ആനന്ദം! ആനന്ദം! ആനന്ദം!
ആനന്ദം! ആനന്ദം! ആനന്ദം!
രാധേകൃഷ്ണ
ആനന്ദം കുമിഞ്ഞു കിടക്കുന്നു!
അനുഭവിക്കു! നന്നായി അനുഭവിക്കു!
ആത്മാവിനു തൃപ്തിയാകുന്നതു വരെ അനുഭവിക്കു !
ലോകത്ത് ആനന്ദരഹിതമായ ഒരു
കാര്യവും ഇല്ല!
നിന്റെ മനോഭാവം കൊണ്ടു മാത്രമാണ്
കൃഷ്ണന്‍ കോരിച്ചൊരിയുന്ന ആനന്ദത്തെ
നീ നഷ്ടപ്പെടുത്തുന്നത്!
പുലരുന്നതു മുതല്‍ രാത്രി
ഉറങ്ങുന്നതു വരെ ആനന്ദം തന്നെയാണ്!
ഉണരുമ്പോള്‍ ആനന്ദം, കൃഷ്ണാ എന്ന്‍ പറഞ്ഞു
കൃഷ്ണന്റെ കൂടെ ഉണര്‍ന്നാല്‍....
പല്ലുതേക്കുമ്പോഴും ആനന്ദം!
കൃഷ്ണനെ മുട്ടിക്കൊണ്ട് കൊണ്ടു പല്ലു
തേക്കുകയാണെന്ന് വിചാരിച്ചാല്‍...
എന്നും കുളിക്കുന്നതില്‍ ആനന്ദം!
കൃഷ്ണനെ വിളിച്ചു അവനെ കുളിപ്പിച്ച്
കൂടെ കുളിച്ചാല്‍......
വസ്ത്രം മാറ്റുന്നതില്‍ ആനന്ദം!
കൃഷ്ണനെ തന്നെ വസ്ത്രമായി കൃഷ്ണന്‍ തന്നെ
നമ്മെ ഉടുപ്പിച്ചാല്‍ .....
അലങ്കാരം ചെയ്യുന്നതില്‍ ആനന്ദം!
കൃഷ്ണന്റെ ഇഷ്ടം പോലെ കൃഷ്ണന്‍
തന്നെ നമ്മെ അലങ്കരിച്ചാല്‍....
പാചകം ചെയ്യുന്നതില്‍ ആനന്ദം!
കൃഷ്ണന്റെ ഇഷ്ടത്തിനൊത്ത് ചെയ്‌താല്‍.....
ഭക്ഷണം കഴിക്കുന്നതില്‍ ആനന്ദം!
കൃഷ്ണനു കോരി കൊടുത്തു കൃഷ്ണ പ്രസാദമായി
ഭക്തന്മാരോടു കൂടി ചേര്‍ന്ന് അവനോടു
സംസാരിച്ചു കൊണ്ടു കഴിച്ചാല്‍....
പഠിക്കുന്നതില്‍ ഒരു ആനന്ദം!
കൃഷ്ണന്റെ ഇഷ്ടത്തിനൊത്തു പാഠങ്ങളെ
കൃഷ്ണനു വേണ്ടി പഠിച്ചാല്‍....
സമ്പാദിക്കുന്നതില്‍ ആനന്ദം!
കൃഷ്ണനു വിവിധ പൂജകള്‍ നിവേദ്യങ്ങള്‍ അര്‍പ്പിക്കാന്‍,
കുടുംബത്തോട് കൂടി സത്സംഗം അനുഭവിക്കാന്‍,
കൃഷ്ണനു വേണ്ടി സമ്പാദിക്കുമ്പോള്‍ ....
പഠിക്കുന്നതില്‍ ഒരു ആനന്ദം!
കൃഷ്ണന്റെ ഇഷ്ടത്തിനൊത്തു പാഠങ്ങളെ
കൃഷ്ണനു വേണ്ടി പഠിച്ചാല്‍....
സമ്പാദിക്കുന്നതില്‍ ആനന്ദം!
കൃഷ്ണനു വിവിധ പൂജകള്‍ നിവേദ്യങ്ങള്‍ അര്‍പ്പിക്കാന്‍,
കുടുംബത്തോട് കൂടി സത്സംഗം അനുഭവിക്കാന്‍,
കൃഷ്ണനു വേണ്ടി സമ്പാദിക്കുമ്പോള്‍ ....
തുണി അലക്കുന്നതില്‍ ആനന്ദം!
കൃഷ്ണന്റെ വസ്ത്രങ്ങളെ
അലക്കുന്നതായി ഭാവിച്ചാല്‍....
പാത്രം തേയ്ക്കുന്നതില്‍ ആനന്ദം!
യശോദയുടെ വീട്ടിലെ ഒരു
ദാസിയായി ഭാവിച്ചു തേച്ചാല്‍....
വീടു തൂക്കുന്നതില്‍ ആനന്ദം!
നിന്റെ വീട്ടിനെ കൃഷ്ണന്റെ
തിരുമാളികയായി സങ്കല്പിച്ചു ചെയ്‌താല്‍...
നടക്കുന്നതില്‍ ആനന്ദം!
കൃഷ്ണ ദര്‍ശനത്തിനായി ഞാന്‍
നടക്കുന്നു എന്ന് വിചാരിച്ചു നടന്നാല്‍....
സംസാരിക്കുന്നതില്‍ ആനന്ദം!
കൃഷ്ണനെ തന്നെ ചിന്തിച്ചു,
അവന്റെ ആഗ്രഹത്തിനൊത്ത് എല്ലാവരുടെയും
ഉള്ളില്‍ ഉള്ള കൃഷ്ണനോട് സംസാരിച്ചാല്‍....
ശ്വസിക്കുന്നതില്‍ ആനന്ദം!
ശ്വാസക്കാറ്റായി കൃഷ്ണനെ വലിച്ചു,
അഹംഭാവത്തെ പുറം തള്ളിയാല്‍....
മല, മൂത്ര വിസര്‍ജ്ജനത്തില്‍ ആനന്ദം!
നം ശരീരത്തില്‍ ഉള്ള അഴുക്കിനെ കൃഷ്ണന്‍
പുറം തള്ളുന്നു എന്ന് മനസ്സിലാക്കിയാല്‍...
സല്ക്കരിക്കുന്നതില്‍ ആനന്ദം!
എല്ലാവരുടെയും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന
കൃഷ്ണനെ സ്മരിച്ചു, വിരുന്നുകാരെ
സ്വീകരിച്ചാല്‍.....
കാത്തിരിക്കുന്നതില്‍ ആനന്ദം!
ഓരോ നിമിഷവും രാധികയോടും കൃഷ്ണനോടും
ചേര്‍ന്ന് രാസക്രീഡ ആടാന്‍ കാത്തിരിക്കുന്നതായി
സമയം പോക്കിയാല്‍ .......
ആലോചിക്കുന്നതില്‍ ആനന്ദം!
കൃഷ്ണന്റെ ഇഷ്ടപ്രകാരം നമ്മുടെ ജീവിതത്തില്‍
അടുത്തതായി അവന്‍ എന്തു ലീല ആരെ വെച്ചു
ചെയ്യാന്‍ പോകുന്നു എന്ന്‍ ആലോചിച്ചാല്‍....
പദ്ധതിയിടുന്നതില്‍ ആനന്ദം!
ഏതു നേരവും കൃഷ്ണന്‍ നമ്മേ തേടി എത്തും.
അവന്‍ നമുക്ക് വേണ്ടി കാത്തിരിക്കാത്ത
രീതിയില്‍ നമ്മുടെ കര്‍മ്മങ്ങളെ
വേഗം ഭംഗിയില്‍ തീര്‍ക്കാന്‍
പദ്ധതിയിടുന്നതില്‍....
സഹായിക്കുന്നതില്‍ ആനന്ദം!
കൃഷ്ണന്റെ പ്രേരണയാല്‍ മറ്റുള്ളവരെ
സഹായിക്കാനുള്ള മനോഭാവം നല്‍കി
സഹായിക്കുന്ന സ്ഥിതിയില്‍ നമ്മെ
കൃഷ്ണന്‍ വെച്ചിരിക്കുന്നു എന്ന്‍ ദൃഡമായി
വിശ്വസിച്ചു സഹായിച്ചാല്‍....
ഉപദേശം നല്‍കുന്നതില്‍ ആനന്ദം!
ഉള്ളില്‍ നിന്നും കൃഷ്ണന്‍ പറയുന്നു എന്ന്‍
മനസ്സിലാക്കി, ചുമതലയെ അവനെ ഏല്‍പ്പിച്ചു
ഉപദേശം നല്‍കിയാല്‍ .........
പ്രശ്നങ്ങളില്‍ ആനന്ദം!
കൃഷ്ണന്‍ തന്നെ പ്രശ്നം എന്ന വേഷം ധരിച്ചു
വന്നിരിക്കുന്നു എന്ന്‍ മനസ്സിലാക്കിയാല്‍...
ക്ഷീണിച്ചു പോകുന്നതിലും ആനന്ദം!
കൃഷ്ണനോടു മത്സരിച്ചു കാര്യങ്ങള്‍ ചെയ്തത്
കൊണ്ടു വന്ന ക്ഷീണം എന്ന്‍
ചിന്തിച്ചാല്‍........
കളിക്കുമ്പോള്‍ ആനന്ദം!
കൃഷ്ണനെയും, രാധികയും, അഷ്ടസഖികളെയും,
ഭക്തന്മാരെയും നമ്മുടെ കൂടെ കൂട്ടി
കളിക്കുമ്പോള്‍.......
ദാമ്പത്യത്തില്‍ ആനന്ദം!
കൃഷ്ണനെ ശക്തിയായും, രാധികയെ ആനന്ദമായും
നമ്മുടെ ശരീരത്തില്‍ അറിഞ്ഞു
ശരണാഗതി ചെയ്തു പങ്കെടുത്താല്‍.......
ഉറങ്ങുന്നതില്‍ ആനന്ദം!
കൃഷ്ണന്റെ മടിയില്‍ തല വെച്ചു,
രാധികാ താരാട്ട് പാടി, ഭക്തന്മാരെ
കെട്ടിപ്പിടിച്ചു കൊണ്ട് , ഭാഗവതത്തെ
തലയിണയാക്കി, വൃന്ദാവനത്തെ കിടക്കയാക്കി
ഭക്തിയെ പുതപ്പാക്കി, കൃഷ്ണനു
വേണ്ടി ഉറങ്ങിയാല്‍.....
അര്‍ദ്ധ രാത്രി ഉറക്കത്തില്‍ നിന്നും
ഉണരുന്നതില്‍ ആനന്ദം!
കൃഷ്ണന്‍ തന്നെ നമ്മേ ഉണര്‍ത്തിയിട്ടു
എവിടെയോ ഒളിഞ്ഞു കൊണ്ടു നമ്മേ
ശ്രദ്ധിക്കുന്നു എന്ന് തോന്നിയാല്‍.......
കാലത്ത് ഉണരുന്നതില്‍ ആനന്ദം!
ആണ്ടാള്‍ നമ്മേ കൃഷ്ണനോടു ചേര്‍ത്തുവയ്ക്കാന്‍
'തിരുപ്പാവ' പാടി
ഉണര്‍ത്തുന്നതായി കരുതിയാല്‍ ......
ആനന്ദ കടലിന്റെ ഒരു തുള്ളി
മാത്രമാണ് ഇതുവരെ ഞാന്‍ പറഞ്ഞത്!
ഇനിയും ആനന്ദം കുമിഞ്ഞു കിടക്കുന്നു!
നിന്റെ എല്ലാ കാര്യങ്ങളും ഇതു പോലെ
ചിന്തിച്ചു ചെയ്തു നോക്കു!
നിനക്കു തന്നെ വ്യത്യാസം അറിയാം!
ആനന്ദം! ആനന്ദം! ആനന്ദം!
ഇതല്ലാതെ മനുഷ്യ ജീവിതത്തില്‍
വേറെ ഒന്നും തന്നെയില്ല!
സത്യം ചെയ്തു പറയുന്നു!
കൃഷ്ണന്‍ ആനന്ദസാഗരന്‍!
അവന്‍ എങ്ങനെ നിനക്കു
കഷ്ടങ്ങളെ നല്‍കും?
നീ തന്നെയാണ് അവന്‍ നല്‍കുന്ന ആനന്ദത്തെ
സ്വീകരിക്കാതെ വേറെ എന്തിനെയോ ആനന്ദം
എന്ന് കരുതി തോറ്റു പോകുന്നത്!
ഇനിമേല്‍ തോല്‍ക്കുമോ?
അതോ ആനന്ദത്തില്‍ തിളയ്ക്കുമോ?
0 comments:
Post a Comment