Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, November 29, 2009

എനിക്കും തരു!


എനിക്കും തരു!
രാധേകൃഷ്ണ 
    പ്രഹ്ലാദാ! നിന്നെ പോലൊരു മനം തരു!
        സ്വന്തം അഛന്‍ വിഷം തന്നപ്പോഴും 
കുറ്റം പറയാത്ത പ്രഹ്ലാദാ!
നിന്റെ ഉയര്‍ന്ന മനസ്സ് എനിക്കും തരു!

ബന്ധുക്കള്‍ എല്ലാവരും നാരായണനെ 
അസത്യം എന്ന്‍ നിരൂപിക്കാന്‍ ശ്രമിച്ചപ്പോഴും 
ഭഗവാനില്‍ മറാത്ത ഭക്തിയോട് കൂടെ ഇരുന്ന
പ്രഹ്ലാദാ! നിന്റെ മനസ്സ് എനിക്കും തരു!


മലയില്‍ നിന്നും ഉരുട്ടിവിട്ടപ്പോഴും തന്നെ കുറിച്ച്
ആതങ്കപ്പെടാതെ അന്തര്യാമിയായ ഭഗവാന്
ഒന്നും സംഭവിക്കരുതേ എന്ന്
ചിന്തിച്ച പ്രഹ്ലാദാ! അത് പോലെ
ഒരു മനസ്സ് എനിക്കും തരു!

ജപമാലയില്ലാതെ, ഭഗവാന്റെ ഒരു 
 ചിത്രം ഇല്ലാതെ, അര്‍ച്ചാ മൂര്‍ത്തി
പോലും ഇല്ലാതെ, നാരായണ നാമത്തെ 
വിടാതെ ജപിച്ചു, ശ്രീമന്‍ നാരായണനെ 
വശീകരിച്ച പ്രഹ്ലാദാ! 
ആ അത്ഭുത മനസ്സ് എനിക്കും തരു!


നശ്വരമായ ഈ ശരീരത്തിന് വേണ്ടി 
അനാവശ്യമായി ആടാതെ, കരയാതെ 
ആന ചവിട്ടാന്‍ വന്നപ്പോഴും ഒട്ടും പതറാത്ത 
ധീരനായ പ്രഹ്ലാദാ!
നിന്റെ പതറാത്ത മനസ്സ് എനിക്കും തരു!


ഗര്‍ഭത്തില്‍ വെച്ചു കേട്ട ഭഗവാന്റെ ദിവ്യ 
ചരിതങ്ങളെയും, ഗുരുവിന്റെ ഉപദേശത്തെയും
ജീവിതത്തില്‍ ഒരു നിമിഷം പോലും മറക്കാത്ത
പ്രഹ്ലാദാ! ആ ദിവ്യ മനസ്സ് എനിക്കും തരു!


ഭക്തിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ എല്ലാരും
ശ്രമിച്ചപ്പോഴും അവരെയും ഭക്തിയില്‍ കൊണ്ടുവന്നു
നാരായണ നാമം ജപിപ്പിച്ച പ്രഹ്ലാദാ!
നിന്റെ അസാധ്യമായ ആ ദൃഡ മനസ്സ്
എനിക്കും തരു!

 ചുറ്റുമുള്ളവരെല്ലാരും  പരിഹസിച്ചും, മനസ്സ്
നൊമ്പരപ്പെടുത്തിയും ശരീരത്തെ വേദനിപ്പിച്ചും,
നശിപ്പിക്കാന്‍ ശ്രമിച്ചപ്പോളെല്ലാം

തളരാത്ത ഭക്ത പ്രഹ്ലാദ!
ആ തളരാത്ത മനസ്സ് എനിക്കും തരു!

എവിടെ നാരായണന്‍ എന്ന്‍ ചോദിച്ച അഛനോട് 
തെല്ലും ആലോചിക്കാതെ, ധൈര്യമായി,
വിശ്വാസത്തോടു കൂടി  ഭഗവാന്‍ എവിടെയും
ഉണ്ട് എന്ന്‍ പറഞ്ഞ പ്രഹ്ലാദാ!
നിന്റെ ആ വിശ്വാസം നിറഞ്ഞ മനസ്സ് 
എനിക്കും തരു!


എവിടെയും ഉള്ള ഭഗവാന്‍ ഈ തൂണിലും
ഇപ്പോള്‍ ഉണ്ടെന്നു പറഞ്ഞു, ആ തൂണില്‍
ആര്‍ക്കും അറിയാത്ത നരസിംഹ വേഷത്തില്‍
ഇരുന്നവനെ നാരായണന്‍ എന്ന്‍ അറിഞ്ഞ 
അഞ്ചുവയസ്സ് ജ്ഞാനിയായ പ്രഹ്ലാദാ!
ആ മനസ്സിനെ എനിക്കും തരു!


എല്ലാവരും നരസിംഹമൂര്‍ത്തിയെ കണ്ടു 
വിറയ്ക്കുമ്പോള്‍ ഒട്ടും ഭയം ഇല്ലാതെ ഉഗ്ര മൂര്‍ത്തിയായ
അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് 
നരസിംഹസ്തോത്രം ചെയ്ത 
മിടുക്കന്‍ പ്രഹ്ലാദാ!
നിന്റെ ആ ധൈര്യമുള്ള മനസ്സിനെ
എനിക്കും തരു!


അഖിലാണ്ഡ കോടി ബ്രഹ്മണ്ഡ 
നായകനായ നരസിംഹമൂര്‍ത്തി വരം 
നല്‍കിയപ്പോഴും തന്റെ ഭക്തിക്കു വില പേശാതെ,
അച്ഛനു  സദ്ഗതിയെ യാചിച്ച 
പ്രഹ്ലാദാ! നിന്റെ നിസ്സ്വാര്‍ത്ഥ
മനസ്സ് എനിക്കും തരു! 

ഒന്നും പറയാനറിയില്ല എനിക്ക്! 
ലോകത്തെ കുറ്റം ചാര്‍ത്തി 
അടുത്തവരെ പഴി ചാരി 
കൃഷ്ണനെ നിന്ദിച്ചു കൊണ്ട് 
കരഞ്ഞ മുഖവുമായി ഒരു ജീവിതം,
ഞാന്‍ ഒരു നിമിഷം പോലും നയിക്കാന്‍ പാടില്ല!

എപ്പോഴും തോല്‍ക്കാതെ, തളരാതെ,
മറ്റുള്ളവരെ കുറ്റപ്പെടുത്താതെ,
ആരെയും പഴിക്കാതെ, ഭഗവാന്റെ
കരുണയെ സ്മരിച്ചു കൊണ്ടു, എന്നും
ചിരിച്ച മുഖത്തോട് കൂടി എല്ലാ ദു:ഖങ്ങളെയും
ജയിച്ചു ഭഗവാന്റെ ഇഷ്ടം പോലെ ഒരു 
ജീവിതം നയിക്കാന്‍, പ്രഹ്ലാദാ!
നിന്നോടു ഭിക്ഷ യാചിക്കുന്നു!
ഈ പാവത്തിന് നിന്റെ 
സന്മനസ്സിനെ എനിക്കു പ്രസാദമായി തരു!

നിന്നെ പോലെ എന്നെയും കണ്ടു എന്റെ
കൃഷ്ണന്‍ ആനന്ദിക്കാന്‍
നിന്റെ മനസ്സ് എനിക്കും തരു!








0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP