കൃഷ്ണന്റെ ആശീര്‍വാദം
രാധേകൃഷ്ണാ
എല്ലാം ശരിയായി നടക്കുമ്പോള്‍ നീ വിശ്വാസത്തോടെ
ഇരുന്നാല്‍ അതിന്റെ പേര്‍ വിശ്വാസമല്ല!
ഒന്നും ശരിയായി നടക്കാത്തപ്പോഴും നീ
ധൈര്യത്തോടെ ഇരുന്നാല്‍ അതിന്റെ
പേരാണ് വിശ്വാസം!
നീ വിചാരിച്ചതെല്ലാം നടന്നു നിനക്കു ബലം
തോന്നിയാല്‍ അതിന്റെ പേരു വിശ്വാസമല്ല..
നീ വിചാരിക്കാത്ത ഭീകരതകള്‍ നിനക്കു നടന്നാലും
നീ തളരാതിരുനാല്‍ അതിന്റെ പേരാണ് വിശ്വാസം!
ഉറ്റവരും ഉടയവരും നിന്നെ സഹായിക്കുമ്പോള്‍
നീ സമാധാനമായി ഇരുന്നാല്‍ അതിന്റെ പേരു
വിശ്വാസമല്ല...
നിന്നെ സഹായിക്കാന്‍ ഒരുത്തരും ഇല്ലാത്ത
സമയത്തും, നീ പക്വതയോടെ ഇരുന്നാല്‍
അതിന്റെ പേരാണ് വിശ്വാസം!
എല്ലാരും നിന്നെ കൊണ്ടാടുമ്പോള്‍ നീ
സന്തോഷമായി ഇരുന്നാല്‍ അതിന്റെ പേരു
വിശ്വാസമല്ല..
എല്ലാവരും നിന്നെ അപമാനിച്ചു ഒതുക്കുമ്പോള്‍
അവരുടെ മുന്നില്‍ ജയിക്കാന്‍ പോരാടിയാല്‍
അതിന്റെ പേരാണ് വിശ്വാസം!
നിന്റെ പരിശ്രമങ്ങളെല്ലാം വിജയിക്കാന്‍ നീ
നല്ലപോലെ ഉപായം കണ്ടാല്‍
അതിന്റെ പേരു വിശ്വാസമല്ല..
നിന്റെ എല്ലാ പരിശ്രമങ്ങളും തോറ്റു പോയി,
നീ അതില്‍ നിന്നും പാഠം പഠിച്ചു, നീ
വീണ്ടും പരിശ്രമിച്ചു കൊണ്ടിരുന്നാല്‍
അതിന്റെ പേരാണ് വിശ്വാസം!
എല്ലാവരും നിന്നോടു വിശ്വസ്തതയോടെ ഇരിക്കുമ്പോള്‍
നീ തെളിഞ്ഞ തീരുമാനങ്ങള്‍ എടുത്താല്‍
അതിന്റെ പേരു വിശ്വാസമല്ല..
നിനക്കു വേണ്ടപ്പെട്ടവര്‍ എല്ലാവരും നിന്റെ മുതുകില്‍
കുത്തിക്കൊണ്ടിരിക്കുമ്പോഴും നീ തെളിഞ്ഞ
വഴിയിലൂടെ പോയാല്‍
അതിന്റെ പേരാണ് വിശ്വാസം!
നിന്റടുത്തു എല്ലാം ഉള്ളപ്പോള്‍ നിന്റെ ഭാവിയെ
കുറിച്ചു വ്യാകുലതകള്‍ ഒന്നും ഇല്ലാതെ ഇരുന്നാല്‍
അതിന്റെ പേരു വിശ്വാസമല്ല!
നിന്റടുത്തു ഒന്നും തന്നെ ഇല്ലാത്ത സമയത്തിലും
നിന്റെ ഭാവിയെ കുറിച്ചു നീ ഭയപ്പെടാതിരുന്നാല്‍
അതിന്റെ പേരാണ് വിശ്വാസം!
നിനക്കു വിശ്വാസം ഉണ്ടോ?
വിശ്വാസം ഉണ്ടെങ്കില്‍ നല്ലത്!
വിശ്വാസമാണ് കൃഷ്ണന്റെ ആശീര്‍വാദം!
അതു മനസ്സിലാകാതെ അലയുന്ന കൂട്ടം...
0 comments:
Post a Comment