വീണു... എഴുന്നേല്‍ക്കു...
രാധേകൃഷ്ണാ
പത്തു പ്രാവശ്യം താഴെ വീണാല്‍
ആയിരം പ്രാവശ്യം എഴുന്നേല്‍ക്കു!
അമ്പത് പ്രാവശ്യം ചതിക്കപ്പെട്ടാല്‍
പത്തായിരം പ്രാവശ്യം ചതിയില്‍പ്പെടാതിരിക്കു!
നൂറു പ്രാവശ്യം തോറ്റു പോയാല്‍
ലക്ഷം പ്രാവശ്യം ജയിക്കു!
ആയിരം പ്രാവശ്യം അപമാനിതനായാല്‍
കോടി പ്രാവശ്യം മാനിതനാകു!
കോടി പ്രാവശ്യം പേടിച്ചു പോയാല്‍
പല കോടി പ്രാവശ്യം ധൈര്യമായിരിക്കു!
വിടരുത്..
സ്വയം നിന്നെ ബലഹീനനാക്കരുത്!
മറന്നു പോകരുത്!
നിന്റെ ഉള്ളില്‍ ഉള്ള ശക്തിയെ മറക്കരുത്!
കളയരുത്..
നിന്റെ ഉള്ളില്‍ പുതഞ്ഞു കിടക്കുന്ന കഴിവിനെ
കളയരുത്!
വിട്ടു കൊടുക്കരുത്..
നിന്റെ പരിശ്രമങ്ങളെ വിട്ടു കൊടുക്കരുത്!
നീ വീണതു കണക്കില്‍ കൊല്ലരുത്..
നീ എഴുന്നേറ്റത് മാത്രം ഓര്‍ത്തു വയ്ക്കു!
നീ തോറ്റു പോയത് ഓര്‍ത്തു ദുഃഖിക്കരുത്..
നീ ജയിച്ചത് ഓര്‍ത്തു ഇനിയും ജയിക്കു!
നീ അപമാനിതനായത് ഓര്‍ത്തു കരയരുത്..
നിനക്കു ലഭിച്ച പെരുമ ഓര്‍ത്തു ജയിച്ചു കാണിക്കു!
ഇവിടെ ആര്‍ക്കും സമയമില്ല..
നിന്റെ പുലമ്പല്‍ കേട്ടു നിനക്കു സമാധാനം
പറയാന്‍..
നിന്റെ തോല്‍വികളില്‍
നിനക്കു തോള് കൊടുക്കാന്‍..
നിന്റെ ബലഹീനതകളില്‍ നിന്നെ
സഹായിക്കാന്‍...
ഇവിടെ ആര്‍ക്കും സമയമില്ല...
ഇത് ജയിക്കുന്നവരുടെ ലോകം..
ഇത് ജയിക്കുന്നവര്‍ക്കായുള്ള ലോകം!
ഇവിടെ തോറ്റവരെ ശ്ലാഘിക്കാറില്ല!
ഇവിടെ പുലമ്പുന്നവര്‍ക്കു മതിപ്പില്ല!
ഇവിടെ കരയുന്നവര്‍ പെരുമ അര്‍ഹിക്കുന്നില്ല!
നിനക്കു സഹായത്തിനു ആരും വേണ്ടാ!
മനുഷ്യരെ വിശ്വസിച്ചു നിന്റെ നേരം
പാഴാക്കരുത്!
നീ തന്നെ വീണു..നീ തന്നെ എഴുന്നേല്‍ക്കു..
നീ തന്നെ തോറ്റു..നീ തന്നെ ജയിക്കു...
നീ തന്നെ അപമാനിതനായി..നീ തന്നെ മര്യാദ സമ്പാദിക്കു..
നീ തന്നെ എഴുന്നേല്‍ക്കണം..
നിന്നെ കൈ കൊടുത്തു ഉയര്‍ത്താന്‍
ഈ ലോകത്തിനു സമയമില്ല!
നീ തന്നെ ജയിക്കണം..
നിനക്കു മാര്‍ഗ്ഗം പറഞ്ഞു തരാന്‍
ഈ ലോകത്തിനു ക്ഷമയില്ല!
നീ തന്നെ മര്യാദ സമ്പാദിക്കണം..
നിനക്കു മര്യാദ നല്‍കാന്‍ ഇവിടെ
ആരും തയ്യാറല്ല!
ശ്രമിക്കു...പ്രാപിക്കും..
പോരാടൂ...ലഭിക്കും..
തീരുമാനിക്കു..നിരൂപിക്കും..
0 comments:
Post a Comment