മറക്കു....ക്ഷമിക്കു!
രാധേകൃഷ്ണാ
എല്ലാവരും തെറ്റു ചെയ്യുന്നവരാണ്!
തെറ്റു ചെയ്യാത്തവരായി ആരുമില്ല!
നീയും എത്രയോ തെറ്റുകള്‍
ചെയ്തിരിക്കുന്നു..
ചെയ്തു കൊണ്ടിരിക്കുന്നു...
ചെയ്യാന്‍ പോകുന്നു...
കൃഷ്ണന്‍ നിന്റെ തെറ്റുകള്‍
ക്ഷമിച്ചിരിക്കുന്നു...
ക്ഷമിച്ചു കൊണ്ടിരിക്കുന്നു ...
ക്ഷമിക്കാന്‍ പോകുന്നു...
അതു പോലെ നീയും മറ്റുള്ളവരുടെ
കുറ്റങ്ങള്‍ ക്ഷമിക്കു....മറക്കു...
കുറ്റങ്ങള്‍ ഇല്ലെങ്കില്‍
കാരുണ്യത്തിനു ബലം ഉണ്ടോ?
കുറ്റങ്ങള്‍ ഇല്ലെങ്കില്‍
ക്ഷമിക്കുന്നതിനു വില ഉണ്ടോ?
നീ ഒരിക്കലും ആരെയും
കുറ്റവാളിയായി കാണരുത്!
ലോകം നിന്നെ കുറ്റവാളിയായി
കണ്ടാലും നീ ലോകത്തെ സ്നേഹിക്കു!
കൃഷ്ണന്‍ കുറ്റങ്ങളെ നോക്കുന്നില്ല...
ഗുണങ്ങളെ കാണുന്നു...
അതു കൊണ്ടു എല്ലാവരെയും
ഇപ്പോഴും സ്നേഹിക്കുന്നു!
നീയും സ്നേഹിക്കു...
എല്ലാവരെയും സ്നേഹിക്കു...
ഇപ്പോഴും സ്നേഹിക്കു...
സ്നേഹിച്ചു നോക്കു...
ഈ ലോകം മുഴുവന്‍ നിന്റെ വശത്താകും!
കുറ്റങ്ങളെ മറന്നു മനുഷ്യരെ നോക്കു!
എല്ലാവരും ദൈവമായി തോന്നും!
കുറ്റത്തെ മാത്രം നോക്കു!
ദൈവം പോലും കുറ്റവാളിയായി തോന്നും!
മാറു...
മനസ്സ് മാറ്റു..
ജീവിതം മാറ്റു...
ലോകം മാറ്റു...
ഇന്നു....ഇവിടെ..ഇപ്പോഴേ...
0 comments:
Post a Comment