കലങ്ങാതെ ക്ഷമയോടെ ഇരിക്കു!
രാധേകൃഷ്ണാ
മാറ്റമില്ലാത്തത് മാറ്റം..
മാറ്റാന്‍ സാധിക്കാത്തത് മാറ്റം..
ഒഴിവാക്കാന്‍ പറ്റാത്തത് മാറ്റം...
ലോകത്തില്‍ നിരന്തരമായത് മാറ്റം..
കാലത്താല്‍ മാറാത്തത് മാറ്റം..
പണം കൊണ്ടു മാറ്റാന്‍ സാധിക്കാത്തത് മാറ്റം..
ബുദ്ധി കൊണ്ടു ഒഴിവാക്കാന്‍ സാധിക്കാത്തത് മാറ്റം..
മാറ്റം ഒന്നു മാത്രമാണു ലോകത്തില്‍ ദിവസവും
നടന്നു കൊണ്ടിരിക്കുന്നത്.
അതു കൊണ്ടു നീ ധൈര്യമായിരിക്കു..
നിന്റെ ജീവിതത്തിലും ഒരു നല്ല മാറ്റം
നടന്നു കൊണ്ടിരിക്കുന്നു.
തീര്‍ച്ചയായും നീ പ്രതീക്ഷിക്കുന്ന
ഒരു നല്ല മാറ്റം ഒരു നാള്‍ വരും!
ആവശ്യമില്ലാത്ത ദുഷിച്ചവ നല്ലതായി
മാറുന്ന കാലം ദൂരത്തല്ല!
അതു കൊണ്ടു നിന്റെ മനസ്സിനെ
നല്ല വഴിയിലേക്കു മാറ്റു!
മറ്റതു മാറും!
കലങ്ങാതെ ക്ഷമയോടെ ഇരിക്കു!
0 comments:
Post a Comment