Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, November 24, 2009

നീ തന്നെയാണ് പ്രശ്നം!



                നീ തന്നെയാണ് പ്രശ്നം!
      രാധേകൃഷ്ണ 
     പ്രശ്നങ്ങളെ കണ്ടു ഓടുമ്പോഴാണ്
       അവ നിന്നെ തുരത്തുന്നത്. 
     പ്രശ്നങ്ങളെ കണ്ട്  പേടിക്കുമ്പോഴാണ്‌
അവ നിന്നെ പേടിപ്പിക്കുന്നത്!
പ്രശ്നങ്ങളില്‍ നിന്നും രക്ഷപെടാന്‍ നോക്കുമ്പോഴാണ് 
അവ നിന്നെ അതില്‍ കുടുക്കുന്നത്!
പ്രശ്നങ്ങളില്‍ നീ കരയുമ്പോഴാണ്‌
അവ നിന്നെ കരയിക്കുന്നത്!   
പ്രശ്നങ്ങളെ ചിന്തിച്ചു വേദനിക്കുമ്പോഴാണ്‌
അവ നിന്നെ വേദനിപ്പിക്കുന്നത്!
പ്രശ്നങ്ങളില്‍ നിന്റെ ബുദ്ധിസാമര്‍ത്ഥ്യം 
കാണിക്കുമ്പോഴാണ് അവ നിന്റെ 
ബുദ്ധിയെ കലക്കുന്നത് !
പ്രശ്നങ്ങളെ നേരിടാന്‍ എനിക്ക് വഴിയറിയാം 
എന്ന്‍ ചിന്തിക്കുമ്പോഴാണ് ഒരു വഴിയും 
കാണാതെ പോകുന്നത്!
പ്രശ്നങ്ങളെക്കുറിച്ച് മറ്റുള്ളവരോട്
പുലമ്പുമ്പോഴാണ്‌  അവ വലുതാകുന്നത്!   
എനിക്ക് മാത്രമേ പ്രശ്നങ്ങള്‍ ഉള്ളു എന്ന്‍
നീ ചിന്തിക്കുമ്പോഴാണ് അവ നിന്നെ
വിട്ടു പോകാത്തത്!
പ്രശ്നങ്ങള്‍ക്ക് പരിഹാരമേയില്ല എന്ന്‍ നീ 
ഒഴിഞ്ഞു മാറുമ്പോഴാണ് അവ നിന്നെ
ഭീരു ആക്കുന്നത്!
പ്രശ്നങ്ങളെ നിന്റെ ബലത്തെയും, അനുഭവത്തെയും 
കൊണ്ട് എതിര്‍ക്കുമ്പോഴാണ്‌  
അവ വളരെ മോശമാകുന്നത്!
പ്രശ്നങ്ങള്‍ക്ക് ഇത് മാത്രമാണ് പരിഹാരം 
എന്ന്‍ നീ തീരുമാനിക്കുമ്പോഴാണു 
ശരിയായ പരിഹാരം കിട്ടാതെ പോകുന്നത്!
പ്രശ്നങ്ങളെ കൊണ്ട് മറ്റുള്ളവരുടെ
സഹതാപത്തിനായി ശ്രമിക്കുമ്പോഴാണ്‌
അവ സങ്കീര്‍ണ്ണമാകുന്നത്!
മറ്റുള്ളവരുടെ പ്രശ്നങ്ങളെ കണ്ടു നീ
സന്തോഷിക്കുമ്പോഴാണ്‌ നിന്റെ പ്രശ്നങ്ങള്‍
നിന്നെ പീടിപ്പിക്കുന്നത്!

ലോകത്തില്‍ ആര്‍ക്കും പ്രശ്നങ്ങള്‍ ഇല്ല!
ചെറു പ്രായത്തിലും നിനക്കു പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു!
പക്ഷെ നീ അന്ന അത് കാര്യമായെടുത്തില്ല!

അത് കൊണ്ടു പ്രശ്നങ്ങളാല്‍ നിനക്കു പ്രശ്നമില്ല!
പ്രശ്നം നീ തന്നെയാണ്!
നിന്റെ മനസ്സാണ് പ്രശ്നം!
നിന്റെ സമീപനമാണ് പ്രശ്നം!
നിന്റെ സമീപനം മാറ്റി നോക്കു!

പ്രശ്നങ്ങളെ നീ നാമജപത്തോടു കൂടി എതിരിടുമ്പോള്‍ 
മാത്രം അവ നിനക്കു അടിയറ പറയുന്നു!

പ്രശ്നങ്ങളെ നീ ഭഗവാന്‍ കൃഷ്ണനോടു 
പറയുമ്പോള്‍ മാത്രം അവയ്ക്ക്
പരിഹാരം കാണുന്നു!
കൃഷ്ണനെ വിശ്വസിച്ചു പ്രയത്നം ചെയ്‌താല്‍
അത് ഒരിക്കലും വൃഥാ ആവില്ല!

കൃഷ്ണനെ വിശ്വസിച്ചവരും വെറുതെ പോയിട്ടില്ല!


നീയും ജീവിച്ചു കാണിക്കും!
ആതങ്കപ്പെടെണ്ടാ, കലങ്ങണ്ടാ  
സാവധാനത്തില്‍ ചിന്തിച്ചു നോക്കു!

മനുഷ്യനായി ജനിച്ചില്ലേ!
കുറച്ചു ബുദ്ധി ഉപയോഗിക്കു!





0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP