ഇതിലെന്താണ് തെറ്റു?
രാധേകൃഷ്ണാ
പരിശ്രമിക്കരുത്...
ഒരു നാളും പരിശ്രമിക്കരുത്...
നീ ശ്രേഷ്ഠമായ ഭക്തന്‍/ഭക്ത എന്നു
ലോകത്തില്‍ നിരൂപിക്കാന്‍
ഒരു നാളും പരിശ്രമിക്കരുത്...
ഭക്തി എന്നതു നിന്റെ സ്വകാര്യമാണ്!
അതില്‍ മറ്റുള്ളവര്‍ക്കു സംബന്ധമില്ല!
ഈശ്വരനെ വിശ്വസിക്കുന്നതും
വിശ്വസിക്കാത്തതും അവരവരുടെ
മനസ്സ്, കാലം, ജീവിതത്തിനെ
ആശ്രയിച്ചിരിക്കുന്നു!
ആദ്യം വിശ്വാസം ഇല്ലാത്തവര്‍
പിന്നീട് വിശ്വസിക്കുന്നതും ഉണ്ട്!
ആദ്യം വിശ്വസിച്ചവര്‍ പിന്നീട്
സംശയിക്കുന്നതും ഉണ്ട്!
ഭക്തി എന്നാല്‍ ഒരു കുഞ്ഞിന്റെ
അനിര്‍വചനീയമായ സന്തോഷം
പോലെയാണ്!
ആര്‍ക്കും അതിനെ കൃത്യമായിട്ട്
പറയാന്‍ സാധിക്കില്ല!
ഒരു കുഞ്ഞിന്റെ സന്തോഷത്തിന്റെ കാരണം
കണ്ടുപിടിക്കുന്നതും ബുദ്ധിമുട്ടാണ്!
കുഞ്ഞു തന്റെ മനസ്സ് കൊണ്ടു
അതിന്റെ സന്തോഷം അനുഭവിക്കുന്നു!
അതു പോലെ ഭക്തനും തന്റെ
മനസ്സ് കൊണ്ടു ഭക്തിയെ
അനുഭവിക്കുന്നു!
ഇതിലെന്താണ് തെറ്റു?
ഭക്തിയെ കുറിച്ചു അറിയാത്തവര്‍ക്ക്
ഇതിനെ കുറിച്ചു എന്തിനു ചിന്ത?
നാസ്തീകര്‍ക്കു ഇതില്‍ എന്തിനു
അസൂയ?
ശാസ്ത്രജ്ഞന്‍ തന്റെ ഗവേഷണത്തില്‍
സന്തോഷം കൊള്ളുന്നു.
കുടുംബസ്ഥന്‍ തന്റെ കുടുംബത്തില്‍
സന്തോഷം കാണുന്നു!
കുടിക്കുന്നവന്‍ ലഹരിയില്‍
സന്തോഷം കാണുന്നു!
കുട്ടി കളിപ്പാവയില്‍
സന്തോഷം കാണുന്നു!
ചെറുപ്പം ശാരീരിക ബന്ധത്തില്‍
സന്തോഷം കാണുന്നു!
വാര്‍ദ്ധക്യം ശ്രദ്ധയില്‍
സന്തോഷം കാണുന്നു!
കള്ളന്‍ കളവില്‍
സന്തോഷം കാണുന്നു!
ഇങ്ങനെ ഓരോരുത്തരും ഓരോന്നില്‍
സന്തോഷം കാണുന്നു!
അതു പോലെ ഭക്തന്മാരും ഭക്തിയില്‍...
ഇതില്‍ എന്താണ് കുറ്റം?
ഇതില്‍ എന്താണു ഭ്രാന്തു?
ഇതില്‍ എന്താണു മൂഡത?
നീ നിന്റെ ഭക്തിയെ അനുഭവിക്ക്!
മറ്റുള്ളവയെ മാറ്റി നിര്‍ത്തു!
0 comments:
Post a Comment