Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, November 27, 2009

കലങ്ങരുത്!

                                      
                                         കലങ്ങരുത്!

രാധേകൃഷ്ണ  
 എന്തിനും കലങ്ങരുത്!
നിന്നെ കുറിച്ച് എത്ര അപവാദം പറഞ്ഞാലും കലങ്ങരുത്!
വാക്കുകളെ നിന്റെ മേല്‍ അഗ്നിയായി ചൊരിഞ്ഞാലും കലങ്ങരുത്!
നിന്റെ മേല്‍ അനാവശ്യമായി പഴിചാരിയാലും 
കലങ്ങരുത്!
നിന്നെ ഒരു പുഴുവിനെക്കാള്‍ മോശമായി 
കണക്കാക്കിയാലും കലങ്ങരുത്!
നിന്നെ ഒരു മനുഷ്യനായി പോലും 
കണക്കാക്കിയില്ലെങ്കിലും കലങ്ങരുത്!
നിന്നെ എത്രകണ്ട് പീഡിപ്പിച്ചാലും കലങ്ങരുത്!
നീ ചെയ്യാത്ത പാപങ്ങളെ ചെയ്തു എന്ന്‍
കള്ള സത്യം ചെയ്താലും കലങ്ങരുത്!
നിന്നെ പലരോടും ബന്ധപ്പെടുത്തി സംസാരിച്ചാലും
കലങ്ങരുത്!
നിന്നെ കാര്യ സാധ്യത്തിനു ഉപയോഗിച്ചിട്ട്‌
പിന്നീട് എച്ചില്‍ ഇല പോലെ വലിച്ചെറിഞ്ഞാലും 
കലങ്ങരുത്!
നിന്നെ വിശ്വസിപ്പിച്ചു, കബളിപ്പിച്ചു, 
കഴുത്തറുത്താലും കലങ്ങരുത്!
നിന്നെ നശിപ്പിക്കാന്‍ നിന്റെ കൂടെ 
പെരുമാറുന്നവര്‍ തന്നെ നിന്നെ കുഴിയില്‍
തള്ളാന്‍ നോക്കിയാലും കലങ്ങരുത്! 
നിന്നെ പറ്റി എത്ര മോശമായി സംസാരിച്ചാലും 

കലങ്ങരുത്!
നിന്റെ ഉയര്‍ച്ചയെ തടുക്കാന്‍ എന്തു കുതന്ത്രം 
പ്രയോഗിച്ചാലും കലങ്ങരുത്!
നിന്നെ നശിപ്പിക്കാന്‍ എത്രവിധമായ ശ്രമങ്ങള്‍ 
നടന്നാലും കലങ്ങരുത്!
നിന്റെ മേല്‍ കാര്‍ക്കിച്ചു തുപ്പിയാലും 
കലങ്ങരുത്!
നിന്നെ അനാവശ്യ വഴക്കിനു വലിച്ചിഴച്ചു 
നിന്റെ സ്വൈരം കെടുത്താന്‍ 
ശ്രമിച്ചാലും കലങ്ങരുത്!
നിന്നെ പലരുടെയും മുന്നില്‍ വെച്ചു നിന്ദ്യമായ 
വാക്കുകളാല്‍ ശകാരിച്ചാലും കലങ്ങരുത്! 
നിന്നെ കപട വേഷധാരി എന്ന്‍ നാട്ടുക്കാരുടെ 
മുന്നില്‍ വെച്ചു അധിക്ഷേപിച്ചാലും കലങ്ങരുത്!


എന്തും മനസ്സിലേറ്റുമ്പോഴാണ് നിനക്കു കലക്കം .......
മനസ്സില്‍ തട്ടാത്തത് വരെ 
നിനക്കു യാതൊരു ബന്ധവും ഇല്ല!
എല്ലാവറ്റിനെയും കൃഷ്ണനു അര്‍പ്പിക്കു!
നിന്റെ കൃഷ്ണനു നിന്നെ അറിയാം!
നിന്റെ കൃഷ്ണനു നിന്റെ ഹൃദയം അറിയാം!
നിന്റെ കൃഷ്ണന്‍ നിനക്കു സാക്ഷിയായി ഇരിക്കുന്നു!
അത് കൊണ്ടു 
എന്തു വന്നാലും കലങ്ങരുത്!
എന്തു സംഭവിച്ചാലും കലങ്ങരുത്!
 എങ്ങനെ സംഭവിച്ചാലും കലങ്ങരുത്!
  നീ വീഴില്ല!
നിന്റെ സത്യം തീര്‍ച്ചയായും വിജയിക്കും!
അതു വരെ സമാധാനമായി 
ദൃഡമായി ധൈര്യമായി
നാമജപം ചെയ്തു കൊണ്ടേ ഇരിക്കു!




0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP