Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, September 21, 2011

നിന്റെ ഉള്ളില്‍..

രാധേകൃഷ്ണാ

നീ ഭയപ്പെടുന്നുണ്ടോ?
എന്റെ ഭയം എന്നെ വിട്ടു പോകുന്നു എന്നു പറയു! 
 ഒരു ദിവസം ഭയം പോയതു അറിയും!

നീ വ്യാകുലപ്പെടുന്നുണ്ടോ? 
എന്റെ വ്യാകുലതകള്‍ എല്ലാം തീര്‍ന്നു 
എന്നു പറയു!
ഒരുദിവസം വ്യാകുലത പോയതു അറിയും!
നീ തടിച്ചിരിക്കുകയാണോ?
ഞാന്‍ മെലിഞ്ഞു എന്നു പറയു!
ഒരു ദിവസം നീ മെലിഞ്ഞത് അറിയും!

നീ ദുര്‍ബ്ബലനായിരിക്കുകയാണോ?
ഞാന്‍ ബലവാനായി എന്നു പറയു!
ഒരു ദിവസം നിന്റെ ബലം നീ അറിയും!
  
നീ വിഡ്ഢിയായിരിക്കുന്നുവോ? 
ഞാന്‍ വിഡ്ഢിയല്ല എന്നു പറയു!
ഒരു ദിവസം നിന്റെ അറിവിനെ ലോകം പുകഴ്ത്തും!

നീ തോറ്റു കൊണ്ടേ ഇരിക്കുന്നോ? 
ഞാന്‍ ജയിക്കുന്നു എന്നു പറയു!
ഒരു ദിവസം നിന്റെ വിജയത്തെ 
ഈ ലോകം പറയും!


നീ രോഗഗ്രസ്തനായിരിക്കുന്നുവോ?
ഞാന്‍ ആരോഗ്യമായിരിക്കുന്നു എന്നു പറയു!
ഒരു ദിവസം നിന്റെ ശരീരത്തിന്റെ ശക്തി
നിനക്കു അനുഭവപ്പെടും!


നിന്നെ കൊണ്ടു പറ്റില്ലയോ?
എന്നെ കൊണ്ടു എല്ലാം പറ്റും എന്നുപറയു!
ഒരു ദിവസം നീ ചെയ്തു തീര്‍ക്കും!


നിന്റെ ജീവിതത്തില്‍ ഒരുപാടു പ്രശ്നങ്ങളാണോ?
എനിക്കു ഒരു പ്രശ്നവും ഇല്ല എന്നു പറയു!
ഒരു ദിവസം ജീവിതത്തിന്റെ സുഖം
നിനക്കു മനസ്സിലാകും!

വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്നോ?
ഇനി വഞ്ചിക്കപ്പെടുകയില്ല എന്നു പറയു!
ഒരു ദിവസം സത്യമായും നിന്നെ ആരും
വഞ്ചിക്കാന്‍ പറ്റാത്ത സ്ഥിതി വരും! 

പറയു...
നിന്റെ മനസ്സിനോട് പറയു...
ആരും ഇല്ലാത്തപ്പോഴും പറയു...

ആരുണ്ടെങ്കിലും രഹസ്യമായി നിന്റെ
മനസ്സിനോട് പറയു...
പറഞ്ഞു കൊണ്ടേ ഇരിക്കു!

നിന്റെ മനസ്സിനോട് നീ പറയു...
നീ തന്നെ നിന്നെ ശ്രദ്ധിക്കു...
നീ സ്വയം സഹായിക്കു...


നിനക്കു നീ തന്നെ സേവകന്‍..
നിനക്കു നീ തന്നെ തലവന്‍.. 
നിനക്കു നീ തന്നെ തോഴന്‍...

നിന്റെ ആവശ്യങ്ങള്‍ നിന്റെ ഉള്ളില്‍..
നിന്റെ ആനന്ദങ്ങള്‍ നിന്റെ ഉള്ളില്‍...
നിന്റെ വിജയങ്ങള്‍ നിന്റെ ഉള്ളില്‍..
നിന്റെ പരിഹാരങ്ങള്‍ നിന്റെ ഉള്ളില്‍...
നിന്റെ ഉത്തരങ്ങള്‍ നിന്റെ ഉള്ളില്‍...
നിന്റെ മാര്‍ഗ്ഗം നിന്റെ ഉള്ളില്‍...
നിന്റെ ബലം നിന്റെ ഉള്ളില്‍.. 
നിനക്കുള്ള സഹായങ്ങള്‍ നിന്റെ ഉള്ളില്‍...
നിന്റെ ആരോഗ്യം നിന്റെ ഉള്ളില്‍....  
നിന്റെ ധൈര്യം നിന്റെ ഉള്ളില്‍... 
നിന്റെ ഉപായങ്ങള്‍ നിന്റെ ഉള്ളില്‍...
നിന്റെ പദവികള്‍ നിന്റെ ഉള്ളില്‍...
നിന്റെ മൂല്യം നിന്റെ ഉള്ളില്‍..
നിന്റെ പരിശ്രമങ്ങള്‍ നിന്റെ ഉള്ളില്‍..
നിന്റെ സാധനകള്‍ നിന്റെ ഉള്ളില്‍...
നിന്റെ ജീവിതം നിന്റെ ഉള്ളില്‍...

എല്ലാം നിന്റെ ഉള്ളില്‍..
നിന്റെ കൃഷ്ണനും നിന്റെ ഉള്ളില്‍...

പുറം ലോകം മറന്നു ഉള്ളില്‍ പ്രവേശിക്കു..
ലോകത്തെ അകറ്റിയിട്ടു നിന്റെ ഉള്ളില്‍ തിരയു...
 

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP