!

നിന്റെ ജീവിതത്തെ തെളിവായി ചിന്തിക്കു!

എല്ലാവറ്റിനെയും ജയിക്കാന്‍ ചിന്തിക്കു!

Tuesday, November 22, 2011

തീര്‍ച്ചയായും ഞാന്‍ എഴുതും!

രാധേകൃഷ്ണാ 

ഇത്രേം ദിവസം ഞാന്‍ എന്തുകൊണ്ടു
വേദസാരം എഴുതിയില്ല?

പ്രശസ്തിക്കു വേണ്ടി എഴിതിയില്ല..
അതുകൊണ്ടു എഴുതിയില്ല!  
എഴുതിയേ തീരു എന്ന നിര്‍ബ്ബന്ധം ഒന്നുമില്ല
അതു കൊണ്ടു ഇതുവരെ എഴുതിയില്ല!

എന്റെ എഴുത്തു കൊണ്ടു ആരെയും 
വശീകരിക്കേണ്ട ആവശ്യമില്ല 
അതു കൊണ്ടു ഇതുവരെ എഴുതിയില്ല!

ചിലപ്പോള്‍ ദിവസവും എഴുതി...
എന്റെ കണ്ണന്‍ പറഞ്ഞു.. എഴുതി..

പല ദിവസവും എഴുതിയില്ല.
എന്റെ കണ്ണന്‍ എനിക്കു വേണ്ടി മാത്രം
പറഞ്ഞു അതുകൊണ്ടു എഴുതിയില്ല!  

ഇന്നു എഴുതാന്‍ പറഞ്ഞു
അതു കൊണ്ടു എഴുതുന്നു.

ഭക്തി എന്നതും ഭഗവാന്‍ എന്നതും
ലോകത്തില്‍ നമ്മെ നിരൂപിക്കാനായിട്ടല്ല.

എന്റെ ഭക്തി എനിക്കു വേണ്ടി
എന്റെ കണ്ണന്‍ എനിക്കു വേണ്ടി!

ലോകത്തില്‍ ഞാന്‍ ഭക്തനാണ് 
എന്നു നിരൂപിക്കേണ്ട ആവശ്യം എനിക്കില്ല!

 നിനക്കും അങ്ങനെ തന്നെ!

ഞാന്‍ എന്റെ കണ്ണനെ അനുഭവിക്കണം!
നീ നിന്റെ കണ്ണനെ അനുഭവിക്കണം!

നാം ലോകത്തിനായി ചെയ്‌താല്‍
ഭക്തി വ്യഭിചാരം ആകും!
ആരെയും തൃപ്തിപ്പെടുത്താന്‍ 
നാം ഭക്തി ചെയ്യണ്ടാ!
നാം സ്വയം മനസ്സിലാക്കാനും
കണ്ണനെ അനുഭവിക്കാനും
മാത്രമാണ് ഭക്തി!

ഭക്തി നിര്‍ബ്ബന്ധമല്ല!
ഭക്തി വേലി വേഷമല്ല!
  
മീര തനിക്കു തോന്നുമ്പോള്‍ പാട്ടെഴുതി! 

ത്യാഗരാജര്‍ രാമനെ അനുഭവിക്കുമ്പോള്‍
പാട്ടെഴുതി!

അതെ പോലെ എന്റെ മനസ്സില്‍ കണ്ണന്‍
പ്രേരിപ്പിക്കുമ്പോള്‍ ഞാനും
വേദസാരം എഴുതുന്നു!

  'നീ എന്താ മീരയാണോ
ഉയര്‍ന്ന ത്യാഗരാജനാണോ'
എന്നു നീ ചിന്തിക്കാം.

അതിനെക്കുറിച്ച്‌ എനിക്കൊന്നും അറിയില്ല!
അറിഞ്ഞിട്ടു എന്തു ചെയ്യാനാണ്?  

എനിക്കറിയാവുന്നത് ഒന്നു മാത്രം! 

ഞാന്‍ കൃഷ്ണന്റെ കുഞ്ഞ്!
ഈ സ്മരണ മാത്രം എനിക്കു മതി!

ഇതു അഹംഭാവമല്ല...
സത്യം... 

കണ്ണന്‍ എഴുതാന്‍ പറയുന്നത് വരെ
ഞാന്‍ എഴിതിയെ തീരു....

Wednesday, November 2, 2011

വേട്ടയാടാന്‍ തയ്യാറായി !

രാധേകൃഷ്ണാ
വേട്ടയ്ക്കു തയ്യാറായി!
എന്റെ പത്മനാഭന്‍ വേട്ടയ്ക്കു തയ്യാറായി!
  
പാപികളുടെ പാപങ്ങളെ  
വേട്ടയാടാന്‍ തയ്യാറായി! 

ഭക്തന്മാരുടെ കഷ്ടങ്ങളെ
വേട്ടയാടാന്‍ തയ്യാറായി! 

ദരിദ്രരുടെ ദാരിദ്ര്യത്തെ
വേട്ടയാടാന്‍ തയ്യാറായി! 

ധനികരുടെ അഹംഭാവത്തെ 
വേട്ടയാടാന്‍ തയ്യാറായി! 

പദവിയിലുള്ളവര്‍കളുടെ സ്വാര്‍ത്ഥതയെ 
വേട്ടയാടാന്‍ തയ്യാറായി!

പൊങ്ങച്ചക്കാരുടെ പെരുമയെ
 വേട്ടയാടാന്‍ തയ്യാറായി!

ദുഷ്ടന്മാരുടെ വഞ്ചനയെ 
  വേട്ടയാടാന്‍ തയ്യാറായി!

ദേശദ്രോഹികളുടെ ദ്രോഹത്തെ
വേട്ടയാടാന്‍ തയ്യാറായി!

അറിവില്ലാത്തവരുടെ അജ്ഞാനത്തെ
 വേട്ടയാടാന്‍ തയ്യാറായി!

വേട്ടയാടാന്‍ പോകുന്നു!
കളിക്കാന്‍ പോകുന്നു!

ഇതാ പുറപ്പെട്ടു കഴിഞ്ഞു...
എന്റെ അനന്തപത്മനാഭന്‍
തിരുവനന്തപുരത്തില്‍!

ലോകത്തെ രക്ഷിക്കാനായി ഒരു വേട്ട!
ഉന്നതമായ ഒരു വേട്ട!
ഉത്തമന്റെ ഒരു വേട്ട!

Wednesday, October 26, 2011

ദീപാവലി ആശംസകള്‍...

രാധേകൃഷ്ണാ
ഈ ദീപാവലി ഏല്ലാവര്‍ക്കും
വ്യത്യസ്ത ദീപാവലി..
 
ശിഷ്യര്‍ക്കു അനുഗ്രഹ ദീപാവലിയാകട്ടെ!

ഭീരുക്കള്‍ക്കു ധൈര്യ ദീപാവലിയാകട്ടെ! 

മാതാപിതാക്കള്‍ക്കു ചുമതലാ ദീപാവലിയാകട്ടെ!

കുഞ്ഞുങ്ങള്‍ക്കു ആനന്ദ ദീപാവലിയാകട്ടെ!

അഹംഭാവികള്‍ക്കു വിനയ ദീപാവലിയാകട്ടെ!

വ്യാപാരികള്‍ക്കു ലാഭ ദീപാവലിയാകട്ടെ!

അമ്മമാര്‍ക്കു വാത്സല്യ ദീപാവലിയാകട്ടെ!

അച്ഛന്‍മാര്‍ക്കു കര്‍ത്തവ്യ ദീപാവലിയാകട്ടെ!

ദരിദ്രര്‍ക്കു തീരാത്ത ധന
ദീപാവലിയാകട്ടെ!

 ധനികര്‍ക്കു
സ്വൈര ദീപാവലിയാകട്ടെ! 

രോഗികള്‍ക്കു ആരോഗ്യ ദീപാവലിയാകട്ടെ! 

വൃദ്ധര്‍ക്കു മര്യാദ ദീപാവലിയാകട്ടെ!

അഗതികള്‍ക്കു സ്നേഹമയമായ
ദീപാവലിയാകട്ടെ! 

പഠിക്കുന്ന കുട്ടികള്‍ക്ക്
അറിവ് ദീപാവലിയാകട്ടെ!

പഠിപ്പില്ലാത്തവര്‍ക്ക്
അനുഭവ ദീപാവലിയാകട്ടെ!

കുടുംബാംഗംഗങ്ങള്‍ക്ക് 
ആഘോഷ ദീപാവലിയാകട്ടെ!

നവ ദമ്പതികള്‍ക്കു
ആദ്യ ദീപാവലിയാകട്ടെ!

ബ്രഹ്മചാരികള്‍ക്കു
വൈരാഗ്യ ദീപാവലിയാകട്ടെ!  

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കു
ജാഗരൂഗ ദീപാവലിയാകട്ടെ!

അംഗഹീനര്‍ക്കു
ഉത്സാഹ ദീപാവലിയാകട്ടെ! 
വിഡ്ഢികള്‍ക്കു
ജ്ഞാന  ദീപാവലിയാകട്ടെ!

പരിശ്രമിക്കുന്നവര്‍ക്കു
ഫല  ദീപാവലിയാകട്ടെ!

        ഹിന്ദുക്കള്‍ക്കു       
 ധീര ദീപാവലിയാകട്ടെ!

ഭാരതത്തിനു സ്വാതന്ത്ര്യ
ദീപാവലിയാകട്ടെ!

ലോകത്തിനു ശാന്തി
ദീപാവലിയാകട്ടെ!

ഏല്ലാവര്‍ക്കും സ്വൈര 
ദീപാവലിയാകട്ടെ!
ദേഎപാവ്ലൈ ആശംസകള്‍!

Tuesday, October 25, 2011

ഞാനില്ലാതെ അവനില്ല....

രാധേകൃഷ്ണാ 
ദീപാവലി...
ഉത്സവ ദീപാവലി..
അനന്തനു ദീപാവലി...
അനന്തപുര രാജനു ദീപാവലി...
ആനന്ദപുരി സുന്ദരന്‍
വിശേഷ അലങ്കാരത്തില്‍ 
ആനന്ദമായി എഴുന്നള്ളുന്നു..

അനന്തപുരി രാജന്‍, ദേവരും മനുഷ്യരും 
വിസ്മയം പൂണ്ടു നില്‍ക്കെ
 എഴുന്നള്ളുന്നു..  

അനന്തപുരി നായകന്‍
ഭക്തന്മാരുടെ പ്രേമ വെള്ളത്തില്‍
ഉത്സാഹത്തോടെ എഴുന്നള്ളുന്നു..

അനന്തപുരി ആനന്ദന്‍
ദീപ പ്രഭയില്‍ ദീപാവലി രാത്രിയില്‍
തിളങ്ങി കൊണ്ടു എഴുന്നള്ളുന്നു..

അനന്തപുരി സ്നേഹിതന്‍
തിരുവിതാങ്കൂര്‍ രാജനോട്‌ കൂടെ
സ്നേഹത്തോടെ എഴുന്നള്ളുന്നു..

അനന്തപുരി ദേവാദിദേവന്‍ 
അഗ്നി നേത്ര പ്രഹ്ലാദ നരസിംഹരുടെ കൂടെ 
നന്നായി എഴുന്നള്ളുന്നു..

അനന്തപുരിയുടെ ഓമന
കുറുമ്പന്‍ കൃഷ്ണന്റെ കൂടെ
ആമോദത്തോടെ  എഴുന്നള്ളുന്നു..

അനന്തപുരിയുടെ രക്ഷകന്‍
സപ്തര്‍ഷികളുടെ വേദ ഘോഷത്തോടെ 
രമണീയമായി എഴുന്നള്ളുന്നു..

അനന്തപുരിയുടെ കാമുകന്‍
ഗോപാലവല്ലിയുടെ ഹൃദയത്തോടു കൂടെ
      പ്രേമത്തില്‍ എഴുന്നള്ളുന്നു..

അവനില്ലാതെ ഞാന്‍ ഇല്ല..
            ഞാന്‍ ഇല്ലാതെ അവന്‍ ഇല്ല..           

Monday, October 24, 2011

കാരണം ആരാണോ ?

രാധേകൃഷ്ണാ
കണ്ണുകളില്‍ ആനന്ദ ബാഷ്പം..
കാരണം ആരാണോ?
 
ശരീരം മുഴുവനും രോമാഞ്ചം..
കാരണം ആരാണോ?
 
ഹൃദയം മുഴുവനും സന്തോഷം...
കാരണം ആരാണോ?
  
 ഓര്‍ക്കുന്തോറും മധുരിക്കുന്നു...
കാരണം ആരാണോ? 
 
വാ നിറയെ പുഞ്ചിരി...
കാരണം ആരാണോ?

വാക്കുകളില്‍ ആമോദം...
കാരണം ആരാണോ?

നടപ്പില്‍ തുള്ളല്‍...
കാരണം ആരാണോ?

വര്‍ത്തമാനം എല്ലാം ആനന്ദമയം...
കാരണം ആരാണോ?

കാര്യങ്ങളില്‍ വിശ്വാസം...
കാരണം ആരാണോ?

ജീവിതം പരമാനന്ദം..
കാരണം ആരാണോ?

പറയാന്‍ പറ്റാത്ത സുഖം..
കാരണം ആരാണോ?

മറയ്ക്കാന്‍ പറ്റാത്ത അനുഭവം..
കാരണം ആരാണോ?

 കാരണം ആരാണോ?

എന്റെ പത്മനഭാനല്ലാതെ 
വേറെ ആരാണ് കാരണം?

എന്റെ കാമുകാ..
എന്റെ സുന്ദരാ..
എന്റെ കണവാ...

പത്മനാഭാ...
എന്നും നിന്റെ ഗോപാലവല്ലി...  

Friday, October 21, 2011

മറക്കരുത്!

രാധേകൃഷ്ണാ

ചില വിഷയങ്ങള്‍ ഒരിക്കലും
മറക്കാന്‍ പാടില്ല!

നാമജപത്തെ മറക്കരുത്!
കൃഷ്ണനെ മറക്കരുത്!
വിനയത്തെ മറക്കരുത്!
സ്നേഹത്തെ മറക്കരുത്!
 നന്ദി മറക്കരുത്! 
 മാതാപിതാക്കളെ മറക്കരുത്!
വാങ്ങിച്ച കടം മറക്കരുത്! 
നിന്റെ കടമയെ മറക്കരുത്!
നല്ലവയെ മറക്കരുത്!
നല്ലവരെ മറക്കരുത്!
അധ്വാനത്തെ മറക്കരുത്!
സഹായിച്ചത് മറക്കരുത്!
 സഹായികളെ മറക്കരുത്! 
ഈശ്വരന്റെ കൃപ മറക്കരുത്!
മാതൃഭാഷ  മറക്കരുത്!
മാതൃരാജ്യം മറക്കരുത്!
ഭക്തന്മാരെ മറക്കരുത്!
ഭക്തിയെ മറക്കരുത്!
ഭജനയെ  മറക്കരുത്!
      സത്സംഗത്തെ മറക്കരുത്!
      സദ്ഗുരുവിനെ മറക്കരുത്!
മറക്കരുത്....
ഇതില്‍ ഒന്നിനെ മറന്നാലും
നീ മനുഷ്യനല്ല....       

Thursday, October 20, 2011

മറന്നു നോക്കു!

രാധേകൃഷ്ണാ

ജീവിതത്തില്‍ ഒരുപാടു കാര്യങ്ങള്‍
നീ മറന്നു കഴിഞ്ഞു...
ചില കാര്യങ്ങള്‍ നീ  
മറക്കാന്‍ ശ്രമിക്കുന്നു...
ചില വിഷയങ്ങള്‍ ഒരിക്കലും
മറക്കുന്നേയില്ല...
  
ഇപ്പോള്‍ ഞാന്‍ പറയാന്‍ പോകുന്നതൊക്കെ
മറന്നു നോക്കു!

നിന്റെ അഹംഭാവത്തെ മറന്നിട്ടു
ജീവിതത്തെ നോക്കു!

  നിന്റെ സ്വാര്‍ത്ഥതയെ മറന്നിട്ടു
ജീവിതത്തെ നോക്കു!

നിന്റെ അസൂയയെ മറന്നിട്ടു
ജീവിതത്തെ നോക്കു!

നിന്റെ അധികപ്രസംഗം മറന്നിട്ടു
ജീവിതത്തെ നോക്കു!

നിന്റെ കോപത്തെ മറന്നിട്ടു
ജീവിതത്തെ നോക്കു!

നിന്റെ ശത്രുതയെ മറന്നിട്ടു
ജീവിതത്തെ നോക്കു!

നിന്റെ ദുശ്ചിന്തകളെ മറന്നിട്ടു
ജീവിതത്തെ നോക്കു!

ഇവയെല്ലാം വച്ചു കൊണ്ടു ജീവിതത്തെ
കാണുന്നത് കൊണ്ടാണ് നിന്റെ ജീവിതം
നിനക്കു നരകമായി തോന്നുന്നത്! 

ഇവയെല്ലാം മറന്നു കഴിഞ്ഞാല്‍ ജീവിതം
കൃഷ്ണന്‍ തന്ന ഒരു വരം എന്നു
നിനക്കു മനസ്സിലാകും!

എന്നും ഇവയെല്ലാം നീ മറക്കുന്നുണ്ട്!

എപ്പോള്‍?
ഉറങ്ങുമ്പോള്‍...

ഉണര്‍ന്നിരിക്കുമ്പോഴും നീ ഇവയെല്ലാം
മറന്നാല്‍...
ആഹാ.... വേഗം മറന്നു കളയു...

ഈ മറവി നിനക്കു വരുവാന്‍ ഞാന്‍
കൃഷ്ണനോടു പ്രാര്‍ത്ഥിക്കുന്നു!

Sunday, October 9, 2011

പ്രശ്നങ്ങള്‍!

 
രാധേകൃഷ്ണാ

പ്രശ്നങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല!
പ്രശ്നങ്ങള്‍ ഇല്ലാതെ ജീവിതമില്ല!
പ്രശ്നങ്ങള്‍ ഇല്ലാതെ ലോകം 
കറങ്ങുന്നില്ല!
പ്രശ്നങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ
അംഗമാണ്!

പ്രശ്നങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ
ആധാരം!

പ്രശ്നങ്ങള്‍ നമുക്കു പക്വതയേകുന്ന
ആശാന്‍!  

പ്രശ്നങ്ങളെ സമീപിക്കാന്‍
നമുക്കാണ് അറിയാത്തത്!

ഞാനും പ്രശ്നങ്ങളോട്
പോരാടിക്കൊണ്ടിരിക്കുന്നു.

പല വര്‍ഷങ്ങളായി പ്രശ്നങ്ങളില്‍ 
നിന്നും ഞാന്‍ പഠിച്ച സത്യം ഇതാണ്!

പ്രശ്നങ്ങളെ കണ്ടു ഞാന്‍ ഭയപ്പെട്ടാല്‍
അതു ഇനിയും എന്നെ പേടിപ്പെടുത്തും! 
പ്രശ്നങ്ങളെ കണ്ടു ഞാന്‍ കരഞ്ഞാല്‍
അതു ഇനിയും എന്നെ കരയിക്കും!
പ്രശ്നങ്ങളെ കണ്ടു ഞാന്‍ ഓടിയാല്‍
അതു എന്നെ ഭയങ്കരമായി തുരത്തും!
പ്രശ്നങ്ങളെ കണ്ടു ഞാന്‍ പുലമ്പിയാല്‍
അതു എന്റെ സ്വൈരം നശിപ്പിക്കും! 
പ്രശ്നങ്ങളെ കുറിച്ച് ഞാന്‍ മറ്റുള്ളവരോടു 
പറഞ്ഞാല്‍  അതു എന്നെ പരിഹസിക്കും!
പ്രശ്നങ്ങളെ കണ്ടു എന്റെ ഹൃദയം
നൊന്താല്‍ അതു എന്നെ നിന്ദിക്കും!
പ്രശ്നങ്ങള്‍ എന്നു തീരും എന്നു ഞാന്‍ 
എങ്ങിയാല്‍ അതു എന്റെ പുറത്തു 
കയറി സവാരി ചെയ്യും!
പ്രശ്നങ്ങള്‍ തീരില്ല എന്നു ഞാന്‍ 
തീരുമാനിച്ചാല്‍ അതു എന്റെ ജീവിതം
പാഴാക്കും!
പക്ഷെ നാം എല്ലാവരും ഇതല്ലേ ചെയ്യുന്നത്?

അതു കൊണ്ടു പ്രശ്നങ്ങള്‍ അല്ല പ്രശ്നങ്ങള്‍!
നമ്മുടെ സമീപനമാണ് പ്രശ്നം!

ഇതു ഞാന്‍ കണ്ട ആദ്യത്തെ സത്യം!

അടുത്തത്...
പ്രശ്നങ്ങളെ നോക്കി നാം ചിരിച്ചാല്‍
അതു നമുക്കു പല നന്മകളെ ചെയ്യുന്നു!

പ്രശ്നങ്ങളെ ധൈര്യമായി കൈകാര്യം ചെയ്‌താല്‍
അതു നമുക്കു അടിമ വേല ചെയ്യും!

പ്രശ്നങ്ങളെ എതിര്‍കൊള്ളാന്‍   നാം
കാത്തിരുന്നാല്‍ അതു നമ്മെ വിട്ടകലും! 
പ്രശ്നങ്ങളെ നാം മനസ്സിലാക്കിയാല്‍
അതു നമ്മുടെ ജീവിതം സമ്പുഷ്ടമാക്കും!
അതു കൊണ്ടു പ്രശ്നങ്ങള്‍ എനിക്കു
നല്ലത് തന്നെയാണ്!
നിനക്കു എങ്ങനെ? ! ?

Tuesday, October 4, 2011

നീയില്ലാതെ ഞാനില്ല!

രാധേകൃഷ്ണാ
എന്നെ ഞാന്‍ തിരയുന്നു! 


കാമത്തില്‍ മുഴുകിയ 
എന്നെ ഞാന്‍ തിരയുന്നു!


കോപത്തില്‍ കുടുങ്ങിയ
എന്നെ ഞാന്‍ തിരയുന്നു!

ഭയത്തില്‍ ഒളിഞ്ഞിരിക്കുന്ന
 എന്നെ ഞാന്‍ തിരയുന്നു!

അഹംഭാവത്തില്‍ ഉടക്കിയിരിക്കുന്ന
എന്നെ ഞാന്‍ തിരയുന്നു!

സ്വാര്‍ത്ഥതയില്‍ ചുറ്റിത്തിരിയുന്ന
   എന്നെ ഞാന്‍ തിരയുന്നു!

കുഴങ്ങലില്‍ അലിഞ്ഞു പോയ
എന്നെ ഞാന്‍ തിരയുന്നു!

പെട്ടെന്നു എന്നെ എനിക്കു കിട്ടുന്നു!
പല സമയങ്ങളിലും എന്നെ എനിക്കു
കിട്ടുന്നില്ല!
ചില സമയങ്ങളില്‍ എനിക്കു എന്നെ
സുന്ദരമായി ലഭിക്കും!

ആ ചില സമയങ്ങള്‍..
ഞാന്‍ നാമം ജപിക്കുന്ന സമയങ്ങള്‍!

കൃഷ്ണ നാമത്തെ നാവു ജപിച്ചാല്‍ എന്നെ 
എനിക്കു കിട്ടുന്നു!
   
ഞാന്‍ കൃഷ്ണന്റെ നാമത്തെ മറക്കുമ്പോള്‍ 
എനിക്കു എന്നെ തിരയേണ്ടി വരുന്നു!
 എത്ര തിരഞ്ഞാലും എന്നെ കിട്ടില്ല!

വീണ്ടും ഞാന്‍ നാമം ജപിച്ചാല്‍
എന്നെ കിട്ടുന്നു!

എന്തൊരു അതിശയമാണിത്!
എന്നെ എനിക്കു കിട്ടുമ്പോള്‍ 
എനിക്കു എത്ര സന്തോഷം?
ഞാന്‍ എന്നെ തിരയുമ്പോള്‍ എത്ര ദുഃഖം?

  
കൃഷ്ണാ ഒന്നു നല്ല പോലെ മനസ്സിലായി!
നീയില്ലാതെ ഞാന്‍ ഇല്ല!
നീയില്ലാതെ ഞാന്‍ക്രൂരം!
നീയില്ലാതെ ഞാന്‍ നിന്ദ്യം!
നീയില്ലാതെ ഞാന്‍ നീചം!
നീയില്ലാതെ ഞാന്‍ ഭയങ്കരം!
നീയില്ലാതെ ഞാന്‍ മലം!
നീയില്ലാത്ത ഞാന്‍ ഞാനല്ല!
നീയില്ലാത്ത എന്നെ ആവശ്യമില്ല! 

Monday, October 3, 2011

തുറന്നു നോക്കു!

രാധേകൃഷ്ണാ

നിന്റെ മനസ്സിനെ തുറന്നു വയ്ക്കു!
  
ലോകം നിനക്കു ഒരുപാടു നന്മകള്‍
തരുന്നുണ്ട്. വാങ്ങി കൊള്ളാന്‍
നിന്റെ മനസ്സിനെ തുറന്നു വയ്ക്കു! 

കൃഷ്ണന്‍ നിനക്കു എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്. 
മുഴുവനുമായി സഹായം  കിട്ടാന്‍ 
നിന്റെ മനസ്സിനെ തുറന്നു വയ്ക്കു! 

പ്രകൃതി നിനക്കു സീമയില്ലാത്ത സുഖത്തെ
നല്‍കി കൊണ്ടിരിക്കുന്നു. 
മുഴുവനും അനുഭവിക്കാന്‍
 നിന്റെ മനസ്സിനെ തുറന്നു വയ്ക്കു!

ജീവിതം നിന്നെ ഉയര്‍ത്താന്‍ എല്ലാ
വഴികളും കാട്ടിത്തരുന്നു.
മുഴുവനും ഉപയോഗപ്പെടുത്താന്‍
നിന്റെ മനസ്സിനെ തുറന്നു വയ്ക്കു!

നിന്റെ മനസ്സിനെ തുറക്കാതെ
ആരോടു പുലമ്പി എന്തു പ്രയോജനം?


 നിന്റെ മനസ്സിനെ തുറക്കാതെ
ആരെ പഴിചാരി എന്തുപ്രയോജനം?
നിന്റെ മനസ്സിനെ തുറക്കാതെ
ജീവിതം വെറുത്തു എന്തു പ്രയോജനം?

നിന്റെ മനസ്സിനെ തുറക്കാതെ
ദൈവത്തെ നിന്ദിച്ചു എന്തു പ്രയോജനം?

നിന്റെ മനസ്സിനെ തുറക്കാതെ
നീ ജീവിതത്തില്‍ എന്തു പ്രാപിക്കും?

 നിന്റെ മനസ്സിനെ തുറക്കാതെ
അടുത്തവരോടു  കെഞ്ചി എന്തു പ്രയോജനം? 

നിന്റെ മനസ്സിനെ തുറക്ക്!
അതു മാത്രമാണ് നീ ചെയ്യേണ്ടത്! 

തുറന്നു നോക്കു!
വിജയം സുനിശ്ചയം!

നിന്റെ മനസ്സ് തരുന്നതാണ് നിന്റെ സുഖം!
നിന്റെ മനസ്സ് തരുന്നതാണ് നിന്റെ വിജയം!
  നിന്റെ മനസ്സ് തരുന്നതാണ് നിന്റെ ആരോഗ്യം!
നിന്റെ മനസ്സ് തരുന്നതാണ് നിന്റെ ബലം!
നിന്റെ മനസ്സ് തരുന്നതാണ് നിന്റെ ജീവിതം!

നിന്റെ മനസ്സ് പറയുന്നത് മാത്രമേ
ലോകം നിനക്കു തരുന്നുള്ളൂ!
നിന്റെ മനസ്സ് പറയുന്നത് മാത്രമേ 
പ്രകൃതി നിനക്കു ചെയ്യുന്നുള്ളൂ!
നിന്റെ മനസ്സ് പറയുന്നത് മാത്രമേ 
ജീവിതം നിനക്കു നല്‍കുന്നുള്ളൂ!

നിന്റെ മനസ്സിനെ തുറക്കു!
ഉടനെ തുറന്നു നോക്കു!
   

Sunday, October 2, 2011

ഹേ രാം!

രാധേകൃഷ്ണാ
ഹേ രാം!
മുഹമ്മദിയര്‍ക്കു ധനവും,
വേറെ രാജ്യവും നാം നല്‍കി.
എന്തു പ്രയോജനം നാം കണ്ടു?

 ഹേ രാം!
ആംഗലേയ മതത്തിനു മതം മാറാനുള്ള
അവകാശവും, സ്വാതന്ത്ര്യവും കൊടുത്തു.
എന്തു പ്രയോജനം നാം കണ്ടു?

 ഹേ രാം!
ന്യൂന പക്ഷ സമുദായത്തിനു നമ്മുടെ
ക്ഷേത്ര വരുമാനവും, സ്ഥലവും നല്‍കി. 
എന്തു പ്രയോജനം നാം കണ്ടു?

ഹേ രാം! 
അഹിംസ എന്നു പറഞ്ഞു കൊണ്ടു കാശ്മീര്‍
 പ്രശ്നത്തില്‍ നാം മൌനമായി നില്‍ക്കുന്നു!
എന്തു പ്രയോജനം നാം കണ്ടു?

ഹേ രാം! 
എല്ലാമാതവും സമ്മതം എന്നു 
എല്ലാവരെയും സ്വീകരിക്കുന്നു.
എന്തു പ്രയോജനം നാം കണ്ടു?

ഹേ രാം! 
അയാള്‍ രാജ്യത്തിലെ വസ്തുക്കള്‍ 
ഭാരതത്തില്‍ വില്‍ക്കാന്‍ അനുമതി നല്‍കി. 
എന്തു പ്രയോജനം നാം കണ്ടു?

ഹേ രാം! 
മാതൃ ഭാഷയെ വെറുത്തു 
നാക്കിന്‍ തുമ്പത്തു ഇംഗ്ലീഷ് 
പറയാന്‍ പഠിച്ചു.
എന്തു പ്രയോജനം നാം കണ്ടു?

ഹേ രാം! 
നമ്മുടെ ആരോഗ്യകരമായ ഭക്ഷണത്തെ
വിട്ടിട്ടു ദുരിത ഭക്ഷണത്തെ 
കഴിക്കാന്‍ പഠിച്ചു. 
എന്തു പ്രയോജനം നാം കണ്ടു?

ഹേ രാം!
എന്തു പ്രയോജനം നാം കണ്ടു?

രാജ്യം മുറിച്ചു മാറ്റിയത് മറന്നു!
കൊള്ളക്കാരെയും മറന്നു!
അഹിംസയെ മറന്നു!
മതം മാറ്റത്തെയും മറന്നു!
സംസ്കാരത്തെയും മറന്നു!
സ്വാതന്ത്ര്യ സമരത്തെയും മറന്നു!
ത്യാഗത്തെ മറന്നു!
ത്യാഗികളെ മറന്നു!
സ്വാതന്ത്ര്യത്തെ മറന്നു!

ഹേ രാം!
ഞങ്ങളെ കര കയറ്റു!
ഇന്ത്യ ഹിന്ദുസ്ഥാനായി മാറുന്നത് 
എപ്പോഴാണോ?

മഹാഭാരതം പറഞ്ഞ ഭാരതം ഏവിടെ?
രാമായണം നടന്ന ഭാരതം എവിടെ!
ഹേ രാം!
ഞങ്ങള്‍ക്കു ഭാരതം തരു!

 നിനക്കു ഒരു ക്ഷേത്രം പോലും കെട്ടാന്‍
സാധിക്കാത്ത നട്ടെല്ലില്ലാത്ത 
ഹിന്ദുക്കളെ രക്ഷിക്കാന്‍ വരൂ!

എല്ലാവറ്റിനെയും കൊടുത്തിട്ടു  
ചോദ്യ ചിഹ്നമായി നില്‍ക്കുന്ന
ഞങ്ങളെ കാക്കാന്‍ വരൂ! 

മറ്റു മതക്കാരുടെ പരിഹാസപാത്രമായി
മാറിയ നിന്റെ ഹിന്ദുധര്‍മ്മത്തെ
കാക്കാന്‍ വരൂ!   

Saturday, October 1, 2011

ഈശ്വരനെ കാണുന്നു!

രാധേകൃഷ്ണാ 

കുഞ്ഞിന്റെ പുഞ്ചിരിയില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

അമ്മയുടെ ആശ്ലേഷത്തില്‍ 
 ഞാന്‍ ഈശ്വരനെ കാണുന്നു!

അച്ഛന്റെ വഴികാട്ടലില്‍ 
 ഞാന്‍ ഈശ്വരനെ കാണുന്നു!

ഭാര്യയുടെ ശ്രദ്ധയില്‍ 
ഞാന്‍ ഈശ്വരനെ കാണുന്നു!

ഭര്‍ത്താവിന്റെ ചുമതലയില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

സഹോദരന്റെ  പിന്‍താങ്ങലില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

സഹോദരിയുടെ സ്വാതന്ത്ര്യത്തില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

സുഹൃത്തിന്റെ ഉയര്‍ന്ന സൌഹൃദത്തില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

വൃദ്ധരുടെ ഉപദേശങ്ങളില്‍
  ഞാന്‍ ഈശ്വരനെ കാണുന്നു!

ചെറുപ്പക്കാരുടെ  ബലത്തില്‍ 
ഞാന്‍ ഈശ്വരനെ കാണുന്നു!

തൊഴിലാളികളുടെ അധ്വാനത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

സൂര്യന്റെ വെളിച്ചത്തില്‍ 
ഞാന്‍ ഈശ്വരനെ കാണുന്നു!

ചന്ദ്രന്റെ ആകര്‍ഷണത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

കാറ്റിന്റെ സ്പര്‍ശത്തില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

ദാഹം ശമിപ്പിക്കുന്ന വെള്ളത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

ഭൂമിയുടെ ക്ഷമയില്‍
     ഞാന്‍ ഈശ്വരനെ കാണുന്നു!

ആകാശത്തിന്റെ വിസ്തൃതിയില്‍ 
     ഞാന്‍ ഈശ്വരനെ കാണുന്നു!

മേഘങ്ങളുടെ മഴയില്‍
     ഞാന്‍ ഈശ്വരനെ കാണുന്നു!

വിശപ്പ്‌ ശമിപ്പിക്കുന്ന ഭക്ഷണത്തില്‍
   ഞാന്‍ ഈശ്വരനെ കാണുന്നു!

നല്ലവര്‍ ചെയ്യുന്ന കാര്യങ്ങളില്‍
   ഞാന്‍ ഈശ്വരനെ കാണുന്നു!

അക്ഷരം പറഞ്ഞു തരുന്ന ആശാനില്‍
    ഞാന്‍ ഈശ്വരനെ കാണുന്നു!

ഉയര്‍ന്നവരുടെ ഗുണങ്ങളില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

തോറ്റവരുടെ തീവ്ര പ്രയത്നത്തില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

മൃഗങ്ങളുടെ ജീവിതത്തില്‍
     ഞാന്‍ ഈശ്വരനെ കാണുന്നു!

സസ്യങ്ങളുടെ ഉപയോഗത്തില്‍
   ഞാന്‍ ഈശ്വരനെ കാണുന്നു!

പൂക്കളുടെ മാനത്തില്‍
  ഞാന്‍ ഈശ്വരനെ കാണുന്നു!

മാനം കാക്കുന്ന വസ്ത്രത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

അപമാനത്തില്‍ തളരാത്ത വലിയവരില്‍
    ഞാന്‍ ഈശ്വരനെ കാണുന്നു!

ആത്മഹത്യ ചെയ്യാത്ത ദരിദ്രനില്‍
   ഞാന്‍ ഈശ്വരനെ കാണുന്നു!

പ്രകൃതിയുടെ ഭംഗിയില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

ചെറുപ്പത്തിന്റെ ഉണര്‍വില്‍
    ഞാന്‍ ഈശ്വരനെ കാണുന്നു!

വാര്‍ദ്ധക്യത്തിന്റെ പക്വതയില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

പുരുഷന്മാരുടെ ഗാംഭീര്യത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

സ്ത്രീകളുടെ മൃദുത്വത്തില്‍ 
   ഞാന്‍ ഈശ്വരനെ കാണുന്നു!

ഭാഷയുടെ ശബ്ദത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

നാസ്തീകന്റെ അന്വേഷണത്തില്‍
    ഞാന്‍ ഈശ്വരനെ കാണുന്നു!

ആസ്തീകന്റെ വിശ്വാസത്തില്‍
  ഞാന്‍ ഈശ്വരനെ കാണുന്നു! 

ലോകത്തിനായുള്ള പ്രാര്‍ത്ഥനയില്‍ 
 ഞാന്‍ ഈശ്വരനെ കാണുന്നു!

ത്യാഗികളുടെ ത്യാഗത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

ഉത്തമമായ സ്നേഹത്തില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

ഗുരുവിന്റെ കാരുണ്യത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

നിന്നുള്ളില്‍ ഞാന്‍ ഈശ്വരനെ കാണുന്നു!

എന്റെ ഉള്ളില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

നമ്മുടെ ഒരുമയില്‍ 
  ഞാന്‍ ഈശ്വരനെ കാണുന്നു!      

Wednesday, September 28, 2011

വാഴട്ടെ...വാഴട്ടെ...വാഴട്ടെ..

രാധേകൃഷ്ണാ

എല്ലാവരും സുഖമായിരിക്കട്ടെ!
ഭൂമി തണുക്കട്ടെ!
ആവശ്യമുള്ള മഴ പെയ്യട്ടെ!
ശുദ്ധമായ ആഹാരം ലഭിക്കട്ടെ!
നല്ല വെള്ളം കിട്ടട്ടെ!
ഐക്യം വളരട്ടെ!
സമാധാനം വര്‍ദ്ധിക്കട്ടെ!
തീവ്രവാദം നശിക്കട്ടെ!
രോഗങ്ങള്‍ ഇല്ലാതെ പോകട്ടെ!
ആനന്ദം താണ്ഡവമാടട്ടെ!
ഭക്തി അധികരിക്കട്ടെ!
എല്ലാര്‍ക്കും എല്ലാം കിട്ടട്ടെ!
ദാരിദ്ര്യം ഇല്ലാതെ പോകട്ടെ!
ജാതികള്‍ മറഞ്ഞു പോകട്ടെ!
പെണ്ണടിമ ചാമ്പലാകട്ടെ!
കാപട്യം തുലയട്ടെ!
കൈകൂലി മായട്ടെ!
ആശിസ്സ് കൂടട്ടെ!
സ്നേഹം വ്യാപിക്കട്ടെ!

വാഴട്ടെ...വാഴട്ടെ...വാഴട്ടെ...

Tuesday, September 27, 2011

ആശീര്‍വാദങ്ങള്‍

രാധേകൃഷ്ണാ

നിന്റെ ഭയം നിന്നെ വിട്ടകലട്ടെ! 

നിന്റെ കുഴപ്പം നിന്നെ വിട്ടകലട്ടെ!
 നിന്റെ സംശയം നിന്നെ വിട്ടകലട്ടെ!

 നിന്റെ പ്രശ്നങ്ങള്‍ നിന്നെ വിട്ടകലട്ടെ! 

 നിന്റെ രോഗങ്ങള്‍ നിന്നെ വിട്ടകലട്ടെ!

 നിന്റെ ആകുലതകള്‍ നിന്നെ വിട്ടകലട്ടെ!

 നിന്റെ കാമം നിന്നെ വിട്ടകലട്ടെ! 

 നിന്റെ മുന്‍കോപം നിന്നെ വിട്ടകലട്ടെ!

 നിന്റെ സങ്കടം നിന്നെ വിട്ടകലട്ടെ!

 നിന്റെ ബലഹീനതകള്‍ നിന്നെ വിട്ടകലട്ടെ!

 നിന്റെ തോല്‍വികള്‍ നിന്നെ വിട്ടകലട്ടെ!

 നിന്റെ അപമാനങ്ങള്‍ നിന്നെ വിട്ടകലട്ടെ!

 നിന്റെ അസൂയ നിന്നെ വിട്ടകലട്ടെ!

 നിന്റെ വിരോധം നിന്നെ വിട്ടകലട്ടെ!

 നിന്റെ വിഡ്ഢിത്തം നിന്നെ വിട്ടകലട്ടെ!

  നിനക്കു ധൈര്യം വരുന്നു!

 നിനക്കു ബലം വരുന്നു!

നിനക്കു വിശ്വാസം വരുന്നു!

നിനക്കു വിജയം വരുന്നു!

നിനക്കു പരിഹാരം കിട്ടുന്നു!

നിനക്കു അറിവ് വളരുന്നു!

നിനക്കു നിയന്ത്രണം ഉണ്ടാവുന്നു!

നിന്റെ മനസ്സ് സമാധാനം ആകുന്നു!
നിനക്കു ആരോഗ്യം വര്‍ദ്ധിക്കുന്നു!

നിന്റെ കുടുംബം സുഖമായിരിക്കും!
നിന്റെ വംശം മുഴുവനും കൃഷ്ണനെ
അനുഭവിക്കും!
നീ സന്തോഷത്തോടെ ഇരിക്കും!
നീ ഭക്തിയോടെ ഇരിക്കും!
നീ സ്വൈരമായി ഇരിക്കും!

ആശീര്‍വാദങ്ങള്‍!
ഹൃദയം നിറഞ്ഞ ആശീര്‍വാദങ്ങള്‍!
ഭക്തിയോടെ ആശീര്‍വാദങ്ങള്‍!

എല്ലാ ജന്മത്തിനും ആശീര്‍വാദങ്ങള്‍!

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP