Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, September 9, 2011

മുതല്‍മുടക്ക്‌

രാധേകൃഷ്ണാ
ഞാന്‍ മുതല്‍ മുടക്കി.... 
ഇന്നുവരെ എന്റെ ജീവിതത്തില്‍
 ഞാന്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. 
 എന്റെ ജീവിതം നല്‍കിയത് എല്ലാം 
 എന്റെ ജീവിതത്തില്‍ തന്നെ
മുതല്‍ മുടക്കി.
എന്റെ തോല്‍വികളെ നിരന്തര 
 പരിശ്രമത്തില്‍ മുതല്‍ മുടക്കി.
 എന്റെ തെറ്റുകളെ ഭാവിയില്‍ 
കരുതലോടെയിരിക്കാന്‍ മുതല്‍ മുടക്കി. 
 എന്റെ ശോകങ്ങളെ കുറവില്ലാത്ത
ആനന്ദത്തില്‍ മുതല്‍ മുടക്കി. 
എന്റെ അപമാനങ്ങളെ 
നശിക്കാത്ത പ്രശസ്തിയില്‍ മുതല്‍ മുടക്കി. 
 എന്റെ പ്രശ്നങ്ങളെ നിരന്തരമായ
പരിഹാരങ്ങളില്‍ മുതല്‍ മുടക്കി. 
എന്റെ അശ്രദ്ധയെ 
നല്ല ശ്രദ്ധയില്‍ മുതല്‍ മുടക്കി. 
 എന്റെ അവിശ്വാസങ്ങളെ ദൃഡമായ
വിശ്വാസത്തില്‍ മുതല്‍ മുടക്കി. 
എന്റെ ഹൃദയത്തിന്റെ വൃണങ്ങളെ
സമാധാനത്തില്‍ മുതല്‍ മുടക്കി. 
എന്റെ പേടികളെ തളരാത്ത 
ധൈര്യത്തില്‍ മുതല്‍ മുടക്കി. 
 എന്റെ സ്വാര്‍ത്ഥതയെ ശുദ്ധമായ
പരോപകാരത്തില്‍ മുതല്‍ മുടക്കി. 
 എന്റെ അഹംഭാവത്തെ നല്ല
വിനയത്തില്‍ മുതല്‍ മുടക്കി. 
എന്റെ ബലഹീനതകള
വലിയ ബലത്തില്‍ മുതല്‍ മുടക്കി. 
എന്റെ രോഗങ്ങളെ ആരോഗ്യത്തില്‍
മുതല്‍ മുടക്കി. 
എന്റെ നഷ്ടങ്ങളെ 
ജീവിതാനുഭവങ്ങളില്‍ മുതല്‍ മുടക്കി. 
 എന്റെ അലസതയെ 
ഉത്സാഹത്തില്‍ മുതല്‍ മുടക്കി. 

എന്റെ വെപ്രാളങ്ങളെ 
 സമാധാനത്തില്‍ മുതല്‍ മുടക്കി. 
എന്റെ കുഴപ്പങ്ങളെ 
 ദീര്‍ഘാലോചനകളില്‍ മുതല്‍ മുടക്കി.

എന്റെ ചോദ്യങ്ങളെ തെളിഞ്ഞ
അറിവില്‍ മുതല്‍ മുടക്കി. 
എന്റെ വെറുപ്പുകളെ നിഷ്കളങ്കമായ
ചിരിയില്‍ മുതല്‍ മുടക്കി. 
എന്റെ കരച്ചിലുകളെ 
വൈരാഗ്യത്തില്‍ മുതല്‍ മുടക്കി. 
എന്റെ അറിവില്ലായ്മയെ ഉന്നതമായ
ജ്ഞാനത്തില്‍ മുതല്‍ മുടക്കി. 
എന്റെ പാപങ്ങളെ കൃഷ്ണഭക്തിയില്‍
മുതല്‍ മുടക്കി. 
എന്റെ കുറ്റങ്ങളെ കൃഷ്ണന്റെ
കാരുണ്യത്തില്‍  മുതല്‍ മുടക്കി. 
എന്റെ വാക്കുകളെ ഭഗവാന്റെ
നാമജപത്തില്‍ മുതല്‍ മുടക്കി. 
എന്റെ ചിന്തകളെ ശരണാഗതി 
തത്വത്തില്‍ മുതല്‍ മുടക്കി. 
എന്റെ കാമത്തെ രാധയുടെ
പ്രേമത്തില്‍ മുതല്‍ മുടക്കി. 
എന്റെ ജീവിതത്തെ സദ്ഗുരുവിന്റെ
തിരുവടികളില്‍ മുതല്‍ മുടക്കി. 

ഈ ജീവിതത്തില്‍ ഞാന്‍ എല്ലാവറ്റിനെയും
മുതല്‍ മുടക്കി.

എന്റടുത്തു ഇനി ഒന്നും ബാക്കിയില്ല..

എന്റെ ജീവിതം ഇനി എനിക്കു തരാന്‍ 
പോകുന്നതിനെയും ഞാന്‍ മുതല്‍ മുടക്കും.


ഫലം പല ഇരട്ടിയാകും.


 എന്നെ ഞാന്‍ സത്സംഗത്തില്‍ മുതല്‍ മുടക്കി.
എന്നെ രക്ഷിക്കുന്ന ചുമതലയെ
ഭക്തന്മാരോടു മുതല്‍ മുടക്കി.

ഇനി  എനിക്കെന്താണ് ഒരു കുറവ്?

 ഞാന്‍ ഒരു രാജാവ്...
മരണം വരുന്നെങ്കില്‍ വരട്ടെ...
എന്റെ മരണത്തെ ഞാന്‍ മുക്തിയില്‍
മുതല്‍ മുടക്കി.
മുക്തിയെ കൃഷ്ണനില്‍ മുതല്‍ മുടക്കി.
 ഞാന്‍ സുഖിമാന്‍..

നീയും നിന്റെ പക്കലുള്ളത്‌ എല്ലാം 
 ഉടനെ തന്നെ മുതല്‍  മുടക്കു!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP