എനിക്കു ഇല്ല..
രാധേകൃഷ്ണാ
ഈ ശരീരം കൃഷ്ണന്റെ സ്വത്തു...
ഈ മനസ്സ് കൃഷ്ണന്റെ സ്വത്തു...
ഈ ജീവന്‍ കൃഷ്ണന്റെ സ്വത്തു...
ഈ ജീവിതം കൃഷ്ണന്റെ സ്വത്തു...
അതു കൊണ്ടു എന്നെയും, എന്നെ സംബന്ധിച്ച
എല്ലാവറ്റിനെയും രക്ഷിക്കുന്ന ചുമതല കൃഷ്ണനാണ്!
എനിക്കു ഒരു ചുമതലയും ഇല്ല!
എനിക്കു വിധിച്ചിട്ടുള്ള കര്‍ത്തവ്യങ്ങളെ നേരാം വണ്ണം
ചെയ്യാന്‍ മാത്രമേ എനിക്കു അധികാരം ഉള്ളു!
രക്ഷിക്കുന്ന ചുമതല എനിക്കില്ല!
രക്ഷിക്കുന്നതിന്റെ ഫലവും എനിക്കില്ല!
രക്ഷിക്കുന്ന ഭയവും എനിക്കില്ല!
രക്ഷിക്കാനുള്ള ആകുലതയും എനിക്കില്ല!
രക്ഷിക്കാനുള്ള അധികാരവും എനിക്കില്ല!
രക്ഷിക്കാനുള്ള ബലവും എനിക്കില്ല!
രക്ഷിക്കാനുള്ള ധൈര്യവും എനിക്കില്ല!
രക്ഷിക്കാനുള്ള കടമയും എനിക്കില്ല!
എല്ലാം കൃഷ്ണന്റെ ഇഷ്ടം!
അവനു എല്ലാം അറിയാം!
അവനു എല്ലാം സാധിക്കും!
അവനാണ് എല്ലാം ചെയ്യുന്നത്!
ഞാന്‍ അവന്റെ കുഞ്ഞ്!
എന്റെ ജീവിതം ഇത് വരെ അവന്‍ നടത്തി!
ഇപ്പോഴും നടത്തുന്നുണ്ട്!
ഇനിയും നടത്തും!
ഞാന്‍ വന്നതു ജീവിക്കാന്‍ വേണ്ടി മാത്രം!
അവന്‍ തരുന്നതു അനുഭവിച്ചു കൊണ്ടു..
അവനെ ചിതിച്ചു കൊണ്ടു...
അവന്റെ നാമം ഉരുവിട്ടു കൊണ്ടു...
ആനന്ദമായി ജീവിക്കുന്നതാണ് എന്റെ കടമ!
അതു മാത്രം ഞാന്‍ ചെയ്യും!
എന്റെ ജീവിതം സുലഭമായി, സുഖമായി
പോയിക്കൊണ്ടിരിക്കുന്നു.
0 comments:
Post a Comment