Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, November 26, 2009

എന്‍ ഗുരുവേ ശരണം!

 
എന്‍ ഗുരുവേ ശരണം!  
രാധേകൃഷ്ണ
  വേറെ എന്തൊക്കെയോ ഞാന്‍ പറയില്ല!
ഗുരുവിന്റെ മഹിമയെ പറ്റി പറയും!

 വേറെ എന്തിനെയൊക്കെയോ ഞാന്‍ ചിന്തിക്കില്ല!
ഗുരുവിനെ കുറിച്ച് മാത്രം ചിന്തിക്കും!
 വേറെ എന്തിനെയൊക്കെയോ ഞാന്‍ അന്വേഷിക്കില്ല!
ഗുരു പറയുന്നത് മാത്രം അന്വേഷിക്കും!

ഞാന്‍ വേറെ എന്തും കേള്‍ക്കില്ല 
ഗുരുവിന്റെ വാക്കുകള്‍ മാത്രം കേള്‍ക്കും!

 വേറെ എങ്ങോട്ടോ ഞാന്‍ പോവില്ല!
ഗുരുവിന്റെ തിരുമാളികയ്ക്ക് പോകും!

വേറെ എന്തിനു വേണ്ടിയും ഞാന്‍ കരയില്ല!
ഗുരു കൃപയ്ക്ക് വേണ്ടി കരയും!

വേറെ ആര്‍ക്കും ഞാന്‍ അടിമയാകില്ല! 
ഗുരുവിന്റെ അടിമയായിരിക്കും!

എവിടൊക്കെയോ ഞാന്‍ ചുറ്റിനടക്കില്ല!
ഗുരുവിനെ പ്രദക്ഷിണം ചെയ്യും!
കണ്ണില്‍ കണ്ടത് ഞാന്‍ തലയില്‍ കേറ്റില്ല!
ഗുരു ചരണത്തെ മാത്രം ചുമക്കും!

എല്ലാരെയും ഞാന്‍ വിശ്വസിക്കില്ല!
ഗുരുവിനെ ദൃഡമായി വിശ്വസിക്കും!

ആരോടും അഭിപ്രായം ചോദിക്കില്ല!
ഗുരുവിനോട് ധൈര്യപൂര്‍വ്വം ചോദിക്കും!

എനിക്ക് തോന്നിയത് ഞാന്‍ പഠിക്കില്ല!
ഗുരു പറയുന്നതേ പഠിക്കു!

ഞാന്‍ വേറെ എന്തൊക്കെയോ എഴുതില്ല!
ഗുരു പറയുന്നത് മാത്രം എഴുതും!

എല്ലാരെയും മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കില്ല!
ഗുരുവിനെ മനസ്സിലാക്കാന്‍ തീവ്ര പ്രയത്നം ചെയ്യും!

 വേറെ എന്തിനൊക്കെയോ ഞാന്‍ ചിരിക്കില്ല!
ഗുരുവിന്റെ സങ്കേത വാക്കുകള്‍ കേട്ടു 
ആനന്ദത്തോടെ ചിരിക്കും!

ഞാന്‍ വേറെ എന്തും കഴിക്കില്ല!
ഗുരുവിന്റെ പ്രസാദം മാത്രം കഴിക്കും!

എല്ലാരെയും വന്ദിക്കില്ല!
ഗുരുവിനെ ഞാന്‍ വന്ദിക്കും! 

മറ്റെന്തിനെയും  ഞാന്‍ ഓര്‍ത്തു വെക്കില്ല!
ഗുരുവിനെ മറക്കുകയെ ഇല്ല!

 മറ്റെല്ലാരും പറയുന്നത് ഞാന്‍ ചെയ്യില്ല!
ഗുരുവിനു കൈങ്കര്യം ചെയ്യും!

ഞാന്‍ എല്ലാരെയും ശ്ലാഘിക്കില്ല!
ഗുരുവിനെ തലയിലേറ്റി കൊണ്ടാടും!


കണ്ടവരോട് കൂടെ ഇടപഴകില്ല!
ഗുരുവിന്റടുത്തു ഭക്തിയോടെ ഇടപഴകും!

എന്റെ ഇഷ്ടത്തിന് ജീവിക്കില്ല!
ഗുരു ഇച്ഹക്കൊത്ത് ഞാന്‍ വാഴും!

എനിക്ക് ഇഷ്ടമുള്ളത് ജപിക്കില്ല!
ഗുരു ഉപദേശിച്ചത് മാത്രം ജപിക്കും!

എല്ലാവരോടും നല്ല പേരു സമ്പാദിക്കാന്‍ 
ആഗ്രഹിക്കില്ല!
ഗുരുവിനോട് നല്ല പേരു വാങ്ങും!

ആരോടും എന്റെ കഷ്ടങ്ങളെ പറയില്ല!
ഗുരുവിന്റടുത്തു സത്യമായിട്ടും പറയും!


ഞാന്‍ എല്ലാര്‍ക്കും എല്ലാം കൊടുക്കില്ല!
ഗുരുവിനു എല്ലാം നല്‍കും!

എല്ലാവരോടും മുഴുവനും പറയില്ല!
ഗുരുവിന്റടുത്ത് ഒന്നും ഒളിക്കില്ല!  


ഒന്നിനെയും ഭയപ്പെടില്ല!
ഗുരു വാക്യം ധിക്കരിക്കുന്നതിനു വിറയ്ക്കും!

വേറെ എന്തിനും വേണ്ടി ഞാന്‍ കേഴില്ല!  
ഗുരുവിന്റെ കടക്കണ്‍  കടാക്ഷത്തിനു 
വേണ്ടി കേഴും!

എന്തിനെയൊക്കെയോ ശേഖരിച്ചു വെക്കില്ല!
ഗുരു അനുഗ്രഹത്തെ ശേഖരിച്ചു വെക്കും!


കാണുന്നതെന്തും വാങ്ങില്ല!
ഗുരു അനുഗ്രഹം വാങ്ങും!
എല്ലാറ്റിനും വേണ്ടി കാത്തിരിക്കില്ല!
ഗുരു അനുഗ്രഹത്തിനായി കാത്തിരിക്കും!

ഗുരുവേ ശരണം!
സദ്ഗുരുവേ ശരണം!
എന്‍ ഗുരുവേ ശരണം!
എന്റെ ഗുരുജീഅമ്മ ശരണം!
സര്‍വം ഗുരു അര്‍പ്പണം!
 എനിക്കെന്തു കുറവ്? 
                                 എന്റെ ഗുരു ഉള്ളപ്പോള്‍ 
                             എനിക്കെന്താണൊരു കുറവ്?                   



0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP