ജീവിച്ചാല്‍ സന്തോഷം!
ജീവിച്ചാല്‍ സന്തോഷം!
രാധേകൃഷ്ണ!
നീ കുന്തിയെ പോലെ ദുഖത്തെ വരമായി ചോദിക്കണ്ട
നേരിടുന്നപ്രയാസങ്ങളില്‍കൃഷ്ണഅനുഗ്രഹത്ത മനസ്സിലാക്കിയാല്‍ മതി!
നീ ദ്രൌപതിയെ പോലെ അപമാനപ്പെടണ്ടാ!
അപമാനങ്ങളില്‍ കൃഷ്ണന്‍ കൂടെ ഉണ്ടെന്ന്‍
വിശ്വസിച്ചാല്‍ മതി!
നീ പ്രഹ്ലാദനെ പോലെ ഭഗവാനെ തെളിയിക്കണ്ട!
ആര് എന്ത് പറഞ്ഞാലും നിന്റെ കൃഷ്ണനില്‍
വിശ്വാസം കൈവിടാതിരുന്നാല്‍ മതി!
നീ ധ്രുവനെ പോലെ കാട്ടില്‍ ചെന്ന തപസ്സ് ചെയ്യണ്ടാ!
ഇരിക്കുന്ന ഇടത്തിരുന്നു കൊണ്ടു തന്നെ
ഗുരു വാക്കിനനുസരിച്ച് നടന്നാല്‍ മാത്രം മതി!
നീ മീരയെ പോലെ വിഷം കുടിക്കണ്ട!
കൃഷ്ണന് എല്ലാം അറിയാമെന്ന് സമാധാനത്തോടെ
ഇരുന്നാല്‍ മാത്രം മതി!
നീ രാമാനുജരെ പോലെ സന്ന്യാസി ആകണ്ട!
ഭ്രാന്തമായ അതി മോഹങ്ങളും നിര്‍ബ്ബന്ധങ്ങളും
ഉപേക്ഷിച്ചാല്‍ മാത്രം മതി!
നീ നിന്റെ കൃഷ്ണനെ പിടിച്ചു കൊണ്ട്
വിടാതെ നാമജപം ചെയ്തു കൊണ്ട്,
നിന്റെ കടമകളെ ചെയ്തു കൊണ്ട്,
വരുന്നത് സ്വീകരിച്ചു കൊണ്ട്
ജീവിതം ശരിയായി നയിച്ചാല്‍ തന്നെ
സന്തോഷം!
0 comments:
Post a Comment