നീ പാപിയല്ല!!!
രാധേകൃഷ്ണാ
തെറ്റു ചെയ്യുന്നത് മനുഷ്യ സ്വഭാവം.
അതു കൊണ്ടു നീ പാപിയല്ല!
ആശിക്കുന്നത് മനുഷ്യ സ്വഭാവം.
അതു കൊണ്ടു നീ പാപിയല്ല!
കഷ്ടം വരുന്നതു ജീവിതത്തില്‍ സഹജം.
അതു കൊണ്ടു നീ പാപിയല്ല!
രോഗം വരുന്നതു ശരീരത്തിന്റെ ഘടന.
അതു കൊണ്ടു നീ പാപിയല്ല!
തോറ്റു പോകുന്നതു വളരെ സ്വാഭാവികം.
അതു കൊണ്ടു നീ പാപിയല്ല!
അംഗഹീനം ഒരു കുറവല്ല.
അതു കൊണ്ടു നീ പാപിയല്ല!
നഷ്ടം വരുന്നതു നന്മയ്ക്കു.
അതു കൊണ്ടു നീ പാപിയല്ല!
ജനനം എന്നതു രഹസ്യം.
അതു കൊണ്ടു നീ പാപിയല്ല!
ദാരിദ്ര്യം സ്ഥായിയല്ല.
അതു കൊണ്ടു നീ പാപിയല്ല!
അപമാനം നിരന്തരമല്ല.
അതു കൊണ്ടു നീ പാപിയല്ല!
നീ നിന്നെ തിരുത്താന്‍ വന്നിരിക്കുന്നു.
അതു കൊണ്ടു നീ പാപിയല്ല!
ഉടനെ തിരുത്താന്‍ പറ്റില്ല.
അതു കൊണ്ടു നീ പാപിയല്ല!
കാലം നിനക്കു പക്വതയേകുന്നു.
അതു കൊണ്ടു നീ പാപിയല്ല!
നീ ഈശ്വരന്റെ കുഞ്ഞു.
അതു കൊണ്ടു നീ പാപിയല്ല!
നീ പാപിയല്ല! നീ പാപിയല്ല!
പാപത്തിന്റെ ശമ്പളം മരണമല്ല.
അതു കൊണ്ടു നീ പാപിയല്ല!
സത്യമായും നീ പാപിയല്ല!
തീര്‍ച്ചയായും നീ പാപിയല്ല!
0 comments:
Post a Comment