ഗോവര്‍ധനമേ നീ പറയു!
ഗോവര്‍ധനമേ നീ പറയു!
രാധേകൃഷ്ണ
ആഞ്ചനേയര്‍ തന്റെ കൈകളില്‍ നിന്നെ
ഉയര്‍ത്തിക്കൊണ്ടു വന്നപ്പോള്‍ എങ്ങനെയിരുന്നു
ഗോവര്‍ധനമേ നീ പറയു!
ശ്രീരാമന്‍ പറഞ്ഞത് കൊണ്ട് രണ്ടു യുഗങ്ങള്‍
വിശ്വാസത്തോടെ കാത്തിരുന്നപ്പോള്‍
എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ഉണ്ണിക്കണ്ണന്‍ നിന്റെ അടിവാരത്തില്‍ തന്റെ ഗോപ സുഹൃത്തുക്കളോടെ കാലി മേykkumpOL
എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
രാസനായകനായ കൃഷ്ണന്‍ രാധികയെ
തന്റെ ഇഷ്ടം പോലെ നിന്റെ ഗുഹയില്‍ വെച്ച്
അലങ്കരിച്ചപ്പോള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
നവനീത ചോരന്‍ ഗോപന്മാരോടു കൂടി
തന്റെ കൈകള്‍ കൊണ്ട് നിന്നെ പൂജിച്ചപ്പോള്‍
എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ബ്രഹ്മാണ്ഡ നായകന്‍ സ്വയം നിന്റെ പേര് സ്വീകരിച്ചു
നിന്നെ ശ്ലാഘിച്ചപ്പോള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ദു:ഖനാശപാദയുഗള ദേവാദിദേവന്‍
സ്വയം തന്റെ തല താഴ്ത്തി നിന്നെ
വന്ദിച്ചപ്പോള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
കരുമാടികുട്ടന്‍ അറിവൊന്നുമില്ലാത്ത കൂട്ടരോട്
കൂടി നിന്നെ വലം വന്നപ്പോള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
7വയസ്സ് മാത്രം പ്രായമുള്ള ബാലന്‍ കോരിച്ചൊരിയുന്ന
മഴയില്‍ തന്റെ ചെറുവിരലില്‍ നിന്നെ
ഉയര്‍ത്തിയപ്പോള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ഭഗവാന്‍ നിന്നെ തന്റെ കൈകളില്‍ എടുത്തു
കൊണ്ടു നില്‍ക്കെ ഭക്തന്മാര്‍ നിന്റെ
അടിവാരത്തില്‍ നിന്ന അത്ഭുതമായ
ആ 7 ദിവസം എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ഇന്ദ്രന്‍ അഹംഭാവ മഴ ചൊരിയെ
ഭഗവാന്റെ കാരുണ്യ മഴ വര്‍ഷിക്കെ
ഭക്തന്മാര്‍ ഭക്തി മഴ തൂവിയ ആ ആനന്ദമായ
7 ദിവസങ്ങള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
പ്രേമനായകന്‍ വൃന്ദാവനം വിട്ടു പോയപ്പോള്‍
ഗോപികകള്‍ വിരഹത്തില്‍ നിന്നോടു
പുലമ്പിയപ്പോള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ദ്വാപരയുഗം കഴിഞ്ഞ് കലിയുഗം തുടങ്ങി
ശ്രേഷ്ഠരായ കൃഷ്ണ ഭക്തന്മാര്‍ നിന്നെ
ദര്‍ശിച്ചപ്പോള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
പെരിയാള്‍വാര്‍ നിന്നെ കണ്ടു ഭ്രമിച്ചു
തന്റെ തിരുവായാല്‍ നിന്നെ പാടിയപ്പോള്‍
എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
സ്വാമി രാമാനുജര്‍ തന്റെ ഭക്തന്മാരോടു കൂടി
നിന്നെ വന്ദിച്ചപ്പോള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ശ്രീ മാധവേന്ദ്രപുരി നിന്റെ മേല്‍
ഗോപാലമൂര്‍ത്തിയെ
പ്രതിഷ്ടിച്ചപ്പോള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ശ്രീ കൃഷ്ണ ചൈതന്യ പ്രഭു ആനന്ദത്തില്‍
തന്നെ മറന്നു നിന്നെ വലം വന്ന
അത്ഭുതം എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
തന്റെ 90 ആം വയസ്സില്‍ വാര്‍ദ്ധക്യത്തിന്റെ
അവശതയിലും സനാതന ഗോസ്വാമി
വിടാതെ നിന്നെ വലം വെച്ചപ്പോള്‍
എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ശ്രീ വല്ലഭാചാര്യര്‍ നിന്റെ ശിരസ്സില്‍
ശ്രീനാഥ്ജീയെ പ്രതിഷ്ടിച്ചപ്പോള്‍
എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
സുന്ദരിയായ വേശ്യ രഞ്ജനി ശരീരം
ഉപേക്ഷിച്ചു തന്റെ ആത്മാവിനെ
ശ്രീനാഥ്ജീയില്‍ ലയിപ്പിച്ചപ്പോള്‍
എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
വിട്ടല്‍നാഥര്‍ രസ് ഖാന്‍ എന്നാ മുസല്‍മാനെ
വിളിച്ചു കൊണ്ടു വന്നു നിന്റെ മേല്‍ ഉള്ള
ശ്രീനാഥ് ജീയെ കാണിച്ചപ്പോള്‍
എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ഹരിവ്യാസര്‍ തന്റെ ഗുരുവിന്റെ ആജ്ഞ
അനുസരിച്ച് 24 വര്‍ഷം നിന്നെ വലം വെച്ചപ്പോള്‍
നിനക്കു എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ഭക്ത മീര തന്റെ മൃദുവായ ശബ്ദത്തില്‍ നിന്റെ
കൃഷ്ണനെ ഗിരിധാരി എന്ന്‍ പാടി
തുള്ളിയപ്പോള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ദിവസവും നിന്റെ മടിയില്‍ പശുക്കള്‍ പുല്ലു
മേഞ്ഞു ആനന്ദമായി കൃഷ്ണനെ
തേടുമ്പോള്‍ എങ്ങനെയിരിക്കും?
ഗോവര്‍ധനമേ നീ പറയു!
നിന്‍മുടി മേല്‍ മഴ മേഘങ്ങളേ കണ്ടു കൃഷ്ണ
മയിലുകള്‍ പീലി വിടര്‍ത്തി നൃത്തമാടുമ്പോള്‍
എങ്ങനെയിരിക്കും?
ഗോവര്‍ധനമേ നീ പറയു!
നിന്‍ മടിയില്‍ ഉള്ള പാറകളിലും മരങ്ങളിലും
ഋഷികള്‍ കുരങ്ങു വേഷമിട്ടു തുള്ളിച്ചാടി
കളിക്കുമ്പോള്‍ എങ്ങനെയിരിക്കും?
ഗോവര്‍ധനമേ നീ പറയു!
ഇന്നും നിന്നെ കാണാന്‍ വരുന്ന ഭക്തന്മാര്‍
അത്ഭുതത്തോടെ, ആശ്ച്ചര്യത്തോടെ നിന്നെ
കൃഷ്ണപ്രസാദമായി അനുഭവിക്കുമ്പോള്‍
എങ്ങനെയിരിക്കും?
ഗോവര്‍ധനമേ നീ പറയു!
ദിവസവും പല ഭക്തന്മാര്‍ നിന്നോടു കൃഷ്ണ ദര്‍ശനം
യാചിച്ച് നിന്നെ പ്രദക്ഷിണം ചെയ്യുമ്പോള്‍
എങ്ങനെയിരിക്കും?
ഗോവര്‍ധനമേ നീ പറയു!
നിന്നെയല്ലാതെ മറ്റൊന്നും അറിയാതെ
വീണ്ടും വീണ്ടും നിന്നെ നമസ്കരിച്ചു വലം
വരുമ്പോള്‍ എങ്ങനെയിരിക്കും?
ഗോവര്‍ധനമേ നീ പറയു!
നിന്നെ വിശ്വസിച്ചു വലം ചെയ്യുന്നവരെ
വാഹനത്തില്‍ ആനയിച്ച് വലം വന്ന്‍
തന്റെ ജീവിതം കഴിക്കുന്നവരുടെ
ഭാഗ്യം എങ്ങനെയിരിക്കും?
ഗോവര്‍ധനമേ നീ പറയു!
ഇനിയും എനിക്ക് അറിഞ്ഞു കൂടാത്ത
കണ്ടുപിടിക്കാന്‍ സാധിക്കാത്ത
നിന്റെ മഹിമകളെ രാധാകൃഷ്ണ ലീലകളെ
നിന്റെ ഭക്തന്മാരുടെ ഭക്തിയെ
ഗോവര്‍ധനമേ നീ പറയു!
എനിക്കും ഒരു മോഹം!
നിന്നോടു പറയുന്നു!
എന്റെ ഹൃദയം പാറയാണ്!
ഞാനും ഒരു കല്ലാണ്!
അതിനെ നിന്റെ പുറത്തു വെച്ചു കൊള്ളൂ!
എന്നെങ്കിലും ഗിരിധാരിയോടു പറയു!
ഈ പാറപ്പുറത്തും രാധികയോട് കൂടി
വിശേഷ രാസക്രീഡ ചെയ്യാന്‍
ഈ അധമ ജീവന് വേണ്ടി ഒരു ശുപാര്‍ശ!
നിന്നെ പോലെ എത്ര യുഗങ്ങള്‍ വേണമെങ്കിലും
കാത്തിരിക്കാന്‍ തയ്യാറാണ്!
ഗിരിധാരിയോട് ഗോവര്‍ധനമേ നീ പറയു!
ഗിരിധാരിയുടെ ഗിരിരാജനേ!
നിന്റെ ഉള്ളില്‍ എന്നെ വയ്ക്കാന്‍
എന്റെ ഉള്ളില്‍ തന്നെ വയ്ക്കാന്‍
രാധികയോട് ഗോവര്‍ധനമേ നീ പറയു!
ഭഗവാന്‍ നിന്നെ തന്റെ കൈകളില്‍ എടുത്തു
കൊണ്ടു നില്‍ക്കെ ഭക്തന്മാര്‍ നിന്റെ
അടിവാരത്തില്‍ നിന്ന അത്ഭുതമായ
ആ 7 ദിവസം എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ഇന്ദ്രന്‍ അഹംഭാവ മഴ ചൊരിയെ
ഭഗവാന്റെ കാരുണ്യ മഴ വര്‍ഷിക്കെ
ഭക്തന്മാര്‍ ഭക്തി മഴ തൂവിയ ആ ആനന്ദമായ
7 ദിവസങ്ങള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
പ്രേമനായകന്‍ വൃന്ദാവനം വിട്ടു പോയപ്പോള്‍
ഗോപികകള്‍ വിരഹത്തില്‍ നിന്നോടു
പുലമ്പിയപ്പോള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ദ്വാപരയുഗം കഴിഞ്ഞ് കലിയുഗം തുടങ്ങി
ശ്രേഷ്ഠരായ കൃഷ്ണ ഭക്തന്മാര്‍ നിന്നെ
ദര്‍ശിച്ചപ്പോള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
പെരിയാള്‍വാര്‍ നിന്നെ കണ്ടു ഭ്രമിച്ചു
തന്റെ തിരുവായാല്‍ നിന്നെ പാടിയപ്പോള്‍
എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
സ്വാമി രാമാനുജര്‍ തന്റെ ഭക്തന്മാരോടു കൂടി
നിന്നെ വന്ദിച്ചപ്പോള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ശ്രീ മാധവേന്ദ്രപുരി നിന്റെ മേല്‍
ഗോപാലമൂര്‍ത്തിയെ
പ്രതിഷ്ടിച്ചപ്പോള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ശ്രീ കൃഷ്ണ ചൈതന്യ പ്രഭു ആനന്ദത്തില്‍
തന്നെ മറന്നു നിന്നെ വലം വന്ന
അത്ഭുതം എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
തന്റെ 90 ആം വയസ്സില്‍ വാര്‍ദ്ധക്യത്തിന്റെ
അവശതയിലും സനാതന ഗോസ്വാമി
വിടാതെ നിന്നെ വലം വെച്ചപ്പോള്‍
എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ശ്രീ വല്ലഭാചാര്യര്‍ നിന്റെ ശിരസ്സില്‍
ശ്രീനാഥ്ജീയെ പ്രതിഷ്ടിച്ചപ്പോള്‍
എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
സുന്ദരിയായ വേശ്യ രഞ്ജനി ശരീരം
ഉപേക്ഷിച്ചു തന്റെ ആത്മാവിനെ
ശ്രീനാഥ്ജീയില്‍ ലയിപ്പിച്ചപ്പോള്‍
എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
വിട്ടല്‍നാഥര്‍ രസ് ഖാന്‍ എന്നാ മുസല്‍മാനെ
വിളിച്ചു കൊണ്ടു വന്നു നിന്റെ മേല്‍ ഉള്ള
ശ്രീനാഥ് ജീയെ കാണിച്ചപ്പോള്‍
എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ഹരിവ്യാസര്‍ തന്റെ ഗുരുവിന്റെ ആജ്ഞ
അനുസരിച്ച് 24 വര്‍ഷം നിന്നെ വലം വെച്ചപ്പോള്‍
നിനക്കു എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ഭക്ത മീര തന്റെ മൃദുവായ ശബ്ദത്തില്‍ നിന്റെ
കൃഷ്ണനെ ഗിരിധാരി എന്ന്‍ പാടി
തുള്ളിയപ്പോള്‍ എങ്ങനെയിരുന്നു?
ഗോവര്‍ധനമേ നീ പറയു!
ദിവസവും നിന്റെ മടിയില്‍ പശുക്കള്‍ പുല്ലു
മേഞ്ഞു ആനന്ദമായി കൃഷ്ണനെ
തേടുമ്പോള്‍ എങ്ങനെയിരിക്കും?
ഗോവര്‍ധനമേ നീ പറയു!
നിന്‍മുടി മേല്‍ മഴ മേഘങ്ങളേ കണ്ടു കൃഷ്ണ
മയിലുകള്‍ പീലി വിടര്‍ത്തി നൃത്തമാടുമ്പോള്‍
എങ്ങനെയിരിക്കും?
ഗോവര്‍ധനമേ നീ പറയു!
നിന്‍ മടിയില്‍ ഉള്ള പാറകളിലും മരങ്ങളിലും
ഋഷികള്‍ കുരങ്ങു വേഷമിട്ടു തുള്ളിച്ചാടി
കളിക്കുമ്പോള്‍ എങ്ങനെയിരിക്കും?
ഗോവര്‍ധനമേ നീ പറയു!
ഇന്നും നിന്നെ കാണാന്‍ വരുന്ന ഭക്തന്മാര്‍
അത്ഭുതത്തോടെ, ആശ്ച്ചര്യത്തോടെ നിന്നെ
കൃഷ്ണപ്രസാദമായി അനുഭവിക്കുമ്പോള്‍
എങ്ങനെയിരിക്കും?
ഗോവര്‍ധനമേ നീ പറയു!
ദിവസവും പല ഭക്തന്മാര്‍ നിന്നോടു കൃഷ്ണ ദര്‍ശനം
യാചിച്ച് നിന്നെ പ്രദക്ഷിണം ചെയ്യുമ്പോള്‍
എങ്ങനെയിരിക്കും?
ഗോവര്‍ധനമേ നീ പറയു!
നിന്നെയല്ലാതെ മറ്റൊന്നും അറിയാതെ
വീണ്ടും വീണ്ടും നിന്നെ നമസ്കരിച്ചു വലം
വരുമ്പോള്‍ എങ്ങനെയിരിക്കും?
ഗോവര്‍ധനമേ നീ പറയു!
നിന്നെ വിശ്വസിച്ചു വലം ചെയ്യുന്നവരെ
വാഹനത്തില്‍ ആനയിച്ച് വലം വന്ന്‍
തന്റെ ജീവിതം കഴിക്കുന്നവരുടെ
ഭാഗ്യം എങ്ങനെയിരിക്കും?
ഗോവര്‍ധനമേ നീ പറയു!
ഇനിയും എനിക്ക് അറിഞ്ഞു കൂടാത്ത
കണ്ടുപിടിക്കാന്‍ സാധിക്കാത്ത
നിന്റെ മഹിമകളെ രാധാകൃഷ്ണ ലീലകളെ
നിന്റെ ഭക്തന്മാരുടെ ഭക്തിയെ
ഗോവര്‍ധനമേ നീ പറയു!
എനിക്കും ഒരു മോഹം!
നിന്നോടു പറയുന്നു!
എന്റെ ഹൃദയം പാറയാണ്!
ഞാനും ഒരു കല്ലാണ്!
അതിനെ നിന്റെ പുറത്തു വെച്ചു കൊള്ളൂ!
എന്നെങ്കിലും ഗിരിധാരിയോടു പറയു!
ഈ പാറപ്പുറത്തും രാധികയോട് കൂടി
വിശേഷ രാസക്രീഡ ചെയ്യാന്‍
ഈ അധമ ജീവന് വേണ്ടി ഒരു ശുപാര്‍ശ!
നിന്നെ പോലെ എത്ര യുഗങ്ങള്‍ വേണമെങ്കിലും
കാത്തിരിക്കാന്‍ തയ്യാറാണ്!
ഗിരിധാരിയോട് ഗോവര്‍ധനമേ നീ പറയു!
ഗിരിധാരിയുടെ ഗിരിരാജനേ!
നിന്റെ ഉള്ളില്‍ എന്നെ വയ്ക്കാന്‍
എന്റെ ഉള്ളില്‍ തന്നെ വയ്ക്കാന്‍
രാധികയോട് ഗോവര്‍ധനമേ നീ പറയു!
0 comments:
Post a Comment