Sri Ananatha Padhma Nabha Swami
Monday, February 27, 2012
Sunday, February 26, 2012
കാമം....
ഉണ്ടാവുന്ന രാസായനിക മാറ്റമാണ് കാമം!
ചെറുപ്പത്തിന്റെ തിരച്ചിലാണോ?
ചെറുപ്പത്തിന്റെ ബലത്തില്‍ ഏറ്റവും
പ്രധാനമായ തിരച്ചിലാകുന്നു!
എല്ലാ ജീവജാലങ്ങള്‍ക്കും പൊതുവായതാണോ?
സകല ജീവജാലങ്ങള്‍ക്കും പൊതുവായതു!
കാമം നിന്ദ്യമാണോ?
ഒരു പരിധി കടന്നാല്‍ നിന്ദ്യമാണ്!
കാമം തപസ്സാണോ?
ഈശ്വര ധ്യാനത്തോടു കൂടിയ കാമം
തീര്‍ച്ചയായും തപസ്സാണ്!
ജയദേവര്‍ പത്മാവതി ദമ്പതികളുടെ
കാമം ദൈവീകമായതാണ്!
കാമം ബലമാണോ?
ഭഗവാന്റെ നാമത്തോടു കൂടി
ധര്‍മ്മസമ്മതമായ കാമം ബലം തരും!
കാമം ബലഹീനതയാണോ?
ശരീരത്തെ ആസ്വദിക്കുന്നതു മാത്രം
പ്രാധാന്യം നല്‍കുന്ന കാമം ബലഹീനതയാണ്!
വിശ്വാമിത്രരുടെ കാമം അദ്ദേഹത്തെ
ബാലഹീനനാക്കി!
കാമത്തിനാല്‍ ഈശ്വരനെ ലഭിക്കുമോ?
എത്രയോ മാഹാന്മാരെ പെറ്റവര്‍
ശരീരം കൂടിയല്ലേ അവരെ പെറ്റത്!
നിന്റെ കാമത്തെ നീ ഇപ്പോള്‍
നിര്‍വചിക്കു!
കാമം വളരെ സങ്കീര്‍ണ്ണമായാത്!
ശരിക്കും മനസ്സിലാക്കിയവര്‍ ചിലര്‍ മാത്രം!
കാമത്തിനാല്‍ പാഴായവര്‍ പലര്‍!
കാമത്തെ ജയിച്ചവര്‍ ചിലര്‍!
കാമത്തെ അടക്കിയവര്‍ വളരെ ചിലര്‍!
കാമത്തെ ഉപയോഗപ്പെടുത്തിയവര്‍
വളരെ ചുരുക്കം!
ഇപ്പോള്‍ നിന്റെ മനസ്സിനെ ശ്രദ്ധിക്കു!
അതിന്റെ താപത്തിനെ ശ്രദ്ധിക്കു!
അതിന്റെ ചോദ്യങ്ങളെ ശ്രദ്ധിക്കു!
ഉത്തരം അന്വേഷിക്കു!
നിന്റെ കാമം നിന്നെ കൃഷ്ണന്റെ പക്കല്‍
കൊണ്ടു ചെന്നാല്‍ അതു ഉന്നതമായത്!
നിന്റെ കാമം നിന്നെ നരകത്തിലേക്ക്
കൊണ്ടു ചെന്നാല്‍ അതു ആപത്കരമായത്!
എന്റെ കാമം കണ്ണനു വേണ്ടി...
ഗോപികള്‍ തങ്ങളുടെ കാമത്തെ
കണ്ണനു നല്‍കി അതിനെ പ്രേമയാക്കി
മാറ്റി....
നീ???
Posted by VEDHASAARAM at 12:00 AM 0 comments
Saturday, February 25, 2012
മറക്കു....ക്ഷമിക്കു!
Posted by VEDHASAARAM at 10:00 AM 0 comments
Friday, February 24, 2012
ഇതിലെന്താണ് തെറ്റു?
കുടുംബസ്ഥന്‍ തന്റെ കുടുംബത്തില്‍
സന്തോഷം കാണുന്നു!
കുടിക്കുന്നവന്‍ ലഹരിയില്‍
സന്തോഷം കാണുന്നു!
കുട്ടി കളിപ്പാവയില്‍
സന്തോഷം കാണുന്നു!
ചെറുപ്പം ശാരീരിക ബന്ധത്തില്‍
സന്തോഷം കാണുന്നു!
വാര്‍ദ്ധക്യം ശ്രദ്ധയില്‍
സന്തോഷം കാണുന്നു!
കള്ളന്‍ കളവില്‍
സന്തോഷം കാണുന്നു!
ഇങ്ങനെ ഓരോരുത്തരും ഓരോന്നില്‍
സന്തോഷം കാണുന്നു!
അതു പോലെ ഭക്തന്മാരും ഭക്തിയില്‍...
ഇതില്‍ എന്താണ് കുറ്റം?
ഇതില്‍ എന്താണു ഭ്രാന്തു?
ഇതില്‍ എന്താണു മൂഡത?
നീ നിന്റെ ഭക്തിയെ അനുഭവിക്ക്!
മറ്റുള്ളവയെ മാറ്റി നിര്‍ത്തു!
Posted by VEDHASAARAM at 9:00 AM 0 comments
Thursday, February 23, 2012
ചിന്തിക്കരുതു!
Posted by VEDHASAARAM at 9:30 AM 0 comments
Wednesday, February 22, 2012
എല്ലാം ശരിയാകും!
നിന്റെ അപമാനങ്ങള്‍ മറക്കു!
നിന്റെ ബന്ധങ്ങളുടെ ഭ്രാന്തിനെ മറക്കു!
നിന്റെ തോല്‍വികളെ മറക്കു!
നിന്റെ വിജയങ്ങളെ മറക്കു!
നിന്റെ വ്യകുലതകളെ മറക്കു!
എല്ലാവറ്റിനെയും കൃഷ്ണന്‍ ശ്രദ്ധിച്ചു
കൊണ്ടിരിക്കുന്നു!
നിനക്കു ഒന്നിനെയും മാറ്റാന്‍ പറ്റില്ല!
നീ നിന്നെ മാറ്റിക്കൊള്ളു!
നീ മാറിയാല്‍ നിനക്കു കൃഷ്ണന്റെ
ലീലകളെ നന്നായി മനസ്സിലാക്കാന്‍
സാധിക്കും!
എല്ലാം ശരിയാകും...
നിശ്ചയമായും ശരിയാകും....
സത്യമായിട്ടും ശരിയാകും...
നീ കൃഷ്ണനെ മാത്രം അനുഭവിച്ചു കൊണ്ടിരിക്കു!
അവനെ മാത്രം ഓര്‍ത്തു കൊണ്ടിരിക്കു!
മറ്റതൊക്കെ മറക്കു!
മറന്നു പോകു!
നിന്റെ മനസ്സിനെ വാട്ടുന്നതെല്ലാം
നിനക്കു മറന്നു പോകട്ടെ!
സ്വൈരമായി ഇരിക്കു ഓമനേ!
നിന്റെ ഹൃദയം ലഘുവാകുന്നു!
നിന്റെ ഹൃദയം ചിരിക്കുന്നു!
നിന്റെ മനസ്സ് വിശ്വാസം കൊള്ളുന്നു!
നിന്റെ ഹൃദയം സന്തോഷം ഒഴിച്ചു
മറ്റതെല്ലാം മറക്കട്ടെ!
എല്ലാം മറന്നു ചിരിക്കു..നോക്കട്ടെ!
എന്റെ മിടുക്ക കുട്ടി...
ഇപ്പോഴും ഇങ്ങനെ
ചിരിച്ചു കൊണ്ടേ ഇരിക്കണം!
ചിരിക്കു!
സ്വൈരമായി ചിരിക്കു!
സന്തോഷമായി ചിരിക്കു!
കൃഷ്ണന്‍ ഉണ്ട്...
എല്ലാം ശരിയാകും...
മനസ്സിനെ അലട്ടരുത്....
Posted by VEDHASAARAM at 10:00 AM 0 comments
Monday, February 20, 2012
മേല്‍കോട്ടൈ!
Posted by VEDHASAARAM at 10:30 AM 0 comments
Thursday, February 16, 2012
വിട്ടുവീഴ്ച ചെയ്യു!
Posted by VEDHASAARAM at 8:00 AM 0 comments
Wednesday, February 15, 2012
ക്ഷമ ചോദിക്കുന്നു!
കൃഷ്ണാ!
എന്റെ മനസ്സ് കൊണ്ടു ചിലര്‍ക്കു
കഷ്ടങ്ങള്‍ ചിന്തിച്ചിട്ടുണ്ട്!
അവര്‍ക്കു സ്വൈരം തരു!
കൃഷ്ണാ!
ഞാന്‍ കാരണം ദുഃഖം അനുഭവിച്ച
എല്ലാ ജീവര്‍കളോടും
ഞാന്‍ മനപൂര്‍വം മാപ്പപേക്ഷിക്കുന്നു!
ഞാന്‍ കാരണം ദുരിതം
അനുഭവിച്ചവരെല്ലാവരെയും നിനക്കറിയാം!
ഇനി ഞാന്‍ കാരണം ഒരു ജീവനും
ദുരിതം അനുഭവിക്കാന്‍ പാടില്ല!
ദയവു ചെയ്തു ഞാന്‍ ആര്‍ക്കും
ഒരു കഷ്ടവും കൊടുക്കാതെയിരിക്കാന്‍
എന്നെ ആശീര്‍വദിക്കു!
കൃഷ്ണാ!
ക്ഷമിച്ചു കളയു!
നിന്നോടു ക്ഷമ ചോദിക്കാനല്ലാതെ
നിന്റെ ഈ കുഞ്ഞിനു, ജീവിതത്തില്‍
വേറെ ഒന്നും തന്നെ ചെയ്യാന്‍ അറിയില്ല!
Posted by VEDHASAARAM at 9:00 AM 0 comments
Monday, February 13, 2012
കലങ്ങാതെ ക്ഷമയോടെ ഇരിക്കു!
Posted by VEDHASAARAM at 7:00 AM 0 comments
Saturday, February 11, 2012
വൃദ്ധ സദനം..
ആല്‍ മരത്തിനെ വേരുകള്‍ തന്നെ
ഒതുക്കി വയ്ക്കുന്ന നരകം!
ഭക്ഷണവും, വസ്ത്രവും, പാര്‍പ്പിടവും
തന്നവരെ ബന്ധുക്കള്‍ തന്നെ
അവഗണന നല്‍കുന്ന നരകം!
ഗര്‍ഭ പാത്രത്തില്‍ ചുമന്നവളെ
'വെറുതെയിരിക്കു' എന്നു ശിശു തന്നെ
തുറുങ്കില്‍ അടയ്ക്കുന്ന നരകം!
നെഞ്ചിലേറ്റിയ അച്ഛനെ മകന്‍ തന്നെ
വഞ്ചിച്ചു ഒറ്റപ്പെടുത്തുന്ന നരകം!
താരാട്ടു പാടിയവളെ മക്കള്‍ തന്നെ
ശകാരിച്ചു തപിപ്പിക്കുന്ന നരകം!
പൊക്കിള്‍ കൊടി വഴി
ആഹാരം, രക്തം, ജീവന്‍, ശരീരം
തന്നവള്‍ക്ക് ഹൃദയത്തില്‍ ഭാരം നല്‍കി
ജീവശ്ചവമായി മാറ്റുന്ന നരകം!
നെറുകയില്‍ മുകര്‍ന്നവളുടെ
തുപ്പല്‍ അറച്ചിട്ടു ജീവനോടെ
ശവ മഞ്ചലിലേറ്റുന്ന നരകം!
ചോദിച്ചതെല്ലാം കൊടുത്ത വിഡ്ഢിയായ
അച്ഛനെ ബുദ്ധിജീവികളായ മക്കള്‍
അഹംഭാവത്താല്‍ ഒതുക്കി വയ്ക്കുന്ന നരകം!
അയ്യോ!
വൃദ്ധ സദനങ്ങള്‍ ഇല്ലാതെ പോകട്ടെ!
വൃദ്ധ സദനങ്ങള്‍ ഉള്ളതു കൊണ്ടല്ലേ ഈ
പാപികള്‍ വൃദ്ധരെ പാടു പെടുത്തുന്നത്?
പ്രായമാകുമ്പോള്‍ വേണ്ടത് വെറും
ശരീര സുഖങ്ങള്‍ മാത്രമല്ല!
ചെറുപ്പത്തില്‍ അവരുടെ മക്കള്‍ക്കു നല്‍കിയ
സ്നേഹം തിരിച്ചു ലഭിക്കാനാണ്
വൃദ്ധര്‍ ആഗ്രഹിക്കുന്നത്!
സ്നേഹം നിരസിക്കുന്ന ഈ മക്കള്‍
അച്ഛനമ്മമാരെ വിഷം കൊടുത്തു
കൊന്നു കളയാം!
കൃഷ്ണാ!
പെറ്റവരെ വൃദ്ധസദനത്തില്‍
ഉപേക്ഷിക്കുന്ന മഹാപാപികളെ,
ഇപ്പോള്‍, ഇവിടെ തന്നെ ശിക്ഷിക്കു!
പെറ്റവരെ വൃദ്ധസദനത്തില്‍
ഉപേക്ഷിക്കുന്ന പാപികള്‍ക്കു
Posted by VEDHASAARAM at 11:00 AM 0 comments
Friday, February 10, 2012
എന്റെ ജീവിതം..
Posted by VEDHASAARAM at 10:00 AM 0 comments
Monday, February 6, 2012
നിന്നെ ശിക്ഷിക്കും....
നിനക്കു പക്വത എന്ന പൊന്മുട്ട
തരുന്ന താറാവ്...
നിനക്കു ധൈര്യം എന്ന പൊന്മുട്ട
തരുന്ന താറാവ്...
വാര്‍ദ്ധക്യം എത്തുന്നതിനു മുന്‍പ്
നിനക്കു അതിനെ മനസ്സിലാക്കിത്തരുന്ന നിധി..
വാര്‍ദ്ധക്യം നിനക്കും ഉണ്ട്
വാര്‍ദ്ധക്യം എനിക്കും ഉണ്ട്...
നാളെ നമക്കും ശരീര ബലക്ഷയം വരും..
നാളെ നമുക്കും രോഗങ്ങള്‍ വരും..
നാളെ നമുക്കും തളര്‍ച്ച വരും..
നാളെ നമുക്കും മരണ കിടക്ക ഉണ്ട്...
നാളെ നമുക്കും വയ്യാഴിക വരും...
ചെറുപ്പക്കാരെ ജാഗ്രത!
വൃദ്ധ ജനങ്ങളെ നീ അപമാനിച്ചാല്‍
വാര്‍ദ്ധക്യം നിന്നെ ശിക്ഷിക്കും ..
നിന്റെ വാര്‍ദ്ധക്യം നിന്നെ ശിക്ഷിക്കും..
തീര്‍ച്ചയായും ശിക്ഷിക്കു...
വാര്‍ദ്ധക്യം വിടില്ലാ.
ജാഗ്രത!
Posted by VEDHASAARAM at 9:00 AM 0 comments
Saturday, February 4, 2012
ഒരു ഹിന്ദുവിന്റെ രോദനം....
വരദരാജാ...
മതം മാറുന്നതു തടയു...
രംഗരാജാ...
മതം മാറ്റത്തെ തടുത്തു നിര്‍ത്തു....
ശ്രീനിവാസാ...
മതം മാറിയവരെ നേരെയാക്കു...
പാണ്ഡുരംഗാ...
മതം മാറ്റുന്നവരെ അടക്കി വയ്ക്കു...
ദ്വാരകാധീശാ...
മതം മാറ്റുന്ന ധനത്തെ നശിപ്പിച്ചു കളയു...
പാര്‍ത്ഥസാരഥി...
മതം മാറ്റ നിരോധന നിയമം കൊണ്ടു വരൂ...
ഗുരുവായൂരപ്പാ...
മതം മാറുന്നതു ദ്രോഹം എന്നു മനസ്സിലാക്കി കൊടുക്കു...
പത്മനാഭാ...
ഹിന്ദു മതത്തെ രക്ഷിക്കാന്‍ വെട്ടയാടൂ...
നമ്മുടെ ഭാരതത്തെ രക്ഷിക്കു..
ഒരു ഹിന്ദു കുഞ്ഞിന്റെ രോദനമാണിത്...
Posted by VEDHASAARAM at 7:00 AM 0 comments
Friday, February 3, 2012
വൈദ്യരേ....
നാളും നക്ഷത്രവും നോക്കാതെ
അസൂയ എന്നെ ഭരിക്കുന്നു..
നേരവും വസ്തുവും കണക്കാതാതെ
വെറുപ്പ് എന്നെ വാട്ടുന്നു...
ശരീരം ഒരു കര്‍മ്മത്തില്‍ വ്യാപരിക്കുമ്പോള്‍
മനസ്സ് മറ്റൊരിടത്തു അലയുന്നു...
ആഗ്രഹങ്ങള്‍ക്കു ഒരു സീമയില്ലാതെ
തോന്നിയപോലെ പോകുന്നു...
ഈ രോഗങ്ങളാല്‍ ഞാന്‍ പെടുന്ന പാടു
ഉള്ളതു പോലെ പറയാന്‍ വയ്യ...
പുറത്തു പറഞ്ഞാല്‍ മറ്റുള്ളവര്‍
കളിയാക്കി ചിരിക്കുന്നു...
എത്രയോ വൈദ്യന്മാരെ കണ്ടു...
പലരും എന്റെ ശരീരത്തിനെ
ചികിത്സിക്കുന്നു...
പക്ഷെ അങ്ങ് മാത്രം എന്റെ
ശരീരം, മനസ്സ്, ആത്മാവ്
മൂന്നിനും ചേര്‍ത്ത് ചികിത്സിക്കും
എന്നു ഞാന്‍ കേട്ടു...
അതു കൊണ്ടു അങ്ങയെ കണ്ടു
എന്റെ രോഗങ്ങളെ കുറിച്ച് പറഞ്ഞു
മരുന്നു വാങ്ങാന്‍ ഞാന്‍ വന്നു...
വൈദ്യരേ...
മുതിര്‍ന്ന വൈദ്യരേ...
വീരരാഘവ വൈദ്യരേ...
എന്റെ രോഗങ്ങള്‍ക്കു ഒരു ഒറ്റമൂലി തരു..
സുലഭമായ മരുന്നായിരിക്കണം..
ചെലവില്ലാത്ത മരുന്നായിരിക്കണം..
ഞാന്‍ പരമ ദരിദ്രനാണ്..
എന്റെ കൈയില്‍ ഒരുപാടു ധനമില്ല...
വൈദ്യര്‍ വീരരാഘവന്‍ എന്നോടു പറഞ്ഞു..
'നിന്റെ രോഗങ്ങള്‍ക്കു ഒരൊറ്റ മരുന്നേ ഉള്ളു..
എന്നെ ശരണം പ്രാപിക്കു..'
അടിയന്‍ പറഞ്ഞു.
'ഹാ അത്യത്ഭുതമായ മരുന്നു...
ഇത്രയും നാള്‍ ഇതു അറിഞ്ഞിരുന്നില്ലല്ലോ
ശരി സാരമില്ല...
ഇതാ ആ മരുന്നു കഴിക്കുന്നു...
വീരരാഘവാ താങ്കളെ ശരണം പ്രാപിക്കുന്നു..'
എന്റെ രോഗങ്ങള്‍ ശമിച്ചു..
ഇപ്പോള്‍ ഞാന്‍ സുഖമായിരിക്കുന്നു..
നന്ദി വീരരാഘവ വൈദ്യരേ...
Posted by VEDHASAARAM at 9:30 AM 0 comments
Thursday, February 2, 2012
നിന്റെ ആശിസ്സിനായി കേഴുന്ന...
Posted by VEDHASAARAM at 11:00 AM 0 comments
ഇനി ക്ഷമിക്കാന്‍ പറ്റില്ല...
Posted by VEDHASAARAM at 10:00 AM 0 comments
Wednesday, February 1, 2012
നിന്റെ ഓര്‍മ്മ തന്നെ സുഖമാണടാ..
Posted by VEDHASAARAM at 10:30 AM 0 comments
Print this Page Button
My Blog List
-
கொஞ்சம் பூவும், நிறைஞ்ச மனசும் - 💞🙌🏽🕉🙏🏾✨👣🌸🌷💐 *கொஞ்சம் பூவும், நிறைஞ்ச மனசும் !!!* சில சமயங்களில் தெய்வத்தின் அருளை நாம் மனிதர்கள் மூலமாக புரிந்து கொள்கிறோம் ! #ராதேக்ருஷ்ணா *...6 years ago
-
645. மணவாள மாமுனிகள் - 👣👏🏻🙌🏼💫🕉🔥 *மணவாள மாமுனி திருநக்ஷத்திரம் !* எங்கள் மாமுனியே... கலி கண்ட மாமுனியே... எம் கலி தீர்க்க வந்த மாமுனியே... சாதாரண ஜனங்களும் எம்பெருமானிட...6 years ago
-
-
Panduranga - 26 - Thukkaram - 10 Radhekrishna! The creation, protection, and destruction of this universe is wholly controlled by Bhagavan. We must depend on that bhag...10 years ago
-
Hindu Spiritual Calendar for January 2014 - Jan 01 Amavasya Jan 11 Vaikunda Ekadesi, Koodaravalli Jan 14 Pongal, Sankaranthi Jan 15 Poornima Jan 21 Saint Thayagaraja Aaradanai Jan 27 Ekadesi Ja...11 years ago
-
-
-
சரியாக புரிந்துகொள்... - ராதேக்ருஷ்ணா! எல்லா மஹாத்மாக்களையும் எல்லோரும் கொண்டாடுவதில்லை! எல்லா மஹாத்மாக்களும் உலகில் தங்கள் மஹிமையை காட்டுவதில்லை! சரியாக புரிந்துகொள்வதே சரி!12 years ago
-
-
Why do we chant Om? - *JAY SHREE POOJYASHREE SHREE AMMA* *JAY MAHAN BRAHMASHREE GOPALAVALLIDASAR* *JAY SHREE RADHEKRISHNA SATHSANG* Dear Readers, Radhekrishna! In this pos...12 years ago
-
Realise the Lord - Jay Shree Radhekrishna Jay Shree Poojya Shree Shree Amma Jay Shree Mahan Brahma Shree Gopalavallidasar Jay Shree Radhekrishna Sathsangam Radhekrishna L...13 years ago
-
-
Readers now Reading
Visitors from 09'Dec'09
Archives
-
▼
2012
(130)
-
▼
February
(18)
- മഹാത്മാവ്....
- കാമം....
- മറക്കു....ക്ഷമിക്കു!
- ഇതിലെന്താണ് തെറ്റു?
- ചിന്തിക്കരുതു!
- എല്ലാം ശരിയാകും!
- മേല്‍കോട്ടൈ!
- വിട്ടുവീഴ്ച ചെയ്യു!
- ക്ഷമ ചോദിക്കുന്നു!
- കലങ്ങാതെ ക്ഷമയോടെ ഇരിക്കു!
- വൃദ്ധ സദനം..
- എന്റെ ജീവിതം..
- നിന്നെ ശിക്ഷിക്കും....
- ഒരു ഹിന്ദുവിന്റെ രോദനം....
- വൈദ്യരേ....
- നിന്റെ ആശിസ്സിനായി കേഴുന്ന...
- ഇനി ക്ഷമിക്കാന്‍ പറ്റില്ല...
- നിന്റെ ഓര്‍മ്മ തന്നെ സുഖമാണടാ..
-
▼
February
(18)