Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, February 6, 2012

നിന്നെ ശിക്ഷിക്കും....

രാധേകൃഷ്ണാ

പ്രായമായാല്‍ വായടച്ചു വയ്ക്കണോ?

പ്രായമായാല്‍ എല്ലാവരുടെയും ചെയ്തികള്‍
സഹിച്ചു കൊണ്ടിരിക്കണമോ?

പ്രായമായാല്‍ ചെറിയവരുടെ എല്ലാ 
കര്‍മ്മങ്ങളും അംഗീകരിക്കണോ? 

പ്രായമായാല്‍ രോഗം വന്നാല്‍
ഉടനെ മരിച്ചു പോകണോ?

പ്രായമായാല്‍ ജീവിതത്തില്‍ ജീവശ്ചവമായി
തീരണമോ?

പ്രായമായാല്‍ പുലമ്പാന്‍ പാടില്ലേ?
 പ്രായമായാല്‍ കരയാന്‍ പാടില്ലേ?
പ്രായമായാല്‍ ഒതുങ്ങിയിരിക്കണോ ?

പ്രായമായാല്‍ ചികിത്സിക്കാന്‍ പാടില്ലേ?

പ്രായമായാല്‍ എന്തു?
ശരീര ബലം പോയാല്‍ എന്തു?

പ്രായമായവര്‍ ഒരു ഭാരം അല്ല..

നമ്മുടെ കൈയിലുള്ള നിധിയാണവര്‍...
    പൊന്മുട്ട ഇടുന്ന താറാവ്...

നിനക്കു പക്വത എന്ന പൊന്മുട്ട 
തരുന്ന താറാവ്...

നിനക്കു ധൈര്യം എന്ന പൊന്മുട്ട
തരുന്ന താറാവ്...

വാര്‍ദ്ധക്യം എത്തുന്നതിനു മുന്‍പ്
നിനക്കു അതിനെ മനസ്സിലാക്കിത്തരുന്ന നിധി..


വാര്‍ദ്ധക്യം നിനക്കും ഉണ്ട്
വാര്‍ദ്ധക്യം എനിക്കും ഉണ്ട്...

നാളെ നമക്കും ശരീര ബലക്ഷയം വരും..
നാളെ നമുക്കും രോഗങ്ങള്‍ വരും..
നാളെ നമുക്കും തളര്‍ച്ച വരും..
നാളെ നമുക്കും മരണ കിടക്ക ഉണ്ട്...
നാളെ നമുക്കും വയ്യാഴിക വരും...

ചെറുപ്പക്കാരെ ജാഗ്രത!
 വൃദ്ധ ജനങ്ങളെ നീ അപമാനിച്ചാല്‍
വാര്‍ദ്ധക്യം നിന്നെ ശിക്ഷിക്കും ..
നിന്റെ വാര്‍ദ്ധക്യം നിന്നെ ശിക്ഷിക്കും.. 
തീര്‍ച്ചയായും ശിക്ഷിക്കു...

വാര്‍ദ്ധക്യം വിടില്ലാ.
ജാഗ്രത! 

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP