Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, September 28, 2011

വാഴട്ടെ...വാഴട്ടെ...വാഴട്ടെ..

രാധേകൃഷ്ണാ

എല്ലാവരും സുഖമായിരിക്കട്ടെ!
ഭൂമി തണുക്കട്ടെ!
ആവശ്യമുള്ള മഴ പെയ്യട്ടെ!
ശുദ്ധമായ ആഹാരം ലഭിക്കട്ടെ!
നല്ല വെള്ളം കിട്ടട്ടെ!
ഐക്യം വളരട്ടെ!
സമാധാനം വര്‍ദ്ധിക്കട്ടെ!
തീവ്രവാദം നശിക്കട്ടെ!
രോഗങ്ങള്‍ ഇല്ലാതെ പോകട്ടെ!
ആനന്ദം താണ്ഡവമാടട്ടെ!
ഭക്തി അധികരിക്കട്ടെ!
എല്ലാര്‍ക്കും എല്ലാം കിട്ടട്ടെ!
ദാരിദ്ര്യം ഇല്ലാതെ പോകട്ടെ!
ജാതികള്‍ മറഞ്ഞു പോകട്ടെ!
പെണ്ണടിമ ചാമ്പലാകട്ടെ!
കാപട്യം തുലയട്ടെ!
കൈകൂലി മായട്ടെ!
ആശിസ്സ് കൂടട്ടെ!
സ്നേഹം വ്യാപിക്കട്ടെ!

വാഴട്ടെ...വാഴട്ടെ...വാഴട്ടെ...

Tuesday, September 27, 2011

ആശീര്‍വാദങ്ങള്‍

രാധേകൃഷ്ണാ

നിന്റെ ഭയം നിന്നെ വിട്ടകലട്ടെ! 

നിന്റെ കുഴപ്പം നിന്നെ വിട്ടകലട്ടെ!
 നിന്റെ സംശയം നിന്നെ വിട്ടകലട്ടെ!

 നിന്റെ പ്രശ്നങ്ങള്‍ നിന്നെ വിട്ടകലട്ടെ! 

 നിന്റെ രോഗങ്ങള്‍ നിന്നെ വിട്ടകലട്ടെ!

 നിന്റെ ആകുലതകള്‍ നിന്നെ വിട്ടകലട്ടെ!

 നിന്റെ കാമം നിന്നെ വിട്ടകലട്ടെ! 

 നിന്റെ മുന്‍കോപം നിന്നെ വിട്ടകലട്ടെ!

 നിന്റെ സങ്കടം നിന്നെ വിട്ടകലട്ടെ!

 നിന്റെ ബലഹീനതകള്‍ നിന്നെ വിട്ടകലട്ടെ!

 നിന്റെ തോല്‍വികള്‍ നിന്നെ വിട്ടകലട്ടെ!

 നിന്റെ അപമാനങ്ങള്‍ നിന്നെ വിട്ടകലട്ടെ!

 നിന്റെ അസൂയ നിന്നെ വിട്ടകലട്ടെ!

 നിന്റെ വിരോധം നിന്നെ വിട്ടകലട്ടെ!

 നിന്റെ വിഡ്ഢിത്തം നിന്നെ വിട്ടകലട്ടെ!

  നിനക്കു ധൈര്യം വരുന്നു!

 നിനക്കു ബലം വരുന്നു!

നിനക്കു വിശ്വാസം വരുന്നു!

നിനക്കു വിജയം വരുന്നു!

നിനക്കു പരിഹാരം കിട്ടുന്നു!

നിനക്കു അറിവ് വളരുന്നു!

നിനക്കു നിയന്ത്രണം ഉണ്ടാവുന്നു!

നിന്റെ മനസ്സ് സമാധാനം ആകുന്നു!
നിനക്കു ആരോഗ്യം വര്‍ദ്ധിക്കുന്നു!

നിന്റെ കുടുംബം സുഖമായിരിക്കും!
നിന്റെ വംശം മുഴുവനും കൃഷ്ണനെ
അനുഭവിക്കും!
നീ സന്തോഷത്തോടെ ഇരിക്കും!
നീ ഭക്തിയോടെ ഇരിക്കും!
നീ സ്വൈരമായി ഇരിക്കും!

ആശീര്‍വാദങ്ങള്‍!
ഹൃദയം നിറഞ്ഞ ആശീര്‍വാദങ്ങള്‍!
ഭക്തിയോടെ ആശീര്‍വാദങ്ങള്‍!

എല്ലാ ജന്മത്തിനും ആശീര്‍വാദങ്ങള്‍!

Monday, September 26, 2011

ദിവസവും ശ്രദ്ധിക്കു!

രാധേകൃഷ്ണാ

ജീവിതം തരുന്നതു എല്ലാം സ്വീകരിക്കു!
ജീവിതം നിനക്കു എന്തൊക്കെയാണോ  
വേണ്ടതു അതു മാത്രമേ  തരുന്നുള്ളൂ! 

ജീവിതം നിനക്കു തരുന്ന വിഷയങ്ങളില്‍
നിന്റെ ജീവിതം നയിക്കാനുള്ള രഹസ്യങ്ങള്‍ 
ഒളിഞ്ഞിരിപ്പുണ്ട്!

നിന്റെ ജീവിതം നിനക്കു തരുന്ന പല
അത്ഭുതങ്ങളെയും നിന്റെ അഹംഭാവം
കാരണം നീ അറിയുന്നില്ല!

നിന്റെ ജീവിതം നിനക്കു തരുന്ന പല
സമ്മാനങ്ങളെയും കുഴപ്പം കാരണം
നീ സ്വീകരിക്കുന്നില്ല!

നിന്റെ ജീവിതം നിനക്കു തരുന്ന പല
നല്ല ആശിസ്സുകളെയും ഭയം മൂലം
നീ അംഗീകരിക്കുന്നില്ല!

നിന്റെ ജീവിതം നിനക്കു തരുന്ന പല 
വിശേഷമായ അവസരങ്ങളെയും വ്യാകുലതയാല്‍
നീ ഉപയോഗപ്പെടുത്തുന്നില്ല!

നിന്റെ ജീവിതം നിനക്കു എങ്ങനെ ദ്രോഹം ചെയ്യും?
നിന്റെ ജീവിതം എങ്ങനെ നിന്നെ പാടുപെടുത്തും?
നിന്റെ ജീവിതം എങ്ങനെ നിന്നെ കരയിക്കും?
നിന്റെ ജീവിതം എങ്ങനെ നിന്നെ അപമാനിക്കും?

ജീവിതത്തെ മനസ്സിലാക്കു!
നിന്റെ ജീവിതത്തെ മനസ്സിലാക്കു!
ശരിയായിട്ടു മനസ്സിലാക്കു!

നിന്റെ ജീവിതം വിശേഷമായത്!
നിന്റെ ജീവിതം അത്ഭുതമായത്!
നിന്റെ ജീവിതം ഉല്‍കൃഷ്ടമായാത്!

ജീവിതം നിന്റെ മേല്‍ പൂര്‍ണ്ണ വിശ്വാസം
വെച്ചിരിക്കുന്നു!
നീ ജീവിതത്തിന്റെ മേല്‍ വിശ്വാസം
അര്‍പ്പിക്കു!

ഇനി നിന്റെ ജീവിതത്തെ നിന്ദിക്കരുത്!
ഇനി നിന്റെ ജീവിതത്തെ കളഞ്ഞു കുളിക്കരുത്!
ഇനി നിന്റെ ജീവിതം നയിക്കു!

മറ്റുള്ളവരുടെ ജീവിതം വേറെ..
നിന്റെ ജീവിതം വേറെ...

അവരുടെ ജീവിതം നിനക്കു 
നയിക്കാന്‍ സാധിക്കില്ല!

അവരെ പോലെ ജീവിക്കാന്‍ നീ
ഈ ലോകത്തു ജനിച്ചില്ല! 

മറ്റുള്ളവരുടെ ജീവിതം നിനക്കു
നല്ലതു ചെയ്യില്ല! 

നിന്റെ ജീവിതത്തെ ശ്രദ്ധിക്കു!
എന്നും ശ്രദ്ധിക്കു!
ഇപ്പോഴേ ശ്രദ്ധിക്കു!

വരിക...

രാധേകൃഷ്ണാ

തടസ്സങ്ങളെ വരിക..
എത്ര തടസ്സങ്ങള്‍ വന്നാലും 
ഞാന്‍ തളരില്ല!
പ്രശ്നങ്ങളെ വരിക...
എത്ര പ്രശ്നങ്ങള്‍ വന്നാലും
ഞാന്‍ ഓടില്ല!

ഉപദ്രവങ്ങളേ വരിക..
എത്ര ഉപദ്രവങ്ങള്‍ വന്നാലും
എന്റെ പരിശ്രമം വിടില്ല!

കുഴപ്പങ്ങളെ വരിക...
കോടി കുഴപ്പങ്ങള്‍ വന്നാലും 
 എന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല!

കര്‍മ വിനകളെ വരിക...
എന്റെ കൃഷ്ണന്‍ എന്റടുത്തുള്ളപ്പോള്‍
എനിക്കു ഭയമില്ല! 

തോല്‍വികളെ  വരിക..
എത്ര തോല്‍വികള്‍ വന്നാലും
ഞാന്‍ തളര്‍ന്നു പോവില്ല!

ഞാന്‍ തോറ്റു കൊടുക്കില്ല! 
ഞാന്‍ തളര്‍ന്നു പോവില്ല!
ഞാന്‍ ഓടി പോവില്ല!
ഞാന്‍ കരഞ്ഞു കൊണ്ടു മൂലയില്‍
ചെന്നിരിക്കില്ല!
ഞാന്‍ മറ്റുള്ളവരോടു ആവലാതി 
പറയില്ല!

പോരാടി ജയിച്ചേ തീരു...
ഇതിനെ ആര്‍ക്കും തടുക്കാന്‍ സാധിക്കില്ല!
എന്റെ കൃഷ്ണന്‍ എന്റെ ബലം!

ലോകത്തിന്റെ ആദി ശക്തി എന്റെ
ബലമായിരിക്കുമ്പോള്‍
ഞാന്‍ ജയിച്ചേ തീരു..

ഞാന്‍ ജയിക്കുന്നതു തീര്‍ച്ച...
ഞാന്‍ ജയിക്കുന്നതു തീര്‍ച്ച...
 ഞാന്‍ ജയിക്കുന്നതു തീര്‍ച്ച...
സത്യം..സത്യം...സത്യം...  

Sunday, September 25, 2011

ഇനിയെല്ലാം സുഖം!

രാധേകൃഷ്ണാ

നിനക്കു നല്ലതു...
എല്ലാം നിനക്കു നല്ലതു...
ഇതു വരെ നടന്നത് നല്ലതു തന്നെ. 
ഇപ്പോള്‍ നടക്കുന്നതെല്ലാം നന്മയ്ക്കു തന്നെ. 
ഇനി നടക്കാനുള്ളതും നന്മയ്ക്കു തന്നെ.

ഇതിനെ നിന്റെ ഹൃദയത്തില്‍ 
ആഴത്തില്‍ എഴുതി വയ്ക്കു.
നല്ലതു മാത്രം എനിക്ക് നടക്കുന്നു.
നല്ലതു മാത്രം ഇതുവരെ നടന്നു.
നല്ലതു മാത്രമേ നടക്കുകയുള്ളു.
നല്ലപോലെ ആലോചിച്ചാല്‍ നിനക്കിതു
മനസ്സിലാകും.
ഞാന്‍ നിന്റെ മനസ്സ് ധൈര്യപ്പെടുത്താന്‍
പറഞ്ഞതല്ല ഇതു.
ഞാന്‍ നിനക്കു വിശ്വാസം വരാനായി
പറഞ്ഞതല്ല ഇതു.
ഞാന്‍ നിന്നെ സമാധാനിപ്പിക്കാനായി
പറഞ്ഞതല്ല ഇതു.
ഇതാണ് സത്യം.
എല്ലാരുടെ ജീവിതത്തിലും ഇതു സത്യം.
നീ തോറ്റു പോയതു നല്ലതിനാണ്!
നീ അപമാനിക്കപ്പെട്ടതും നല്ലതിനാണ്!
നീ രോഗ ഗ്രസ്തനായതും നല്ലതിനാണ്!
നീ നഷ്ടപ്പെട്ടതും നല്ലതിനാണ്!
നീ കഷ്ടപ്പെട്ടതും നല്ലതിനാണ്!
നീ വഞ്ചിതനായതും നല്ലതിനാണ്!
ഇവയൊക്കെ നിനക്കു പക്വത നല്‍കിയിരിക്കുന്നു.
ഭൂത കാലം നിനക്കു പാഠം 
പഠിപ്പിച്ചിരിക്കുന്നു.
വര്‍ത്തമാന കാലത്തില്‍ അതൊക്കെ 
മനസ്സിലാക്കി ജയിക്കാന്‍ പഠിക്കു.
ഭാവി നിന്നെ പ്രകീര്‍ത്തിക്കാന്‍ കാത്തിരിക്കുന്നു.

എന്തും നല്ലതിനാണ്.
നല്ലതു മാത്രമാണ്...

നിന്റെ ജീവിതത്തില്‍ എന്തു നടന്നാലും
അതെല്ലാം  നന്മയ്ക്കാണ്.
ഇതു മറക്കരുതു.
ഒരിക്കലും ഇതു നിഷേധിക്കരുത്‌!
 ഇതാണ് ഭക്തിയുടെ രഹസ്യം!

എല്ലാം നന്മയ്ക്കു എന്നാ ചിന്ത
ഒറ്റ ദിവസത്തില്‍ വരില്ല.
ആദ്യം നീ വിശ്വാസിക്ക്..
പിന്നെ കുറച്ചു മനസ്സിലാകും.

അതിനെ മുറുകെ പിടിക്കുക.
പിന്നെ നന്നായി മനസ്സിലാകും.

ലോകം ചീത്തയാണ്‌.
നിന്നെ ഇങ്ങനെ എല്ലാം നന്മയ്ക്കു എന്ന
ചിന്തയില്‍ ഇരിക്കാന്‍ സമ്മതിക്കില്ല.

അതിനെ മാറി കടന്നു നീ ഇതു  നിരന്തരമായി
നിന്റെ മനസ്സില്‍ പതിച്ചു വെക്കണം.

എല്ലാം നല്ലതാണ്!

മനസ്സില്‍ പതിച്ചു തുടങ്ങിയോ?
സഭാഷ്! ഇനി എല്ലാം സുഖം തന്നെയാണ്!  

Saturday, September 24, 2011

നീ പാപിയല്ല!!!

രാധേകൃഷ്ണാ
തെറ്റു ചെയ്യുന്നത് മനുഷ്യ സ്വഭാവം.
അതു കൊണ്ടു നീ പാപിയല്ല! 

ആശിക്കുന്നത് മനുഷ്യ സ്വഭാവം.
അതു കൊണ്ടു നീ പാപിയല്ല! 

കഷ്ടം വരുന്നതു ജീവിതത്തില്‍ സഹജം.
അതു കൊണ്ടു നീ പാപിയല്ല! 

രോഗം വരുന്നതു ശരീരത്തിന്റെ ഘടന.
അതു കൊണ്ടു നീ പാപിയല്ല! 

തോറ്റു പോകുന്നതു വളരെ സ്വാഭാവികം.
അതു കൊണ്ടു നീ പാപിയല്ല! 

അംഗഹീനം ഒരു കുറവല്ല.
അതു കൊണ്ടു നീ പാപിയല്ല! 

നഷ്ടം വരുന്നതു നന്മയ്ക്കു.
അതു കൊണ്ടു നീ പാപിയല്ല! 

 ജനനം എന്നതു രഹസ്യം.
അതു കൊണ്ടു നീ പാപിയല്ല! 

ദാരിദ്ര്യം സ്ഥായിയല്ല.
അതു കൊണ്ടു നീ പാപിയല്ല! 

 അപമാനം നിരന്തരമല്ല.
അതു കൊണ്ടു നീ പാപിയല്ല! 

നീ നിന്നെ തിരുത്താന്‍ വന്നിരിക്കുന്നു.
അതു കൊണ്ടു നീ പാപിയല്ല! 

ഉടനെ തിരുത്താന്‍ പറ്റില്ല.
അതു കൊണ്ടു നീ പാപിയല്ല! 

 കാലം നിനക്കു പക്വതയേകുന്നു. 
അതു കൊണ്ടു നീ പാപിയല്ല! 

 നീ ഈശ്വരന്റെ കുഞ്ഞു.
അതു കൊണ്ടു നീ പാപിയല്ല! 
നീ പാപിയല്ല! നീ പാപിയല്ല!

പാപത്തിന്റെ ശമ്പളം മരണമല്ല.
 അതു കൊണ്ടു നീ പാപിയല്ല! 
സത്യമായും നീ പാപിയല്ല!   
 തീര്‍ച്ചയായും നീ പാപിയല്ല!

Friday, September 23, 2011

സ്വൈരമായി ഉറങ്ങു..

രാധേകൃഷ്ണാ

ഉറക്കം...
ഒരു സുഖാനുഭവം..
ന്യായമായ ഉറക്കം നല്ലതു തന്നെയാണ്.
മിതമായ ഉറക്കം ആവശ്യമാണ്‌.

ഉറക്കം നിനക്ക് ബലം തരുന്നു.
ഉറക്കം നിനക്കു ധൈര്യം തരുന്നു.
ഉറക്കം നിനക്കു വിശ്വാസം തരുന്നു.
ഉറക്കം നിനക്കു പുത്തുണര്‍വ്വ് തരുന്നു.
ഉറക്കം നിന്നെ ഈശ്വരനില്‍ എത്തിക്കുന്നു.

രാത്രി സ്വൈരമായി ഉറങ്ങു.
വെപ്രാളമില്ലാതെ ഉറങ്ങു.
ആശയില്ലാതെ ഉറങ്ങു.
അസൂയയില്ലാതെ ഉറങ്ങു.
അഹംഭാവം ഇല്ലാതെ ഉറങ്ങു.
വെറുപ്പില്ലാതെ ഉറങ്ങു. 
കരച്ചിലില്ലാതെ ഉറങ്ങു.
ഭയമില്ലാതെ ഉറങ്ങു.
സന്തോഷത്തോടെ ഉറങ്ങു.
ചിരിയോടെ ഉറങ്ങു.

നിന്റെ ജീവിതം നന്നായി പോകുന്നു.
സ്വൈരമായി ഉറങ്ങു.
നിന്റെ ജീവിതം നന്നായി തന്നെ പോകും 
സ്വൈരമായി ഉറങ്ങു.

നിന്റെ ജീവിതം കേമമാകും.
 സ്വൈരമായി ഉറങ്ങു.

നിന്റെ ജീവിതത്തില്‍ ഇതു വരെ
നല്ലതു മാത്രമേ നടന്നുള്ളൂ.
സ്വൈരമായി ഉറങ്ങു.

നിന്റെ മനസ്സ് ശാന്തമാകുന്നു.
സ്വൈരമായി ഉറങ്ങു.

നിനക്കു ആരും വിരോധികള്‍ ഇല്ല.
സ്വൈരമായി ഉറങ്ങു.

നിന്റെ സ്വത്തു ആരും കൊള്ളയടിക്കാന്‍ പോണില്ല.
സ്വൈരമായി ഉറങ്ങു.

നിന്റെ ജീവിതത്തെ ആര്‍ക്കും 
നശിപ്പിക്കാന്‍ സാധിക്കില്ല.
സ്വൈരമായി ഉറങ്ങു.

നിനക്കു ആരും പ്രശ്നങ്ങള്‍ തരില്ല.
 സ്വൈരമായി ഉറങ്ങു.

നിന്റെ രോഗങ്ങള്‍ നിന്നെ വിട്ടകലുന്നു.
 സ്വൈരമായി ഉറങ്ങു.

നിന്റെ പ്രശ്നങ്ങള്‍ക്കു നിരന്തര 
പരിഹാരങ്ങള്‍ ഉണ്ട്.
സ്വൈരമായി ഉറങ്ങു.

നീ ഉയര്‍ന്ന സ്ഥിതിയെ തീര്‍ച്ചയായും പ്രാപിക്കും.
സ്വൈരമായി ഉറങ്ങു.

നിന്റെ ചുമതലകളെ മറന്നു
കുട്ടിയായി കിടക്കു.
   സ്വൈരമായി ഉറങ്ങു.

കഴിഞ്ഞ കാല അപമാനങ്ങളെയും
തോല്‍വികളെയും വേദനകളെയും ദൂരെ എറിയു.
 സ്വൈരമായി ഉറങ്ങു.

ഭാവിയെ കുറിച്ചുള്ള ആകുലതകളെയും
 സ്വപ്നങ്ങളെയും മറന്നു കളയു.
സ്വൈരമായി ഉറങ്ങു.  

നിന്റെ വിശ്വാസങ്ങള്‍ ഒന്നും പാഴാകില്ല.
 സ്വൈരമായി ഉറങ്ങു.

        നീ ഒന്നും നഷ്ടപ്പെട്ടില്ല...
    സ്വൈരമായി ഉറങ്ങു.
നീ തോല്‍ക്കില്ല.
  സ്വൈരമായി ഉറങ്ങു.
നീ ഒരു തെറ്റും ചെയ്തിട്ടില്ല.
 സ്വൈരമായി ഉറങ്ങു.

രാധാ മാതാവിന്റെ മടിയില്‍
സുഖമായി കിടക്കു. 
 സ്വൈരമായി ഉറങ്ങു.

കൃഷ്ണ പിതാവിന്റെ കൈയില്‍ 
സ്വാതന്ത്ര്യത്തോടെ പിടിക്കു.
 സ്വൈരമായി ഉറങ്ങു.

ഇന്നു മുതല്‍ക്കു രാത്രി 
ആനന്ദമായ. ദൈവീകമായ 
ഉറക്കത്തെ അനുഭവിക്കു. 
  
എവിടെ ദുഃഖമില്ലയോ, 
ഓമനേ..നീ അവിടെ ഉറങ്ങു. 

എവിടെ ഭയം നിന്നരികില്‍ വരില്ലയോ,
  ഓമനേ..നീ അവിടെ ഉറങ്ങു.

എവിടെ ലോകത്തിന്റെ ഭീകരതകള്‍ ഇല്ലയോ,
ഓമനേ..നീ അവിടെ ഉറങ്ങു.

എവിടെ നിനക്കു ബലം അധികമാകുമോ,
  ഓമനേ..നീ അവിടെ ഉറങ്ങു.

താലേലോ...താലേലോ... 
ധൈര്യമായി ഉറങ്ങു നീ..

ആരാരോ.. ആരാരോ...
കുഞ്ഞേ നീ ഉറങ്ങു.
അരീരോ... അരീരോ... 
അഴകേ നീയുറങ്ങു.

നാളെ നിനക്കായിട്ടു പുലരും.
നാളെ നിനക്കായി കാത്തിരിക്കുന്നു.
നാളെ നിന്റെ നാള്‍. 

Thursday, September 22, 2011

നിന്നുള്ളില്‍.! നിന്നുള്ളില്‍!

രാധേകൃഷ്ണാ
നിന്നുള്ളില്‍ ശക്തി...
നിന്നുള്ളില്‍ ബലം...
നിന്നുള്ളില്‍ തീര്‍പ്പ്...
നിന്നുള്ളില്‍ ആരോഗ്യം... 
നിന്നുള്ളില്‍ വിജയം..
 നിന്നുള്ളില്‍ ആനന്ദം...
നിന്നുള്ളില്‍ നല്ലത്...
നിന്നുള്ളില്‍ ജ്ഞാനം...
നിന്നുള്ളില്‍ വ്യക്തത...
നിന്നുള്ളില്‍ പ്രകാശം...
  നിന്നുള്ളില്‍ ശാന്തി...
നിന്നുള്ളില്‍ സ്വൈരം...
 നിന്നുള്ളില്‍ ലോകം...
നിന്നുള്ളില്‍ നിയന്ത്രണം...
നിന്നുള്ളില്‍ ധനം...
 നിന്നുള്ളില്‍ വിശ്വാസം...
  നിന്നുള്ളില്‍ ഈശ്വരന്‍..
    നിന്നുള്ളില്‍ ജീവിതം...

നിന്നുള്ളില്‍...നിന്നുള്ളില്‍...
എല്ലാം നിന്നുള്ളില്‍...
ഒന്നും വെളിയില്‍ ഇല്ല... 

നിന്നുള്ളില്‍ നിന്നും വേണ്ടാത്തതു
എടുത്തു ദൂരെ കളയു... 

എന്നിട്ട് നിന്നുള്ളില്‍ സാവധാനമായി 
ശ്രദ്ധിക്കു..

നിന്നുള്ളില്‍ നിന്നുള്ളില്‍ 
നിധി കാണാം..
നിന്നുള്ളില്‍ നിന്നുള്ളില്‍
പരമാനന്ദം കാണാം...

നിന്നുള്ളില്‍ നിന്നുള്ളില്‍
 അഴകാര്‍ന്ന സ്നേഹം കാണാം....
 
നിന്നുള്ളില്‍ നിന്നുള്ളില്‍
 എല്ലാം കാണാം...

Wednesday, September 21, 2011

നിന്റെ ഉള്ളില്‍..

രാധേകൃഷ്ണാ

നീ ഭയപ്പെടുന്നുണ്ടോ?
എന്റെ ഭയം എന്നെ വിട്ടു പോകുന്നു എന്നു പറയു! 
 ഒരു ദിവസം ഭയം പോയതു അറിയും!

നീ വ്യാകുലപ്പെടുന്നുണ്ടോ? 
എന്റെ വ്യാകുലതകള്‍ എല്ലാം തീര്‍ന്നു 
എന്നു പറയു!
ഒരുദിവസം വ്യാകുലത പോയതു അറിയും!
നീ തടിച്ചിരിക്കുകയാണോ?
ഞാന്‍ മെലിഞ്ഞു എന്നു പറയു!
ഒരു ദിവസം നീ മെലിഞ്ഞത് അറിയും!

നീ ദുര്‍ബ്ബലനായിരിക്കുകയാണോ?
ഞാന്‍ ബലവാനായി എന്നു പറയു!
ഒരു ദിവസം നിന്റെ ബലം നീ അറിയും!
  
നീ വിഡ്ഢിയായിരിക്കുന്നുവോ? 
ഞാന്‍ വിഡ്ഢിയല്ല എന്നു പറയു!
ഒരു ദിവസം നിന്റെ അറിവിനെ ലോകം പുകഴ്ത്തും!

നീ തോറ്റു കൊണ്ടേ ഇരിക്കുന്നോ? 
ഞാന്‍ ജയിക്കുന്നു എന്നു പറയു!
ഒരു ദിവസം നിന്റെ വിജയത്തെ 
ഈ ലോകം പറയും!


നീ രോഗഗ്രസ്തനായിരിക്കുന്നുവോ?
ഞാന്‍ ആരോഗ്യമായിരിക്കുന്നു എന്നു പറയു!
ഒരു ദിവസം നിന്റെ ശരീരത്തിന്റെ ശക്തി
നിനക്കു അനുഭവപ്പെടും!


നിന്നെ കൊണ്ടു പറ്റില്ലയോ?
എന്നെ കൊണ്ടു എല്ലാം പറ്റും എന്നുപറയു!
ഒരു ദിവസം നീ ചെയ്തു തീര്‍ക്കും!


നിന്റെ ജീവിതത്തില്‍ ഒരുപാടു പ്രശ്നങ്ങളാണോ?
എനിക്കു ഒരു പ്രശ്നവും ഇല്ല എന്നു പറയു!
ഒരു ദിവസം ജീവിതത്തിന്റെ സുഖം
നിനക്കു മനസ്സിലാകും!

വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്നോ?
ഇനി വഞ്ചിക്കപ്പെടുകയില്ല എന്നു പറയു!
ഒരു ദിവസം സത്യമായും നിന്നെ ആരും
വഞ്ചിക്കാന്‍ പറ്റാത്ത സ്ഥിതി വരും! 

പറയു...
നിന്റെ മനസ്സിനോട് പറയു...
ആരും ഇല്ലാത്തപ്പോഴും പറയു...

ആരുണ്ടെങ്കിലും രഹസ്യമായി നിന്റെ
മനസ്സിനോട് പറയു...
പറഞ്ഞു കൊണ്ടേ ഇരിക്കു!

നിന്റെ മനസ്സിനോട് നീ പറയു...
നീ തന്നെ നിന്നെ ശ്രദ്ധിക്കു...
നീ സ്വയം സഹായിക്കു...


നിനക്കു നീ തന്നെ സേവകന്‍..
നിനക്കു നീ തന്നെ തലവന്‍.. 
നിനക്കു നീ തന്നെ തോഴന്‍...

നിന്റെ ആവശ്യങ്ങള്‍ നിന്റെ ഉള്ളില്‍..
നിന്റെ ആനന്ദങ്ങള്‍ നിന്റെ ഉള്ളില്‍...
നിന്റെ വിജയങ്ങള്‍ നിന്റെ ഉള്ളില്‍..
നിന്റെ പരിഹാരങ്ങള്‍ നിന്റെ ഉള്ളില്‍...
നിന്റെ ഉത്തരങ്ങള്‍ നിന്റെ ഉള്ളില്‍...
നിന്റെ മാര്‍ഗ്ഗം നിന്റെ ഉള്ളില്‍...
നിന്റെ ബലം നിന്റെ ഉള്ളില്‍.. 
നിനക്കുള്ള സഹായങ്ങള്‍ നിന്റെ ഉള്ളില്‍...
നിന്റെ ആരോഗ്യം നിന്റെ ഉള്ളില്‍....  
നിന്റെ ധൈര്യം നിന്റെ ഉള്ളില്‍... 
നിന്റെ ഉപായങ്ങള്‍ നിന്റെ ഉള്ളില്‍...
നിന്റെ പദവികള്‍ നിന്റെ ഉള്ളില്‍...
നിന്റെ മൂല്യം നിന്റെ ഉള്ളില്‍..
നിന്റെ പരിശ്രമങ്ങള്‍ നിന്റെ ഉള്ളില്‍..
നിന്റെ സാധനകള്‍ നിന്റെ ഉള്ളില്‍...
നിന്റെ ജീവിതം നിന്റെ ഉള്ളില്‍...

എല്ലാം നിന്റെ ഉള്ളില്‍..
നിന്റെ കൃഷ്ണനും നിന്റെ ഉള്ളില്‍...

പുറം ലോകം മറന്നു ഉള്ളില്‍ പ്രവേശിക്കു..
ലോകത്തെ അകറ്റിയിട്ടു നിന്റെ ഉള്ളില്‍ തിരയു...
 

Tuesday, September 20, 2011

പത്മനാഭാ തരു..

രാധേകൃഷ്ണാ

പത്മനാഭാ...ഭക്തി തരു! 
പത്മനാഭാ...വിനയം തരു!
      പത്മനാഭാ... വിശ്വാസം തരു!
പത്മനാഭാ... ശ്രദ്ധ തരു! 
പത്മനാഭാ...നാമജപം തരു!
പത്മനാഭാ...നല്ല മനസ്സ് തരു!
പത്മനാഭാ... ഗുരു ഭക്തി തരു!
പത്മനാഭാ... ധാരാളം സത്സംഗം തരു!
പത്മനാഭാ... ഭക്തര്‍കളുടെ ദര്‍ശനം തരു!
 പത്മനാഭാ... നിന്റെ ഇഷ്ടം പോലെ തരു!
പത്മനാഭാ... നിന്നെ തന്നെ തരു!
പത്മനാഭാ...നിന്റെ ഹൃദയത്തില്‍ ഒരിടം തരു! 
    പത്മനാഭാ...ക്ഷേത്രത്തില്‍ ഒരു കൈങ്കര്യം തരു!
പത്മനാഭാ...അനന്തപുരിയില്‍ ഇടം തരു!  
പത്മനാഭാ... നിന്റെ മടിയില്‍ മരണം തരു!
പത്മനാഭാ...നിന്റെ തിരുവടിയില്‍ ജന്മം തരു!
പത്മനാഭാ... നിന്റെ അരികില്‍ ഒരിടം തരു!  
പത്മനാഭാ...എനിക്കു ഒരു മുത്തം തരു!
 പത്മനാഭാ... നിന്റെ താമര തരു! 
പത്മനാഭാ... നിന്റെ കിടക്ക തരു!
  പത്മനാഭാ...നിന്റെ നാഭിയില്‍ ഇടം തരു!

പത്മനാഭാ... പത്മനാഭാ...
എന്റെ ഓമനേ!
എന്റെ തങ്കമേ!
എന്റെ പൊന്നേ!

തരു..തരു..തരു..
പത്മനാഭാ...തരു!  

Monday, September 19, 2011

ഹൃദയം നിറഞ്ഞ നന്ദി.

രാധേകൃഷ്ണാ 

എന്റെ അഹംഭാവത്തെ തവിടുപൊടിയാക്കി
എനിക്കു വിനയം നല്‍കിയ 
എന്റെ കഷ്ടങ്ങള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി!

എന്നെ അപമാനിച്ചു, എനിക്കു വൈരാഗ്യം 
വരാന്‍ കാരണക്കാരായ എന്നെ വിരോധിയായി
കരുതുന്നവര്‍ക്കു ഹൃദയം നിറഞ്ഞ നന്ദി!

എനിക്കു വേദന നല്‍കി മറ്റുള്ളവരുടെ 
വേദനകള്‍ എനിക്കു മനസ്സിലാക്കി തന്ന
എന്റെ രോഗങ്ങള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി!  
എനിക്കു ആരോഗ്യത്തിന്റെ ആവശ്യത്തെ
ഉള്ളതു പോലെ പറഞ്ഞു തന്ന എന്റെ
ശരീരത്തിനും, ബലഹീനതയ്ക്കും എന്റെ 
 ഹൃദയം നിറഞ്ഞ നന്ദി!

   എന്നെ ആഴത്തില്‍ ചിന്തിപ്പിച്ച എനിക്കു
വളരെയേറെ ദുഃഖങ്ങള്‍ നല്‍കിയ 
എന്റെ പ്രശ്നങ്ങള്‍ക്കു എന്റെ
ഹൃദയം നിറഞ്ഞ നന്ദി! 

എന്റെ ബലത്തെ ഞാന്‍ സ്വയം മനസ്സിലാക്കി
എന്റെ ജീവിതം സ്വയം നയിക്കാന്‍ 
കാരണമായ, എന്നെ ഒറ്റപ്പെടുത്തിയവര്‍ക്കു
ഹൃദയം നിറഞ്ഞ നന്ദി! 

എന്റെ ശരീരാംഗംഗളുടെ പ്രാധാന്യം
എനിക്കു നന്നായി മനസ്സിലാക്കി തന്ന
വികലാംഗര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി! 

മനുഷ്യ ജീവിതം സ്ഥായിയാതല്ല എന്നു
എനിക്കു മനസ്സിലാക്കിത്തന്ന മരണത്തിനു
 ഹൃദയം നിറഞ്ഞ നന്ദി! 

എന്റെ മാതാപിതാക്കളുടെ മഹത്വത്തെ 
എന്റെ ബുദ്ധിയില്‍ അമര്‍ത്തി പതിപ്പിച്ച 
അനാഥാശ്രമ വാസികള്‍ക്കു
ഹൃദയം നിറഞ്ഞ നന്ദി! 

ഒരു പുഞ്ചിരി കൊണ്ടു ലോകം തന്നെ
വശത്താക്കാം എന്നതി എളുപ്പത്തില്‍
മനസ്സിലാക്കിത്തന്ന കുഞ്ഞുങ്ങള്‍ക്ക്‌
ഹൃദയം നിറഞ്ഞ നന്ദി! 

ധനം മാത്രം കൊണ്ടു ജീവിതത്തില്‍
സര്‍വ സുഖവും ലഭിക്കില്ല എന്നു കാട്ടിതന്ന
സ്വൈരമില്ലാത്ത പണക്കാര്‍ക്കു
 ഹൃദയം നിറഞ്ഞ നന്ദി! 
            
ഭക്തി എന്നത്‌ വെളിവേഷമല്ല എന്നു
    എനിക്കു മനസ്സിലാക്കിത്തന്ന വേഷധാരികള്‍ക്കു
 ഹൃദയം നിറഞ്ഞ നന്ദി! 

നാമജപത്തിന്റെ അത്ഭുത മഹിമയെ എനിക്കു 
ശരിക്കും കാണിച്ചു തന്ന എന്റെ പാപങ്ങള്‍ക്കു
    ഹൃദയം നിറഞ്ഞ നന്ദി! 

ഓരോ പ്രാവശ്യവും മനുഷ്യരാല്‍ 
കബളിക്കപ്പെട്ടു കൊണ്ടിരിക്കുന്ന എന്നെ 
അവരുടെ സ്വയരൂപം എനിക്കു 
കാണിച്ചു തന്ന എന്റെ കൃഷ്ണനു
ഹൃദയം നിറഞ്ഞ നന്ദി! 
 

 ഇനിയും പലര്‍ക്കും പറയാനുണ്ട്!
ഈ ആയുസ്സ് പോരാ...
   
ഞാന്‍ ആത്മാവാണ് എന്നു എനിക്കു 
മനസ്സിലാക്കിത്തന്ന എന്റെ ഗുരുവിന്റെ അടുക്കല്‍
enne കൊണ്ടെത്തിച്ച എന്റെ ജീവിതത്തിനു
ഹൃദയം നിറഞ്ഞ നന്ദി! 

ഞാന്‍ എന്നും കടപ്പെട്ടവനാണ്!
ഹൃദയം നിറഞ്ഞ നന്ദി! 

Sunday, September 18, 2011

കൃഷ്ണന്റെ ആശീര്‍വാദം

രാധേകൃഷ്ണാ

എല്ലാം ശരിയായി നടക്കുമ്പോള്‍ നീ വിശ്വാസത്തോടെ
ഇരുന്നാല്‍ അതിന്റെ പേര്‍ വിശ്വാസമല്ല!
ഒന്നും ശരിയായി നടക്കാത്തപ്പോഴും നീ
ധൈര്യത്തോടെ ഇരുന്നാല്‍ അതിന്റെ
പേരാണ് വിശ്വാസം!

നീ വിചാരിച്ചതെല്ലാം നടന്നു നിനക്കു ബലം 
തോന്നിയാല്‍ അതിന്റെ പേരു വിശ്വാസമല്ല..
നീ വിചാരിക്കാത്ത ഭീകരതകള്‍ നിനക്കു നടന്നാലും
നീ തളരാതിരുനാല്‍ അതിന്റെ പേരാണ് വിശ്വാസം!
ഉറ്റവരും ഉടയവരും നിന്നെ സഹായിക്കുമ്പോള്‍ 
നീ സമാധാനമായി ഇരുന്നാല്‍ അതിന്റെ പേരു
വിശ്വാസമല്ല...
നിന്നെ സഹായിക്കാന്‍ ഒരുത്തരും ഇല്ലാത്ത
സമയത്തും, നീ പക്വതയോടെ ഇരുന്നാല്‍
അതിന്റെ പേരാണ് വിശ്വാസം!

എല്ലാരും നിന്നെ കൊണ്ടാടുമ്പോള്‍ നീ
സന്തോഷമായി ഇരുന്നാല്‍ അതിന്റെ പേരു
വിശ്വാസമല്ല..
എല്ലാവരും നിന്നെ അപമാനിച്ചു ഒതുക്കുമ്പോള്‍
അവരുടെ മുന്നില്‍ ജയിക്കാന്‍ പോരാടിയാല്‍
അതിന്റെ പേരാണ് വിശ്വാസം!

നിന്റെ പരിശ്രമങ്ങളെല്ലാം വിജയിക്കാന്‍ നീ 
നല്ലപോലെ ഉപായം കണ്ടാല്‍
അതിന്റെ പേരു വിശ്വാസമല്ല..
നിന്റെ എല്ലാ പരിശ്രമങ്ങളും തോറ്റു പോയി, 
നീ അതില്‍ നിന്നും പാഠം പഠിച്ചു, നീ
വീണ്ടും പരിശ്രമിച്ചു കൊണ്ടിരുന്നാല്‍ 
അതിന്റെ പേരാണ് വിശ്വാസം!

എല്ലാവരും നിന്നോടു വിശ്വസ്തതയോടെ ഇരിക്കുമ്പോള്‍
നീ തെളിഞ്ഞ തീരുമാനങ്ങള്‍ എടുത്താല്‍ 
അതിന്റെ പേരു വിശ്വാസമല്ല..
നിനക്കു വേണ്ടപ്പെട്ടവര്‍ എല്ലാവരും നിന്റെ മുതുകില്‍
കുത്തിക്കൊണ്ടിരിക്കുമ്പോഴും നീ തെളിഞ്ഞ
വഴിയിലൂടെ പോയാല്‍ 
അതിന്റെ പേരാണ് വിശ്വാസം!

നിന്റടുത്തു എല്ലാം ഉള്ളപ്പോള്‍ നിന്റെ ഭാവിയെ
കുറിച്ചു വ്യാകുലതകള്‍ ഒന്നും ഇല്ലാതെ ഇരുന്നാല്‍
അതിന്റെ പേരു വിശ്വാസമല്ല!
 നിന്റടുത്തു ഒന്നും തന്നെ ഇല്ലാത്ത സമയത്തിലും 
നിന്റെ ഭാവിയെ കുറിച്ചു നീ ഭയപ്പെടാതിരുന്നാല്‍
അതിന്റെ പേരാണ് വിശ്വാസം!

നിനക്കു വിശ്വാസം ഉണ്ടോ?
വിശ്വാസം ഉണ്ടെങ്കില്‍ നല്ലത്!

വിശ്വാസമാണ് കൃഷ്ണന്റെ ആശീര്‍വാദം!
അതു മനസ്സിലാകാതെ അലയുന്ന കൂട്ടം...

Saturday, September 17, 2011

വീണു... എഴുന്നേല്‍ക്കു...

രാധേകൃഷ്ണാ

പത്തു പ്രാവശ്യം താഴെ വീണാല്‍
ആയിരം പ്രാവശ്യം എഴുന്നേല്‍ക്കു!

അമ്പത് പ്രാവശ്യം ചതിക്കപ്പെട്ടാല്‍ 
പത്തായിരം പ്രാവശ്യം ചതിയില്‍പ്പെടാതിരിക്കു!

നൂറു പ്രാവശ്യം തോറ്റു പോയാല്‍
ലക്ഷം പ്രാവശ്യം ജയിക്കു!
ആയിരം പ്രാവശ്യം അപമാനിതനായാല്‍
കോടി പ്രാവശ്യം മാനിതനാകു!
കോടി പ്രാവശ്യം പേടിച്ചു പോയാല്‍
പല കോടി പ്രാവശ്യം ധൈര്യമായിരിക്കു!

വിടരുത്..
സ്വയം നിന്നെ ബലഹീനനാക്കരുത്!
 
 മറന്നു പോകരുത്!
നിന്റെ ഉള്ളില്‍ ഉള്ള ശക്തിയെ മറക്കരുത്!

കളയരുത്..
നിന്റെ ഉള്ളില്‍ പുതഞ്ഞു കിടക്കുന്ന കഴിവിനെ
കളയരുത്!

വിട്ടു കൊടുക്കരുത്..
നിന്റെ പരിശ്രമങ്ങളെ വിട്ടു കൊടുക്കരുത്!

നീ വീണതു കണക്കില്‍ കൊല്ലരുത്..
നീ എഴുന്നേറ്റത് മാത്രം ഓര്‍ത്തു വയ്ക്കു!  

നീ തോറ്റു പോയത് ഓര്‍ത്തു ദുഃഖിക്കരുത്..
നീ ജയിച്ചത്‌ ഓര്‍ത്തു ഇനിയും ജയിക്കു!

നീ അപമാനിതനായത് ഓര്‍ത്തു കരയരുത്..
നിനക്കു ലഭിച്ച പെരുമ ഓര്‍ത്തു ജയിച്ചു കാണിക്കു!

  ഇവിടെ ആര്‍ക്കും സമയമില്ല..
നിന്റെ പുലമ്പല്‍ കേട്ടു നിനക്കു സമാധാനം
പറയാന്‍..  

നിന്റെ തോല്‍വികളില്‍ 
നിനക്കു തോള് കൊടുക്കാന്‍.. 

നിന്റെ ബലഹീനതകളില്‍ നിന്നെ
 സഹായിക്കാന്‍...

ഇവിടെ ആര്‍ക്കും സമയമില്ല...
ഇത് ജയിക്കുന്നവരുടെ ലോകം..
ഇത് ജയിക്കുന്നവര്‍ക്കായുള്ള ലോകം!

ഇവിടെ തോറ്റവരെ ശ്ലാഘിക്കാറില്ല!
ഇവിടെ പുലമ്പുന്നവര്‍ക്കു മതിപ്പില്ല!
ഇവിടെ കരയുന്നവര്‍ പെരുമ അര്‍ഹിക്കുന്നില്ല!

നിനക്കു സഹായത്തിനു ആരും വേണ്ടാ!
മനുഷ്യരെ വിശ്വസിച്ചു നിന്റെ നേരം
പാഴാക്കരുത്!
നീ തന്നെ വീണു..നീ തന്നെ എഴുന്നേല്‍ക്കു..
നീ തന്നെ തോറ്റു..നീ തന്നെ ജയിക്കു...
നീ തന്നെ അപമാനിതനായി..നീ തന്നെ മര്യാദ സമ്പാദിക്കു..

നീ തന്നെ എഴുന്നേല്‍ക്കണം..
നിന്നെ കൈ കൊടുത്തു ഉയര്‍ത്താന്‍ 
ഈ ലോകത്തിനു സമയമില്ല!
നീ തന്നെ ജയിക്കണം..
നിനക്കു മാര്‍ഗ്ഗം പറഞ്ഞു തരാന്‍
ഈ ലോകത്തിനു ക്ഷമയില്ല!

നീ തന്നെ മര്യാദ സമ്പാദിക്കണം.. 
നിനക്കു മര്യാദ നല്‍കാന്‍ ഇവിടെ
ആരും തയ്യാറല്ല!
ശ്രമിക്കു...പ്രാപിക്കും..
പോരാടൂ...ലഭിക്കും..
തീരുമാനിക്കു..നിരൂപിക്കും..

Thursday, September 15, 2011

എനിക്കു ഇല്ല..

രാധേകൃഷ്ണാ 
ഈ ശരീരം കൃഷ്ണന്റെ സ്വത്തു...
ഈ മനസ്സ് കൃഷ്ണന്റെ സ്വത്തു...

 ഈ ജീവന്‍ കൃഷ്ണന്റെ സ്വത്തു... 

 ഈ ജീവിതം കൃഷ്ണന്റെ സ്വത്തു...

അതു കൊണ്ടു എന്നെയും, എന്നെ സംബന്ധിച്ച
എല്ലാവറ്റിനെയും രക്ഷിക്കുന്ന ചുമതല കൃഷ്ണനാണ്!
 എനിക്കു ഒരു ചുമതലയും ഇല്ല!
എനിക്കു വിധിച്ചിട്ടുള്ള കര്‍ത്തവ്യങ്ങളെ നേരാം വണ്ണം
ചെയ്യാന്‍ മാത്രമേ എനിക്കു അധികാരം ഉള്ളു!

രക്ഷിക്കുന്ന ചുമതല എനിക്കില്ല!
രക്ഷിക്കുന്നതിന്റെ ഫലവും എനിക്കില്ല!
രക്ഷിക്കുന്ന ഭയവും എനിക്കില്ല!
രക്ഷിക്കാനുള്ള ആകുലതയും എനിക്കില്ല!
രക്ഷിക്കാനുള്ള അധികാരവും എനിക്കില്ല!
രക്ഷിക്കാനുള്ള ബലവും എനിക്കില്ല!
രക്ഷിക്കാനുള്ള ധൈര്യവും എനിക്കില്ല!
 രക്ഷിക്കാനുള്ള കടമയും എനിക്കില്ല!
  
എല്ലാം കൃഷ്ണന്റെ ഇഷ്ടം!
അവനു എല്ലാം അറിയാം!
അവനു എല്ലാം സാധിക്കും!
അവനാണ് എല്ലാം ചെയ്യുന്നത്!

ഞാന്‍ അവന്റെ കുഞ്ഞ്‌!
എന്റെ ജീവിതം ഇത് വരെ അവന്‍ നടത്തി!
ഇപ്പോഴും നടത്തുന്നുണ്ട്!
ഇനിയും നടത്തും!

ഞാന്‍ വന്നതു ജീവിക്കാന്‍ വേണ്ടി മാത്രം! 
അവന്‍ തരുന്നതു അനുഭവിച്ചു കൊണ്ടു..
അവനെ ചിതിച്ചു കൊണ്ടു...
അവന്റെ നാമം ഉരുവിട്ടു കൊണ്ടു...
ആനന്ദമായി ജീവിക്കുന്നതാണ് എന്റെ കടമ!

അതു മാത്രം ഞാന്‍ ചെയ്യും!
എന്റെ ജീവിതം സുലഭമായി, സുഖമായി
പോയിക്കൊണ്ടിരിക്കുന്നു.

Wednesday, September 14, 2011

വിവാഹം!

രാധേകൃഷ്ണാ 
രണ്ടു ഹൃദയം ഒരേ ചിന്ത ചെയ്യാന്‍ വിവാഹം...

രണ്ടു ശരീരം, ഒരേ സുഖം അനുഭവിക്കാന്‍ വിവാഹം..

രണ്ടു ജീവന്‍ ഒരേ ഭക്തിയില്‍ വിഹരിക്കാന്‍ വിവാഹം..
രണ്ടു പേര്‍ ഒരേ വഴിയില്‍ ചെല്ലാന്‍ വിവാഹം..
രണ്ടു കുടുംബങ്ങള്‍ ഒരു കുടംബമായി 
മാറാന്‍ വിവാഹം..

രണ്ടു ജീവന്‍ ഒരു പരമാത്മാവില്‍ 
ശരണാഗതി ചെയ്യാന്‍ വിവാഹം..

രണ്ടു അനവേഷണങ്ങള്‍ ഒരു തീരുമാനത്തില്‍
എത്താന്‍ വിവാഹം..

രാണ്ടുപേര്‍ മൂന്നായി, നാലായി,
പലരായി വളരാന്‍ വിവാഹം..

രണ്ടു പേരും മറ്റവര്‍ക്കു വേണ്ടി വിട്ടുവീഴ്ച
ചെയ്യാന്‍ വിവാഹം...
 
രണ്ടു പേര്‍ ചേര്‍ന്നു ഒരു ഉപായം
രൂപീകരിക്കാന്‍ വിവാഹം...
 രണ്ടു പേര്‍ തീരുമാനിച്ചു ഒരു 
ചെലവു ചെയ്യാന്‍ വിവാഹം...

രണ്ടു പേര്‍ ഒരു ലക്‌ഷ്യം കൊള്ളാന്‍ വിവാഹം..
  
ഒരാളുടെ ആശ രണ്ടു പേര്‍ മനസ്സിലാക്കാന്‍
വിവാഹം..

ഒരാളുടെ ആവശ്യം രണ്ടു പേര്‍ ചേര്‍ന്നു
പൂര്‍ത്തീകരിക്കാന്‍ വിവാഹം..

രണ്ടു പേരുടെ കുറവുകള്‍ രണ്ടു പേര്‍ 
തിരുത്താന്‍ വിവാഹം..

രണ്ടു പേരുടെ നിറവുകള്‍ രണ്ടു പേര്‍ 
ശ്ലാഘിക്കാന്‍ വിവാഹം..

രണ്ടു പേരുടെ ആരോഗ്യം രണ്ടു പേര്‍ 
ശ്രദ്ധിക്കാന്‍ വിവാഹം..

രണ്ടു പേരുടെ സൌന്ദര്യം രണ്ടു പേര്‍ 
ആസ്വദിക്കാന്‍ വിവാഹം..

രണ്ടു കുടുംബത്തെയും രണ്ടു പേരും
ശ്രദ്ധിക്കാന്‍ വിവാഹം..

രണ്ടു പേര്‍ ഒരു ആഹാരം കഴിക്കാന്‍ 
വിവാഹം..

രണ്ടുപേര്‍ ഒരു നിഴലില്‍ ഒതുങ്ങാന്‍
 വിവാഹം..

രണ്ടുപേര്‍ ഒരു മഴയില്‍ നനയാന്‍
  വിവാഹം..

രണ്ടുപേര്‍ ഒരു ചന്ദ്രനെ ആസ്വദിക്കാന്‍
 വിവാഹം..

രണ്ടു പേര്‍ ഒരു കിടക്കയില്‍ ഉറങ്ങാന്‍
    വിവാഹം..

രണ്ടുപേര്‍ ഒരു ആശീര്‍വാദം ലഭിക്കാന്‍ 
  വിവാഹം..

രണ്ടുപേര്‍ ഒറ്റ സമ്പാദ്യം 
സമ്പാദിക്കാന്‍ വിവാഹം..

രണ്ടുപേര്‍ രണ്ടുപേരുടെ മാനം 
സംരക്ഷിക്കാന്‍ വിവാഹം.. 

       രണ്ടുപേര്‍ ഒരു വഴിത്തിരിവില്‍ ജീവിതത്തില്‍ 
ഒന്നു ചേരാന്‍ വിവാഹം.. 

രണ്ടുപേരുടെ kashtangale ഒരാള്‍ ആനന്ദത്തോടെ
ചുമക്കാന്‍ വിവാഹം..

രണ്ടുപേര്‍ ഒരു ഭാവിയിലേക്കു യാത്ര ചെയ്യാന്‍
വിവാഹം..
ഒരു ആണും ഒരു പെണ്ണും ഒരു ജീവിതം
ജീവിക്കാന്‍ വിവാഹം...

ആരു ആദ്യം പോകുമെന്നറിയാതെ
സീമയില്ലാത്ത സ്നേഹം പകരാന്‍ വിവാഹം..

രണ്ടുപേരും ഒന്നിച്ചു മേല്‍ ലോകം പോകാന്‍
 വിവാഹം..

ആരെങ്കിലും ഒരാള്‍ പോയാലും സ്മരണ തന്നെ
സുഖമായി ഒരാള്‍ക്കു വാഴാന്‍ വിവാഹം... 

വിവാഹം ഒരു വരം...
വിവാഹം ഒരു സുഖം...
വിവാഹം ഒരു തപസ്സ്...
 വിവാഹം ഒരു സംഗീതം..
വിവാഹം ഒരു ആഹാരം...
 വിവാഹം ഒരു ത്യാഗം..
വിവാഹം ഒരു ബലം..
  വിവാഹം ഒരു യോഗം..
 വിവാഹം ഒരു പ്രസാദം.. 
  വിവാഹം ഒരു വഴിത്തിരിവ്... 
 വിവാഹം ഒരു ദൈവീകം..
 വിവാഹം ഒരു സന്തോഷം.

വിവാഹത്തെ കൃഷ്ണന്റെ അനുഗ്രഹമായി 
കരുതിയാല്‍ തീര്‍ച്ചയായും വിവാഹം 
ഭംഗിയുള മണമുള്ള ഒരു പൂവ് തന്നെയാണ്..
നിന്റെ വിവാഹം കഴിഞ്ഞോ?!?  

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP