മേല്‍കോട്ടൈ!
രാധേകൃഷ്ണാ
രാമാനുജാ...
അങ്ങയുടെ മേല്‍കോട്ടയ്ക്കു
ഈ കുഞ്ഞു വരുന്നു!
സമ്പത് കുമാരാ!
നിന്നെ ദര്‍ശിക്കാന്‍ നിന്റെ ദാസന്‍
മേല്‍കോട്ടയ്ക്കു വരുന്നു!
ബീവി നാച്ചിയാര്‍!
നിന്റെ കാമുകന്റെ ഓമന ഉണ്ണി
മേല്‍കോട്ടയ്ക്കു വരുന്നു!
തിരുനാരായണാ!
രാമാനുജദാസന്‍ നിന്നെ ദര്‍ശിക്കാന്‍
മേല്‍കോട്ടയ്ക്കു വരുന്നു!
പ്രഹ്ലാദ വരദാ!
അഴകിയ സിംഹാ!
അങ്ങയെ കാണാന്‍ അറിയാന്‍
മേല്‍കോട്ടയ്ക്കു വരുന്നു!
മേല്‍കോട്ടൈ പുണ്യ ഭൂവേ!
ഈ കുട്ടിക്ക് നിന്റെ മഹിമ
ഉള്ളതു പോലെ കാണിച്ചു തരു!
മേല്‍കോട്ടയ്ക്കു നമസ്കാരം!
എന്റെ ജന്മത്തില്‍ പുണ്യ ദിനം ഇതു തന്നെയാണ്!
0 comments:
Post a Comment