ചിന്തിക്കരുതു!
രാധേകൃഷ്ണാ
ധാരാളം ചിന്തിച്ചു കഴിഞ്ഞു!
ചിന്തിച്ചു ചിന്തിച്ചു തലച്ചോറു
തളര്‍ന്നതു തന്നെ ഫലം!
നിന്റെ ചിന്തകളെ കുറച്ചു നേരം
ഭാണ്ഡം കെട്ടി മാറ്റി വയ്ക്കു!
ചീത്തയെ ചിന്തിക്കുന്നതു വിട്ടു കളയു!
നല്ലതിനെയും ചിന്തിക്കുന്നതു വിട്ടു കളയു!
ദുരിതങ്ങളെ ചിന്തിക്കുന്നതു വിട്ടു കളയു!
സന്തോഷങ്ങളെ ചിന്തിക്കുന്നതു വിട്ടു കളയു!
നഷ്ടങ്ങളെ ചിന്തിക്കുന്നതു വിട്ടു കളയു!
ലാഭാങ്ങളെ ചിന്തിക്കുന്നതു വിട്ടു കളയു!
വഴക്കുകളെ ചിന്തിക്കുന്നതു വിട്ടു കളയു!
സമാധാനങ്ങളെ ചിന്തിക്കുന്നതു വിട്ടു കളയു!
കഴിഞ്ഞ കാലത്തെ ചിന്തിക്കുന്നതു വിട്ടു കളയു!
ഭാവിയെ കുറിച്ചു ചിന്തിക്കുന്നതു വിട്ടു കളയു!
കുടുംബത്തെ കുറിച്ചു
ചിന്തിക്കുന്നതു വിട്ടു കളയു!
ബന്ധങ്ങളെ കുറിച്ചു
ചിന്തിക്കുന്നതു വിട്ടു കളയു!
പാപങ്ങളെ കുറിച്ചു
ചിന്തിക്കുന്നതു വിട്ടു കളയു!
പുണ്യങ്ങളെ കുറിച്ചു
ചിന്തിക്കുന്നതു വിട്ടു കളയു!
വീട്ടു ചിന്തകളെ
വിട്ടു കളയു!
നാട്ടു ചിന്തകളെ രോഗങ്ങളെ കുറിച്ചു
വിട്ടു കളയു!
ചിന്തിക്കുന്നതു വിട്ടു കളയു!
ആരോഗ്യത്തെ
ചിന്തിക്കുന്നതു വിട്ടു കളയു!
പണത്തെ
ചിന്തിക്കുന്നതു വിട്ടു കളയു!
സ്വത്തിന്റെ ചിന്തകളെ
വിട്ടു കളയു!
സഹിച്ച കഷ്ടങ്ങളുടെ ചിന്തകളെ
വിട്ടു കളയു!
കിട്ടിയ അപമാനങ്ങളുടെ ചിന്തകളെ
വിട്ടു കളയു!
എല്ലാവരെ കുറിച്ചുള്ള ചിന്തകളെ
വിട്ടു കളയു!
ആഹാരത്തിന്റെ ചിന്തകളെ
വിട്ടു കളയു!
മരണത്തെ കുറിച്ചുള്ള ചിന്തകളെ
വിട്ടു കളയു!
ഇങ്ങനെ എല്ലാ ചിന്തകളെയും
കളഞ്ഞു കൊണ്ടേ വരൂ!
നിന്റെ മനസ്സ് ശാന്തമാകും!
ഞാന്‍ പറയുന്നത് നിനക്കു
പുതിയതായി തോന്നും!
എന്നും രാത്രി എല്ലാ ചിന്തകളെയും
കളയുന്നത് കൊണ്ടു നീ
ശാന്തമായി ഉറങ്ങുന്നു!
അതെ പോലെ ഉണര്‍ന്നിരിക്കുമ്പോളും
ചിന്തകള്‍ ഇല്ലാതെ ജീവിച്ചു നോക്കു!
അപ്പോള്‍ മനസ്സിലാകും!
ചിന്തിക്കാതെ ഇരിക്കുന്നതു എത്ര സുഖം എന്നു!
ചിന്തിക്കാതെ ഇരിക്കു!
നിന്റെ ബലം നിനക്കു മനസ്സിലാകും!
കൃഷ്ണ കൃപ നിനക്കു മനസ്സിലാകും!
ജീവിതം മനസ്സിലാകും!
ആനന്ദം മനസ്സിലാകും!
പിന്നീട് എന്നോടു പറയു!
എന്നോടു പറയണം എന്ന ചിന്തയും
വിട്ടു കളയു!
മനസ്സ് ലഘുവാകും!
0 comments:
Post a Comment