Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, September 25, 2011

ഇനിയെല്ലാം സുഖം!

രാധേകൃഷ്ണാ

നിനക്കു നല്ലതു...
എല്ലാം നിനക്കു നല്ലതു...
ഇതു വരെ നടന്നത് നല്ലതു തന്നെ. 
ഇപ്പോള്‍ നടക്കുന്നതെല്ലാം നന്മയ്ക്കു തന്നെ. 
ഇനി നടക്കാനുള്ളതും നന്മയ്ക്കു തന്നെ.

ഇതിനെ നിന്റെ ഹൃദയത്തില്‍ 
ആഴത്തില്‍ എഴുതി വയ്ക്കു.
നല്ലതു മാത്രം എനിക്ക് നടക്കുന്നു.
നല്ലതു മാത്രം ഇതുവരെ നടന്നു.
നല്ലതു മാത്രമേ നടക്കുകയുള്ളു.
നല്ലപോലെ ആലോചിച്ചാല്‍ നിനക്കിതു
മനസ്സിലാകും.
ഞാന്‍ നിന്റെ മനസ്സ് ധൈര്യപ്പെടുത്താന്‍
പറഞ്ഞതല്ല ഇതു.
ഞാന്‍ നിനക്കു വിശ്വാസം വരാനായി
പറഞ്ഞതല്ല ഇതു.
ഞാന്‍ നിന്നെ സമാധാനിപ്പിക്കാനായി
പറഞ്ഞതല്ല ഇതു.
ഇതാണ് സത്യം.
എല്ലാരുടെ ജീവിതത്തിലും ഇതു സത്യം.
നീ തോറ്റു പോയതു നല്ലതിനാണ്!
നീ അപമാനിക്കപ്പെട്ടതും നല്ലതിനാണ്!
നീ രോഗ ഗ്രസ്തനായതും നല്ലതിനാണ്!
നീ നഷ്ടപ്പെട്ടതും നല്ലതിനാണ്!
നീ കഷ്ടപ്പെട്ടതും നല്ലതിനാണ്!
നീ വഞ്ചിതനായതും നല്ലതിനാണ്!
ഇവയൊക്കെ നിനക്കു പക്വത നല്‍കിയിരിക്കുന്നു.
ഭൂത കാലം നിനക്കു പാഠം 
പഠിപ്പിച്ചിരിക്കുന്നു.
വര്‍ത്തമാന കാലത്തില്‍ അതൊക്കെ 
മനസ്സിലാക്കി ജയിക്കാന്‍ പഠിക്കു.
ഭാവി നിന്നെ പ്രകീര്‍ത്തിക്കാന്‍ കാത്തിരിക്കുന്നു.

എന്തും നല്ലതിനാണ്.
നല്ലതു മാത്രമാണ്...

നിന്റെ ജീവിതത്തില്‍ എന്തു നടന്നാലും
അതെല്ലാം  നന്മയ്ക്കാണ്.
ഇതു മറക്കരുതു.
ഒരിക്കലും ഇതു നിഷേധിക്കരുത്‌!
 ഇതാണ് ഭക്തിയുടെ രഹസ്യം!

എല്ലാം നന്മയ്ക്കു എന്നാ ചിന്ത
ഒറ്റ ദിവസത്തില്‍ വരില്ല.
ആദ്യം നീ വിശ്വാസിക്ക്..
പിന്നെ കുറച്ചു മനസ്സിലാകും.

അതിനെ മുറുകെ പിടിക്കുക.
പിന്നെ നന്നായി മനസ്സിലാകും.

ലോകം ചീത്തയാണ്‌.
നിന്നെ ഇങ്ങനെ എല്ലാം നന്മയ്ക്കു എന്ന
ചിന്തയില്‍ ഇരിക്കാന്‍ സമ്മതിക്കില്ല.

അതിനെ മാറി കടന്നു നീ ഇതു  നിരന്തരമായി
നിന്റെ മനസ്സില്‍ പതിച്ചു വെക്കണം.

എല്ലാം നല്ലതാണ്!

മനസ്സില്‍ പതിച്ചു തുടങ്ങിയോ?
സഭാഷ്! ഇനി എല്ലാം സുഖം തന്നെയാണ്!  

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP