Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, February 22, 2012

എല്ലാം ശരിയാകും!

രാധേകൃഷ്ണാ

എല്ലാവറ്റിനെയും മറക്കു! 
മറ്റുള്ളവരുടെ കുറ്റങ്ങള്‍ മറക്കു!
നിന്റെ മുറിവുകള്‍ മറക്കു!
നിന്റെ അപമാനങ്ങള്‍ മറക്കു!
നിന്റെ ബന്ധങ്ങളുടെ ഭ്രാന്തിനെ മറക്കു!
നിന്റെ തോല്‍വികളെ മറക്കു!
നിന്റെ വിജയങ്ങളെ മറക്കു!
നിന്റെ വ്യകുലതകളെ  മറക്കു!

എല്ലാവറ്റിനെയും കൃഷ്ണന്‍ ശ്രദ്ധിച്ചു
കൊണ്ടിരിക്കുന്നു! 

നിനക്കു ഒന്നിനെയും മാറ്റാന്‍ പറ്റില്ല!
 നീ നിന്നെ മാറ്റിക്കൊള്ളു!

നീ മാറിയാല്‍ നിനക്കു കൃഷ്ണന്റെ
ലീലകളെ നന്നായി മനസ്സിലാക്കാന്‍
സാധിക്കും!

എല്ലാം ശരിയാകും...
നിശ്ചയമായും ശരിയാകും....
സത്യമായിട്ടും ശരിയാകും...

നീ കൃഷ്ണനെ മാത്രം അനുഭവിച്ചു കൊണ്ടിരിക്കു!
അവനെ മാത്രം ഓര്‍ത്തു കൊണ്ടിരിക്കു!
മറ്റതൊക്കെ മറക്കു! 

മറന്നു പോകു!
നിന്റെ മനസ്സിനെ വാട്ടുന്നതെല്ലാം
നിനക്കു മറന്നു പോകട്ടെ!

    സ്വൈരമായി ഇരിക്കു ഓമനേ!
നിന്റെ ഹൃദയം ലഘുവാകുന്നു!
നിന്റെ ഹൃദയം ചിരിക്കുന്നു!

നിന്റെ മനസ്സ് വിശ്വാസം കൊള്ളുന്നു!

നിന്റെ ഹൃദയം സന്തോഷം ഒഴിച്ചു
മറ്റതെല്ലാം മറക്കട്ടെ! 

എല്ലാം മറന്നു ചിരിക്കു..നോക്കട്ടെ!

 എന്റെ മിടുക്ക കുട്ടി...
ഇപ്പോഴും ഇങ്ങനെ 
ചിരിച്ചു കൊണ്ടേ ഇരിക്കണം! 

ചിരിക്കു!
സ്വൈരമായി ചിരിക്കു!
സന്തോഷമായി ചിരിക്കു!

കൃഷ്ണന്‍ ഉണ്ട്...
എല്ലാം ശരിയാകും...
മനസ്സിനെ അലട്ടരുത്....

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP