നിന്റെ ആശിസ്സിനായി കേഴുന്ന...
രാധേകൃഷ്ണാ
നാളെ നിന്നെ കാണാന്‍ ഞാന്‍ വരുന്നു!
നിന്റെ ദാസാനു ദാസന്‍ വരുന്നു!
നിന്റെ തിരുവടിയേ ഗതി എന്നിരിക്കുന്ന
അടിമ വരുന്നു!
നിന്റെ ശരണാഗതി തത്വം കൊണ്ടു
ജീവിച്ചു വരുന്ന നിന്റെ പ്രിയന്‍ വരുന്നു!
നീ കാരണം ഇന്നു ലോകത്തില്‍ ഗുരുവായി
ജീവിച്ചു വരുന്ന നിന്റെ കുഞ്ഞു വരുന്നു!
ലോകത്തില്‍ പലരും അപമാനിച്ചിട്ടും
നിന്റെ ബലത്താല്‍ ഉത്സാഹത്തോടെ ഭക്തി
ചെയ്തു കൊണ്ടിരിക്കുന്ന നിന്റെ മകന്‍ വരുന്നു!
നീയല്ലാതെ മറ്റാര്‍ക്കും തല വണങ്ങാത്ത
ഗോപാലന്‍ വരുന്നു!
നിന്റെ കാരുണ്യത്തെ വിശ്വസിച്ചു വരുന്നു!
നിന്റെ ബലത്തെ വിശ്വസിച്ചു വരുന്നു!
നിന്റെ തത്വത്തെ വിശ്വസിച്ചു വരുന്നു!
നിന്റെ സ്നേഹത്തെ വിശ്വാസിച്ചു വരുന്നു!
നിന്നെ മാത്രം വിശ്വാസിച്ചു വരുന്നു!
എന്റെ രാമാനുജാ..
എനിക്കു മോക്ഷം തരു..
എന്നെ അജ്ഞാപിക്കു!
എന്നെ എടുത്തുകൊള്ളൂ!
നിന്നെ തരു!
രാമാനുജാ നിന്നെ തരു!
നാളെ എനിക്കു എന്തു തരും?
നാളെ നീ എനിക്കു എങ്ങനെ
ദര്‍ശനം നല്‍കാന്‍ പോകുന്നു?
നിന്റെ ആശിസ്സിനായി കേഴുന്ന
നിന്റെ അടിയവരുടെ പാദധൂളി!!!
0 comments:
Post a Comment