മനസ്സിലാക്കു!
മനസ്സിലാക്കു!
രാധേകൃഷ്ണ
ഓരോ ദിനവും അത്ഭുതമാണ്!
ഇന്നലെ എന്നത് ഇനി തിരിച്ചു വരില്ല!
പക്ഷെ അത് നല്‍കിയ പാഠങ്ങള്‍ ധാരാളം!
മനസ്സിലാക്കു!
ഇന്ന്‍ ഇതാ ഇപ്പോള്‍ ജനിച്ചിരിക്കുന്നു!
അത് നിനക്ക് പക്വത നല്‍കാന്‍ പോകുന്നു!
മനസ്സിലാക്കു!
നാളെ എന്നത് നമ്മുടെ കൈയില്‍ ഇല്ല!
അതിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ മാത്രമേ
ഉള്ളു എന്ന്‍ മനസ്സിലാക്കു!
ഓരോ ദിവസവും നീ പുതിയതായി ഇരിക്കുന്നു!
ഇന്നലത്തെ നീ ഇന്ന് ഇല്ല!
മനസ്സിലാക്കു!
ഇന്ന് എല്ലാരും തന്നെ പുതിയതാണ്!
അത് കൊണ്ട് അവരില്‍ മാറ്റമുണ്ട്!
മനസ്സിലാക്കു!
ഇന്നത്തെ സംഭവങ്ങള്‍ എല്ലാം പുതിയതാണ്!
പുത്തന്‍ അനുഭവങ്ങള്‍ ഉണ്ട്!
മനസ്സിലാക്കു!
ഇന്നത്തെ ജീവിതവും പുതിയതാണ്!
അതിന്റെ രഹസ്യങ്ങളും വിശേഷപ്പെട്ടതാണ്!
മനസ്സിലാക്കു!
ഇന്നത്തെ ആവശ്യങ്ങളൊക്കെ പുതിയതാണ്!
അവ പൂര്‍ത്തിയാകുന്ന വിധവും വ്യത്യസ്തമാണ്!
മനസ്സിലാക്കു!
ഇന്നത്തെ പ്രശ്നങ്ങളൊക്കെ പുതിയതാണ്!
അവയുടെ പരിഹാരവും അത്ഭുതാവഹമാണ്!
മനസ്സിലാക്കു!
ഇന്നത്തെ വിശപ്പും ആഹാരവും വിചിത്രമായതാണ്!
ആ അനുഭവമും അപ്രതീക്ഷിതമാണ്!
മനസ്സിലാക്കു!
നിന്റെ ഇന്നത്തെ കടമകളും പുതിയതാണ്!
അതിനെ നിറവേറ്റുന്ന രീതിയും ഭംഗിയേറിയാതാണ്!
മനസ്സിലാക്കു!
ഇന്ന് നീ പറയുന്ന വാക്കുകള്‍ പുതിയതാണ്!
അവ പറയുന്ന രീതിയും പുതിയതാണ്!
മനസ്സിലാക്കു!
ഇന്ന് നിന്റെ ചിന്തകളും പുതിയതാണ്!
അത് മനസ്സിലാക്കാന്‍ പോകുന്നതും
പുതിയ വഴിയാണ്! മനസ്സിലാക്കു!
ഇന്ന് നിന്റെ ആരോഗ്യം പുതിയതാണ്!
രോഗമില്ലാത്ത ബലക്ഷയം ഇല്ലാത്ത
പുതിയ ബലം!
മനസ്സിലാക്കു!
ഇന്നത്തെ പകലും പുതിയത് തന്നെ!
അതിന്റെ വെളിച്ചവും, കാറ്റും, സംഭവങ്ങളും
പുതിയതാണ്! മനസ്സിലാക്കു!
ഇന്നത്തെ രാത്രിയും പുതുപുത്തനാണ്!
അതിലുള്ള ഉറക്കവും സമാധാനവും ഇതുവരെ
നീ അനുഭവിക്കാത്തതുമാണ്!
മനസ്സിലാക്കു!
ഇന്നത്തെ ഭക്തിയും നാമജപവും ധ്യാനവും
ഒക്കെ പുതിയതാണ്!
ഇതുവരെ രുചിച്ചിട്ടില്ലാത്ത, അറിയാത്ത
ചിന്തിച്ചിട്ടില്ലാത്ത മാറ്റങ്ങളാണ് ലഭിക്കാന്‍
പോകുന്നത്! മനസ്സിലാക്കു!
ഇന്നത്തെ ദിവസം ഇനി ഒരിക്കലും വരില്ല!
മനസ്സിലാക്കു!
അത് കൊണ്ട് ഇന്ന് തന്നെ
വൃത്തിയായി ജീവിക്കണം!
മനസ്സിലാക്കു!
ഇതിലെല്ലാം നിന്റെ കൃഷ്ണന്‍ നിന്റെ കൂടെ
തന്നെ ഉണ്ട്! മനസ്സിലാക്കു!
അത് കൊണ്ട് എന്നും ആനന്ദം തന്നെയാണ്!
മനസ്സിലാക്കു!
ഇന്ന് മുതലെങ്കിലും എല്ലാവറ്റിനെയും പുതിയതായി
കാണാന്‍ ശീലിക്കു!
നിന്റെ ജീവിതത്തെയും കൃഷ്ണ അനുഗ്രഹത്തെയും
ഗുരു കൃപയെയും ശരിയായിട്ടു മാത്രം
മനസ്സിലാക്കു!
1 comments:
ഈ ശ്രമത്തിന് ആശംസകള്‍
Post a Comment