Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, November 25, 2009

നിന്റെ ജീവിതം ജീവിക്കു!

                

                 നിന്റെ ജീവിതം ജീവിക്കു!                 
      രാധേകൃഷ്ണ       
       ഉറുമ്പ് ചിത്രശലഭത്തിന്റെ ജീവിതം
നയിക്കാന്‍ ആശിച്ചില്ല!
  പട്ടി സിംഹത്തെ നോക്കി ഒരു നാളും
അസൂയപ്പെട്ടില്ല! 
      ആന ആകാശത്തില്‍ പറക്കുന്ന കിളിയെ 
കണ്ട് കൊതിച്ചു ദീര്‍ഘനിശ്വാസം വിട്ടില്ല! 
കാക്ക കുയിലിന്റെ സംഗീതം കേട്ടു താനും 
അത് പോലെ പാടണം എന്ന്‍ തപിച്ചില്ല!
അതതിന്റെ ജീവിതം അവ ജീവിക്കുന്നു!
നീ മാത്രം എന്തിനു അസൂയപ്പെടുന്നു?
നീ മാത്രം എന്തിനു മറ്റുള്ളവരെ നോക്കുന്നത്?
നീ മാത്രം എന്തിനു പുലമ്പുന്നത്?
നീ മാത്രം എന്തിനു ദു:ഖിക്കുന്നത്?
നീ മാത്രം എന്തിനു ദീര്‍ഘനിശ്വാസം വിടുന്നത്?
നിന്റെ ജീവിതം വിശേഷപ്പെട്ടതാണ്!
മറ്റുള്ളവരുടെ ഉറക്കം നിനക്കു ഉറങ്ങാന്‍ പറ്റില്ല!
മറ്റുള്ളവരുടെ വിശപ്പിനു 
നിനക്കു ഭക്ഷണം കഴിക്കാന്‍ പറ്റില്ല!
മറ്റുള്ളവരുടെ ജീവിതം നിനക്കു നയിക്കാന്‍ പറ്റില്ല!
ആകാശം പോലെ ഭൂമി ഇല്ല!
ഭൂമി പോലെ കാറ്റു ഇല്ല!
കാറ്റു പോലെ അഗ്നി ഇല്ല!
അഗ്നി പോലെ വെള്ളം ഇല്ല!
ആലമരം പോലെ കപ്ലം ഇരിക്കില്ല!
പല്ലി പോലെ പുലി ഇല്ല!
തങ്കം പോലെ തകരം ഇല്ല!
ചക്കപ്പഴം പോലെ വാഴപ്പഴം ഇല്ല!
വഴുതനങ്ങ പോലെ വെണ്ടക്ക ഇല്ല!
തുണി പോലെ കരിങ്കല്ല്‌ ഇല്ല !
ശില്പം പോലെ സാധാരണ കരിങ്കല്ല്‌ ഇല്ല!
കസേര പോലെ കട്ടില്‍ ഇല്ല!
ഒരു മരത്തിലെ പഴങ്ങളില്‍ പോലും
ഒന്ന് പോലെ മറ്റത് ഇല്ല!
ഒരു അമ്മ പെറ്റ മക്കളില്‍ പോലും
ഒരാളെ പോലെ മറ്റൊരാള്‍ ഇല്ല!
ആണ്‍ ശരീരം പോലെ പെണ്‍ ശരീരം ഇല്ല!
ഇന്നലയെ പോലെ ഇന്ന് ഇല്ല!
ഇന്ന് പോലെ നാളെ ഇല്ല!
പോയ നിമിഷം പോലെ ഈ നിമിഷം ഇല്ല!
ഈ നിമിഷം പോലെ അടുത്ത നിമിഷം ഇല്ല!
ഒന്ന് പോലെ മറ്റൊന്ന് ഇല്ല!
എന്തിനധികം....
നിന്റെ തലവേദന പോലെ പല്ലു വേദന ഇല്ല!
നിന്റെ ദു:ഖ കണ്ണീര്‍ പോലെ ആനന്ദ കണ്ണീര്‍ ഇല്ല!
നിന്റെ കണ്ണ് പോലെ കാതു ഇല്ല!

ഇനിയെങ്കിലും നേരെ ചിന്തിക്കു!
 നീ പ്രത്യേകമാണ്..
നിന്റെ കൈ രേഖ പ്രത്യേകമാണ്.......
നിന്റെ തലമുടി പ്രത്യേകമാണ്....
നിന്റെ വിശപ്പ്‌ പ്രത്യേകമാണ് .....
നിന്റെ ആവശ്യം വേറെയാണ്....
നിന്റെ  ബലം വേറെയാണ് ....
നിന്റെ  ബലഹീനത  വേറെയാണ്....
നിന്റെ പ്രശ്നം വേറെയാണ്...
നിനക്കുള്ള പരിഹാരവും പ്രത്യേകമാണ്...
നിന്റെ ചിന്ത പ്രത്യേകമാണ്...
നിന്റെ മനസ്സ് പ്രത്യേകമാണ്...
നിന്റെ പ്രതീക്ഷ പ്രത്യേകമാണ്...
നിന്റെ അനുഭവം പ്രത്യേകമാണ്..
നിന്റെ ഭയം പ്രത്യേകമാണ്....
നിന്റെ വിശ്വാസം പ്രത്യേകമാണ്...
നിന്റെ ഉറക്കം പ്രത്യേകമാണ്...
നിന്റെ ശ്വാസം പ്രത്യേകമാണ്...
നിന്റെ പ്രാരബ്ധം പ്രത്യേകമാണ്....
നിന്റെ നൊമ്പരം പ്രത്യേകമാണ്...
നിന്റെ അന്വേഷണം പ്രത്യേകമാണ്..
നിന്റെ ചോദ്യം പ്രത്യേകമാണ്...
നിന്റെ ഉത്തരം പ്രത്യേകമാണ്....
നിന്റെ ജീവിതപാഠം പ്രത്യേകമാണ്...
നിന്റെ ജീവിതം വേറെയാണ്...
നിന്റെ ജീവിതം അതിശയമായതാണ്...
നിന്റെ ജീവിതം ആശ്ചര്യമായതാണ്...
നിന്റെ ജീവിതം അപൂര്‍വമായതാണ്...
നിന്റെ ജീവിതം അര്‍ത്ഥമുള്ളതാണ് ....
നിന്റെ ജീവിതം ഉത്തമമായതാണ്......
നിന്റെ നാമജപം പ്രത്യേകമാണ്....
നിന്റെ പ്രാര്‍ത്ഥന പ്രത്യേകമാണ്...
നിന്റെ കൃഷ്ണന്‍ പ്രത്യേകമാണ്... 

അതു കൊണ്ടു ഇനിയെങ്കിലും നിനക്കു ഗുരു 
ഉപദേശിച്ച ഭാഗവന്നാമം ജപിച്ചു കൊണ്ടു
നിന്റെ പ്രാര്‍ത്ഥനയെ ചെയ്ത്, 
നിന്റെ കൃഷ്ണനെ അനുഭവിച്ചു കൊണ്ടു 
ഇന്ന് മുതല്‍ ഇപ്പോള്‍ മുതല്‍
നിന്റെ ജീവിതം നയിക്കു!
ഇനിയും വിഡ്ഢിയെ പോലെ ജീവിതം
അധിക്ഷേപിക്കരുത്!
നിന്റെ ജീവിതം മലിനമാക്കരുത്!
നിന്റെ ജീവിതം അലക്ഷ്യപ്പെടുതരുത്!
നിന്റെ ജീവിതം വെറുക്കരുത്!
നിന്റെ ജീവിതം പാഴാക്കരുത്!
ഈ ജീവിതം നിനക്കു കൃഷ്ണന്‍
നല്‍കിയ വിശേഷപെട്ട പ്രസാദമാണ്!


                                 അതു ഓര്‍മ്മിച്ചു കൊള്ളു!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP