Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, February 26, 2012

കാമം....

രാധേകൃഷ്ണാ

കാമം...
ശരീരത്തിന്റെ ആവശ്യമാണോ?
ശരീരത്തിന്റെ ആവശ്യമാണ്‌!

മനസ്സിന്റെ ആഗ്രഹമാണോ?
മനസ്സിന്റെ സ്വാധീനം കൂടുതല്‍...

പ്രകൃതിയുടെ അതിപ്രസരമാണോ?
തീര്‍ച്ചയായും പ്രകൃതിജമാണ്!

സത്യത്തില്‍ ഇതു ആവശ്യമാണോ? 
മനുഷ്യരെ ആശ്രയിച്ചു...
മനസ്സിനെ ആശ്രയിച്ചു...
വ്യത്യസ്തമാണ്!

ഇല്ലാതെ ജീവിക്കാന്‍ സാധിക്കുമോ?
തീര്‍ച്ചയായും സാധിക്കും!
ആഴ്വാര്‍കള്‍, എംബാര്‍ ഗോവിന്ദര്‍,
വിവേകാനന്ദര്‍, രമണര്‍
തുടങ്ങി പലരും അങ്ങനെ ജീവിച്ചിട്ടുണ്ട്! 

അനുഭവിക്കുന്നതു കുറ്റമാണോ? 
ധര്‍മ്മത്തിനു വിരോധമാല്ലാത്ത 
കാമം താനാണെന്ന്
കണ്ണന്‍ തന്നെ ഗീതയില്‍ പറയുന്നുണ്ട്! 
ധര്‍മ്മത്തിനു വിരോധമായ കാമം
കുറ്റം തന്നെയാണ്!

ഈശ്വര അനുബന്ധിതമാണോ?
ഈശ്വരന്റെ ശക്തിയാല്‍ അല്ലേ
കാമത്തില്‍ ഇരു ശരീരം കൂടി
ഒരു ശരീരം ഉത്ഭവിക്കുന്നത്!

രാസായനിക മാറ്റമാണോ?
ശരീരത്തില്‍ ഒരു പ്രത്യേക പ്രായത്തില്‍
ഉണ്ടാവുന്ന രാസായനിക മാറ്റമാണ് കാമം!   
  
ചെറുപ്പത്തിന്റെ തിരച്ചിലാണോ?
ചെറുപ്പത്തിന്റെ ബലത്തില്‍ ഏറ്റവും
പ്രധാനമായ തിരച്ചിലാകുന്നു!

എല്ലാ ജീവജാലങ്ങള്‍ക്കും പൊതുവായതാണോ?
സകല ജീവജാലങ്ങള്‍ക്കും പൊതുവായതു! 

കാമം നിന്ദ്യമാണോ?
ഒരു പരിധി കടന്നാല്‍ നിന്ദ്യമാണ്!


കാമം തപസ്സാണോ?

ഈശ്വര ധ്യാനത്തോടു കൂടിയ കാമം 
തീര്‍ച്ചയായും തപസ്സാണ്!
ജയദേവര്‍ പത്മാവതി ദമ്പതികളുടെ
കാമം ദൈവീകമായതാണ്!
  
കാമം ബലമാണോ?
ഭഗവാന്റെ നാമത്തോടു കൂടി
ധര്‍മ്മസമ്മതമായ കാമം ബലം തരും!

കാമം ബലഹീനതയാണോ?
 ശരീരത്തെ ആസ്വദിക്കുന്നതു മാത്രം
പ്രാധാന്യം നല്‍കുന്ന കാമം ബലഹീനതയാണ്!
വിശ്വാമിത്രരുടെ കാമം അദ്ദേഹത്തെ
ബാലഹീനനാക്കി!

കാമത്തിനാല്‍ ഈശ്വരനെ ലഭിക്കുമോ?
എത്രയോ മാഹാന്മാരെ പെറ്റവര്‍
ശരീരം കൂടിയല്ലേ അവരെ പെറ്റത്! 
  
നിന്റെ കാമത്തെ നീ ഇപ്പോള്‍
നിര്‍വചിക്കു!

കാമം വളരെ സങ്കീര്‍ണ്ണമായാത്!
ശരിക്കും മനസ്സിലാക്കിയവര്‍ ചിലര്‍ മാത്രം!

കാമത്തിനാല്‍ പാഴായവര്‍ പലര്‍!
കാമത്തെ ജയിച്ചവര്‍ ചിലര്‍!
കാമത്തെ അടക്കിയവര്‍ വളരെ ചിലര്‍!
കാമത്തെ ഉപയോഗപ്പെടുത്തിയവര്‍
വളരെ ചുരുക്കം!

ഇപ്പോള്‍ നിന്റെ മനസ്സിനെ ശ്രദ്ധിക്കു!
അതിന്റെ താപത്തിനെ ശ്രദ്ധിക്കു!
അതിന്റെ ചോദ്യങ്ങളെ ശ്രദ്ധിക്കു!

ഉത്തരം അന്വേഷിക്കു!

നിന്റെ കാമം നിന്നെ കൃഷ്ണന്റെ പക്കല്‍
 കൊണ്ടു ചെന്നാല്‍ അതു ഉന്നതമായത്‌! 


നിന്റെ കാമം നിന്നെ നരകത്തിലേക്ക്
കൊണ്ടു ചെന്നാല്‍ അതു ആപത്കരമായത്!


എന്റെ കാമം കണ്ണനു വേണ്ടി...
ഗോപികള്‍ തങ്ങളുടെ കാമത്തെ
കണ്ണനു നല്‍കി അതിനെ പ്രേമയാക്കി
മാറ്റി....

നീ???

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP