Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, January 31, 2012

ഭീഷ്മരേ!

രാധേകൃഷ്ണാ

ഭീഷ്മാഷ്ടമി!
ഭീഷ്മരുടെ അന്ത്യ ദിനം...

ഭീഷ്മര്‍  ഈ ലോകം വിട്ടു
തന്റെ ധീര ശരീരം വിട്ടു 
 വൈകുണ്ഠം പാപിച്ച ദിവസം!


ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ വൈരാഗ്യമില്ല!

ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ 
സഹസ്രനാമം ചൊല്ലാന്‍ അറിയില്ല!

ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
കൃഷ്ണനെ ജയിക്കാന്‍ ആവില്ല! 

ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
ത്യാവം ചെയ്യാന്‍ ആവില്ല!

ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
 ശരശയ്യയില്‍ കിടക്കാന്‍ ആവില്ല!

ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
 കൃഷ്ണനെ വശീകരിക്കാന്‍ ആവില്ല!

ഭീഷ്മരേ!
എനിക്കു ചെയ്യാന്‍ പറ്റുന്നതു ഇതു മാത്രം..
 ഞാന്‍ അങ്ങയെ നമസ്കരിക്കുന്നു!


അങ്ങയ്ക്കു ലഭിച്ചതെല്ലാം എനിക്കും
ലഭിക്കാന്‍ എന്നെ ആശീര്‍വദിക്കു! 


അങ്ങയുടെ കൃഷ്ണന്റെ പക്കല്‍ എന്നെ 
ചേര്‍ക്കു!


അങ്ങയുടെ കൃഷ്ണനു എന്നെ അര്‍പ്പിക്കു!


അങ്ങയുടെ കൃഷ്ണനോടു
എനിക്കു വേണ്ടി ശുപാര്‍ശ ചെയ്യു!

 
ഭീഷ്മരേ!
അങ്ങയെ പോലെ ഞാനും
അന്തിമ കാലത്തില്‍ കൃഷ്ണനെ കാണാന്‍
ആശീര്‍വദിക്കു!

എനിക്കു ഒരു അര്‍ഹതയും ഇല്ല!
പക്ഷെ അങ്ങയുടെ അര്‍ഹതയെ 
ഞാന്‍ വിശ്വസിക്ക്കുന്നു!

ഈ കുഞ്ഞിനെ കരകയറ്റു!

Monday, January 30, 2012

നിന്റെ ആഗ്രഹം പോലെ...

രാധേകൃഷ്ണാ
ജയ്‌ ശ്രീ ഭൂവരാഹാ...
ജയ്‌ ശ്രീ ലക്ഷ്മീവരഹാ..
ജയ്‌ ശ്രീ ആദിവരാഹാ...  


ജയ്‌ ശ്രീ തിരുവിടവേന്തൈ വരാഹാ...


നീ മാത്രമാണു ഈ ഭൂമിയുടെ ഉടമസ്ഥന്‍...


ഞങ്ങള്‍ എല്ലാവരും ഇവിടെ വാടകയ്ക്കു
ജീവിക്കുന്നു.. 


ഞങ്ങളുടെ ഇഷ്ടം പോലെ ജീവിക്കുന്നു...


ഞങ്ങളാരും തന്നെ നിന്റെ ഇഷ്ടത്തിനു
അനുസരിച്ചു ജീവിക്കുന്നില്ല.... 


ഞങ്ങളെ കഷമിച്ചു കളയു...

ഒരു ദിവസം അഹംഭാവത്തില്‍  
വാഴുന്നു....

ഒരു ദിവസം പൊങ്ങച്ചത്തില്‍
വാഴുന്നു...  


ഒരു ദിവസം ഭയത്തില്‍ വാഴുന്നു...

ഒരു ദിവസം കോപത്തില്‍ വാഴുന്നു...

ഒരു ദിവസം കുഴങ്ങലില്‍ വാഴുന്നു...

ഒരു ദിവസം ദുഖത്തോടെ വാഴുന്നു...

ഒരു നാള്‍ കലഹത്തോടെ വാഴുന്നു...

ഒരു നാള്‍ വൃഥാ വാഴുന്നു...

ഒരു നാള്‍ ഉത്സാഹത്തോടെ വാഴുന്നു... 


ഒരു ദിവസം വെറുപ്പോടെ വാഴുന്നു...

ഒരു ദിവസം കാമത്തില്‍ വാഴുന്നു...

ഒരു ദിവസം അസൂയയില്‍ വാഴുന്നു...

ഒരു ദിവസം പുലമ്പി കൊണ്ടു വാഴുന്നു...


ചിലപ്പോള്‍ മറന്നു പോയി ഭക്തിയോടെ വാഴുന്നു...

 ചില ദിവസം നാമജപ്തോടെ വാഴുന്നു...


ഞങ്ങളുടെ ജീവിതത്തെ ഞങ്ങള്‍ 
ബഹുമാനിച്ചിട്ടില്ല, ആഘോഷിച്ചിട്ടില്ല,
ഉപയോഗിച്ചിട്ടുമില്ല..

എന്നാലും ഹേ ഭൂവരാഹാ!
ഞങ്ങള്‍ക്കു ഈ ഭൂമിയില്‍ വാഴാനുള്ള
അനുവാദം നീ തന്നില്ലേ...

ഇതിനു എങ്ങനെ നന്ദി പറയും എന്നു
എനിക്കറിയില്ല... 

ഒരു ദിവസമെങ്കിലും 
 നിന്റെ ആഗ്രഹം പോലെ ഈ ഭൂമിയില്‍
വാഴാന്‍ എന്നെ അനുഗ്രഹിക്കു..

നിന്റെ ആഗ്രഹം എന്റെ ആഗ്രഹാമാകട്ടെ..

എപ്പോള്‍ മാത്രമേ നിന്റെ മഹിമ
എനിക്കു മനസ്സിലാവൂ...   

Sunday, January 29, 2012

നിരന്തരമായ വീടു....

രാധേകൃഷ്ണാ 

ഞാന്‍ പറഞ്ഞ വീടുകള്‍ നിനക്കു
മനസ്സിലായോ എന്തോ?
ഞാന്‍ ഒഴിഞ്ഞ വീടുകള്‍ നിനക്കു
പരിചയം ഉള്ളവയാണ്....
നീയും ഇതു പോലെ പല വീടുകള്‍
ഒഴിഞ്ഞു കഴിഞ്ഞു...
വീടു എന്നു പറഞ്ഞത് നിന്റെ ശരീരത്തെ...

ഞാന്‍ ആദ്യം ഇരുന്ന വീടു
കൃഷ്ണന്റെ കൂടെ പരമാനന്ദം 
എന്ന വീടു...
അതിനെയാണ് ഞാന്‍ നഷ്ടപ്പെടുത്തിയത്...

പിന്നീട് ഞാന്‍ ഇരുന്ന വീടു ഒരു 
കൃമിയുടെ ശരീരം...
പല്ലി തുടങ്ങിയ വലിയ ശരീരം
ഉള്ള ജന്തുക്കള്‍ക്കു ആഹാരമായി...
അതു കൊണ്ടു അതു ഒഴിഞ്ഞു കൊടുത്തു...

അടുത്തതായി ഞാന്‍ എത്തിച്ചേര്‍ന്ന വീടു
ഒരു പന്നിയുടെ ശരീരം...
ചെളിക്കുണ്ടില്‍ വാസം...
രോഗം മൂലം ആ വീട് ഒഴിഞ്ഞു...

അടുത്തതായി ഞാന്‍ താമസിച്ചത്
പക്ഷിയുടെ ശരീരത്തില്‍...
മരണം എല്ലാ ശരീരത്തിനും 
തീര്‍ച്ചയായും ഉണ്ട്. 
അതു കൊണ്ടു പക്ഷി ശരീരം 
ഒഴിഞ്ഞു കൊടുത്തു...

അതിനു ശേഷം മൃഗ ശരീരം ലഭിച്ചു..
മൃഗങ്ങളുടെ ഇടയിലെ വഴക്ക് കാരണം
ആ ശരീരവും ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു..

ഇങ്ങനെ ചുറ്റി അലഞ്ഞ ഞാന്‍ ഒരു 
മരമായി, ചെടിയായി, വള്ളിയായി
തീരാന്‍ ആഗ്രച്ചു അതായി മാറി...
പ്രകൃതിയുടെ വേഗതയില്‍ ആ ശരീരവും
നഷ്ടമായി.
ഇങ്ങനെ പല ശരീരത്തില്‍ ജീവിച്ചു
മരിച്ചു അലഞ്ഞു കൊണ്ടിരുന്നു...
കൃഷ്ണന്‍ തന്റെ കാരുണ്യം കൊണ്ടു
എന്നെ മനുഷ്യ ശരീരത്തില്‍ ജീവിക്കാന്‍
ഒരവസരം നല്‍കി..
ഈ ശരീരം എനിക്കു ഗുരുവിന്റെ 
പ്രസാദത്താല്‍ ലഭിച്ചു...

വിടാതെ നാമജപം ചെയ്‌താല്‍ 
തീര്‍ച്ചയായും പരമാനന്ദം എന്ന
എന്റെ പഴയ വീട്ടില്‍ ഞാന്‍ എത്തും...

ഇതാണ് ഞാന്‍ പറഞ്ഞു തന്ന
വീടു ഒഴിഞ്ഞു തരു....
ഇപ്പോള്‍ മനസ്സിലായോ?
നീയും ആത്മാവ്, ഞാനും ആത്മാവ്...

നാം പല ശരീരങ്ങളിലായി
ചുറ്റി കൊണ്ടിരുന്നു.
ഇപ്പോള്‍ ഇവിടെ മനുഷ്യരായി വാഴുന്നു.

എത്രയും പെട്ടെന്നു നാം നമ്മുടെ
പരമാനന്ദം എന്ന വീട്ടില്‍ എത്തണം.
അതാണു നമ്മുടെ നിരന്തരമായ വീടു..
അതാണു സ്വൈരമായ വീടു..
ഉണരൂ...തയ്യരാകൂ...
പ്രാപിച്ചേ തീരു...

Saturday, January 28, 2012

വീട് ഒഴിഞ്ഞു തരു...

രാധേകൃഷ്ണാ
 
വീട്..
വീട് ഒഴിഞ്ഞു തരു...
 
എത്ര വീട് ഒഴിഞ്ഞു കൊടുത്തു കഴിഞ്ഞു...
ആദ്യം ഒരു ഒന്നാന്തരം വീട്ടില്‍ താമസിച്ചിരുന്നു.
എന്തോ ഞാന്‍ അതു ഉപേക്ഷിച്ചു...
ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്!!!!
 
പിന്നെ ഒരു ചെറിയ വീട് കിട്ടി... 
സുഖമായി ഇരുന്നു..
പക്ഷെ ചില ബലവാന്മാര്‍ എന്നെ പാടു പെടുത്തി.
വീടൊഴിഞ്ഞു തരു എന്നു ഉപദ്രവിച്ചു...
അതു കൊണ്ടു ആ വീട് ഒഴിഞ്ഞു...
 
വേറെ ഒരു വീട്ടില്‍ ചെന്നു...
ചുറ്റും  ചെളിക്കുണ്ടും ഓടയും..
എന്നാലും എനിക്കിഷ്ടപ്പെട്ടു..
സുഖമായി വസിച്ചു...
പക്ഷെ രോഗങ്ങള്‍ എന്നെ വീടൊഴിയാന്‍
നിര്‍ബന്ധിച്ചു...ഒഴിഞ്ഞു കൊടുത്തു...   

വീണ്ടും പുതിയ വീട്ടിലേക്കു മാറി...
മരത്തിന്റെ മുകളില്‍ വാസം...
ആകാശം തന്നെ മാര്‍ഗ്ഗം..
മരണം എന്നെ വീടൊഴിയാന്‍ പറഞ്ഞു..
ഞാന്‍ കരഞ്ഞു കെഞ്ചി നോക്കി..
പ്രയോജനം  ഉണ്ടായില്ല...
ആ വീടും ഒഴിഞ്ഞു കൊടുത്തു...

പിന്നെ കാട്ടില്‍ ഒരു വീട് കിട്ടി...
ഓരോ ദിവസവും പോരാട്ടം തന്നെ...
എന്നാലും ബന്ധുക്കളുടെ കൂടെ
സന്തോഷമായി ഇരുന്നു....
ബന്ധുക്കളോട് വഴക്കു...
അവരു തന്നെ എന്നെ തുരത്തി...
നൊമ്പരത്തോടെ ഞാന്‍ ആ വീട് വിട്ടു...

ഈ തൊന്തരവ്‌ ഇനി വേണ്ടാ എന്നു വിചാരിച്ചു
ഒരേ ഇടത്തില്‍ ഇരിക്കുന്ന പച്ച നിര വീട്ടില്‍
ഞാന്‍ ഒറ്റയ്ക്ക് ജീവിച്ചു...
പ്രകൃതിയുടെ വേഗതയില്‍ ആ വീട്
മറഞ്ഞു പോയി...
എനിക്കാ വീട് ഒഴിയേണ്ടി വന്നു...

ഇങ്ങനെ പല വീടുകള്‍ ഒഴിഞ്ഞു പോയി..
വേദനിച്ചത്‌ മാത്രം ബാക്കി....

ഒരു വീടും നിരന്തരമല്ല..
അനുഭവം പഠിപ്പിച്ചു....

വീണ്ടും എന്റെ പഴയ വീട്ടിലെത്താന്‍
 ഞാന്‍ തല്‍കാലത്തെയ്ക്ക് ഒരു വീടു അന്വേഷിച്ചു...

ഒരു നല്ല വീടു കിട്ടി..

ഈ വീടു എന്നെ വിശ്വസിച്ചു തന്നതു
ഭഗവാന്‍ ശ്രീകൃഷ്ണന്‍!
ഈ വീടിനു വേണ്ടി കൃഷ്ണനോടു 
ഉറപ്പു കൊടുത്തതു സദ്ഗുരുനാഥന്‍!
ഈ വീടിനു വാടക.... വിടാതെ നാമജപം!
 
തീര്‍ച്ചയായും ഈ വീട്ടില്‍ തങ്ങി ഞാന്‍
എന്റെ പഴയ വീടിനെ കണ്ടുപിടിക്കും..
 
എന്റെ പഴയവീട്ടില്‍ എത്താന്‍ വേണ്ടിയാണ്
ഞാന്‍ ഈ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്!
 
എത്രയും വേഗം ഞാന്‍ എന്റെ 
പഴയ വീട്ടിലെത്തണം....

Monday, January 23, 2012

പരസ്പര ധാരണ....

രാധേകൃഷ്ണാ

എന്റെ മനസ്സേ!
നിന്നില്‍ നിന്നും ഞാന്‍ ചിലതൊക്കെ 
പ്രതീക്ഷിക്കുന്നു!
അതു ഞാന്‍ നിന്നോടു തന്നെ
ഉള്ളതു പോലെ പറയാം.
എന്റെ മനസ്സേ! ശാന്തമായിരിക്കു!

എന്റെ മനസ്സേ! പതറാതെയിരിക്കു!
എന്റെ മനസ്സേ നിയന്ത്രണത്തോടെ ഇരിക്കു!

 എന്റെ മനസ്സേ! ആഹ്ലാദത്തോടെ ഇരിക്കു!

എന്റെ മനസ്സേ! ധൈര്യമായിരിക്കു!
എന്റെ മനസ്സേ! വിശ്വാസത്തോടെ ഇരിക്കു!

എന്റെ മനസ്സേ!  സ്നേഹത്തോടെ ഇരിക്കു!

എന്റെ മനസ്സേ! ശ്രദ്ധയോടെ ഇരിക്കു!

എന്റെ മനസ്സേ! ഉണര്‍ന്നിരിക്കു!

എന്റെ മനസ്സേ! തനിച്ചിരിക്കു!

എന്റെ മനസ്സേ! വിശന്നിരിക്കു!

 എന്റെ മനസ്സേ! തൃപ്തിയോടെ ഇരിക്കു!

 എന്റെ മനസ്സേ! ആനന്ദത്തോടെ ഇരിക്കു!
    
എന്റെ മനസ്സേ! കൃഷ്ണന്റെ കൂടെ ഇരിക്കു!

എന്റെ മനസ്സേ! ഗുരുവിന്റെ കൂടെ ഇരിക്കു!

 എന്റെ മനസ്സേ! 

നീ നേരെയിരുന്നാല്‍ ഞാനും നേരെ ഇരിക്കും!

ഞാന്‍ നേരെ ഇരുന്നാല്‍ നീ സ്വൈരമായി ഇരിക്കും!

നാം രണ്ടു പേരും പരസ്പരം 
ആശ്രയിച്ചാണ് ഇരിക്കുന്നത്!   

നമ്മളില്‍ ഒരാള്‍ ശരിയല്ലെങ്കില്‍
രണ്ടു പേര്‍ക്കും വിഷമമാണ്!

അതു കൊണ്ടു മത്സരം വേണ്ടാ!

ഇന്നു മുതല്‍ രണ്ടു പേരും ശരിയായി
ഇരിക്കാന്‍ പരസ്പര ധാരണയില്‍ എത്താം! 

ഇനി നമ്മുടെ ജീവിതം സുഖമാകും!

അവന്റെ കൃപ മാത്രം മതി...

രാധേകൃഷ്ണാ

ഞാന്‍ വലിയ ഭക്തനൊന്നുമല്ല! 

ഞാന്‍ ഉത്തമ സന്യാസി ഒന്നുമല്ല!
ഞാന്‍ എല്ലാം ത്യജിച്ച ത്യാഗിയൊന്നുമല്ല!

ഞാന്‍ എന്തും ഉപേക്ഷിക്കാന്‍ തയ്യാറായ
വൈരാഗ്യശാലിയുമല്ല!

ഞാന്‍ എന്തും സഹിക്കുന്ന ഹൃദയം
ഉള്ളവനല്ല!

ഞാന്‍ എപ്പോഴും ക്ഷമ കാണിക്കുന്ന
ഉത്തമനുമല്ല!
  
ഞാന്‍ വിടാതെ നാമം ചെയ്യാന്‍
താല്പര്യം ഉള്ളവനുമല്ല! 

ഞാന്‍ എല്ലാം അറിയാവുന്ന ജ്ഞാനിയുമല്ല!
ഇതാണു എന്റെ സത്യാവസ്ഥ!

ഇതും കടന്നു ഞാന്‍ എന്റെ കൃഷ്ണനെ
സ്നേഹിക്കുന്നെങ്കില്‍ അതു അവന്റെ കൃപ! 

ഇതെല്ലാം കടന്നു അവന്റെ നാമം
എന്റെ നാവില്‍ വരുന്നുണ്ടെങ്കില്‍  
അതു അവന്റെ കൃപ!

ഇതെല്ലാം കടന്നു ലോകം എന്നെ 
കൃഷ്ണഭക്തന്‍ എന്നംഗീകരിക്കുന്നു എങ്കില്‍ 
അതു അവന്റെ കൃപ!
ഇതെല്ലാം കടന്നു ഞാന്‍ ജീവിതത്തില്‍
വിജയിച്ചു കൊണ്ടിരിക്കുന്നു എങ്കില്‍
അതു അവന്റെ കൃപ!

ഇതെല്ലാം കടന്നു ഞാന്‍
ആനന്ദമായി ഇരിക്കുന്നെങ്കില്‍
അതു അവന്റെ കൃപ!
ഇതെല്ലാം കടന്നു ഞാന്‍ ധൈര്യമായി
ഈ ലോകത്തില്‍ ജീവിക്കുന്നു എങ്കില്‍
അതു അവന്റെ കൃപ!

എനിക്കിതു മതി... 
അതെ.. അവന്റെ കൃപ മതി...

കൃഷ്ണ കൃപ മതി...
എന്നെന്നും ഇതു മാത്രം മതി...

Sunday, January 22, 2012

ഇതിന്റെ ആവശ്യമുണ്ടോ?

രാധേകൃഷ്ണാ

പേടിച്ചിട്ടു എന്തു കിട്ടി?
കുഴങ്ങിയിട്ട് എന്തു കിട്ടി?

രക്ഷപെടണം എന്നു കരുതിയിട്ടു
എന്തു കിട്ടി?
തളര്‍ന്നിട്ടു എന്തു കിട്ടി?

വേദനിച്ചിട്ടു എന്തു കിട്ടി?
പുലമ്പിയിട്ടു എന്തു കിട്ടി?

കരഞ്ഞിട്ടു എന്തു കിട്ടി?
വിറച്ചിട്ടു എന്തു കിട്ടി?

പൊട്ടിക്കരഞ്ഞിട്ടു എന്തു കിട്ടി?

വേവലാതിപ്പെട്ടിട്ടു എന്തു കിട്ടി?
വെറുത്തിട്ടു എന്തു കിട്ടി?

വയറെരിഞ്ഞിട്ടു എന്തു കിട്ടി?
ശപിച്ചിട്ടു എന്തു കിട്ടി?

അസൂയപ്പെട്ടിട്ടു എന്തു കിട്ടി?

ഒന്നു ആലോചിച്ചു നോക്കു..

സ്വൈരം നശിപ്പിച്ചു..
ചിരി നഷ്ടപ്പെട്ടു..
വിശ്വാസം കളഞ്ഞു..
ആരോഗ്യത്തെ തുലച്ചു...
ദിവസങ്ങള്‍ പാഴാക്കി..
സമയം കെടുത്തി..
ജീവിതം നരകമാക്കി..

ഇതിന്റെ ആവശ്യമുണ്ടോ?

വിശ്വാസത്തോടു കൂടി ഇരിക്കു...

ചിരിച്ചു കൊണ്ടേ ഇരിക്കു...
നാമം ജപിച്ചു കൊണ്ടേ ഇരിക്കു...
ജീവിതം തനിയെ നടക്കും....

Friday, January 20, 2012

തീരുമാനം നിന്റേത്...

രാധേകൃഷ്ണാ

കൃഷ്ണാ...
നിന്നോടു ചില സത്യങ്ങള്‍ പറയാന്‍ പോകുന്നു.
കൃഷ്ണാ..
അതൊക്കെ നിനക്കറിയാവുന്നതാണ്
എന്നാലും പറയണം എന്നു തോന്നുന്നു.

കൃഷ്ണാ...
എന്നെ നേരേയാക്കാന്‍ എനിക്കു കഴിയുന്നില്ലാ.
നിനക്കു എന്നെ വേണമെങ്കില്‍
എന്നെ നേരേയാക്കു. 

കൃഷ്ണാ...
എനിക്കു തെറ്റുകള്‍ ചെയ്യുന്നത്‌ നിറുത്താന്‍ 
പറ്റുന്നില്ലാ..
എന്റെ തെറ്റുകള്‍ നിനക്കു ഇഷ്ടമല്ലെങ്കില്‍
എന്നെ തിരുത്തു...
കൃഷ്ണാ...
എനിക്കു ആശകളെ ജയിക്കാന്‍ പറ്റുന്നില്ല..
നിനക്കു എന്നെ ഇഷ്ടമാണെങ്കില്‍
എന്നെ ആശകളില്‍ നിന്നും വിജയിപ്പിക്കു.
കൃഷ്ണാ...
എനിക്കു ഒന്നും തന്നെ നേരാം വണ്ണം
ചെയ്യാന്‍ സാധിക്കുന്നില്ല.
നീ തന്നെ എന്നെ കൊണ്ടു എല്ലാം
നേരം വണ്ണം ചെയ്യിക്കണം....
കൃഷ്ണാ...
എനിക്കു ഒരു ചുമതലയുമില്ല..
കൃഷ്ണാ...
എനിക്കു ഒരു ശ്രദ്ധയുമില്ല..
കൃഷ്ണാ...
ഞാന്‍ വൃഥാ ജീവിക്കുന്നു..
കൃഷ്ണാ...
ഞാന്‍ ഇനിയും നന്നായില്ല..

കൃഷ്ണാ...
നിനക്കു വേണമെങ്കില്‍ എന്നെ നേരേയാക്കു..
കൃഷ്ണാ...
നീയല്ലാതെ മറ്റാര്‍ക്കും അതിനു കഴിയില്ല.

നേരേയാക്കിയാല്‍ നിനക്കു സന്തോഷം.
ഇല്ലെങ്കില്‍ ഞാന്‍ ഇങ്ങനെ ജീവിച്ചു കൊണ്ടിരിക്കും.
ഇതു നിനക്കും അറിയാം എനിക്കും അറിയാം.

ഇനി തീരുമാനം നിന്റേത്..

Wednesday, January 18, 2012

കരുണ കാണിക്കു!

രാധേകൃഷ്ണാ

ഹൃദയമേ! രാമന്‍ പറയുന്നതു കേള്‍ക്കു..
മനസ്സേ! കൃഷ്ണന്‍ പറയുന്നതു കേള്‍ക്കു..
ബുദ്ധിയേ! ഗുരു പറയുന്നതു കേള്‍ക്കു..
തലയേ! ഭജനയ്ക്കു അനുസരിച്ചു ആടൂ...

കണ്ണുകളേ! സൂര്‍ദാസര്‍ കണ്ടതു കാണൂ...

ചെവികളേ! ശുക ബ്രഹ്മം പറയുന്നതു കേള്‍ക്കു..

 മൂക്കേ! തുളസിയുടെ ഗന്ധം നുകരു...

നാക്കേ! കുലശേഖരര്‍ പറയുന്നതു ചെയ്യു...

വായേ! ഭഗവത് പ്രസാദം കഴിക്കു...

തോളുകളേ! ഭഗവാന്റെ പല്ലക്കു എടുക്കു...

കൈകളേ! ഭാഗവത കൈങ്കര്യം ചെയ്യു...

വിരലുകളേ! പാണ്ഡുരംഗനെ തലോടു ...

തുടകളേ! കണ്ണനെ ചുമക്കു...

കാലുകളേ! സത്സംഗത്തിന് വേണ്ടി മാത്രം
നടക്കു...   

എന്റെ ശരീരമേ! ഒന്നു സഹകരിക്കു..

എന്റെ ഇന്ദ്രിയങ്ങളേ! ഒന്നു സഹായിക്കു..

എന്റെ മനസ്സേ! ഒന്നു ദയവു കാണിക്കു...

എന്റെ ഹൃദയമേ! ഒന്നു ജീവിക്കാന്‍ അനുവദിക്കു!

എന്റെ ബുദ്ധിയേ! ഒന്നു അനുസരിക്കു...

നിങ്ങളു പോലും എന്നെ സഹായിച്ചില്ലെങ്കില്‍ 
ഈ ലോകത്തു ആരു എന്നെ സഹായിക്കും?

ദയവു ചെയ്തു സഹായിക്കു...

നിങ്ങളുടെ ഇടയില്‍ പെട്ടു പോയ 
ഒരു പാവപ്പെട്ട മനുഷ്യന്‍
കെഞ്ചുന്നതു കേള്‍ക്കു...
കരുണ കാണിക്കു....

Tuesday, January 17, 2012

ലോകാത്ഭുതം!

രാധേകൃഷ്ണാ

മനുഷ്യര്‍ക്കു വേണ്ടി നീ എങ്ങിയാല്‍
നിനക്കു ഭ്രാന്താണ്!

മനുഷ്യരെ വിശ്വസിച്ചാല്‍
നിനക്കു ഭ്രാന്താണ്! 
മനുഷ്യരില്‍ പ്രതീക്ഷ വെച്ചാല്‍
നിനക്കു ഭ്രാന്താണ്! 

മനുഷ്യരില്‍ സ്നേഹം അന്വേഷിച്ചാല്‍
നിനക്കു ഭ്രാന്താണ്! 

   മനുഷ്യര്‍ക്കു വേണ്ടി കാത്തിരുന്നാല്‍
നിനക്കു ഭ്രാന്താണ്! 

മനുഷ്യരില്‍ നിന്നും സത്യം പ്രതീക്ഷിച്ചാല്‍
നിനക്കു ഭ്രാന്താണ്! 

മനുഷ്യരില്‍ നിന്നും ശ്രദ്ധ പ്രതീക്ഷിച്ചാല്‍
നിനക്കു ഭ്രാന്താണ്! 

മനുഷ്യരില്‍ നിന്നും സഹായം പ്രതീക്ഷിച്ചാല്‍
നിനക്കു ഭ്രാന്താണ്!

മനുഷ്യരില്‍ നിന്നും മര്യാദ പ്രതീക്ഷിച്ചാല്‍
നിനക്കു ഭ്രാന്താണ്!

മനുഷ്യരില്‍ നിന്നും സത്യസന്ധത പ്രതീക്ഷിച്ചാല്‍
നിനക്കു ഭ്രാന്താണ്!
മനുഷ്യരില്‍ നിന്നും എന്തു പ്രതീക്ഷിചാലും
നിനക്കു ദുഃഖം മാത്രമാണ്! 

അവര്‍ നല്ലവരായിരുന്നെങ്കില്‍
സന്തോഷിക്കു!

അവര്‍ അങ്ങനയെ ഇരിക്കു എന്നു നീ
വിചാരിച്ചാല്‍ നിനക്കു ഭ്രാന്താണ്!

ഇന്നു സഹായം ചെയ്‌താല്‍
അതു സ്വീകരിക്കു!

നാളെ നിന്നെ വലിച്ചെറിഞ്ഞാലും 
അതു സ്വീകരിക്കു!  

ആരും ഇവിടെ ഒരേ പോലെ ഇരിക്കുന്നില്ല!
ഇതിനൊക്കെ വേണ്ടി നീ ദുഃഖിച്ചാല്‍ 
നിന്റെ കണ്ണന്‍ നിനക്കു തരുന്ന സന്തോഷത്തെ
ആരു അനുഭവിക്കും?
മനുഷ്യനെ മനസ്സിലാക്കു....
ആരു എങ്ങനെ,mi ഒന്നും തന്നെ
നിനക്കു ഉള്ളതു പോലെ അറിയില്ല...
അതു കൊണ്ടു മനുഷ്യരെ കുറിച്ചുള്ള
നിന്റെ സങ്കല്പങ്ങളെ ദൂരെ കളഞ്ഞിട്ടു
ലോകത്തെ കാണൂ...

മനുഷ്യ മൃഗം..
ചിലപ്പോള്‍ മനുഷ്യനായിരിക്കും
ചിലപ്പോള്‍ മൃഗ മനുഷ്യനായിരിക്കും..

മനുഷ്യര്‍ കുറച്ചു മൃഗീയതയോടെ ഇരുന്നാല്‍
മനുഷ്യ മൃഗം...

മനുഷ്യര്‍ കുറച്ചു മനുഷ്യത്വത്തോടെ 
ഇരുന്നാല്‍ മൃഗ മനുഷ്യന്‍..

മനുഷ്യ മൃഗം എന്തു ചെയ്യും എന്നു
ആരുക്കും അറിയില്ല..

മനുഷ്യമൃഗം മനുഷ്യനായി മാത്രം
ജീവിച്ചാല്‍ അതു തന്നെ ലോകാത്ഭുതം..
 ലോകത്തിലെ വലിയ അത്ഭുതം...

നീ മനുഷ്യ മൃഗമാണോ?
മൃഗ മനുഷ്യനാണോ?
മനുഷ്യാ നീ കണ്ടുപിടിക്കു... 
 

Monday, January 16, 2012

നീയില്ലാതെ ഞാനില്ല....

രാധേകൃഷ്ണാ

ഞാന്‍ എന്നെ തിരയുന്നു!
കാമത്തില്‍ മുഴുകി പോയ എന്നെ
ഞാന്‍ തിരയുന്നു!
കോപത്തില്‍ കുടുങ്ങി പോയ
എന്നെ ഞാന്‍ തിരയുന്നു!
ഭീതിയില്‍ ഒളിഞ്ഞിരിക്കുന്ന എന്നെ
ഞാന്‍ തിരയുന്നു!
അഹംഭാവത്തില്‍ ഉടക്കി പോയ
എന്നെ ഞാന്‍ തിരയുന്നു!
സ്വാര്‍ത്ഥതയില്‍ ചുറ്റി കൊണ്ടിരിക്കും
എന്നെ ഞാന്‍ തിരയുന്നു!
കുഴങ്ങലില്‍ അലിഞ്ഞു പോയ
എന്നെ ഞാന്‍ തിരയുന്നു!
പെട്ടെന്നു എന്നെ എനിക്കു ലഭിക്കുന്നു!
പലപ്പോഴും ലഭിക്കുന്നില്ല!
ചിലപ്പോള്‍ എനിക്കു എന്നെ
ഭംഗിയായി ലഭിക്കുന്നു!
അതു ഞാന്‍ നാമം ജപിക്കുന്ന സമയം!

നാവു കൃഷ്ണന്റെ നാമത്തെ ജപിച്ചാല്‍ എനിക്കു
എന്നെ ലഭിക്കുന്നു!

കൃഷ്ണന്റെ നാമത്തെ ഞാന്‍ മറന്നു പോയാല്‍
എനിക്കു എന്നെ തിരയേണ്ടി വരുന്നു!  
എത്ര തിരഞ്ഞാലും എനിക്കു എന്നെ
കിട്ടുന്നില്ല!

വീണ്ടും നാവു നാമത്തെ ജപിച്ചാല്‍
എന്നെ ലഭിക്കുന്നു!

എന്തൊരു അതിശയമാണ്!

എനിക്കു എന്നെ ലഭിക്കുമ്പോള്‍  
എത്ര സന്തോഷം! 
ഞാന്‍ എന്നെ തിരയുമ്പോള്‍ എത്ര ദുഃഖം?
കൃഷ്ണാ...
ഒന്നു നന്നായി മനസ്സിലായി...
നീയില്ലാതെ ഞാനില്ല...
നീയില്ലാതെ ഞാന്‍ ഭയങ്കരം...
നീയില്ലാതെ ഞാന്‍ നികൃഷ്ടം...
നീയില്ലാതെ ഞാന്‍ നിന്ദ്യം...
നീയില്ലാതെ ഞാന്‍ മലം..
നീയില്ലാതെ ഞാന്‍ ഇല്ല...
നീയില്ലാത്ത എന്നെ വേണ്ടാ...

Sunday, January 15, 2012

എല്ലാ ജീവരാശികളും വിജയിക്കട്ടെ!

രാധേകൃഷ്ണാ

മകര പൊങ്കല്‍!
സൂര്യ ദേവാ നീ വിജയിക്കട്ടെ!
ഗോമാതാ നീ വിജയിക്കട്ടെ!
ഋഷഭമേ നീ വിജയിക്കട്ടെ!

നെല്‍പാടമേ നീ വിജയിക്കട്ടെ!
വെള്ളമേ നീ വിജയിക്കട്ടെ! 

കൃഷിയേ നീ വിജയിക്കട്ടെ!
ഭൂഗോളമേ നീ വിജയിക്കട്ടെ!

എല്ലാ ജീവരാശികളും വിജയിക്കട്ടെ!
എല്ലാ സുഖവും ലഭിക്കട്ടെ!
എല്ലാ ഐശ്വര്യവും എല്ലാവര്‍ക്കും കിട്ടട്ടെ!

എല്ലാ ആശീര്‍വാദങ്ങളും പ്രാപിക്കട്ടെ!

മകര പൊങ്കല്‍ ആശംസകള്‍!

നല്ലതെല്ലാം പിറക്കട്ടെ!

രാധേകൃഷ്ണാ

'മകരം പിറന്നാല്‍ മാര്‍ഗ്ഗം വരും'
എന്നാണു പഴഞ്ചൊല്ല്! 

ഭക്തി പിറന്നാല്‍ സ്വൈരം വരും!

നാമജപം പിറന്നാല്‍ ആഹ്ലാദം വരും!

വിനയം പിറന്നാല്‍ പക്വത വരും!

വിശ്വാസം പിറന്നാല്‍ വിജയം വരും!

ഒരുമ പിറന്നാല്‍ ആനന്ദം വരും!

സ്നേഹം പിറന്നാല്‍ ശാന്തി വരും!

ശരണാഗതി പിറന്നാല്‍ സ്വാതന്ത്ര്യം വരും!

ഇന്നു മുതല്‍ക്കു നല്ലതെല്ലാം പിറക്കട്ടെ!

Saturday, January 14, 2012

യോഗിയായി മാറാം!

രാധേകൃഷ്ണാ
കര്‍ണാടക, ആന്ധ്ര തമിഴ്നാട്ടില്‍ 
മകര സംക്രാന്തിയുടെ തലേന്നു
ബോഗി ദിവസത്തില്‍ പഴയതൊക്കെ
കത്തിച്ചു ചാമ്പലാക്കും!
നമുക്കും അതു ആഘോഷിക്കാം!  
 
ഈ ബോഗി ദിവസത്തില്‍
മതം മാറ്റം കത്തി ചാമ്പലായി തീരട്ടെ! 

ഈ ബോഗി ദിവസത്തില്‍
കൈക്കൂലി ശീലം കത്തി ചാമ്പലായി തീരട്ടെ!
 
ഈ ബോഗി ദിവസത്തില്‍
ദാരിദ്ര്യം കത്തി ചാമ്പലായി തീരട്ടെ!
 
ഈ ബോഗി ദിവസത്തില്‍
സ്ത്രീ ദുഃഖങ്ങള്‍ കത്തി ചാമ്പലായി തീരട്ടെ!
  
ഈ ബോഗി ദിവസത്തില്‍
മാതാപിതാക്കളുടെ മനോ ദുഃഖങ്ങള്‍ 
കത്തി ചാമ്പലായി തീരട്ടെ!

ഈ ബോഗി ദിവസത്തില്‍
വൃദ്ധ ജനങ്ങളുടെ കണ്ണുനീര്‍ 
കത്തി ചാമ്പലായി തീരട്ടെ!

ഈ ബോഗി ദിവസത്തില്‍
കുടുംബ വഴക്കുകള്‍ 
കത്തി ചാമ്പലായി തീരട്ടെ!

ഈ ബോഗി ദിവസത്തില്‍
ചെറുപ്പക്കാരുടെ അലസത 
കത്തി ചാമ്പലായി തീരട്ടെ!
 
ഈ ബോഗി ദിവസത്തില്‍
തീവ്രവാദികളുടെ തീവ്രവാദം 
കത്തി ചാമ്പലായി തീരട്ടെ!
  
ഈ ബോഗി ദിവസത്തില്‍
ഭാരതത്തിന്റെ ദുരിതങ്ങള്‍ 
കത്തി ചാമ്പലായി തീരട്ടെ!
 
ഈ ബോഗി ദിവസത്തില്‍
എല്ലാവരുടെയും ഹൃദയ വ്യഥകള്‍ 
കത്തി ചാമ്പലായി തീരട്ടെ!
 
ഈ ബോഗി ദിവസത്തില്‍
നമ്മുടെ ഭക്തി വളര്‍ന്നു വരട്ടെ!

ഈ ബോഗി ദിവസത്തില്‍
കൃഷ്ണ നാമജപം വര്‍ദ്ധിക്കട്ടെ!
 
ഈ ബോഗി ദിവസത്തില്‍
നമുക്കു യോഗിയായി മാറാം!

Thursday, January 5, 2012

രഹസ്യമായി...

രാധേകൃഷ്ണാ

വൈകുണ്ഠ ഏകാദശി...
ഇന്നു എന്റെ കണ്ണന്‍ ഉണരുന്ന ദിനം!
രാജാധിരാജന്‍ കണ്ണു തുറക്കുന്ന ദിനം!
കണ്ണു തുറന്നോ എന്റെ കണ്ണാ?
ആനന്ദമായി ഉറങ്ങി ഉണര്‍ന്നോ കണ്ണാ?

കണ്ണു തുറന്നപ്പോള്‍ ആരെ ആദ്യം കണ്ടു കൃഷ്ണാ? 

ഈ വൈകുണ്ഠ ഏകദാശിയില്‍ എന്തു വിശേഷം?  

ഈ വൈകുണ്ഠ ഏകദാശിയില്‍ ആരെല്ലാം 
  വൈകുണ്ഠം വരുന്നു?

ഈ വൈകുണ്ഠ ഏകദാശിയില്‍ ആര്‍ക്കൊക്കെ
ദര്‍ശനം?

  ഈ വൈകുണ്ഠ ഏകദാശിയുടെ 
ദ്വാദശിക്കു എവിടെ ആഹാരം കഴിക്കും?

ഈ വൈകുണ്ഠ ഏകദാശിയില്‍ ആരോടു കൂടെ
രാത്രി ഉണര്‍ന്നിരിക്കാന്‍ പോകുന്നു?

ഈ വൈകുണ്ഠ ഏകദാശിയില്‍ രാത്രി
ആരുടെ വീട്ടില്‍ തങ്ങും?

ഈ വൈകുണ്ഠ ഏകദാശിയില്‍ ആര്‍ക്കൊക്കെ
എന്തൊക്കെ കൊടുക്കാന്‍ പോകുന്നു?

ഈ വൈകുണ്ഠ ഏകദാശിയില്‍ എവിടെയെല്ലാം
പോകും?

എന്റടുത്തു രഹസ്യമായി പറയു...
ഞാന്‍ ആരോടും പറയില്ല!  

Tuesday, January 3, 2012

എന്നെ നോക്കി...

രാധേകൃഷ്ണാ

എന്നെ നോക്കി ഒരാള്‍ പറഞ്ഞു
നിനക്കു  ജീവിതത്തില്‍ പുരോഗതി ഉണ്ടാവില്ല..

ഞാന്‍ ഉത്തരം പറഞ്ഞു...
'വളരെ സന്തോഷം 
അതു കൊണ്ടു തീര്‍ച്ചയായും 
എന്നെ കൃഷ്ണന്‍ രക്ഷിക്കും'  

എന്നെ നോക്കി ഒരാള്‍ പറഞ്ഞു
'നിനക്കു ബുദ്ധിയേ ഇല്ല.'

ഞാന്‍ ഉത്തരം പറഞ്ഞു
'വളരെ സന്തോഷം
അതു കൊണ്ടു കൃഷ്ണന്‍
പ്പോഴും എന്റെ കൂടെ ഉണ്ടാവും'

എന്നെ നോക്കി ഒരാള്‍ പറഞ്ഞു
'നീ ഒരു ഭീരുവാണ്'

 ഞാന്‍ ഉത്തരം പറഞ്ഞു
'ഹാ വളരെ നന്നായി
അതു കൊണ്ടു കൃഷ്ണന്‍ എന്നെ 
വിട്ടു ഒരിക്കലും മാറില്ല'

ലോകം എന്നെ നോക്കി ഓരോന്നും പറയും..
ഞാന്‍ അതിനു ഓരോ ഉത്തരവും പറയും..

എന്റെ ഉത്തരം ലോകത്തിനു മനസിലായോ..
ഇല്ലിയോ എന്നു എനിക്കറിയില്ല..
എനിക്കാ വേവലാതിയും ഇല്ല..

എന്റെ കൃഷ്ണന്റെ അനുഗ്രഹം
എന്നും എന്റെ കൂടെ ഉണ്ട്..
എന്റെ കൃഷ്ണന്‍ എന്നും എന്നെ രക്ഷിക്കുന്നു..
എന്റെ കൃഷ്ണന്‍ എപ്പോഴും 
എന്നെ സ്നേഹിക്കുന്നു...
എന്റെ കൃഷ്ണന്‍ ഒരിക്കലും
എന്നെ കൈ വിടില്ല...

ഇതാണു ഞാന്‍ മനസ്സിലാക്കിയതു.. 

നീ ആരോ.......ഏതു നാടോ.......

രാധേകൃഷ്ണാ
നിനക്കു കൃഷ്ണനെ അറിയാമോ?
അറിയില്ലെങ്കിലും കുഴപ്പമില്ല
കൃഷ്ണനു നിന്നെ നന്നായി അറിയാം! 

നിനക്കു കൃഷ്ണനെ ഇഷ്ടമാണോ?
ഇഷ്ടമല്ലെങ്കിലും പ്രശ്നമില്ല
കൃഷ്ണനു നിന്നെ വളരെ ഇഷ്ടമാണ്!  

നിനക്കു കൃഷ്ണന്റെ കൂടെ ഇരിക്കാന്‍ ആശയുണ്ടോ?
ഇല്ലെങ്കിലും ദോഷമില്ല 
കൃഷ്ണനു നിന്റെ കൂടെ ഇരിക്കാന്‍ വളരെ ആശയാണ്!

നീ ആരാണോ   ഏതു നാടാണോ   ഏതു ഭാഷയാണോ
എന്തു പ്രായമോ   എന്തു ജാതിയോ
ആണോ പെണ്ണോ
നീ കൃഷ്ണന്റെ ഓമന കുട്ടിയാണ്!
ഇതു ഓര്‍ത്തുകൊണ്ട്‌ ജീവിക്കു!
നീ കൃഷ്ണന്റെ ഓമനകുട്ടി.....

Sunday, January 1, 2012

നമ്മളൊന്നു വിചാരിച്ചാല്‍...

രാധേകൃഷ്ണാ

നമ്മളൊന്നു വിചാരിച്ചാല്‍
ദൈവം വേറെ ഒന്നു വിചാരിക്കുന്നു!

ഇതു എല്ലാവരും ഇപ്പോഴും പറയുന്നതാണ്!
എന്നാല്‍ അത് തെറ്റാണ്!

ദൈവം നല്ലതു വിചാരിക്കുമ്പോള്‍
നാം തെറ്റായി വിചാരിക്കുന്നു! 
നാം ആശയില്‍ വിചാരിക്കുന്നു!
ദൈവം നന്മ വിചാരിക്കുന്നു!

നാം ആവശ്യമില്ലാത്തതു വിചാരിക്കുന്നു!
എന്നാല്‍ ദൈവം നമുക്ക്
ആവശ്യമുള്ളത് മാത്രം വിചാരിക്കുന്നു!

നാം അഹംഭാവത്തില്‍ വിചാരിക്കുന്നു!
ദൈവം സ്നേഹത്തോടെ വിചാരിക്കുന്നു!

നാം വെപ്രാളത്തില്‍ വിചാരിക്കുന്നു!
ദൈവം നിയന്ത്രണത്തോടെ വിചാരിക്കുന്നു! 

നാം വൃത്തികേടായി വിചാരിക്കുന്നു!
ദൈവം സുന്ദരമായി വിചാരിക്കുന്നു!

നാം തെറ്റായി വിചാരിക്കുന്നു!
ദൈവം ശരിയായി വിചാരിക്കുന്നു!

നാം പിടിവാശിയോടെ വിചാരിക്കുന്നു!
ദൈവം ദൃഡമായി വിചാരിക്കുന്നു!

നാം ആലോചിക്കാതെ വിചാരിക്കുന്നു!
ദൈവം ആലോചിച്ചു വിചാരിക്കുന്നു!

നാം വേണ്ടാത്തതു വിചാരിച്ചു പാഴാക്കി..
ദൈവത്തിന്റെ അനുഗ്രഹത്തെ തടുത്തു..
ജീവിതം കളഞ്ഞു...

അതു കൊണ്ടു ഇനി നാം വിചാരിക്കണ്ടാ...
നാം വിചാരിക്കുന്നതു ഇനി നിര്‍ത്താം...
ഇനി ദൈവം മാത്രം വിചാരിക്കട്ടെ...
        അതു  മാത്രമേ നടക്കു...

നാം ദൈവത്തിന്റെ വഴിയില്‍ പോകാം...
ഇന്നു മുതല്‍ അതാണ്‌ വഴി..
ഇന്നു മുതല്‍ ദൈവം തന്നെ ഗതി..
ഇന്നു മുതല്‍ ദൈവത്തിനാണ് ചുമതല...
നാം സുഖമായിട്ടു ഇരിക്കാം...

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP