Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, February 11, 2012

വൃദ്ധ സദനം..

രാധേകൃഷ്ണാ
വൃദ്ധ സദനം..
ലോകത്തില്‍ ഒരു നരകം
അതാണു വൃദ്ധ സദനം!
  
പ്രായമായവരെ ശിക്ഷിക്കുന്ന നരകം!

സ്വന്തം മക്കള്‍ തന്നെ പെറ്റവരെ
ശിഷിക്കുന്ന നരകം! 
എടുത്തു വളര്‍ത്തിയവരെ
വളര്‍ക്കപ്പെട്ടവര്‍ തന്നെ 
തള്ളി വിടുന്ന നരകം!
ആല്‍ മരത്തിനെ വേരുകള്‍ തന്നെ
ഒതുക്കി വയ്ക്കുന്ന നരകം!
   
ഭക്ഷണവും, വസ്ത്രവും, പാര്‍പ്പിടവും 
തന്നവരെ ബന്ധുക്കള്‍ തന്നെ 
അവഗണന നല്‍കുന്ന നരകം!

ഗര്‍ഭ പാത്രത്തില്‍ ചുമന്നവളെ 
'വെറുതെയിരിക്കു' എന്നു ശിശു തന്നെ
തുറുങ്കില്‍ അടയ്ക്കുന്ന നരകം!
നെഞ്ചിലേറ്റിയ അച്ഛനെ മകന്‍ തന്നെ
വഞ്ചിച്ചു ഒറ്റപ്പെടുത്തുന്ന നരകം! 
താരാട്ടു പാടിയവളെ മക്കള്‍ തന്നെ 
ശകാരിച്ചു തപിപ്പിക്കുന്ന നരകം!

പൊക്കിള്‍ കൊടി വഴി 
ആഹാരം, രക്തം, ജീവന്‍, ശരീരം
തന്നവള്‍ക്ക് ഹൃദയത്തില്‍ ഭാരം നല്‍കി
ജീവശ്ചവമായി മാറ്റുന്ന നരകം!

  നെറുകയില്‍ മുകര്‍ന്നവളുടെ
തുപ്പല്‍ അറച്ചിട്ടു ജീവനോടെ 
ശവ മഞ്ചലിലേറ്റുന്ന നരകം!

ചോദിച്ചതെല്ലാം കൊടുത്ത വിഡ്ഢിയായ
അച്ഛനെ ബുദ്ധിജീവികളായ മക്കള്‍ 
അഹംഭാവത്താല്‍ ഒതുക്കി വയ്ക്കുന്ന നരകം!

അയ്യോ! 
വൃദ്ധ സദനങ്ങള്‍ ഇല്ലാതെ പോകട്ടെ!
വൃദ്ധ സദനങ്ങള്‍ ഉള്ളതു കൊണ്ടല്ലേ ഈ
പാപികള്‍ വൃദ്ധരെ പാടു പെടുത്തുന്നത്?

പ്രായമാകുമ്പോള്‍ വേണ്ടത് വെറും
ശരീര സുഖങ്ങള്‍ മാത്രമല്ല!

ചെറുപ്പത്തില്‍ അവരുടെ മക്കള്‍ക്കു നല്‍കിയ
സ്നേഹം തിരിച്ചു ലഭിക്കാനാണ് 
വൃദ്ധര്‍ ആഗ്രഹിക്കുന്നത്!

സ്നേഹം നിരസിക്കുന്ന ഈ മക്കള്‍
അച്ഛനമ്മമാരെ വിഷം കൊടുത്തു 
കൊന്നു കളയാം!

കൃഷ്ണാ!
പെറ്റവരെ  വൃദ്ധസദനത്തില്‍ 
ഉപേക്ഷിക്കുന്ന മഹാപാപികളെ, 
ഇപ്പോള്‍, ഇവിടെ തന്നെ ശിക്ഷിക്കു!

പെറ്റവരെ  വൃദ്ധസദനത്തില്‍ 
ഉപേക്ഷിക്കുന്ന പാപികള്‍ക്കു
വാര്‍ദ്ധക്യത്തില്‍ എല്ലാവിധ കഷ്ടങ്ങളും
വന്നു ചേരും!
ഇതു ശാപമല്ല!
സത്യമാണ്!
ഇതു വെറും പുലമ്പലല്ല!
ഇതു പ്രകൃതിയുടെ വിധിയാണ്!
ഇതു കോപമല്ല! 
ഇതു ധര്‍മ്മ ശാസ്ത്രം! 

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP