നിന്റെ ഓര്‍മ്മ തന്നെ സുഖമാണടാ..
രാധേകൃഷ്ണാ
ഹേ വെങ്കടകൃഷ്ണാ നീ വളരെ സുന്ദരനാണെടാ!
നിന്റെ മീശ വളരെ സുന്ദരമാണെടാ!
നിന്റെ തിരുമുഖം വളരെ സുന്ദരമാണെടാ!
നിന്റെ തിരുപ്പവിഴാധരം സുന്ദരമാണെടാ!
നിന്റെ തിരുമാറു എന്നെ വശീകരിക്കുന്ന
സുന്ദരമാണെടാ!
നീ നില്‍ക്കുന്ന ഭംഗി
എന്നെ മയക്കുന്നു!
നിന്റെ കാരുണ്യം എന്നെ കരയിപ്പിക്കുന്നു!
നിന്റെ സ്നേഹം എന്നെ ഉരുക്കുന്നു!
എന്നെ ഞാന്‍ നിനക്കു അര്‍പ്പിച്ചിരിക്കുന്നു!
ഇനി ഞാന്‍ നിന്റെ ദാസന്‍!
എന്നെ മറക്കരുതേ...
എന്റെ കണ്ണാ...
എന്റെ സാരഥി...
എന്റെ ഓമനേ...
നിന്റെ ഓര്‍മ്മ തന്നെ സുഖമാണെടാ!
വേറെ എന്താ വേണ്ടത്?
ജീവിതത്തില്‍ നീ ഒരുത്തന്‍ മാത്രം മതി..
വേറെ ആരും വേണ്ടാ..
നിന്റെ ഓര്‍മ്മയില്‍ ജീവിക്കാമെടാ...
0 comments:
Post a Comment