വരിക...
രാധേകൃഷ്ണാ
തടസ്സങ്ങളെ വരിക..
എത്ര തടസ്സങ്ങള്‍ വന്നാലും
ഞാന്‍ തളരില്ല!
പ്രശ്നങ്ങളെ വരിക...
എത്ര പ്രശ്നങ്ങള്‍ വന്നാലും
ഞാന്‍ ഓടില്ല!
ഉപദ്രവങ്ങളേ വരിക..
എത്ര ഉപദ്രവങ്ങള്‍ വന്നാലും
എന്റെ പരിശ്രമം വിടില്ല!
കുഴപ്പങ്ങളെ വരിക...
കോടി കുഴപ്പങ്ങള്‍ വന്നാലും
എന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല!
കര്‍മ വിനകളെ വരിക...
എന്റെ കൃഷ്ണന്‍ എന്റടുത്തുള്ളപ്പോള്‍
എനിക്കു ഭയമില്ല!
തോല്‍വികളെ വരിക..
എത്ര തോല്‍വികള്‍ വന്നാലും
ഞാന്‍ തളര്‍ന്നു പോവില്ല!
ഞാന്‍ തോറ്റു കൊടുക്കില്ല!
ഞാന്‍ തളര്‍ന്നു പോവില്ല!
ഞാന്‍ ഓടി പോവില്ല!
ഞാന്‍ കരഞ്ഞു കൊണ്ടു മൂലയില്‍
ചെന്നിരിക്കില്ല!
ഞാന്‍ മറ്റുള്ളവരോടു ആവലാതി
പറയില്ല!
പോരാടി ജയിച്ചേ തീരു...
ഇതിനെ ആര്‍ക്കും തടുക്കാന്‍ സാധിക്കില്ല!
എന്റെ കൃഷ്ണന്‍ എന്റെ ബലം!
ലോകത്തിന്റെ ആദി ശക്തി എന്റെ
ബലമായിരിക്കുമ്പോള്‍
ഞാന്‍ ജയിച്ചേ തീരു..
ഞാന്‍ ജയിക്കുന്നതു തീര്‍ച്ച...
ഞാന്‍ ജയിക്കുന്നതു തീര്‍ച്ച...
ഞാന്‍ ജയിക്കുന്നതു തീര്‍ച്ച...
സത്യം..സത്യം...സത്യം...
0 comments:
Post a Comment