നീ ശവമാണോ?
രാധേകൃഷ്ണാ
ജയമോ പരാജയമോ
പരിശ്രമം ഉപേക്ഷിക്കരുതു!
പ്രശസ്തിയോ അപമാനമോ
പരിശ്രമം ഉപേക്ഷിക്കരുതു!
ജീവിതമോ മരണമോ എന്തായാലും
പരിശ്രമം ഉപേക്ഷിക്കരുതു!
സുഖമോ ദുഃഖമോ വന്നാലും
പരിശ്രമം ഉപേക്ഷിക്കരുതു!
ലാഭമോ നഷ്ടമോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും
പരിശ്രമം ഉപേക്ഷിക്കരുതു!
സഹായം ലഭിച്ചാലും ഇല്ലെങ്കിലും
പരിശ്രമം ഉപേക്ഷിക്കരുതു!
ഉയര്‍ച്ചയോ താഴ്ച്ചയോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
പ്രശംസയോ, ശകാരമോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
ചിരിയോ, കരച്ചിലോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
നീ ബാലശാലിയോ ബലഹീനനോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
നീ ബുദ്ധിമാനോ വിഡ്ഢിയോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
നീ ധീരനോ, ഭീരുവോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
ആണോ പെണ്ണോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
ചെറുപ്പക്കാരനോ വൃദ്ധനോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
ദരിദ്രനോ ധനികനോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
അനാഥനോ ബാന്ധവനോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
സുന്ദരനോ, അല്ലാത്തവനോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
നല്ലവനോ ദുഷ്ടനോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
ആസ്തീകനോ നാസ്തീകനോ ആയാലും
പരിശ്രമം ഉപേക്ഷിക്കരുതു!
പരിശ്രമിക്കാത്തവന്‍ മനുഷ്യനല്ല!
ശവം പരിശ്രമിക്കാറില്ല!
നീ ശവമാണോ?
അതോ ജീവനോടെ ഇരിക്കുന്നോ?
ശവമാണെങ്കില്‍ പരിശ്രമിക്കണ്ടാ...
ജീവനുണ്ടെങ്കില്‍ ജീവന്‍ പോകുന്നവരെ
പരിശ്രമിക്കുക....
0 comments:
Post a Comment