Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, February 27, 2012

മഹാത്മാവ്....

രാധേകൃഷ്ണാ

നീയും മഹാത്മാവാകു...

നിനക്കും സാധിക്കും!

നിന്‍റെ ഉള്ളിലും കൃഷ്ണന്‍ ഉണ്ട്!

നാമജപം ചെയ്തു വന്നാല്‍  
നിന്‍റെ മനസ്സ് മാറും!

നിന്‍റെ മനസ്സ് മാറിയാല്‍
നിന്‍റെ ഗുണം മാറും!

നിന്‍റെ ഗുണം മാറിയാല്‍
നിന്‍റെ കര്‍മ്മം മാറും!

നിന്‍റെ കര്‍മ്മം മാറിയാല്‍
നിന്‍റെ ചിന്ത മാറും!

നിന്‍റെ ചിന്ത മാറിയാല്‍ 
നിന്‍റെ ജീവിതം മാറും!

നിന്‍റെ ജീവിതം മാറിയാല്‍
കൃഷ്ണനു നിന്നെ ഇഷ്ടമാകും!

കൃഷ്ണനു നിന്നെ ഇഷ്ടമായാല്‍ 
നീയും മഹാത്മാവാകും!

മഹാത്മാവായി മാറാന്‍ നീ തയാറാണോ?

നിന്നെ മാറ്റാന്‍ ഞാനും തയ്യാറാണ്!

വരൂ...
പുതിയതൊരു ലോകം ഉണ്ടാക്കാം!

ഭക്തി ലോകം സൃഷ്ടിക്കാം!

ഭാഗവത ലോകം ഉണ്ടാക്കാം!

ഭാഗവതം ഇതാണു പറയുന്നത്‌!!

ഭാഗവതം നിന്നെ ഭാഗവതരാക്കുന്നു!

ഭാഗവതരേ....വരൂ....

നമ്മുടെ കൃഷ്ണനെ അനുഭവിക്കാം!

നിങ്ങളുടെ ഭക്തി അനുഭവങ്ങളെ 
പങ്കു വയ്ക്കു!

കൂടിച്ചേര്‍ന്നു കുളിരു കൊയ്യാം!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP