Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, September 19, 2011

ഹൃദയം നിറഞ്ഞ നന്ദി.

രാധേകൃഷ്ണാ 

എന്റെ അഹംഭാവത്തെ തവിടുപൊടിയാക്കി
എനിക്കു വിനയം നല്‍കിയ 
എന്റെ കഷ്ടങ്ങള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി!

എന്നെ അപമാനിച്ചു, എനിക്കു വൈരാഗ്യം 
വരാന്‍ കാരണക്കാരായ എന്നെ വിരോധിയായി
കരുതുന്നവര്‍ക്കു ഹൃദയം നിറഞ്ഞ നന്ദി!

എനിക്കു വേദന നല്‍കി മറ്റുള്ളവരുടെ 
വേദനകള്‍ എനിക്കു മനസ്സിലാക്കി തന്ന
എന്റെ രോഗങ്ങള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി!  
എനിക്കു ആരോഗ്യത്തിന്റെ ആവശ്യത്തെ
ഉള്ളതു പോലെ പറഞ്ഞു തന്ന എന്റെ
ശരീരത്തിനും, ബലഹീനതയ്ക്കും എന്റെ 
 ഹൃദയം നിറഞ്ഞ നന്ദി!

   എന്നെ ആഴത്തില്‍ ചിന്തിപ്പിച്ച എനിക്കു
വളരെയേറെ ദുഃഖങ്ങള്‍ നല്‍കിയ 
എന്റെ പ്രശ്നങ്ങള്‍ക്കു എന്റെ
ഹൃദയം നിറഞ്ഞ നന്ദി! 

എന്റെ ബലത്തെ ഞാന്‍ സ്വയം മനസ്സിലാക്കി
എന്റെ ജീവിതം സ്വയം നയിക്കാന്‍ 
കാരണമായ, എന്നെ ഒറ്റപ്പെടുത്തിയവര്‍ക്കു
ഹൃദയം നിറഞ്ഞ നന്ദി! 

എന്റെ ശരീരാംഗംഗളുടെ പ്രാധാന്യം
എനിക്കു നന്നായി മനസ്സിലാക്കി തന്ന
വികലാംഗര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി! 

മനുഷ്യ ജീവിതം സ്ഥായിയാതല്ല എന്നു
എനിക്കു മനസ്സിലാക്കിത്തന്ന മരണത്തിനു
 ഹൃദയം നിറഞ്ഞ നന്ദി! 

എന്റെ മാതാപിതാക്കളുടെ മഹത്വത്തെ 
എന്റെ ബുദ്ധിയില്‍ അമര്‍ത്തി പതിപ്പിച്ച 
അനാഥാശ്രമ വാസികള്‍ക്കു
ഹൃദയം നിറഞ്ഞ നന്ദി! 

ഒരു പുഞ്ചിരി കൊണ്ടു ലോകം തന്നെ
വശത്താക്കാം എന്നതി എളുപ്പത്തില്‍
മനസ്സിലാക്കിത്തന്ന കുഞ്ഞുങ്ങള്‍ക്ക്‌
ഹൃദയം നിറഞ്ഞ നന്ദി! 

ധനം മാത്രം കൊണ്ടു ജീവിതത്തില്‍
സര്‍വ സുഖവും ലഭിക്കില്ല എന്നു കാട്ടിതന്ന
സ്വൈരമില്ലാത്ത പണക്കാര്‍ക്കു
 ഹൃദയം നിറഞ്ഞ നന്ദി! 
            
ഭക്തി എന്നത്‌ വെളിവേഷമല്ല എന്നു
    എനിക്കു മനസ്സിലാക്കിത്തന്ന വേഷധാരികള്‍ക്കു
 ഹൃദയം നിറഞ്ഞ നന്ദി! 

നാമജപത്തിന്റെ അത്ഭുത മഹിമയെ എനിക്കു 
ശരിക്കും കാണിച്ചു തന്ന എന്റെ പാപങ്ങള്‍ക്കു
    ഹൃദയം നിറഞ്ഞ നന്ദി! 

ഓരോ പ്രാവശ്യവും മനുഷ്യരാല്‍ 
കബളിക്കപ്പെട്ടു കൊണ്ടിരിക്കുന്ന എന്നെ 
അവരുടെ സ്വയരൂപം എനിക്കു 
കാണിച്ചു തന്ന എന്റെ കൃഷ്ണനു
ഹൃദയം നിറഞ്ഞ നന്ദി! 
 

 ഇനിയും പലര്‍ക്കും പറയാനുണ്ട്!
ഈ ആയുസ്സ് പോരാ...
   
ഞാന്‍ ആത്മാവാണ് എന്നു എനിക്കു 
മനസ്സിലാക്കിത്തന്ന എന്റെ ഗുരുവിന്റെ അടുക്കല്‍
enne കൊണ്ടെത്തിച്ച എന്റെ ജീവിതത്തിനു
ഹൃദയം നിറഞ്ഞ നന്ദി! 

ഞാന്‍ എന്നും കടപ്പെട്ടവനാണ്!
ഹൃദയം നിറഞ്ഞ നന്ദി! 

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP