Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, November 30, 2009

നിന്റെ കൃഷ്ണന്റെ ആശ!

            

          നിന്റെ കൃഷ്ണന്റെ ആശ!
        രാധേകൃഷ്ണ  
                                  ഇങ്ങനെ ചിന്തിച്ചു നോക്കു!   
         ഇങ്ങനെ സ്വയം പറഞ്ഞു നോക്കു!

                   എന്റെ കൃഷ്ണന്റെ കൃപ കൊണ്ടു ഞാന്‍
         സന്തോഷമായി ഇരിക്കുന്നു!
       എന്റെ കൃഷ്ണന്റെ ആശീര്‍വാദത്താല്‍
ശരീരം ഊര്‍ജ്ജസ്വലതയോടെ ഇരിക്കുന്നു!
   എന്റെ കൃഷ്ണന്റെ അനുഗ്രഹത്താല്‍
ജീവിതം നന്നായി നടക്കുന്നു!
എന്റെ കൃഷ്ണന്റെ അരുളാല്‍
എന്റെ മനസ്സ് സ്വസ്ഥമായി ഇരിക്കുന്നു!
എന്റെ കൃഷ്ണന്റെ കൃപയാല്‍ എന്റെ
കുടുംബം സൌഖ്യമായി ഇരിക്കുന്നു!
എന്റെ കൃഷ്ണന്റെ കരുണയാല്‍ എന്റെ  
രോഗം ഇപ്പോള്‍ കുറയുന്നു!
എന്റെ കോപം കൃഷ്ണ ഭക്തിയാല്‍
നന്നായി കുറഞ്ഞു വരുന്നു!
എന്റെ കൃഷ്ണനാല്‍ എന്റെ 
പ്രശ്നങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു !
എന്റെ കൃഷ്ണന്റെ മാര്‍ഗ്ഗ ദര്‍ശനം കൊണ്ട് എന്റെ 
കര്‍ത്താവ്യങ്ങള്‍ ഞാന്‍ നന്നായി ചെയ്യുന്നു!
എന്റെ കൃഷ്ണന്‍ എന്റെ ആവശ്യങ്ങളെ ഭംഗിയായി 
പൂര്‍ത്തീകരിക്കുന്നു!
എന്റെ കൃഷ്ണനാല്‍ എന്റെ വീട്ടില്‍ എല്ലാരും 
ഇപ്പോള്‍ സമാധാനത്തോടെ ഇരിക്കുന്നു!
എന്റെ കൃഷ്ണനാല്‍ ഞാന്‍ ജോലിസ്ഥലത്തില്‍
കൃത്യമായി ജോലി ചെയ്യുന്നു!
എന്റെ കൃഷ്ണന്റെ കൃപാ കടാക്ഷത്താല്‍ 
എന്റെ ബുദ്ധി ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു!
എന്റെ കൃഷ്ണന്റെ സ്നേഹം കൊണ്ട് എന്റെ 
മനസ്സ് നിറഞ്ഞിരിക്കുന്നു!
എന്റെ കൃഷ്ണന്റെ മേല്‍നോട്ടം കൊണ്ടു 
എന്റെ ജീവിതം നന്നായിത്തന്നെ ഇരിക്കും!
എന്റെ കൃഷ്ണന്‍ എന്റെ കുഞ്ഞുങ്ങളെ 
ഭക്തിയില്‍ നന്നായി വാഴിക്കും!
എന്റെ കൃഷ്ണന്‍ എനിക്ക് കുട്ടികളായി 
ഭക്തന്മാരെ നല്‍കും!
എന്റെ കൃഷ്ണന്‍ എനിക്ക് ധാരാളം 
സത് വിഷയങ്ങളെ പഠിപ്പിച്ചു തരുന്നു!
എന്റെ കൃഷ്ണന്‍ എന്നെ ഒരിക്കലും തെറ്റായ 
മാര്‍ഗ്ഗത്തില്‍ പോകാന്‍ അനുവദിക്കില്ല!
എന്റെ കൃഷ്ണന്‍ എനിക്ക് അഹംഭാവം 
വരാതെ സംരക്ഷിക്കും!
എന്റെ കൃഷ്ണന്‍  എന്റെ മനസ്സിനെ 
ഭക്തിയില്‍ വിഹരിപ്പിക്കുന്നു!
എന്റെ കൃഷ്ണന്‍ എന്നെ എപ്പോഴും 
നാമജപം ചെയ്യിപ്പിക്കുന്നു!
എന്റെ കൃഷ്ണന്‍ എന്റെ കുടുംബത്തെ
എപ്പോഴും നല്ല സ്ഥിതിയില്‍ വയ്ക്കും!
എന്റെ കൃഷ്ണന്‍ എന്നെ ദു:സ്വഭാവങ്ങളില്‍ 
നിന്നും മോചിപ്പിച്ചു!
എന്റെ കൃഷ്ണന്‍ എന്റെ മനസ്സിന്റെ 
വ്യാകുലതകളെ നാശം ചെയ്തു!
എന്റെ കൃഷ്ണന്‍ എന്നെ നന്നായി ഉറക്കും!
എന്റെ കൃഷ്ണന്‍ എന്നെ രാവിലെ
ഉര്‍ജ്ജസ്വലതയോടെ ഉണര്‍ത്തും!
എന്റെ കൃഷ്ണന്‍ എനിക്കു നല്ല 
ഭര്‍ത്താവിനെ തരും!
എന്റെ കൃഷ്ണന്‍ എനിക്കു നല്ല
ഭാര്യയെ തരും!
എന്റെ രാധികാ റാണിയുടെ ഇഷ്ടത്തിനൊത്തു
ഞാന്‍ കൃഷ്ണനെ അനുഭവിക്കും!

ഇതു പോലെല്ലാം നിന്റെ ചിന്തകള്‍ 
മാറിയാല്‍, സത്യമായിട്ടും 
 നിന്റെ ജീവിതം ആനന്ദ പൂര്‍ണ്ണമാകും!
ഇതു ചെയ്യു!
ഉടനെ ചെയ്യു!
ഇപ്പോഴേ ചെയ്യു!
നീ നന്നായിരിക്കണം എന്നാണു 
നിന്റെ കൃഷ്ണന്റെ ആശ!
അതു നിറവേറ്റുമോ?
നിന്റെ കൃഷ്ണന്റെ ആശയെ നിന്റെ
കൃഷ്ണന്റെ അനുഗ്രഹത്താല്‍
സത്യമായും നീ നിറവേറ്റും!




0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP